2013, ജനുവരി 19, ശനിയാഴ്‌ച

ഒടുവില്‍ ശില്‍പക്ക് സന്തോഷക്കൊളാഷ്

Shilpa 
 പോരാടി നേടിയ കൊളാഷ് ‘എ’ ഗ്രേഡും മൂന്നാംസ്ഥാനവുമായി  ശില്‍പ ശിവരാമന്‍ ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങും. മികച്ച ചിത്രകാരിക്കുള്ള രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡടക്കം നൂറുകണക്കിന് പുരസ്കാരങ്ങള്‍ നേടിയ ശില്‍പക്ക് മലപ്പുറത്തെ കലോത്സവം ആദ്യം സമ്മാനിച്ചത് കയ്പാണ്. ‘നഗരജീവിതം’ എന്നതായിരുന്നു  കൊളാഷ് വിഷയം. മത്സരനിയമങ്ങളില്‍ പറയുന്നതിന്‍െറ ഇരട്ടിവലിപ്പമുള്ള കാന്‍വാസ് പേപ്പര്‍ നല്‍കിയത് കുട്ടികളെ വലച്ചു. കടലാസ് കൈകൊണ്ടു കീറി ഒട്ടിക്കുക എന്ന നിബന്ധന പാലിക്കാതെ കത്രിക ഉപയോഗിച്ച ചില മത്സാരാര്‍ഥികളെ അവര്‍ തടഞ്ഞതുമില്ല. ഫലം വന്നപ്പോള്‍ നിയമം തെറ്റിച്ചവര്‍ക്ക് ‘എ’ ഗ്രേഡും ശില്‍പക്ക് ‘ബി’ ഗ്രേഡും. ഉടന്‍ ഹയര്‍അപ്പീല്‍ നല്‍കി. കൊളാഷ് പരിശോധിച്ച  ഹയര്‍അപ്പീല്‍ സംഘം ശില്‍പയുടെ കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ ‘എ’ ഗ്രേഡും മൂന്നാംസ്ഥാനവും ലഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് ഡിപാര്‍ട്ട്മെന്‍റിലെ ആര്‍ട്ടിസ്റ്റ് ക്യൂറേറ്റര്‍ ശിവരാമന്‍െറയും അതേ കോളജില്‍ ക്യൂറേറ്ററായ ലേഖയുടെയും മകളായ ശില്‍പ തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ പ്ളസ്വണ്‍  വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും ശില്‍പയുടെ അനുജത്തിയുമായ ശിഖയും കലോത്സവത്തിനെത്തിയിരുന്നു. ജലച്ചായം ഹൈസ്കൂള്‍ വിഭാഗത്തില്‍ ശിഖക്ക് ‘എ’ ഗ്രേഡുണ്ട്.

1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...