2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ഡോമിനേറ്റഡ് ആക്ടിവേറ്റഡ് ജീന്‍

ആ രേജിത് സാര്‍ പറഞ്ഞത് എന്തോ വലിയ ശാസ്ത്രം ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. സ്ത്രീകള്‍ ചാടിയാല്‍ ഗര്‍ഭപാത്രം ചാടി പൊവുമെന്നല്ലെ അങ്ങേരു പറഞ്ഞത്? ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ ചാടിയിട്ടുള്ള പെണ്ണ് ഞാനാണ്‌. ഞാന്‍ ചാടിയ പോലെ മറ്റൊരു പെണ്ണും ഇതുവരെ ചാടിയിട്ടില്ല .. എന്നിട്ട് എന്റെ ഗര്‍ഭ പാത്രത്തിനു ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചില്ല. മാത്രമല്ല മുന്ന് മക്കളെ ചുമ്മാ പ്രസവിക്കാനും പറ്റി. ഒന്ന് പോലും സിസ്സെരിയന്‍ ആയിരുന്നില്ല താനും. അപ്പോള്‍ രേജിത് സാറേ അങ്ങയുടെ ശാസ്ത്രത്തിനു എന്തോ തകരാര്‍ ഉണ്ട്. തീര്‍ച്ച. മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു കുടുംബ ഫോട്ടോ ആണിത്. രേജിത് സാറിനെ പരിചയം ഉള്ളവര്‍ ഇത് ഒന്ന് കാണിക്കണേ.

പറയുന്നത് മറ്റാരുമല്ല കേരളത്തിന്റെ വനിതാ ഒളിമ്പ്യനും ഹൈ ജമ്പ് താരവുമായ ബോബി അലോഷ്യസ് ആണ്
________________________________________________________________________________

രജിത് കുമാര്‍ ഫാന്‍സിനു ബുദ്ധിയും വിവരവും ഇല്ലാത്തതു ഒരു തെറ്റല്ല പക്ഷെ, വിവരമില്ലായ്മയുടെ മുകളില്‍ കയറി നിന്ന് സദാചാരാ പ്രസംഗം നടത്തരുത് എന്ന മാന്യതയെങ്കിലും അവര്‍ക്ക് ചെയ്യാം.
പെണ്ണ് ചാടിയാല്‍ ഗര്‍ഭപാത്രം കുലുങ്ങി വീഴും എന്ന് പറഞ്ഞു കൊടുക്കുന്ന പോട്ടതരത്തിനും കപട സദാചാരത്തിനും ല്ല കേരളത്തിന്റെ വനിതാ ഒളിമ്പ്യനും ഹൈ ജമ്പ് താരവുമായ ബോബി അലോഷ്യസ്  ചുട്ട മറുപടി കൊടുത്തു കഴിഞ്ഞിരിക്കുന്നു. വെറും പെണ്ണുങ്ങളെ വായില്‍ തോന്നുന്ന വിധം ഫേസ് ബുക്കിലും ഇന്റെര്‍നെറ്റിലും ആക്ഷേപിക്കുന്നവര്‍ ഇനി ബോബിയെ കൂടി ആക്ഷേപിക്കാന്‍ ഒരുമ്പട്ടിറങ്ങും എന്ന് ഊഹിക്കാന്‍ വലിയ പ്രയാസമില്ല പക്ഷെ, അവരെ തൊട്ടു കളിച്ചാല്‍ ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സഹിതം ജയിലില്‍ പോകേണ്ട സ്ഥിതി വരുമെന്ന് അറിയാവുന്നവന്‍ മിണ്ടാതിരുന്നു ബുദ്ധി കളിക്കുകയായിരിക്കും ഉചിതം.

