2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

അതിന്‍റെ ഒരു 'ഇത് '

ഫേസ് ബുക്ക്‌ ചര്‍ച്ച 

***************************

അതിന്‍റെ  ഒരിത് കൊണ്ട് പെണ്ണുങ്ങളുടെ കയ്യില്‍ നിന്നു കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ.എ ഫ്രാന്‍സിസിനു കഴിഞ്ഞ ദിവസം  അടി  കിട്ടിയില്ലെന്നേ ഉള്ളൂ. കുടുംബശ്രീയുടെ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച  കൊച്ചിയില്‍ സംഘടിപ്പിച്ച 'മാധ്യമങ്ങളിലെ സ്ത്രീ" എന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ്  സംഭവം.  പെണ്ണുങ്ങള്‍ക്ക്‌ അവരുടെ കാര്യങ്ങള്‍ പറയാന്‍  ഒരിടം നല്‍കണമെന്നും കേരളത്തിലെ മുപ്പത്തെട്ടു ലക്ഷം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്  സംസ്ഥാനത്തിന്‍റെ  ഭരണാധികാരികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ള ആള്‍ബലം ഉണ്ടെന്നും അത് വിനിയോഗിക്കണമെന്നുമൊക്കെ പറഞ്ഞ് ചര്‍ച്ച ചൂട് പിടിച്ചിരിക്കുമ്പോഴാണ് മോഡറേറ്റര്‍ കേറി ഇടപ്പെട്ടത്‌ . പെണ്ണുങ്ങള്‍ ഒക്കെ കൂടി നാട് നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഇങ്ങനെ ആവേശം കൊണ്ട് സംസാരിക്കുന്ന പെണ്ണുങ്ങള്‍ കാര്യങ്ങളൊക്കെ കുഴപ്പത്തിലാക്കുകയെ ഉള്ളൂവെന്നും പറഞ്ഞാണ് അദ്ദേഹം ഇടപെടല്‍ ആരംഭിച്ചത്. പെണ്ണുങ്ങള്‍ കുടുംബത്തില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്ന അര്‍ത്ഥത്തില്‍ രണ്ടു മൂന്നു ഡയലോഗ് പിന്നാലെ. എന്നിട്ടൊരു പറച്ചില്‍--------- - ''നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതാണ്‌ അതിന്‍റെ ഒരു ഇത്''  . അദ്ദേഹത്തെ  കേട്ടിരുന്ന സംഘാടകരും ശ്രോതാക്കളും വിഷയാവതാരകരുമായ പെണ്ണുങ്ങളും ആണുങ്ങളുമായ എല്ലാവരും ആ നിമിഷത്തില്‍ അന്ധാളിച്ച് അങ്ങോട്ടും ഇങ്ങോട്ടും  ോക്കി. ഒരു നിമിഷത്തെ പരിപൂര്‍ണ നിശബ്ദത . കൊടുങ്കാറ്റിനു മുന്‍പുള്ള മഹാ ശാന്തത . ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പുള്ള  ആമുഖ പ്രസംഗത്തില്‍ '' പെണ്ണുങ്ങള്‍ പരദൂഷണവും കുശുമ്പും  പറയുന്നവരാണ് '' എന്ന് പറഞ്ഞത് എല്ലാവരും കണ്ണടച്ച് കളഞ്ഞതാണ്. അപ്പോഴാണ് ആ ഒരിതുമായി അദ്ദേഹം ചര്‍ച്ചക്കൊടുവില്‍ വീണ്ടും എഴുന്നേറ്റത്.    ആ ഇത് എന്തെന്ന് ഇപ്പോള്‍ , ഈ നിമിഷം മോഡറേറ്റര്‍ വ്യക്തമാക്കണമെന്നു സദസ്സില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഒന്നിന് പുറകെ ഒന്നായി നിരവധി പേര്‍ ഇക്കാര്യം ആവശ്യപ്പെട്ടതോടെ 'ആ ഇത് ' ഞാന്‍ പിന്‍വലിച്ചു എന്ന് തന്നെ അദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടി വന്നു. ഒപ്പം    'ഞാന്‍ മോഡറേറ്റര്‍ ആണ്. എന്നെ ഒന്നും പറയരുത്'  എന്നും പറയുന്നത് കേട്ടപ്പോള്‍ '' പരിപാടി നിയന്ത്രിക്കാന്‍  ക്ഷണിച്ചു വരുത്തിയയാളെ നിയന്ത്രിക്കേണ്ടി വരുമല്ലോ ' എന്ന് സംഘാടകര്‍ കുശുകുശുക്കുന്നുണ്ടായിരുന്നു.  ചര്‍ച്ച കൊഴുക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്‍റെ ന്യായം.  ന്യായീകരണം തുടരുന്നതിനിടെ പെണ്ണുങ്ങളെക്കാള്‍ കുശുമ്പ് പറയുന്നവര്‍ ആണുങ്ങളാണെന്ന്  ഒരു പ്രമുഖ  പത്രസ്ഥാപനത്തിന്‍റെ ആഴ്ചപതിപ്പിന്‍റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. 
കണ്ടില്ലേ, അതിന്‍റെ ഒരിത് വരുത്തിയ വിന!




Stop Press- എല്ലാം റെക്കോഡ്‌ ചെയ്ത കാമെറമാന്‍  സാക്ഷി !


2 അഭിപ്രായങ്ങൾ:

  1. പെണ്ണുങ്ങളെ അടക്കിയിരുത്താന്‍ ആത്മാര്‍ഥമായും അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ?
    അതോ ചര്‍ച്ച ചൂടിപിടിച്ചപ്പോള്‍ നാക്കുപിഴ സംഭവിച്ചതാണാ? സംശയമുണ്ട്.
    രഹസ്യമായി അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും പരസ്യമായി പറയരുതെന്ന ഒരിത് അദ്ദേഹത്തിന് കാണാതിരിക്കുമോ..
    എന്തായാലും പിന്‍വലിപ്പിച്ചതു നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഷ്‌റഫ്‌...... @ അങ്ങനെ മനസ്സില്‍ ഉണ്ടായാലും പൊതു വേദിയില്‍ പറയാന്‍ തക്ക ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. അദ്ദേഹം പക്ഷെ, അങ്ങനെ പറഞ്ഞു പോയി....

      ഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...