2012, നവംബർ 28, ബുധനാഴ്‌ച

വിശുദ്ധ കണ്ണുനീര്‍

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
കര്‍ത്താവേ നീയിതു കാണുന്നില്ലേ??  ഞാനൊരു നസ്രാണിയാണെന്നു  പോലും നീ ഓര്‍ത്തില്ല . എന്റെ വീട്ടിലുള്ള കര്‍ത്താവിന്റെ കുരിശ് രൂപത്തില്‍ നിന്നും വെള്ളമോ കണ്ണീരോ ചോരയോ തേനോ  വരുത്തണം എന്നല്ലേ ഞാന്‍ പ്രാര്‍ഥിച്ചത് ? നീ തന്നതോ ഷോക്കേസിലെ  കുതിര തലയില്‍ ചെവിയൊലിപ്പ് ! ഈ കുതിരത്തലക്കടുത്തു മെഴുകുതിരി കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ചാല്‍ ആള്‍ക്കാര്‍ കളിയാക്കില്ലെ??  ചിലയിടത്ത്  നിന്റെ കുഞ്ഞാടുകള്‍ ചില പള്ളിയിലും വീടുകളിലും ചില്ല് കൂടുകളില്‍  നിന്റെ കണ്ണുനീരും  ഫോട്ടോയില്‍ നിന്നുള്ള രക്തവും നിന്റെ അമ്മയുടെ പ്രതിമയില്‍ നിന്ന് വരുന്ന തേനും പ്രദര്‍ശിപ്പിച്ചും തുള്ളിയെടുത്ത്  വിറ്റും   സമ്പന്നരാകുന്നത് നീ കാണുന്നില്ലയോ? കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന മുടക്കം കൂടാതെ ഞാന്‍  ആറാഴ്ച  ചൊല്ലിയിട്ടും നീ ഈ  ചതി  എന്നോട് ചെയ്യുമെന്ന് കരുതിയില്ല. എന്റെ കണ്ണുനീരിനു ഒട്ടും വിലയില്ലേ ?  ആര്‍ക്കു വേണമെങ്കിലും ഞാന്‍ ഇതിന്റെ ഒരു  ദശാംശം  കൊടുത്തേക്കാം(  ഐ ഡി കാര്‍ഡ് കാണിച്ചാല്‍) ,
ഇനി വീട്ടില്‍ തന്നെയുള്ള കുരിശു രൂപത്തില്‍ തന്നില്ലെങ്കിലും കഴുത്തിലെ മാലയില്‍ കിടക്കുന്ന ചെറിയ കുരിശിലെങ്കിലും നീ അനുഗ്രഹം തരണം. എങ്കില്‍ ഞാന്‍ അടുത്ത തവണ പള്ളിയില്‍ വരുമ്പോള്‍ നിനക്ക് നൂറ്റൊന്നു  മെഴുകുതിരി കത്തിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ചു കൊടുത്തേക്കാം.

കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന-   നീതിമാനെന്നു വിശുദ്ധ ഗ്രന്ഥം ഉത്ഘോഷിച്ച യൌസേപ് പിതാവിനും പരിശുദ്ധ ജനനിയായ കന്യാമറിയത്തിനും ജീവിത കാലം മുഴുവനും  , പിന്നീട്  പാപികളെ ഏല്‍പ്പിച്ചു കൊടുത്തും , കരയാന്‍  ഇട കൊടുത്ത കര്‍ത്താവേ,  ഞങ്ങളെ കരയിക്കല്ലേ. അങ്ങേ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിപ്പിച്ച് ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ കണ്ണുനീര്‍ തുള്ളിക്ക്‌ ഓരോന്നിനും വിലയിടാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ അറിയുന്നു . ആയതിനാലും അങ്ങേ പരിശുദ്ധ കണ്ണുനീര്‍ ഇറ്റിച്ച  വിശുദ്ധ ജലമായി വാഴ്ത്തിയ കുപ്പികള്‍ അമൂല്യമായ വിലക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് കഴിവ് തരണേ.. ആമേന്‍...
NB-  ഇത് വായിക്കുന്നവര്‍  ഇതിന്റെ അമ്പതു കോപ്പി വീതം ഷെയര്‍ ചെയ്തില്ലേല്‍ പതിന്നാലു ദിവസത്തിനകം മരണമോ അംഗഭംഗമോ സംഭവിക്കും എന്നോര്‍ക്കുക!


വാര്‍ത്ത - യേശു ക്രിസ്തുവിന്‍െറ കണ്ണീരെന്നപേരില്‍ വിശ്വാസികള്‍  പ്രചരിപ്പിച്ച ദിവ്യജലം അഴുക്കുചാല്‍ വെള്ളമാണെന്ന്   തെളിയിച്ചതിന് പ്രശസ്ത യുക്തിവാദിയും റാഷനലിസ്റ്റ് ഇന്‍റര്‍നാഷനല്‍ സ്ഥാപക പ്രസിഡന്‍റുമായ സനല്‍ ഇടമറുകിനെ അറസ്റ്റുചെയ്യാന്‍ നീക്കം. 

2 അഭിപ്രായങ്ങൾ:

  1. നീക്കമല്ലേയുള്ളു
    അറസ്റ്റ് ചെയ്തില്ലല്ലോ

    അതുവരെ കണ്ണിര്‍ വിറ്റ് കാശാക്കട്ടേന്നേ..!!

    മറുപടിഇല്ലാതാക്കൂ
  2. ഇതില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന യുക്തിവാദിയെ അറെസ്റ്റു ചെയ്യുക മാത്രമല്ല തൂക്കി കൊല്ലുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം ചെയ്തത് എന്തൊക്കെ ആണെന്ന് കേള്‍ക്കണോ? യേശു ക്രിസ്തു കണ്ണീര്‍ വാര്‍ത്ത‍ വിവരം അറിഞ്ഞു ഉറഞ്ഞു തുള്ളിയ എന്ത് മാത്രം ഭക്ത ജനങ്ങളുടെ മത വികാരങ്ങളാണ് അദ്ദേഹം വ്രണപെടുത്തിയതെന്ന റിയാമോ? എന്തൊക്കെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതാ. അവിടം നല്ലൊരു തീര്‍താടന കേന്ദ്രമാക്കണം, വലിയൊരു നേര്‍ച്ചപ്പെട്ടി വെക്കണം, മാര്പാപയെ കൊണ്ട് വന്നു ഉല്‍ഘാടിക്കണം. അങ്ങനെ എത്രയോ കോടി രൂപ വരുമാനം പ്രതീക്ഷിച്ചു ചെയ്ത കാര്യങ്ങളാണ്‌ ഈ അല്‍പ വിശ്വാസി ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. അവിടുത്തെ ക്രിസ്ത്യന്‍ രൂപതയ്ക്ക് ഉണ്ടാകാമായിരുന്ന കോടികളുടെ വരുമാനം ഇല്ലാതാക്കിയ ഇദ്ദേഹത്തില്‍ നിന്നും നഷ്ട പരിഹാരം കൂടി ഈടാക്കണം. (ഏതാണ്ട് 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാന്‍ഗ്ലൂര്‍ യുനിവേര്‍സിടി വൈസ് ചാന്‍സെലര്‍ ആയിരുന്ന ഒരു ഹനുമന്തയ്യ വ്യാജ ദിവ്യന്മാരുടെ പുറകെ പുട്ടപര്‍ത്തി ഉള്‍പ്പെടെ സ്ഥലങ്ങളില്‍ തെളിവിനായി അന്വേഷണം നടത്തി പോയിട്ട് സ്വന്തം പണി പോയതല്ലാതെ എന്തുണ്ടായി? വല്ല പൊട്ടന്മാരെയും പറ്റിച്ചു കുറെ പണമുണ്ടാക്കുന്നതില്‍ ഇയാളെപോലുള്ളവര്‍ക്ക് എന്താണ് ഇത്ര കൃമികടി? അഴുക്കു വെള്ളം തീര്‍ത്ത ജലമാണെന്നു കരുതി കുടിച്ചു വല്ലവനും വടിയാകാതെ ഇരിക്കാനെങ്കിലും അദ്ദേഹത്തിന്റെ ഈ നടപടി സഹായിച്ചു എന്നൊരു സമാധാനം മാത്രം മിച്ചം.)

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...