ചാട്ടത്തെ  കുറിച്ചുള്ള സദാചാര മൂല്യ ബോധനത്തി നു ശേഷം  രജിത് കുമാര്‍ അദ്ദേഹത്തിന്റെ പ്രസംഗം ആധികാരികമാക്കാന്‍ അദ്ദേഹം  ഡോമിനേറ്റഡ് ആക്ടിവേറ്റഡ് ജീന്‍ എന്ന സംഗതിയെ കുറിച്ച് പറഞ്ഞിരുന്നു. കള്ളത്തരത്തിന്റെ ജീന്‍  ഓരോ കൊല്ലം കൂടുംതോറും അക്ടിവേട്ട് ആകും എന്നാണു അദ്ദേഹം പറഞ്ഞത്. കൂടുതല്‍ അറിയണം എങ്കില്‍ ബയോളജി സുവോളജി പഠിപ്പിക്കുന്ന അധ്യാപകരോട് ചോദിക്കാനും ആവശ്യപ്പെട്ടിരുന്നു

എഴുത്തുകാരനായ കെ എസ്  ബിനു കുറിക്കുന്നു 

''തെറ്റ്. ഡോമിനേറ്റാഡ് ആക്ടിവേറ്റഡ് ജീന്‍ എന്നൊരു സംഗതിയില്ല.

ഒരാളുടെ ശരീരത്തില്‍ ഡോമിനന്‍്റ് അലീല്‍ ഉണ്ടെങ്കില്‍ അത് ഓള്‍ റെഡി ആക്ടിവേറ്റഡ് ആയിരിക്കും. അക്വൈഡ് ക്യാരക്ടര്‍ എന്ന നിലയില്‍ അങ്ങനെയുള്ള ജീനുകള്‍ ആക്ടിവേറ്റ് ചെയ്യപ്പടുന്നില്ല.

പുള്ളി പറയുന്ന ഇന്‍ഹെറിറ്റന്‍സ് ഓഫ് അക്ക്വൈര്‍ഡ് ക്യാരക്ടേഴ്സ് എന്ന ലാമാര്‍ക്ക് തിയറി ഓഗസ്റ്റസ് വീസ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പരീക്ഷണങ്ങള്‍ നടത്തി തെറ്റാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.


 ബയോളജി പഠിച്ച (എവിടം വരെയെന്നറിയില്ല, എങ്കിലും മാസ്റ്റേഴ്സ് പാസായിട്ടുണ്ടെങ്കില്‍) ഒരാള്‍ക്ക് തീര്‍ച്ചയായും പിഴച്ചുപോകരുതാത്ത ചില കാര്യങ്ങള്‍ രജിത് കുമാറിന്റെ  വായില്‍നിന്ന് വീണതാണ് കൌതുകമുണ്ടാക്കുന്നത്. ജൈവശാസ്ത്രശാഖകളില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യന്ന ഏതൊരാളും പഠിക്കേണ്ട പേപ്പറുകളില്‍ പ്രധാനമാണ് ജനറ്റിക്സ്. ജനറ്റിക്സില്‍ തന്നെ ഫണ്ടമെന്‍്റത്സ് ഓഫ് ഇന്‍ഹെറിറ്റന്‍സ് ജൈവശാസ്ത്രത്തില്‍ അതിപ്രധാനവും. അദ്ദഹേം ചെയ്തത് ശാസ്ത്രത്തെ മിക്കവാറും മതപരമായ സദാചാരസങ്കല്‍പ്പങ്ങളുമായി കൂട്ടിക്കുഴച്ചു എന്നതാണ്. ഒരു ബയോളജിസ്റ്റ് ഒരിക്കലും ചെയ്യുതാത്തതാണത്.


