2012, ഡിസംബർ 15, ശനിയാഴ്‌ച

ബിനാലെ എന്നെ കലാകാരിയാക്കി

യന്ത്രവല്‍ക്കരണത്തിന്‍റെയും ഹൈ-ഫൈ ലൈഫ്‌ സ്റ്റൈലിന്റെയും
കാലത്ത് അന്യം നിന്ന് പോകുന്ന ഗോവണി പടികളുടെയും നടപ്പിന്‍റെയും
 ഇന്‍സ്റ്റലേഷന്‍ - 'ലോസ്റ്റ്‌ വോക്ക് 'സത്യത്തില്‍ എനിക്കിപ്പോള്‍ വളരെ പശ്ചാത്താപം ഉണ്ട്.  കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനെതിരെ ഞാന്‍ കുറെ എഴുതിയതാണ്. പക്ഷെ ഇപ്പോള്‍, അത് കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നുമല്ലാതിരുന്ന ഞാന്‍ പോലും വലിയ കലാകാരിയായി. അത് കൊണ്ട് തന്നെ ബിനാലെ ടീമിനോട് എന്‍റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എന്തെന്ന് കേട്ടവര്‍ കേട്ടവരൊക്കെ ചോദിച്ചു. സത്യത്തില്‍ കൊച്ചി ബിനാലെയുടെ ബ്രാന്‍ഡിങ്ങിന് "ഇന്‍സ്റ്റലേഷന്‍' എന്ന പദം ഏറെ സഹായിച്ചിട്ടുണ്ട്. പത്രക്കാര്‍ വരെ അതിന്‍റെ ശരിയായ മലയാള പദം അന്വേഷിച്ച് ഒടുവില്‍ ഇംഗ്ലീഷ്‌ പദം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചിടത്താണ് അതിന്‍റെ ഒരു വിജയം. കണ്ടംപ്രറി ആര്‍ട്ട് എന്നതിന് സമകാലിക കല എന്ന് വരെ പച്ച മലയാളം എഴുതിയിട്ടും  "ഇന്‍സ്റ്റലേഷന്‍'  അത് തന്നെയായി തുടരുന്നു.
(ഫേസ് ബുക്കില്‍ വായിക്കാം )
എന്നോടോരാള്‍  ചോദിച്ച ഉടനെ ഞാന്‍ നെറ്റ് തപ്പി. ഹോ,  ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്‍റെ  ആ ഒരു ഗാംഭീര്യം കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു പശ്ചാത്താപ കുറിപ്പ് എഴുതേണ്ടി വരുന്നത് മനസ്സില്‍ ഇരച്ചു കയറി എന്നെ വല്ലാത്ത ധര്‍മസങ്കടത്തിലേക്കെത്തിച്ചു.  ഇത്ര നാളും സംഘാടകരുടെ പണസംബന്ധമായ അഴിമതിയെ കുറിച്ച് വാര്‍ത്ത എഴുതേണ്ടി വന്ന എന്‍റെ ഗതികേടിനെ ഞാന്‍ തന്നെ ശപിച്ചു. കുറെ പണം അനധികൃതമായി പോയി എന്ന് പറയുന്നവരോട് ഇനി ഞാന്‍ പറയും- '' പണം പോയാലും പവറു വരട്ടെ '' . അഴിമതി നടന്നാലെന്താ , ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട്‌ കേരളത്തിലെത്തിയത്  കണ്ടില്ലേ? ഇനി കാണാത്തവര്‍ ഉണ്ടെങ്കില്‍  ഫോര്‍ട്ട്‌ കൊച്ചി വരെ പോയാല്‍ മതിയെന്നേ!!


അഴിമതിക്കൊപ്പം  ആരോപണം   വന്നത്  ലോക്കലി ഉള്ള കലാകാരന്മാരുടെ  പങ്കാളിത്തത്തെ കുറിച്ചാണ്. കേരളത്തില്‍ നിന്നുള്ള  ലോകോത്തര പ്രസിദ്ധരായവര്‍ ഉണ്ടായിട്ടും അവരെ പങ്കെടുപ്പിച്ചില്ലെന്നും മറ്റുള്ള കലാകാരന്മാര്‍ക്ക് ഇടം കൊടുത്തില്ലെന്നും  ആരോപണം ഉയര്‍ന്നു. നിരവധി പ്രതിഷേധ പ്രകടനങ്ങള്‍  നടക്കുകയും ചെയ്തു.  പ്രാദേശിക വാദം എന്നൊക്കെ വേണമെങ്കില്‍ പറയാം. നമ്മുടെ നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ , അല്ലെങ്കില്‍ ഒരു കമ്പനി വരുമ്പോള്‍ നാട്ടുകാര്‍ക്ക്  പങ്കെടുക്കാനും ജോലി ചെയ്യാനും അവകാശവാദം ഉന്നയിക്കാറുണ്ട് . അത് പോലെ മാത്രം കണ്ടാല്‍ മതിയെന്നാണ് ഇപ്പോള്‍ എന്‍റെ പക്ഷം. കാരണം , ചില നല്ല കലാകാരന്മാര്‍ക്കിടയില്‍ ലോകമൊട്ടുക്കുമുള്ള * 'ലോക്കലാ'യ  കലാകാരന്മാര്‍ക്ക്  കൂടി ബിനാലെ ഇടം കൊടുത്തിരിക്കുന്നു.

സായിപ്പിനെ കാണുമ്പോള്‍ എല്ലാ മലയാളികളും, പ്രതിഷേധം നേരത്തെ നടത്തിയവരും കവാത്ത്‌ മറക്കുമെന്ന് കൂടി സമാശ്വസിപ്പിക്കട്ടെ.!


* ലോക്കല്‍- += നാലാംകിട


ഇനി കൊച്ചി മുസിരിസ് ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍ തയ്യറാക്കിയ ഇന്‍സ്റ്റലേഷന്‍  ആര്‍ട്ട് കാണൂ- ഒരെണ്ണം മുകളില്‍


കമ്പ്യൂട്ടറുകള്‍ കയ്യടക്കിയ എഴുത്തിന്‍റെ വഴികള്‍ - പേപ്പര്‍ ആന്‍ഡ്‌ ലൈഫ്
ഇന്‍സ്റ്റലേഷന്‍ 


ഫ്ലഡ് ഇന്‍ ദ ബാത്ത്റൂം -  ഈ ഇന്‍സ്റ്റലേഷന്‍ ടബുകളും  സ്വിമ്മിംഗ് പൂളുകളും
സ്വന്തമാക്കിയ ഉപരി വര്‍ഗ ജീവിതത്തിന്റെയും ഇതൊന്നുമില്ലാത്ത
സാധാരണക്കാരന്റെയും ജീവിതമാണ്

1 അഭിപ്രായം:

  1. ഈ ബ്ലോഗിൽ തന്നെ പ്രസിധീകരിച്ച താഴത്തെ ലിങ്ക്‌ കൂടി വായിച്ചാൽ തീരാവുന്ന സംശയങ്ങളെ ഉള്ളൂ.

    http://www.ochappad.com/2012/12/blog-post_4132.html

    സർകാരിന്ടെ പണം അടിച്ചു മാറ്റാനുള്ള ഓരോരോ വേലത്തരങ്ങൾ.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...