2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

മുന്‍കാല അനുഭവം


''ദേ കൊച്ചെ, ഹി ഹി ഹി
നിനക്ക് പി ജെ കുര്യനില്‍ നിന്നും നിന്നും എന്തേലും മുന്‍കാല അനുഭവം ഉണ്ടോ ??
നിനക്ക് അയാളോട്  ഇത്ര വിരോധം അതാകും , അല്ലെ ''

കയ്യോക്കെ എളിയില്‍ കുത്തി നിന്ന് ഒരു വക ചിരിയും ചുണ്ടില്‍ ഫിറ്റ് ചെയ്ത് കൊച്ചു മോളുടെ പ്രായമുള്ള പത്രക്കാരിയോടു ഇങ്ങനെ  പ്രതികരിച്ചത് ആര്  ?? ആരാ ?? ഉത്തരം പറഞ്ഞാല്‍ സമ്മാനമുണ്ട്-
കൂടെ നില്‍ക്കുന്ന ചെട്ടായിമാരെ വരെ ഇളിച്ചു ചിരിപ്പിക്കുന്ന ആ മന്ത്രി ആര് ??

കാണുക - ആ മഹാ സംഭവം -



കേട്ട് നിന്ന് ചമ്മുന്നതിനു പകരം , നിന്റെ വായില്‍ നാവില്ലായിരുന്നോ, പെണ്ണെ ??  പിന്നെ, ഒരു കാര്യം ഉറപ്പായി-  അപ്പോള്‍ മറ്റേ അദ്ദ്യേം ആര്‍ക്കൊക്കെയോ മുന്‍കാല അനുഭവങ്ങള്‍ കൊടുത്തിട്ടുണ്ട്‌-

മാധ്യമ പ്രവര്‍ത്തകയോട് കൊച്ചു മകളോടുള്ള വാല്‍സല്യത്തോടെ വയലാര്‍ രവി പറഞ്ഞത് വിവാദമാക്കണ്ട എന്ന് പി സി വിഷ്ണു നാഥ്‌

അപ്പോള്‍ ഒരു സംശയം പിസി - ഇതാണല്ലേ വാല്‍സല്യ ഭാവം? ഇങ്ങനെയാണല്ലേ മൂപ്പര് വീട്ടില്‍ കൊച്ചു മകളോടൊക്കെ  പറയുന്നത് ?? ഭാഗ്യം - അങ്ങേരെന്റെ മുത്തച്ഛന്‍ ആകാത്തത് !

10 അഭിപ്രായങ്ങൾ:

  1. കോണ്‍ഗ്രസ്‌ സംസകാരത്തിന്റെ മറ്റൊരു ഭാവം , പി ,സി വിശ്വനാഥ് ടി വി ക്ക് മുന്‍പില്‍ വന്നു ഒരുപാടു അസ്മ്ബന്തങ്ങള്‍ പറയാറുണ്ട് ടി വി യിലും ഫെക്സ്
    ബോര്‍ഡിലും ജീവിച്ക്കുനവരനല്ലോ ഇന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ അവര്‍ക്ക് എന്തും പറയാം ഏറും അടിയും കിട്ടില്ല


    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒന്നാന്തരം മുത്തച്ഛന്‍ ...സ്വയം ചീഞ്ഞ് ഇങ്ങനെ പറഞ്ഞല്ലോ വിഷ്ണു നാഥേ നിങ്ങള്‍ക്ക് നല്ല ഭാവിയുണ്‍ടെന്നതില്‍ സംശയമില്ല .