ആദ്യമേ പറയട്ടെ, കാര്യം ലാമാര്‍ക്കിനെ പരിണാമത്തിന്‍്റെ പിതാവെന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും ഓഗസ്റ്റ്സ് വീസ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ ലാമാര്‍ക്കിന്‍്റെ ഇന്‍ഹെറിറ്റന്‍സ് ഓഫ് അക്വൈര്‍ഡ് ക്യാരക്ടേഴ്സ് എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചതാണ്. ഇതുമാത്രമല്ല, ലാമാര്‍ക്കിന്‍്റെ അതിപ്രധാനമായ മൂന്ന് സിദ്ധാന്തങ്ങളും തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ലാമാര്‍ക്ക് എന്തങ്കെിലും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതില്‍ ഇന്ന് കഴമ്പില്ലാതായിരിക്കുന്നു. എന്നിട്ടും ലാമാര്‍ക്കിസം എടുത്ത് ഉപയോഗിക്കുവാന്‍ അദ്ദഹേം കണ്ട കാരണം മേല്‍പ്പറഞ്ഞ സദാചാരസങ്കല്‍പ്പം അവയുമായി കൂട്ടിക്കുഴയ്ക്കുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടാവണം.


പിന്നെ, അതിലെ ഏറ്റവും വലിയ ബ്ലണ്ടര്‍ മറ്റൊന്നാണ്. മാതാപിതാക്കളില്‍നിന്ന് കൈമാറിക്കിട്ടിയ ക്യാരക്ടറുകളുടെ ജീനുകള്‍ (പ്യുബര്‍ട്ടിയെ, അതായത് സെക്കണ്ടറി സെക്ഷ്വല്‍ ക്യാരക്ടേഴ്സ് സംബന്ധിച്ച ജീനുകള്‍ - കൌമാരത്തിലെ രോമവളര്‍ച്ച, ലൈംഗികാവയവങ്ങളുടെ വികാസം, തുടങ്ങിയവ ഒഴിച്ച്) ഒന്നും എന്തങ്കെിലും പെരുമാറ്റ സാഹചര്യത്തില്‍ സ്വിച്ചോണ്‍ ചെയ്യപ്പടുന്നവയല്ല. അവ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്ന കാലത്തുതന്നെ സ്വിച്ചോണ്‍ ചെയ്യപ്പടുന്നവയാണ്. ഇനി അദ്ദഹേം പറഞ്ഞതുപോലെ നന്മതിന്മ ജീനുകള്‍ ഉണ്ടെന്ന് തന്നെയിരിക്കട്ടെ, അവയൊന്നും നാം മൂന്നാല് കള്ളം പറഞ്ഞാലുടനെ ആക്ടിവേറ്റ് ചെയ്യപ്പടുന്നവയല്ല. അങ്ങനെയെന്തങ്കെിലും ഉണ്ടായിരുന്നുവെങ്കില്‍ അവ ജന്മനാ പ്രവര്‍ത്തന നിരതം ആയിരിക്കണം. മനുഷ്യന്‍്റെ ജനിതകത്തില്‍ മുപ്പതിനായിരത്തോളം ജീനുകളുണ്ട്. അവയിലൊന്നും നന്മയുടെ ജീനെന്നോ തിന്മയുടെ ജീനെന്നോ പരാമര്‍ശിക്കപ്പെടുന്ന ജീനുകളില്ല. ഇത് ഏതൊരു ബയോളജിസ്റ്റും പഠിച്ചിരിക്കേണ്ട സംഗതിയാണ്.

