Saturday, November 10, 2012

ചിരട്ടക്കല്യാണം

അല്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വിജേഷിനെയും സിന്‍സിയെയും കുറിച്ച് കേട്ടത് !  ഞെട്ടിപ്പോയി... ഞെട്ടാനൊന്നുമില്ല എന്ന് വായിച്ചു കഴിയുമ്പോള്‍ പലരും കമന്റടിചേക്കാമെങ്കിലും സത്യത്തില്‍ ഞെട്ടിയതിന്‍റെ മറ പിടിക്കാന്‍ മാത്രമാകും അതെന്നു നമുക്ക് സുന്ദരമായി ഊഹിക്കാം. ലളിതമായി വസ്ത്രധാരണം നടത്തി  ചടങ്ങുകള്‍ക്കെത്തുമ്പോള്‍  അയ്യേ  പട്ടു സാരീ ഇല്ലേ എന്ന് കേട്ടിട്ടുള്ള പെണ്ണുങ്ങള്‍ക്കും 'പെണ്ണിന് പട്ടു വാങ്ങാതിരിക്കാന്‍ മാത്രം നീ ഇത്ര പിശുക്കനായോടാ ചെറുക്കാ' എന്ന് കേട്ടിട്ടുള്ള പുരുഷന്മാര്‍ക്കും  സ്വിജേഷ്‌- -ഷിന്‍സിമാരെ കണ്ടാല്‍ ശരിക്കും ഞെട്ടല്‍ അനുഭവപ്പെടും. കാരണം കല്യാണം പോലൊരു ചടങ്ങില്‍  ചട്ടയും മുണ്ടും ചിരട്ട ആഭരണങ്ങളും അണിഞ്ഞു  വരിക എന്നത് അസാമാന്യ ചങ്കുറപ്പുള്ളവര്‍ക്കെ പറ്റൂ.. അതും വധു !                                                    അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള  ക്രിസ്റ്റ്യന്‍ ആചാര പ്രകാരമാണ്‌ സ്വിജേഷിന്റെയും സിന്‍സിയുടെയും വിവാഹം മാപ്രാണം ഹോളിക്രോസ്സ്‌ ദേവാലയത്തില്‍  നടന്നത്‌. . 
ഫേസ് ബുക്കിലേക്കുള്ള ലിങ്ക് 
ചട്ടയും മുണ്ടും തലയില്‍ മേല്‍മുണ്ടും അണിഞ്ഞ പെണ്ണും  ജുബ്ബയും  മുണ്ടും ധരിച്ച ചെക്കനും കൌതുകതിനുപരി മാതൃക തന്നെയാണ് !   ശതാവരിഇലയും പാലപ്പൂവും കൊണ്ടുണ്ടാക്കിയ ബൊക്കെ, കിരീടത്തിന്‌ പകരം തലയില്‍  മേല്‍മുണ്ട്‌, അകമ്പടിയായി നാദസ്വരം ,   ആഹഹ !!  പതിനായിരങ്ങള്‍ മുടക്കി ബ്യൂട്ടിഷനെ ഏര്‍പ്പടാക്കുന്നതിനു പകരം ബന്ധുവായ വിളയനാട്‌ പാലത്തിങ്കല്‍ വീട്ടില്‍ വെറോനിക്ക അമ്മൂമ്മയാണ്  വധുവിനെ ഒരുക്കി യത്‌.. .,.  ബ്രൈഡ്സ്  മെയ്ഡ് ആയി കൂടെ നടന്ന പെണ്‍കുട്ടികളും  ചട്ടയും മുണ്ടുമനിഞ്ഞാണ് എത്തിയത്.    മാപ്രാണം നായങ്കര ചിന്നന്‍ വീട്ടില്‍ സി.ജെ.പോളിന്റെയും ഓമന പോളിന്‍റെയും മകനാണ്‌ സ്വിജേഷ്‌, ഐക്കരക്കുന്ന്‌ പാറക്കല്‍ സണ്ണിയുടെയും ഡെയ്‌സിയുടെയും മകളാണ്‌ സിന്‍സി.വര്‍ണക്കുട-  സ്ത്രീധനം എന്ന പേരില്‍ പെണ്ണിന് കിട്ടാനുള്ള ഷെയറും അതില്‍ കൂടുതലും വാങ്ങിചെടുത്ത്  സ്വന്തം വീട്ടിലെ കല്യാണ ചിലവ്  കൂടി നടത്തുകയും ഒടുക്കം  വണ്‍   ഗ്രാം ഗോള്‍ഡിന്‍റെയും   റോള്‍ഡ് ഗോള്‍ഡിന്‍റെയും  ഷോ മാലകള്‍ ആവശ്യത്തിന് അണിഞ്ഞോളൂ എന്ന് നിര്‍ദ്ദേശിക്കുന്ന   ചെക്കന്മാര്‍ക്കും  നെറ്റിപ്പട്ടം കെട്ടിയ പോലുള്ള  ആഭരണം തെരഞ്ഞെടുത്തു  കൂടുതല്‍ സ്വര്‍ണാഭരണ പണിക്കൂലി കൊടുപ്പിക്കുന്ന പെണ്ണുങ്ങള്‍ക്കും ഇവര്‍ മാതൃകയാകട്ടെ! ______________________________________________________________________________________
 2012 നവംബര്‍  11 ന് ഈ പോസ്ട്ടിട്ട  ശേഷം വിവിധ ഇന്‍റര്‍നെറ്റ് കൂട്ടായ്മകളില്‍ ചൂടേറിയ വാഗ്വാദം നടന്നു- ഫ്ലവര്‍ ഗേള്‍സ്‌/ ബോയ്സ് ഒരേ പോലെ വസ്ത്രം ധരിച്ചത്  ആര്‍ഭാടം ആണെന്നും അവര് വലിയ സ്ത്രീധനം കൊടുത്തു കെട്ടിയ ശേഷം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് ഇത്തരം 'പണി' ചെയ്തതെന്നും ഇവന്‍റ് മാനേജ്മെന്റ് ടീമിനെ കൊണ്ട് വന്നു നടത്തിയതാണെന്നും  പത്രക്കാരിയായ ജിഷ അവരുടെ കാട്ടയത്തില്‍ വീണു പോയെന്നും പലരും ആരോപിച്ചു.  തുടര്‍ന്ന് ഇതിന്റെ ശരിയായ വശം എന്താണെന്ന് അറിയാന്‍ നേരെ മാപ്രാണത്തുള്ള  സ്വിജേഷിന്റെ നായങ്കര ചിന്നന്‍ വീട്ടിലേക്കു വിളിച്ചു. സ്വിജേഷിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്‌. , കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ഇങ്ങനെ മാതൃക ആകാന്‍ മകനും മോള്‍ക്കും കഴിഞ്ഞതില്‍ കുടുംബം മൊത്തം അഭിമാനിക്കുന്നെന്നു ആ അമ്മ . പിന്നെ  സിന്‍സിയുമായി  സംസാരിച്ചു . അതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ


