2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഈ റോഡ്‌ നിന്‍റെ തന്തയുടെ വകയാണോ?

''നീ രംഗരാജന്‍റെ മോനാണോ?  ''


എന്ന് ചോദിക്കുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് ഓടില്ല. എന്നാല്‍  കുരുട്ടുബുദ്ധി യും ഗ്രാസ്പിംഗ് പവറും  അല്‍പ്പം കൂടുതലുള്ളവന് പെട്ടെന്നോടും,  എന്ത്...? തന്തക്കു വിളിച്ചതാണെന്ന് ..


(ആഹാ ..എന്താ പരസ്യം..ഇതാണ് അസ്സല്‍  പരസ്യം. കാറിന്‍റെ പേര് പറയുന്നില്ല എന്നാല്‍ ഇപ്പോഴും ടി വി യില്‍ കാണിക്കുന്നുണ്ട് )




കഥ  ഇങ്ങനെ ...

റോഡില്‍  ഒരാള്‍ ഭാര്യക്കൊപ്പം   കാറോടിച്ച് വരുന്നു . മറ്റൊരു യുവാവ് അയാളുടെ കാര്‍ നടുറോഡില്‍ കൊണ്ട് വന്നിട്ട് മറ്റൊരാളോട് കുശലം പറഞ്ഞു    നിന്ന് ഗതാഗതം മുടക്കുന്ന മറ്റൊരു യുവാവിനോട്  വണ്ടി എടുത്തു മാറ്റാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ അയാള്‍    കൈ കാണിച്ച്  നായകനോട്  കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു .നായകന്‍    ഡോര്‍ വലിച്ചു  തുറന്ന് പുറത്തു കടക്കുമ്പോള്‍  ഭാര്യ പേടിച്ചിരിക്കുന്നത് കാണാം . ഇപ്പോള്‍  തല്ലും  എന്ന പോലെയാണ്  നായകന്‍ പോകുന്നത് .എന്നിട്ട് മറ്റേ യുവാവിനോട് ഒരൊറ്റ ചോദ്യം>>  ''നീ രംഗരാജന്‍റെ മോനാണോ?  '' ( ഹിന്ദി പരസ്യത്തില്‍ ഇത് ദയാല്‍ ബാബുവിന്‍റെ  മോനാണോ എന്നാണ് )
ഏതു  രംഗരാജന്‍  എന്ന് ചോദിക്കുമ്പോള്‍ നായകന്‍ കണ്ണ്  കൊണ്ട് റോഡിന്‍റെ പേരെഴുതിയ  ബോര്‍ഡ് കാണിക്കുന്നു .
അപ്പോള്‍ ഭാര്യക്ക് ചിരി ! നായകന്‍ വിജയസ്മിതത്തോടെ നടന്നു പോകുമ്പോള്‍  മറ്റേയാള്‍ ഉത്തരം മുട്ടി നില്‍ക്കുന്നതാണ്   അവസാന സീന്‍!! !


എന്തൊരു  തല ! ആ  സംവിധായകനോട്   അസൂയ  തോന്നുന്നു !




എന്തായാലും ആ പരസ്യം ഒന്ന് കണ്ടേ ക്കൂ 


6 അഭിപ്രായങ്ങൾ:

  1. ശരിയാണ്
    അസൂയാവഹമായ തലതന്നെ

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. സംമൈക്കണം......... സംമൈക്കണം ചങ്ങായീ........
    എന്തൂട്ടാ തല.........

