2012, നവംബർ 24, ശനിയാഴ്‌ച

വിവാഹ പൂര്‍വ കൗണ്‍സലിങ്

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 


കൊച്ചി: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും കുടുംബ തകര്‍ച്ചയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കമീഷന്‍ സംസ്ഥാനത്തൊട്ടാകെ വിവാഹ പൂര്‍വ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും രമ്യതയിലത്തെിക്കാനും വനിതാ കമീഷന്‍ നടത്തുന്ന അദാലത്തുകള്‍ മാത്രം പോരായെന്ന കണക്കുകൂട്ടലില്‍ കമീഷനംഗങ്ങള്‍ ഏകകണ്ഠമായാണ് ഈ തീരുമാനം നടപ്പാക്കുന്നത്. 
പദ്ധതിയുടെ ട്രയല്‍ എന്ന നിലയില്‍ തിരുവനന്തപുരത്ത് ഈ മാസം 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിവാഹ പൂര്‍വ കൗണ്‍സലിങ് പരിശീലന കളരി നടക്കും. മൂന്ന് ദിവസവും അവിടെ തന്നെ താമസിച്ചാണ് കളരിയില്‍ പങ്കെടുക്കുന്നവര്‍ ക്ളാസില്‍ പങ്കുകൊള്ളേണ്ടത്. പങ്കെടുക്കാനത്തെുന്നവരുടെ സുരക്ഷ മാനിച്ച് മുഴുവന്‍ വനിതാ കമീഷന്‍ അംഗങ്ങളും പരിശീലനത്തിനത്തെുന്നവര്‍ക്കൊപ്പം താമസിക്കും. നിലവില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ഇത്തരം പരിശീലനം നടക്കുന്നുണ്ട്. ഈ പരിശീലനം ലഭിക്കാന്‍ സൗകര്യമില്ലാത്ത വിഭാഗങ്ങള്‍ക്കാണ്  വനിതാ കമീഷന്‍ പരിഗണന കൊടുക്കുന്നത്. 
അണുകുടുംബങ്ങളില്‍ മാതാപിതാക്കളുമായി സംവദിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയ കാലത്ത് കഴിയുന്നില്ല. നന്നായി വളരാത്ത മക്കളുള്ള കുടുംബങ്ങളില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് അവ ഒഴിവാക്കാനുള്ള പാരന്‍റിങ് സ്പെഷല്‍ പരിശീലനം കൂടി നല്‍കുന്നത്. മാനസിക ശാസ്ത്രം, ലൈംഗിക പഠനം എന്നിവ കളരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം കുടുംബ ജീവിത ഒരുക്കം കിട്ടിയ ദമ്പതികളില്‍ വിവാഹമോചന സാധ്യതകള്‍ വളരെ കുറവാണെന്ന്  പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വിവാഹ നിശ്ചയം കഴിഞ്ഞ യുവാക്കളെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും വിവാഹപ്രായമത്തെിയ എല്ലാവര്‍ക്കും പരിശീലനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Madhyamam News

2 അഭിപ്രായങ്ങൾ:

  1. സാമൂഹ്യ്ക്ഷേമ വകുപ്പും വനിതകൾക്കും ശിശുക്കൾക്കും പ്രത്യേകം കമ്മീഷനുകളുമൊക്കെയുള്ള നമ്മുടെ നാട്ടിൽ ഇത്തരം നല്ല സംരഭങ്ങളിലൂടെ സാമൂഹിക ഇടപെടലുകൾ നടക്കുന്നത് ആശക്ക് വക നൽകുന്നു. ഈ വാർത്ത വന്ന ഇന്നത്തെ അതേ മാധ്യമത്തിൽ സ്വന്തം വീട്ടിൽ അച്ഛാനാലും സഹോദരങ്ങളാലുമൊക്കെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെക്കുറിച്ചുള്ള മൂന്ന് വാർത്തകളാണുള്ളത്. വീട്ടിൽ തന്നെ നടക്കുന്ന ആയിരക്കണക്കിന് സംഭവങ്ങൾ നമ്മളറിയാതെ പോവുന്നുണ്ടാവും. ഇത്തരം നീചകൃത്യങ്ങൾക്കെതിരെ കൊച്ചു കുട്ടികളെ മുതൽ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങളും കൂടി സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നല്ലതല്ലേ? നടക്കട്ടെ
    മുകളില്‍ ചീരാമുളക് പറഞ്ഞതുപോലെ കണ്ണുപതിയേണ്ട അനേക ഇടങ്ങളുണ്ട്. ഇത് നല്ല തുടക്കമാകട്ടെ

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...