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ നാട്ടിൽ കാളകളെ ക്ഷേത്രങ്ങളിൽ നടക്കിരുത്താറുണ്ട്. അവയെ പിന്നീട് അന്പലക്കാളകൾ എന്നറിയപ്പെടും. മുടന്തനും, മുറിവാലനുമൊക്കെയുണ്ടാകും ഈ കൂട്ടത്തിൽ. അവയിൽ ചിലത് ക്ഷേത്രപരിസരത്തുതന്നെ പുല്ലും ഭക്തജനങ്ങൾ സ്നേഹപൂർവ്വം നൽകുന്ന പഴങ്ങളും നിവേദ്യവുമൊക്കെ ശാപ്പിട്ട് മാന്യമായി കാലം കഴിച്ചുകൂട്ടും. ചാകുന്പോൾ ഒരു മനുഷ്യന് കിട്ടുന്നതുപോലെ ആചാരപൂർവ്വം ശവസംസ്കാരവും നടത്തും. ജനിച്ചത് കാളയായിട്ടാണെങ്കിലും, ജീവിക്കുന്നതും മരിക്കുന്നതും അന്തസ്സായിട്ടായിരുക്കും. ചിലകാളകൾ നാടുനീളെ തെണ്ടിനടന്ന് കിട്ടുന്നതെല്ലാം പെറുക്കിതിന്ന്, കാണുന്ന പശുക്കൾക്കെല്ലാം വിത്തുവിതച്ച് അലയും, ഒടുവിൽ വല്ല പാണ്ടിലോറിക്കും അടവെച്ച് തീരും. ടീം. അതുപോലെ ചിലമനുഷ്യകാളകളേയും ജനം തലക്കുഴിഞ്ഞ് വിടും. അവന്മാർ പെറുക്കിതിന്ന് നടക്കും, പരസ്പരം സഹായിക്കും. സ്വാന്തനിപ്പും, തങ്ങളുടെ 'നല്ലനടപ്പിന്' വിഘാതമാകുന്നതെന്തും കൂട്ടമായി നേരിടും.

    മറുപടിഇല്ലാതാക്കൂ
  4. Ivanmaarudeyoke nilavaaravum samskaaravum manasilaayallo....?swantham kudumbathilum inganoye thaaneyaavum adheham perumaarunnathu.

    മറുപടിഇല്ലാതാക്കൂ
  5. ശ്രീ വയലാര്‍ രവിയെ ഈ വിഷയത്തില്‍ കൂറ്റപ്പെടുത്താമോ എന്നു ഒത്തിരി ആലോചിച്ചു നോക്കി. കുറ്റപ്പെടുത്താന്‍ മനസാക്ഷി സമ്മതിക്കുന്നില്ല. മീഡിയാ പ്രവര്‍ത്തകയാണെന്ന് കരുതി എന്തും എവിടെയും ആവാം എന്നു കരുതരുത്. professional ethics എന്ന സംഗതി മീഡിയയിലെ പെണ്‍കൊച്ചുങ്ങള്‍ക്ക് മാത്രം വെണമെന്നില്ലെ? വളരെയധികം തിരക്കുള്ള ഒരു VIP പൊതുപ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞു നിറുത്തി ക്വസ്റ്റ്യന്‍ ചെയ്യുന്നതിനു ഒരു പരിധിയുണ്ട്‌. സ്കൂപ്പിനു വേണ്ടി ഇറങ്ങുമ്പോള്‍ കുറച്ചൊക്കെ മാന്യതയാവാം. കുര്യാപ്പി പങ്ക്രാണിച്ചെങ്കില്‍ തന്നെ അതിനെ പറ്റി രവി എന്ന വ്യക്തി എന്ത് പറയാനാ?

    വെറുതെ കിടക്കുന്ന പട്ടിയുടെ വായില്‍ കോലീട്ട് കിള്ളി കടി ഇരന്നു വാങ്ങിയിട്ട്‌ ഒടുവില്‍ എന്നെ പട്ടി കടിച്ചേ എന്നു വിളിച്ചു കൂവുന്നതില്‍ എന്തര്‍ഥം? ബലാത്സംഗകേസില്‍ പ്രതി ഭാഗം വക്കീല്‍ വാദിയേ വിസ്തരിക്കുന്നതിനെക്കാള്‍ മോശമായ രീതിയിലാണു മാധ്യമ പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ പോലും ആളും തരവും നോക്കാതെ പൊതു പ്രവര്‍ത്തകരെ പോലും ചോദ്യം ചെയ്യുന്നത്‌.

    പൊതു പ്രവര്‍ത്തകരും വിചാരവും വികാരവും ഉള്ള മനുഷ്യരാണു. അല്ലാതെ യന്ത്രങ്ങള്‍ ഒന്നുമല്ല. മനുഷ്യന്‍റെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരു പരിധിയുണ്ട്‌. ചോദിക്കുന്ന ആളില്‍ നിന്നും ആഗ്രഹിക്കുന്ന ഉത്തരം കിട്ടണമെന്ന് വാശി പിടിക്കരുത്. ഇപ്പോള്‍ കിടന്നു മോങ്ങുന്നതിനു പകരം അപ്പോള്‍ അവിടെ വെച്ചു തന്നെ മറു ചോദ്യം ചോദിച്ചു അദ്ദേഹത്തിന്റെ ഉത്തരം മുട്ടിചിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയെ ഞാന്‍ അഭിനന്ദിചെനെ.