മറ്റൊന്ന്, ക്യാരക്ടറുകളുടെ ജനിതക കൈമാറ്റത്തെ സംബന്ധിച്ചാണ്. ഒരു ക്ലോസ്ഡ് ജീവിസമൂഹത്തില്‍, (ഫോര്‍ എക്സാമ്പിള്‍ ജനറ്റിക്കലി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ആളുകളുടെ ഒരു ചെറിയ ഗോത്രം) ഓരോ ക്യാരക്ടറിനും രണ്ട് തരം ജീനുകള്‍ ഉണ്ടാവും. ഉദാഹരണമായി മുടിയുടെ നിറത്തിന് ആ ഗോത്രത്തില്‍ കറുപ്പ് നിറത്തിന്‍്റെ ജീനും തവിട്ടുനിറത്തിന്‍്റെ ജീനും ഉണ്ടെന്ന് വയ്ക്കുക. ആ സമൂഹത്തില്‍ ഭൂരിപക്ഷം കറുപ്പുമുടിക്കാരാണെങ്കില്‍ മുടിയുടെ നിറത്തിന്‍്റെ കാര്യത്തില്‍ ആ സമൂഹത്തിലെ ഡോമിനന്‍്റ് അലീല്‍ (ജീന്‍) കറുപ്പുജീനും റിസസീവ് അലീല്‍ തവിട്ടുജീനുമാണ്. (ഡോമിനന്‍്റ് ജീന്‍ എന്ന പദം എവിടെയാണ് വരുന്നതെന്ന് ശ്രദ്ധിയ്ക്കുക). ഒരു കുട്ടിയ്ക്ക് അതിന്‍്റെ അച്ഛനില്‍നിന്നും അമ്മയില്‍ നിന്നും ഒരു ക്യാരക്ടറിന്‍്റെ ഓരോ ജീന്‍ വീതം കിട്ടും. ഇരുവരില്‍നിന്നും കിട്ടുന്നത് ഡോമിനന്‍്റ് അലീല്‍ ആണെങ്കില്‍ ആ കുട്ടിയുടെ മുടി കറുപ്പായിരിക്കും. ആരെങ്കിലും ഒരാളില്‍നിന്നെങ്കിലും കറുപ്പ് ജീന്‍ കിട്ടിയിട്ടുണ്ടെങ്കിലും മുടി കറുപ്പുതന്നെയായിരിക്കും. കാരണം ഒരു തവിട്ട് ജീന്‍ കിട്ടിയെങ്കിലും അത് റിസസീവ് ആയതുകൊണ്ട് ഡോമിനന്‍്റ് ജീനിന്‍്റെ സാന്നിധ്യത്തില്‍ ഇനാക്ടീവ് ആയി തുടരും. ഇരുവരില്‍ നിന്നും കിട്ടുന്നത് തവിട്ട് ജീന്‍ ആണെങ്കില്‍ മാത്രമേ മുടി തവിട്ടായിരിക്കൂ. അതായത് ഡോമിനന്‍്റ് ജീന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അതായിരിക്കും എപ്പോഴും ആക്ടീവ്. അത് കുറെക്കാലം അടങ്ങിയിരുന്നിട്ട് പെട്ടെന്നൊരു ദിവസം ആക്ടിവേറ്റഡ് ആകുന്നതുമല്ല.


ജനിതകതലത്തിലുള്ള മാറ്റങ്ങള്‍ മാത്രമേ കൈമാറ്റം ചെയ്യപ്പടുന്നുള്ളു. അല്ലാത്ത ഒരു മാറ്റവും കൈമാറ്റം ചെയ്യപ്പടുന്നില്ല. റാറ്റ് ടെയില്‍ എക്സ്പെരിമെന്‍്റില്‍ കൂടി വീസ്മാന്‍ അത് തെളിയിച്ചിട്ടുണ്ട്. ലാമാര്‍ക്ക് പറഞ്ഞതനുസരിച്ച് ഒരു ജീവി അതിന്‍്റെ ജീവിതകാലത്ത് ചുറ്റുപാടുകളില്‍നിന്നുള്ള പ്രചോദനങ്ങളുടെ ഫലമായി വരുത്തുന്ന മാറ്റങ്ങള്‍ കുഞ്ഞുങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്യം. അതായത് അത് ജനിതകതലത്തിലെ മാറ്റമായിരിക്കണം. എന്നാല്‍ വീസ്മാന്‍ ഒരു എലിയുടെ തുടര്‍ച്ചയായ 21 തലമുറകളുടെ വാല്‍ മുറിച്ചു. വാലില്ലാത്ത ഒരു എലി പോലും 21 തലമുറയ്ക്ക് ശേഷവും വാലില്ലാത്ത കുഞ്ഞിനെ പ്രസവിച്ചില്ല. അതിന്‍്റെയര്‍ഥം സൊമാറ്റിക് (ഇതിന്‍്റെ കൃത്യം മലയാളം എനിക്കറിയില്ല, പ്രത്യുല്‍പ്പാദനത്തില്‍ പങ്കടെുക്കാത്തത് എന്നായിരിക്കണം) സെല്ലുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ കൈമാറ്റം ചെയ്യപ്പടുന്നില്ല, എന്നാണ്.

