2012, ഡിസംബർ 13, വ്യാഴാഴ്‌ച

മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !


ഫേസ് ബുക്കിലെക്കൊരു  ലിങ്ക്ഒടുക്കം അത് സംഭവിച്ചു, മദ്യവ്യവസായികള്‍ വഴിയാധാരമായി. മദ്യ വ്യവസായികളുടെ പണം വേണ്ടെന്നു വക്കാനൊരുങ്ങുകയാണ് കേരള കത്തോലിക്കാ സഭ. മദ്യ മേഖലയിലെ വ്യവസായികളും വ്യാപാരികളും നല്‍കുന്ന സംഭാവനയോ സഹായമോ സ്വീകരിക്കുന്നതിനു രൂപതകളെയും സഭ സ്ഥാപനങ്ങളെയും മെത്രാന്‍ സമിതി വിലക്കാന്‍ പോകുന്നു. ഇതിനായി കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ കരട് രേഖ തയ്യാറായി കഴിഞ്ഞു. വില്‍പ്പനക്കാരെ മാത്രമല്ല, മദ്യപാനികളെയും സഭ എതിര്‍ക്കാന്‍ പോകുകയാണ് എന്ന് വാര്‍ത്തയില്‍ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരെ   സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലും ഇടവക കമ്മറ്റികള്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും വിലക്കുമെന്നും കരടിലുണ്ട്.  മദ്യവുമായി ബന്ധമുല്ലവരില്‍ നിന്നും എന്താവശ്യമാണെങ്കിലും സംഭാവനകള്‍ സ്വീകരിക്കരുതെന്നും ഇങ്ങോട്ട് വന്നു തന്നാല്‍ നിരസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരാഘോഷത്തിനും മദ്യ സല്‍ക്കാരം പാടില്ല.  സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്താനാണ് നീക്കം.

അപ്പോള്‍ ഒച്ചപ്പാടിനൊരു സംശയം-  മദ്യപാനി എന്ന് പറയുന്നവരെ എങ്ങനെ നിര്‍വചിക്കാം?? ഒരു പെഗ്? രണ്ടു പെഗ്? അതോ അതിലും കൂടിയത് മാത്രം കഴിക്കുന്നവരോ?  മദ്യം എന്നാല്‍ വീഞ്ഞ് പെടുമോ?  ഉണ്ടെങ്കില്‍ വീഞ്ഞിന് പകരം എന്തുപയോഗിക്കാം?  കള്ളപ്പണം വെളുപ്പിക്കാന്‍  പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ചില കുഞ്ഞാടുകളെ വഴിയാധാരമാക്കിയാല്‍ കര്‍ത്താവു പൊറുക്കുമോ? രഹസ്യമായി വാങ്ങിയിട്ട് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും പോരെ?  എന്തോ എന്തോ !!!

4 അഭിപ്രായങ്ങൾ:

 1. നല്ല തീരുമാനം എത്രത്തോളം പ്രയോഗീകമാകുമെന്നു കണ്ടു അറിയേണ്ടി ഇരിക്കുന്നു. നാളെ മുതല്‍ കള്ളു കുടിക്കുന്നവര്‍ പള്ളിയില്‍ കേറെണ്ടന്നു തീട്ടൂരം ഇറക്കിയാല്‍ പിന്നെ കുറെ അമ്മച്ചിമാരും പിള്ളേരും മാത്രമേ കുര്‍ബാനയ്ക്ക് കാണൂ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതിനു കുര്‍ബാന ചൊല്ലാന്‍ അച്ചന്‍ ഉണ്ടായിട്ടു വേണ്ടേ?

   ഇല്ലാതാക്കൂ
 2. എന്ത് തന്നെ ആയാലും ഇങ്ങനെയൊരു തീരുമാനമെടുത്തവരുടെ ഉദേശശുദ്ധിയെ അഭിനന്തിച്ചേ മതിയാകൂ.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2012, ഡിസംബർ 14 2:54 AM

  Kallukudikunna achanmare aru vilakkum???

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...