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Josukutti


      ഒരു കാര്യം സംസാരിക്കുമ്പോള്‍ അതിനെ കുറിച്ച് ഒന്ന് ആരായുന്നത് നല്ലതാണ്


      കുര്യന്‍ പ്രതി സ്ഥാനത് ആരോപിക്കപ്പെട്ടിരിക്കുന്നു- ഈ സമയത്ത് സ്ത്രീ സുരക്ഷ ബില്‍ ചര്‍ച്ച ചെയ്യുന്ന രാജ്യ സഭയുടെ കുര്യന്‍ തലപ്പത്തു ഇരിക്കുന്നത് ശരിയാണോ എന്നാ ചോദ്യത്തിന് എന്താണ വായില്‍ കുത്തി യതായി താങ്കള്‍ക്കു തോന്നിയത്

      കുര്യന്‍ രാജി വക്കണം എന്ന മുറവിളി ഉയരുന്നതിനിടെ തലവനായി നില നിറുത്തുന്ന ന്നതില്‍ വയലാര്‍ രവിയെ പോലുള്ള കേന്ദ്ര മന്ത്രിയും ഉന്നത കോണ്ഗ്രസ് നേതാവും ആയ ഒരാള്‍ക്ക്‌ ഒന്നും ചെയ്യാനും പറയാനുമില്ലേ ജോസുകുട്ടി ???



      അതോ ചോദ്യങ്ങള്‍ ചോദിച്ചാല്‍ 'പ്രതികരിക്കാന്‍ താല്പര്യമില്ല' എന്ന് പറയുന്നത്‌ിനു പകരം വഷളത്തരം ചോദിക്കുകയാണോ ചെയ്യേണ്ടത് ??

      ഇല്ലാതാക്കൂ
  6. This is what we get when we elect cultureless leaders. He as no reason to insult this reporter.

    I appreciate her efforts, do not get discouraged by the dirty politicians, your services are helping us the learn the true face of these dirty leaders.

    മറുപടിഇല്ലാതാക്കൂ
  7. ഇവിടെ ഗള്‍ഫില്‍ വന്ന് കുറെ കാണിച്ചിട്ട് പോയതാണീ മന്ത്രി.
    പന്നമന്ത്രി

    മറുപടിഇല്ലാതാക്കൂ
  8. വെറും ഒച്ചപാട് ....
    മന്ത്രിയും നന്ന് തന്ത്രിയും നന്ന്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Union Minister of Overseas Indian Affairs and senior Congress leader Vayalar Ravi sparked a furore with his sexist remarks against a woman journalist when he was asked about the Congress stance on Rajya Sabha Deputy Chairman P J Kurien, who is facing rape charge.

      He told a young woman journalist: “ Why are you pestering me on Kurien issue? Have you anything personal against him? Did he do anything to you? The last question in Malayalam and in a lewd tone had brought the girl almost to tears.

      Ravi was in his home town of Alappuzha to review his Local Area Development fund spending. The trainee journalist, who joined the recently launched channel a few months back, went to the government guest house where the meeting was held to take a few bytes on Congress stance on Kurein.

      Later, the channel aired the episode stirring a hornet’s nest. Women journalists, activists and general public are up in arms against Ravi’s rude behaviour.

      They have demanded a public apology from Ravi.

      Having realised that the issue was snowballing into a big controversy, Ravi tendered his apology to the journalist and the TV channel. Though the incident has become a big issue, Chief Minister Oommen Chandy is trying to play it down.

      When Opposition leader V S Achuthanadan raised the issue in Assembly, Chandy said that Ravi had already apologised and there was no point in discussing it again. In his apology, Ravi said: “I am sorry for the comment. I have already conveyed my regret for the remark to the TV channel.”

      “I have been misunderstood. I always joke with journalists. There is nothing deliberate. Everyone took it as a joke,” he claimed. Meanwhile, the BJP slammed Ravi for making such remarks and demanded a public apology from him.

      “We condemn the behaviour of Vayalar Ravi towards a lady journalist. It is extremely unfortunate that he has misused his authority and position to intimidate a journalist who was only asking a question which fell within the ambit of her professional responsibility,” BJP Mahila Morcha chief Smriti Irani said

      ഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...