വീസ്മാന്‍ തെറ്റാണെന്ന് തെളിയിച്ച ഈ തിയറിയാണ്  അദ്ദേഹം  ഉദ്ധരിച്ചത്.

ശാസ്ത്രസിദ്ധാന്തങ്ങളില്‍ സദാചാരസങ്കല്‍പ്പങ്ങള്‍ കലര്‍ത്തുക എന്ന ഗുരുതരമായ കുറ്റമാണ് രജിത് കുമാര്‍ ചെയ്തത്. അതും തികച്ചും വികലമായ രീതിയില്‍, കാലഹരണപ്പെട്ട സിദ്ധാന്തങ്ങളുപയോഗിച്ച്, അല്ലെങ്കില്‍  അവയെ വളച്ചൊടിച്ച്.''


വിനീത്  ജോസ്  പറയുന്നത് കേള്‍ക്കുക


''മനുഷ്യന് മാത്രമാണ് WHY/HOW എന്ന് ചോദിയ്ക്കാന്‍ കഴിവുള്ളത്. അതുകൊണ്ട് കുറുക്കനും കൊരങ്ങനും ഒകെ എന്നും അതുപോലെ തന്നെ ഉണ്ടാവും.

രജത് കുമാറിന്റെ   പ്രശനം അയാള്‍ സ്ത്രീയെ പുരുഷനേക്കാള്‍ താഴ്ന്ന ഒരു ജീവി ആയി കാണുന്നുണ് എന്നതാണ്. ഗര്‍ഭപാത്രം ഇള കിപോവുന്ന, 80% നരകത്തില്‍ പോവുന്ന, ആര്‍ക്കും വളക്കാന്‍ പറ്റു ന്നവരല്ല പൊതുവെ സ്ത്രീകള്‍, നമ്മുടെ ഒകെ വീടിലും ഉണ്ടല്ലോ. സ്ത്രീ ആയി പോയതുകൊണ്ട് പലതും ചെയ്യുത് എന്ന ഒരു രീതി. അതിനെ Sexism എന്ന് പറയും.

മാന്യമായ വസ്ത്ര ധാരണം മാത്രമാണ് പ്രശ്നമെങ്കില്‍ അഫ്ഘാനിലും സിറിയയിലും ഇറാനിലും ഒന്നും സ്ത്രീ പീടിപിക്കപെടില്ല . പിഞ്ചു കുഞ്ഞുങ്ങളും വയസായ സ്ത്രീകളും പീഡിപിക്കപ്പെടില്ല . സ്ത്രീ പീഡനങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കു ഉണ്ട് എന്ന് പറയുന്നത് കേള്‍കുമ്പോള്‍ ഉമ്മാനെ തല്ലിട്ടു അതില്‍ അവര്‍ക്കും പങ്കുണ്ട് എന്ന് പറയുന്ന പോലെയാണ് തോന്നുന്നത് .സ്ത്രീയെ തുല്യമായ ഒരു ജീവി ആയി കണ്ടാല്‍ നിനക്ക് അതിനെ ഉപദ്രവിക്കാന്‍ തോന്നില്ല. സദാചാര കമ്മറ്റിക്കാര്‍   നമ്മുടെ സഹോദരങ്ങളെ ആദ്യം ഇതു പഠിപ്പിക്കൂ ""


