2013, ഏപ്രിൽ 20, ശനിയാഴ്‌ച

സ്വര്‍ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ഫേസ് ബുക്ക്‌ ലിങ്ക്


സ്വര്‍ണ വില ആയിരം കുറഞ്ഞു, ഇരുപതിനായിരത്തില്‍ താഴെയായി എന്നൊക്കെ പറഞ്ഞപ്പോഴേക്കും ജനം ജ്വല്ലറികളില്‍ ഒഴുകിയെത്തി. ഇപ്പോള്‍ സ്വര്‍ണം കയ്യില്‍ സ്റ്റോക്ക് ഇല്ലെന്നു വ്യാപാര പ്രമുഖര്‍ പറയുന്നു. അതിന്‍റെ അര്‍ഥം  ജനം സ്വര്‍ണാഭരണങ്ങള്‍  മൊത്തമായി വാങ്ങി കൊണ്ട് പോയി എന്ന് തന്നെയാണ്. സ്വര്‍ണ വില പവന് പതിനേഴായിരം രൂപ വരെയായി കുറയുമെന്ന് പറയുന്നു.


 ഒന്ന് ആലോചിക്കുക. നിങ്ങള്‍ കൊടുക്കുന്ന പൈസയുടെ എത്ര ഭാഗത്തിനുള്ള സ്വര്‍ണം നിങ്ങള്ക്ക് കിട്ടുന്നുണ്ട്‌? ഉദാഹരണം പറയാം. ഒരു മോതിരം വാങ്ങുന്നു എന്ന് കരുതുക. സ്വര്‍ണം ഉള്ളത് ആറായിരം രൂപയുടേത്. രണ്ടായിരം രൂപ പണിക്കൂലി. ആയിരം രൂപ കല്ലിനു. ഈ മോതിരം തിരികെ കൊടുക്കുമ്പോള്‍ ആ പണിക്കൂലിയും കല്ലിന്‍റെ പൈസയും കിഴിക്കും.  ഒപ്പം ബാക്കിയുള്ള ആറായിരം രൂപയുടെ സ്വര്‍ണത്തിന്റെ പഴമ കൂടി കുറയ്ക്കും. ചുരുക്കത്തില്‍ ഒമ്പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉപഭോക്താവിനു നഷ്ടം മാത്രം. മൊത്തം ഏഴായിരം രൂപയാണ് നഷ്ടം വരുന്നത്.   സ്വര്‍ണ വില കിഴിച്ചാല്‍  നഷ്ടം ആയിരം രൂപ.  ബാക്കി ഒരു തരി പൊന്നും ഉണ്ടാകില്ല.



ജ്വല്ലറികള്‍ ലാഭം ഉണ്ടാക്കുന്നത് സ്വര്‍ണം എന്ന ലോഹം വിറ്റിട്ടല്ല. അത് ആഭരണം ആക്കി പണിക്കൂലി എന്ന ലേബല്‍ ഉണ്ടാക്കുമ്പോഴാണ്. അത് തന്നെ ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കൊല്‍ക്കത്ത . എന്നൊക്കെ തരാം തിരിച്ച്  പണിക്കൂലി ഇനത്തില്‍ ഇരട്ടിയും മൂന്നിരട്ടിയും വാങ്ങും. ഇതറിയാതെ വാങ്ങുന്ന നമ്മള്‍ കുടുങ്ങും.

അതുപോലെ, സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മാറാത്ത ഒന്നാണ് പണിക്കൂലി ശതമാനം . പവന്   പവന് മൂവായിരം ആയിരുന്ന കാലത്ത് പണിക്കൂലി പത്ത് ശതമാനം എന്ന കണക്കില്‍ മുന്നൂറു രൂപ . അയ്യായിരം ആയപ്പോള്‍ ഇതേ ശതമാനം , അപ്പൊ അഞ്ഞൂറ് രൂപ . പത്തായപ്പോള്‍ ആയിരം രൂപ . ഇരുപതായപ്പോള്‍ രണ്ടായിരം രൂപ. യഥാര്‍ത്ഥത്തില്‍ പണിക്കാരന് കിട്ടുന്നത്  പഴയ കൂലി തന്നെ. 


ഒപ്പം, ഓരോ ദിവസത്തെയും സ്വര്‍ണ വില എന്ന് പറയുന്നത് 22 കാരറ്റ് സ്വര്‍ണത്തിന്‍റെയാണ്. 24 കാരറ്റ് സ്വര്‍ണത്തിനു പത്രത്തില്‍ കാണിക്കുന്ന സ്വര്‍ണ വിലയേക്കാള്‍  മൂല്യം കൂടുതല്‍ കൊടുക്കണം.