    മറുപടിഇല്ലാതാക്കൂ
  4. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.കാരണം നേരത്തെ ആ പരസ്യം കണ്ടപ്പോള്‍ പണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്കു ഉണ്ടായ രസകരമായ ഒരു അനുഭവം ഓര്‍മയില്‍ വന്നു.വായനക്കാരുമായി അത് പങ്കു വെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.പല സദസ്സുകളിലും അത് ഞാന്‍ പറയാറുള്ളതുമാണ്.ഞങ്ങളുടെ ഒരു സുഹൃത്തിന്റെ സഹോദരിയെ അല്പസ്വല്പം പണമുള്ള വീട്ടിലെ പയ്യന്‍ വഴിയില്‍ വെച്ച് ശല്യപ്പെടുത്തുന്നത് പതിവായിരുന്നു.സെല്‍ ഫോണ്‍ ഒന്നുമില്ലാത്ത അക്കാലത്ത് കക്ഷിയെ ഒന്ന് പിടി കൂടാന്‍ കാത്തു നില്‍ക്കല്‍ തന്നെയേ സാധിക്കുമയിരുന്നുള്ളൂ .അതിനു ശേഷം ആളെ ഒന്ന് കൈകാര്യം ചെയ്യാന്‍ സുഹൃത്തുക്കള്‍ മികച്ച ഒരു തിരക്കഥ തയ്യാറാക്കി.
    അതിങ്ങനെ ആയിരുന്നു.പയ്യന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു .സുഹൃത്തുക്കളില്‍ ഒരാള്‍ ഇത് കണ്ടു ചോദ്യം ചെയ്യും.പെണ്‍ പിള്ളേരെ നീ വഴി നടതൂല്ല അല്ലേ?.കീട ഉടനെ അവന്‍ സ്വാഭാവികമായും ഇങ്ങനെ പ്രതികരിക്കും.റോഡ്‌ നിന്റെ തന്തേടെ വക ആണോ ?(പെരുമ്പാവൂര്‍ നിവാസിയായ ഒരുവന്‍ മിനിമം അത്രയും പറഞ്ഞിരിക്കും എന്നാ കാര്യത്തില്‍ ഒരു സംശയവും വേണ്ടതില്ല.).ഇത് കേള്‍ക്കേണ്ട താമസം മാറി നില്‍ക്കുന്ന മറ്റു കൂട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് ആക്രോശിച്ചു കൊണ്ട് അവന്റെ നേരെ പാഞ്ഞടുക്കും.ഡയലോഗ് ഇങ്ങനെ ആണ് തയ്യാറാക്കിയത്.തന്തക്കു വിളിക്കുന്നോടാ .................. മോനെ.സിടുവെഷന്‍ റെഡി .എല്ലാം പറഞ്ഞ പോലെ .ആദ്യം ഒരാള്‍ ചെന്ന് പയ്യനോട് ചോദിച്ചു.പെണ്‍ പിള്ളേരെ നീ വഴി നടതൂല്ല അല്ലേ?.അവന്റെ പ്രതികരണം പെട്ടെന്ന് തന്നെ ഉണ്ടായി.റോഡ്‌ നിങ്ങളുടെ വക ആണോ?.നേരത്തെ പോയ നമ്മുടെ കക്ഷി ശരിക്കും ഒന്ന് ഞെട്ടി ,പയ്യന്‍ ഡയലോഗ് തെറ്റിച്ചിരിക്കുന്നു.പ്രധാന വാക്ക് മിസ്സ്‌ ചെയ്തിരിക്കുന്നു.പ്രോംപ്റ്റ് ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ .ഞങ്ങളുടെ കൂട്ടത്തിലെ സംവിധായകന്‍ കാര്യം മനസ്സിലാക്കി.ആദ്യം പോയ ആളോട് ഒന്ന് കൂടി തന്റെ ഡയലോഗ് ശക്തമായി പറയാന്‍ ആവശ്യപ്പെടുന്നു.അവന്‍ അത് പ്രകാരം ചെയ്യുന്നു.എല്ലാവരെയും വീണ്ടും ഞെട്ടിച്ചു കൊണ്ട് പയ്യന്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നു.റോഡ്‌ നിങ്ങളുടെ ആണോ?.ഈ സംഭവ കഥയിലെ പയ്യനെ ഇന്ന് വഴിയില്‍ കണ്ടാല്‍ അറിയും.അത്ര വലിയ ബുദ്ധിക്കരനോന്നുമല്ലഅവന്‍ എന്നത് ഉറപ്പാണ്‌. പക്ഷെ ആള്‍ അന്ന് അങ്ങനെ മിതവാദി ആയി ഞങ്ങള്‍ തയ്യാറാക്കിയ തിരക്കഥ യെ വളരെ കൂളായി പൊളിച്ചു അടുക്കിയതിന് കാരണം ഇന്നും പിടി കിട്ടുന്നില്ല .ജിഷയുടെ രംഗ രാജന്‍ പോസ്റ്റ്‌ നു ഒരിക്കല്‍ കൂടി നന്ദി എന്റെ ഈ കമെന്റ് ക്ഷമയോടെ വായിച്ചു നോക്കി അതിന്റെ തമാശ ആരെങ്കിലും ആസ്വധിക്കുകയാണെങ്കില്‍ അവര്‍ക്കും നന്ദി. .

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...