അവസാനം കിട്ടിയ വാര്‍ത്ത‍ -                                                                 മൂല്യ ബോധനത്തിന്റെ പേരില്‍ കപട സദാചാരം വിളമ്പിയ രജിത് കുമാറിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി . ഇനി അദ്ദേഹത്തിന് സര്‍ക്കാര്‍ പരിപാടികളില്‍ മൂല്യബോധനം നടത്താന്‍ സാധിക്കില്ല .   
അക്ടിവേറ്റ്ട് ജീനിനെ കുറിച്ച് പറയുന്ന രജിത് കുമാറിനോട് പറയാനുള്ളത്                                                                                                    'തെളിവില്ലാതെ ഒരു വാദവും സ്വീകാര്യമില്ല -Quran  2 :111



5 അഭിപ്രായങ്ങൾ:

  1. ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക
    ഇനി ഇതാകട്ടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നമ്മുടെ വിഷയം അല്ലെങ്കില്‍ ഇതൊരു സദാചാര കോപ്പന്മാരുടെ നാടായി മാറും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രജിത്കുമാര്‍ ഒരു സയന്‍സ് ക്ലാസ്‌ എടുക്കുകയാണ് എന്ന് ആ വിഡിയോ കണ്ടിട്ട്‌ തോന്നിയില്ല,ധാര്‍മികബോധം പൊതുസമൂഹത്തില്‍ ഉയര്‍ത്തുക എന്നതാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്, ഇവിടെ കഴിവുള്ള അദ്ദ്യാപന ശൈലി കാണാം....അതില്‍ നിന്ന് വാക്ക് അടര്‍ത്തിമാറ്റി ഇത്രമാത്രം വളച്ച് ഒടികേണ്ടത് ഉണ്ടോ?

      ഇല്ലാതാക്കൂ
  2. ഒച്ചപ്പാടിന്റെ അറിവിലേക്കായി ചില സത്യങ്ങള്‍ കൂടി പങ്കു വെക്കുന്നു.

    1. ഏറണാകുളത്തെ ഇടപ്പള്ളിയില്‍ നിന്നും ശനിയാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും പുലര്‍ച്ചെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മോട്ടോര്‍ സൈക്കിളില്‍ മുന്‍പിലും പിന്‍പിലും ഇരുന്നു ഗ്രുപ്പ് ആയി മൂന്നാറിലേക്ക് പോകുന്നത് സ്ഥിരമായി കണ്ടിട്ടുണ്ട്. എന്തായാലും അവര്‍ കൊന്ത നമസ്കാരത്തിനായിട്ടല്ല പോകുന്നത് എന്ന് കാണുന്നവര്‍ക്ക് അറിയാം.

    2. കേരളത്തിലെ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടിട്ടുള്ളതാണ്, കൂടെ യാത്ര ചെയ്യുന്ന പല കുട്ടികളുടെയും പരസ്പരമുള്ള പെരുമാറ്റം പുതുതായി വിവാഹിതരായവരെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണെന്നു.

    3. പാര്‍ക്കുകളിലും മറ്റു സമാന സ്ഥലങ്ങളിലും ക്ലാസ്സ് കട്ട് ചെയ്തു കറങ്ങി നടക്കുന്നവരെ ഇഷ്ടം പോലെ കാണാം.

    മാതാപിതാക്കളെ ഒരു പരിധി വരെ ഭീഷണിപ്പെടുതിയും അവരോടു നുണ പറഞ്ഞും താന്തോന്നികളായി നടക്കുന്ന കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രി രജത് കുമാറിനെ പോലുള്ള അധ്യാപകര്‍ക്ക് കഴിഞ്ഞാല്‍ അതൊരു നേട്ടമായി കാണേണ്ടേ? ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ഥികളോടു പറഞ്ഞു കൊടുക്കുന്ന ഉപദേശത്തില്‍ കവിഞ്ഞു സ്ത്രീത്വത്തെ അപമാനിക്കുന്ന യാതൊന്നും അദ്ദേഹം പറഞ്ഞതില്‍ ഇല്ല.

    മറുപടിഇല്ലാതാക്കൂ
  3. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
    അത്രയേ പറയാനുള്ളു

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...