സിന്‍സി:പെട്ടെന്ന് വന്ന വിവാഹ ആലോചന ആയിരുന്നു ഇത്. കുറെ നാള് മുന്നേ വന്നിരുന്നെങ്കില്‍ സാവകാശം പറഞ്ഞു  കാര്യങ്ങള്‍ സുഗമമാക്കാമായിരുന്നു.   എന്‍റെ ആഗ്രഹമായിരുന്നു ഇങ്ങനെ ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍ വിവാഹ ദിവസം അണിയുക എന്നുള്ളത്. ആദ്യം ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചപ്പോള്‍ സ്വിജേഷിന്റെ വീട്ടുകാര്‍ കരുതി  സിന്‍സിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു.  സ്വന്തം വീട്ടുകാരും എതിര്‍ത്തു.    പിന്നീട് എല്ലാവരും സമ്മതിച്ചു .
പതിനൊന്നു ഫ്ലവര്‍ ഗേള്‍സ്‌/ ബോയ്സ് ഉണ്ടായിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ ചട്ടയും മുണ്ടും  തീരുമാനിച്ചിരുന്നു. എങ്കില്‍ പിന്നെ അത് തന്നെ കല്യാണ പെണ്ണായ ഞാനും അണിയണം എന്ന് മോഹം തോന്നി. അതും പറഞ്ഞു. അപ്പോഴും ചെറിയ എതിര്‍പ്പുണ്ടായി. എല്ലാവരും കളിയാകുമെന്നയിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു.  അങ്ങനെയാണ് ശതാവരിയും പാലപ്പൂവും കൊണ്ട്  ബൊക്കെയും തീര്‍ത്തത്.

ജിഷ: ആട്ടെ, ചിരട്ട മാല  എവിടെ നിന്ന് വാങ്ങി? ഇമ്പോര്‍ട്ടഡ് ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു !

സിന്‍സി : അയ്യോ! അതിവിടെ നിന്ന്, ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്.  ആദ്യം  കൊച്ചി മട്ടാഞ്ചേരിയിലെ ജൂത തെരുവില്‍ നിന്ന് വാങ്ങാനാണ്  തീരുമാനിച്ചത്. ഇവിടെ നിന്നും കിട്ടില്ലെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെ കിട്ടി. ഇരുന്നൂററ്മ്പത് രൂപ.  കമ്മല്‍ മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ വാങ്ങിയതാണ്. നാല്പതു രൂപക്കാണ് അത് വാങ്ങിയത്.  മേക്കമോതിരം കൂടി അണിയണം എന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള വിവാഹമായാതിനാല്‍  എല്ലാം  ഒരുക്കാന്‍ കഴിഞ്ഞില്ല.
ജിഷ : ചിരട്ട ആണെങ്കിലും സ്ത്രീധനം എന്നത് എത്ര കൊടുത്തു.

സിന്‍സി: ചെറുപ്പം മുതലേ എനിക്ക് വേണ്ടി അപ്പച്ചനും അമ്മയും സ്വരുക്കൂട്ടി വച്ചിരുന്ന 20 പവന്‍

ജിഷ : അപ്പോള്‍ ശരി, എല്ലാ വിധ മംഗളാശംസകളും !       12/11/12
_____________________________________________________________________________________

നേരത്തെ സ്ത്രീധന വിഷയത്തില്‍ എഴുതിയ പൂയ്‌ ചേട്ടോ എന്ന ലേഖനം കൂടി വായിക്കുമല്ലോ! 
Related Posts Plugin for WordPress, Blogger...

Facebook Plugin