Wednesday, January 16, 2013

കഥകളിയിലെ ഓട്ടോറിക്ഷ !


ഓട്ടോയും കഥകളിയും തമ്മില്‍ എന്താണ് ബന്ധം??
എന്ത് ബന്ധം!! ചോദ്യം ആവര്‍ത്തിച്ചാല്‍ കേള്‍ക്കുന്നവന്‍ ചോദിക്കുന്നവന് വട്ടാണെന്ന് പറഞ്ഞേക്കും!
എന്നാല്‍ അഖിലിനോട് ചോദിക്കുക. 
 ഞാന്‍ ചോദിച്ചു , അഖില്‍ പറഞ്ഞു- ''ഒട്ടോയുള്ളത് കൊണ്ടാണ് ഞാന്‍ കലാകാരനായത്. ഇപ്പോഴും കല അഭ്യസിക്കുന്നതും  എച്ച് എസ് എസ് വിഭാഗം മല്‍സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയതും ''
റിസള്‍ട്ട് വന്നയുടനെ അഖില്‍ ഫോണില്‍  വിളിച്ചു - 'ചേച്ചി , എനിക്ക് സന്തോഷം കൊണ്ട് ആര്‍പ്പ് വിളിക്കാന്‍ തോന്നുന്നു ''
ആശംസകള്‍  അഖില്‍ !!

അഖിലിന് വേണ്ടി വായനക്കാര്‍ ആര്‍പ്പ് വിളിക്കും -
 ആര്‍പ്പോ...... ഇര്‍റോ ...............!

തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിനടുത്താണ് വേണുഗോപാലിന്‍ന്‍റെ ഓട്ടം. അമ്മ ജയകുമാരി ടെക്നോപാര്‍ക്കിലെ ക്ളീനിങ് തൊഴിലാളിയാണ്.

പറഞ്ഞുവന്നാല്‍ ഇരുവര്‍ക്കും കലയുമായി വലിയ ബന്ധമൊന്നുമില്ല. മകന്‍ ആടിയ കഥകളിപ്പദമേതെന്ന് ചോദിച്ചാല്‍ പറഞ്ഞുതരാനുമാകില്ല. എന്നാല്‍, മകനിലൊരു കലാകാരനുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ഒപ്പം മകനിലെ കഴിവുകണ്ടറിഞ്ഞ് കഥകളിയാട്ടക്കാരനായി വളര്‍ത്തിയെടുത്ത കലാമണ്ഡലം സുബ്രഹ്മണ്യനെ ഇവര്‍ ദൈവമായാണ് കാണുന്നത്.

യുവജനോത്സവങ്ങള്‍ക്ക് വേണ്ടിയല്ല മകന്‍ അഭ്യസിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മറ്റു കുട്ടികള്‍ സ്കൂള്‍ വിട്ടാല്‍ കളിക്കാന്‍ മൈതാനത്ത് പോകുമ്പോള്‍ അഖില്‍ കല അഭ്യസിക്കുന്നു. പലരാത്രികളിലും പ്രഫഷനല്‍ ടീമിനൊപ്പം കഥകളി, കൂടിയാട്ടം അവതരങ്ങള്‍ക്ക് പോകുന്നു. മകന്‍ ലോകമറിയുന്ന കലാകാരനായിത്തീരാന്‍ എന്തു ത്യാഗത്തിനും ഈ മാതാപിതാക്കള്‍ തയാറാണ്.

പണം മാത്രമാണ് ചില സമയങ്ങളില്‍ വില്ലനാവുന്നത്. പക്ഷെ, കലാകാരനെ സഹായിക്കാന്‍ ദൈവം കൂടെയുണ്ടെന്ന് 
അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ് സംസ്ഥാന കലോത്സവത്തിന് ലക്ഷം ചിലവുവന്നിട്ടും ഒരു തടസ്സവുമില്ലാതെ മലപ്പുറത്തത്തെിയതെന്ന് അവര്‍ പറയുന്നു. ഫീസ് വാങ്ങാതെയാണ് ഗുരു ശിഷ്യനെ അഭ്യസിപ്പിച്ചത്. സ്കൂളിലെയും കഥകളി പഠനകേന്ദ്രത്തിലെയും സഹപാഠികളും നാട്ടുകാരും ഒട്ടേറെ സഹായിച്ചു. അവര്‍ക്കെല്ലാം നന്ദിപറയുന്നതിനൊപ്പം മികച്ച കളി അവതരിപ്പിക്കാനായെന്ന ആത്മസംതൃപ്തിയോടെയാണ് അഖിലും മാതാപിതാക്കളും ഗുരുവും മലപ്പുറത്തുനിന്ന് മടങ്ങുന്നത്.

കുളത്തൂര്‍ എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാര്‍ഥിയാണ് അഖില്‍. കഴിഞ്ഞവര്‍ഷം എച്ച്.എസ്.എസ് വിഭാഗം കഥകളിയില്‍ ‘എ’ ഗ്രേഡ്‌  നേടിയിരുന്നു.  ഇത്തവണ സുഭദ്രാഹരണത്തിലെ അര്‍ജുനനെയാണ് അഖില്‍ അവതരിപ്പിച്ചത്.

അഞ്ചുവര്‍ഷമായി തിരുവനന്തപുരം ‘മാര്‍ഗി’യില്‍ കൂടിയാട്ടം അഭ്യസിക്കുന്നുണ്ട്. കഴക്കൂട്ടം എഫ്.സി.ഐക്ക് അടുത്ത് ചിറയില്‍ കുടുംബാംഗമാണ്. സഹോദരന്‍ അമല്‍.
ഫേസ് ബുക്കിലേക്കൊരു ലിങ്ക് 

4 comments:

 1. കലാതിലകങ്ങള്‍

  ReplyDelete
 2. വരാന്‍ അല്പം വൈകി ട്ടോ ...മാധ്യമത്തില്‍ വായിച്ചിരുന്നു.പണത്തിനു മീതെ പറക്കുന്ന കലകള്‍ !അവര്‍ക്ക് കൂട്ട് ദൈവം മാത്രം.

  ReplyDelete
 3. കല ജന്മസിദ്ധമാണ്‌. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ പല പ്രതിഭകളും അഖിലിനെപ്പോലെ കഴിവ്‌ തെളിയിക്കുന്നു. പണംകൊണ്ട്‌ ഒരിക്കലും കലാകാരനാവാൻ പറ്റില്ല.

  ReplyDelete

 4. പ്രിയപ്പെട്ട ജിഷ,

  അഖിലിനെ പരിചയപ്പെട്ടതില്‍ സന്തോഷം.

  പ്രതിസന്ധിയില്‍ തളരാതെ...........

  ആശംസകള്‍ !

  സസ്നേഹം,

  അനു
  --

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin