![]() |
ഫേസ് ബുക്കിലേക്ക് |
കുറെ നാളായി കേള്‍ക്കാനേയില്ലായിരുന്നു! എവിടെ പോയിരുന്നോ, ആവോ ?
ദേ, വീണ്ടും വരുന്നെന്ന്! മലയാളികളുടെ രോമാഞ്ചമായ ഷക്കീല മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു. സിനിമ കെ ആന്‍ഡ് ക്യൂ. തലയ്ക്കു മുണ്ടിട്ടും അല്ലാതെയും ശ്വേതയുടെ സിനിമക്ക് തിയറ്ററില്‍ ആളു കേറുമെന്നു കരുതി വിവാദസീനുകളെ കുറിച്ച് പരസ്യം കൊടുത്ത ബ്ലെസി ചേട്ടനാണ് കുടുങ്ങാന്‍ പോകുന്നത്. കേരളത്തില്‍ കിന്നാരതുമ്പികളും എണ്ണത്തോണികളും ഡ്രൈവിങ്ങ് സ്കൂൾ, ലേഡീസ് ഹോസ്റ്റൽ,കല്ലുവാതിൽകൽ കത്രീന, അഗ്നിപുഷ്പം എന്നീ മസാലചിത്രങ്ങളും പണംവാരി പടങ്ങളായി തിയറ്റര്‍ സ്ക്രീനുകളും തിയറ്ററിലെ സീറ്റുകളും തകര്‍ത്തോടിയവയാണ്. പിന്നെ കുറെ കാലം എവിടെയോ മറഞ്ഞിരുന്ന ഷക്കീല വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത മലയാളിക്ക് ഈ ഡിസംബര്‍ മാസത്തെ അന്തരീക്ഷത്തെക്കാള്‍ കുളിരേകുന്നുണ്ട്.
പക്ഷെ, സില്‍ക്ക് സ്മിതയുടെ ജീവിതം സ്ക്രീനില്‍ ആടിത്തകര്‍ത്ത വിദ്യാബാലനെതിരെ കടുത്ത വിമര്‍ശനവുമായാണ് ഉന്നയിച്ചാണ് എന്നതാണ് ഏറെ രസകരം .ഷക്കീലയുടെ രണ്ടാം വരവ്. മാത്രമല്ല, വീണ്ടും ഗ്ലാമര്‍ റോളുകളിലെക്കില്ലെന്നും അതിനുള്ള പ്രായമല്ല തനിക്ക് ഇപ്പോഴുള്ളതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കിന്നാരതുമ്പികളുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കെണ്ടെന്നും ഷക്കീല മനോരമ ന്യൂസിന്‍റെ റിപ്പോര്‍ട്ടറോട് പറയുന്നത് ടിവി യില്‍ കണ്ടു ( ആ ചേട്ടന്‍ രണ്ടു കോല് അപ്പുറത്ത് നിന്നാണ് സംസാരിച്ചത്, പേടിച്ചിട്ടാകും)
കൂട്ടുവാര്‍ത്ത - കേരളത്തിൽ ഗർഭ നിരോധന ഉറകളുടെ ഉപയോഗം വൻതോതിൽ കുറഞ്ഞു
അപ്പൊ പ്രതീക്ഷയ്ക്കു വകയില്ലെന്നു സാരം....
ReplyDeletechechi ella cinimayum kandittundu alle
ReplyDelete