ഓരോ ജ്വല്ലറികളും കൊടുക്കുന്ന പരസ്യങ്ങളില്‍  ഫ്രാന്‍സിസ്‌ ആലുക്കാസിന്റെ പരസ്യത്തില്‍ കുറച്ചു കൂടി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. രേവതിയെ കൊണ്ട്‌  ആ പരസ്യത്തിന്‍റെ സംവിധായകനും ജ്വല്ലറി ഉടമയും വസ്തുതകള്‍ ജനങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നുമുണ്ട്. വീഡിയോയും കഥാപാത്രം  പറയുന്നതും താഴെ കാണുക.

____________________________________________________________________________________ഇതെന്തായീ പറയണേ ? റേറ്റ്‌ ടാഗില്‍ എഴുതിയിരിക്കണ പണിക്കൂലി എങ്ങന്യാ കൃത്യമാകുന്നത് ?  മക്സിമം വില എഴുതിയ ബാര്‍ കോഡുകള്‍ കൊണ്ട് എന്ത് പ്രയോജനം ? അതില്‍ വിലയും പണിക്കൂലിയും നിശ്ചയിക്കുന്നത് ആ കടയുടമ തന്നെയല്ലേ ? ഗവണ്‍മെന്റല്ലല്ലോ !?

ടോട്ടല്‍ ബില്ലിലെ പണിക്കൂലി കൂട്ടി നോക്കൂ . പ്രദര്‍ശിപ്പിച്ച പണിക്കൂലിയെക്കാള്‍ എത്ര ഇരട്ടി വാങ്ങിയിട്ടുണ്ടെന്നു അപ്പോള്‍ മനസിലാകും 

പട്ടിക തിരിച്ചുള്ള പണിക്കൂലികള്‍ വെറും പ്രലോഭനങ്ങളാണ്. ഈ മൂന്നു ശതമാനം പണിക്കൂലി, നാല് ശതമാനം പണിക്കൂലിയും പ്രദര്‍ശനങ്ങളാണ്. ഒന്നോ രണ്ടോ ഡിസൈനുകള്‍ക്ക് മാത്രമാണ് ബാധകം . അതാണ്‌ മൂന്ന് മുതല്‍, നാല്  മുതല്‍ എന്നൊക്കെ കൃത്യതയില്ലാതെ പറയുന്നത്
പരസ്യങ്ങളിലെ പണിക്കൂലിയെ കുറിച്ച് മലയാളികള്‍ മനസിലാക്കി കഴിഞ്ഞു

മിക്ക പ്രമുഖ ജ്വല്ലറികള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുന്നത്‌ ഒരേ പണിശാലകളിലാണ്, ഡിസൈനേഴ്സ് ആണ്. ഒരേ ഡിസൈനിലുള്ള ആഭരണങ്ങള്‍ എല്ലാ ജ്വല്ലറികളിലും കാണാം. നിയമത്താല്‍ നിഷ്കര്ഷിക്കപ്പെട്ട പരിശുദ്ധി എല്ലാവര്ക്കും ഒന്നാണ്, ബി ഐ.എസ് പരിശുദ്ധി. പിന്നെന്തു ന്യായത്തിലാണ് പണിക്കൂലിയുടെയും പ്രൈസ്‌ ടാഗുകളുടെയും പേര് പറഞ്ഞ് ഒരേ ഡിസൈനും പരിശുദ്ധിiയുമുള്ള ആഭരണങ്ങള്‍ക്ക്  കൂടുതല്‍ വില വാങ്ങുന്നത് 
_____________________________________________________________________________


 അപ്പോള്‍ എങ്ങനെയാണ് സ്വര്‍ണം നിക്ഷേപമാകുന്നത് ??? ഒന്നുകില്‍ സ്വര്‍ണ കമ്പികള്‍ വാങ്ങി വക്കുക, അല്ലെങ്കില്‍ ബിസ്ക്കറ്റ്. അതും കിട്ടിയില്ലെങ്കില്‍ മാത്രമേ സ്വര്‍ണ നാണയങ്ങള്‍ വാങ്ങാവൂ. അല്ലെങ്കില്‍ ഇ-ഗോള്‍ഡ്‌ എന്ന സംവിധാനം ഉണ്ട്. പണം നിക്ഷേപിക്കുന്ന പരിപാടി  . പണിക്കൂലി നഷ്ടപ്പെടില്ല.  ഈ നിലയിലാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ സ്വര്‍ണം നിക്ഷേപം ആയെന്നു പറയാം. ഇല്ലെങ്കില്‍ സ്വര്‍ണം വാങ്ങി സ്വര്‍ണവുമില്ല, പണവുമില്ല എന്ന ഗതികേട് സ്വന്തമാക്കാം /

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...