2013, ജൂൺ 20, വ്യാഴാഴ്‌ച

ഹോസ്റ്റല്‍ ദുരിതങ്ങള്‍ അറിയിക്കാം

ഫോട്ടോ കടപ്പാട് - മാതൃഭുമി 
വീട് വിട്ടു പഠനം നടത്തുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഹോസ്റലുകള്‍ അനുഗ്രഹം ആണ്. എന്നാല്‍ ഈ പേരില്‍ കച്ചവടം ചെയ്യുന്ന നിരവധി പേര്‍ നിസഹായതയെ മുതലെടുക്കുന്നു. പണം വാങ്ങുകയും അതിനു അനുസരിച്ചുള്ള സേവനം നല്‍കാതിരിക്കുകയും ചോദിച്ചാല്‍ പാതിരാ-പകല്‍ സമയം നോക്കാതെ ഇറക്കി വിടുകയും ചെയ്യുന്നത് ഏറെ.


കൂട്ടം കൂടി താമസിക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ഭക്ഷ്യ വിഷ ബാധ പതിവ്. ഹോടലുകളും തട്ടുകടകളും വരെ റെയ്ഡ്‌ നടത്തി മൂന്നോ നാലോ ദിവസം  പഴകിയ ഭക്ഷണ വിഭവങ്ങള്‍ പിടിച്ചെടുത്തു നോടിസ്‌ നല്‍കുന്ന അധികൃതര്‍ , ഹോസ്റ്റലുകളിലെ ഒരാഴ്ച വരെ പഴകിയഭക്ഷണം പിടിച്ചെടുക്കാന്‍ വരുന്നതേയില്ല.  ആയിരം തവണ വരെ ഉപയോഗിച്ച ശേഷം മാത്രം കഴുകുന്ന ടോയ് ലെറ്റുകള്‍ , പക്ഷെ, ക്ലീനിംഗ് ചാര്‍ജ്‌ മുടക്കമില്ലാതെ വാങ്ങും. ഒരു മൊബൈല്‍ ചര്ജിങ്ങിനു അഞ്ചു രൂപ. കുടിക്കാന്‍ തരുന്നത് തിളപ്പിച്ച വെള്ളം ആയിരിക്കണം എന്നുണ്ട്. അതുമില്ല. കഴിഞ്ഞ കൊല്ലം കൊച്ചിയില്‍ പത്രക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ്‍കുട്ടികളുടെ ഒരു ഹോസ്റല്‍ പരിശോധിച്ച അധികൃതര്‍ കണ്ടെത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം. ടോയ്ലെറ്റില്‍ താമസിപ്പിച്ച വിദ്യാര്‍ഥികള്‍ അവരുടെ ദുരിതകെട്ടുകള്‍ അഴിച്ചിട്ടു. കൈ കഴുകുന്നതും പാത്രം കഴുകുന്നതുമായ വെള്ളം സംഭരിച്ചു ശുചീകരിക്കാതെ അത് തന്നെ മുകളിലെ ടാങ്കിലടിച്ചു കുളിക്കാന്‍ കൊടുക്കുന്ന സംഭവവും അവര്‍ കാണിച്ചു കൊടുത്തു.

മറ്റു ചില വാര്‍ത്തകളും താഴെ.  ഇത്തരത്തില്‍ പുറത്തു പറയാന്‍ , പേര് വെളിപ്പെടുത്താന്‍ കഴിയാതെ , എല്ലാം സഹിച്ചു കഴിയേണ്ടി വരുന്നവര്‍ക്ക് ഇവിടെയോ മെസേജ് ബോക്സിലോ വിവരം അറിയിക്കാം. വിഷയം വാര്‍ത്തയായി സര്‍ക്കാരിനു മുന്നിലെത്തിച്ചു നടപടി ഉറപ്പാക്കും.

* ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച സ്വകാര്യ ആശുപത്രിയിലെ 40 നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ.

* കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ പ്രീ മെട്രിക് ഹോസ്റ്റലില്‍ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് മോശം ഭക്ഷണം നല്‍കുന്ന സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടുന്നു

*  തലസ്ഥാന നഗരിയിലെ സ്കൂള്‍ ഓഫ് നഴ്സിങ് ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ചു. തീപിടുത്തത്തില്‍ ഇരു നില കെട്ടിടത്തിന്റെ ആദ്യ നില പുര്‍ണമായും കത്തിനശിച്ചു.

* കോഴിക്കോട്: ജലക്ഷാമം മൂലം ഗവ. ലോ കോളജ് മധ്യവേനലവധിക്ക് ശേഷം ജൂണ്‍ പത്തിനേ തുറക്കൂവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു..

*  മാനന്തവാടി: ആദിവാസി കുട്ടികളെ അനധികൃതമായി താമസിപ്പിച്ച ഹോസ്റ്റല്‍ നടത്തിപ്പുകാരനെതിരെ കേസെടുത്തു

* ആലത്തൂര്‍: പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്‍െറ വാടക നല്‍കാത്തതിനെത്തുടര്‍ന്ന് അന്തേവാസികളെ ഒഴിപ്പിച്ചു.

* കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം പടര്‍ന്നതിനെ തുടര്‍ന്ന് കോളജ് ഹോസ്റ്റല്‍ അടച്ചിടാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു.

* കഴക്കൂട്ടം: കാര്യവട്ടം വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തില്‍ ഡി. എം. ... മറ്റുള്ളവരെ മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശോധനക്ക് വിധേയരാക്കിയതെന്നും ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു.

* തിരുവനന്തപുരം: ബദല്‍ സംവിധാനം ഒരുക്കിയ ശേഷം മാത്രമേ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിക്കാവൂയെന്നും കോളജിലെ മെന്‍സ് ഹോസ്റ്റല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലോ കോളജ് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോളജ് അധികൃതരോടും വിദ്യാര്‍ഥികളുമായും കൂടിയാലോചിക്കാതെ മെന്‍സ് ഹോസ്റ്റല്‍ ലേഡീസ് ഹോസ്റ്റലാക്കാനുള്ള തീരുമാനമാണ് സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടായത്.

* കഴക്കൂട്ടം: കാര്യവട്ടത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; താമസക്കാരായ ഒമ്പത് വിദ്യാര്‍ഥിനികളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

* കോഴിക്കോട്: രണ്ടുകോടി രൂപയിലധികം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വനിതാഹോസ്റ്റല്‍ ഇനിയും തുറന്നില്ല.

* തൃക്കരിപ്പൂര്‍ പോളി ഹോസ്റ്റല്‍ നിര്‍മാണം വിവാദത്തില്‍; എസ്.എഫ്.ഐ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

* കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നതിനാല്‍ ജലവിതരണം നിര്‍ത്തിവെച്ചു. തിരിച്ചുവിട്ട മാലിന്യം മെന്‍സ് ഹോസ്റ്റല്‍ ഒന്നിന് മുന്നിലേക്കാണ് പോകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...