2013, ജൂൺ 21, വെള്ളിയാഴ്‌ച

ജലറാണി

ഫേസ്‌ ബുക്ക്‌ ലിങ്ക് സരിതാ വിവാദം കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് പറഞ്ഞു പണം തട്ടിക്കുന്ന ജലറാണി എന്ന യുവതിക്കെതിരെ  വീട്ടമ്മമാരുടെ പരാതി. ആദ്യം പണം വാങ്ങുകയും തിരികെ ചോദിക്കുമ്പോള്‍ അനാശാസ്യ കഥകളിറക്കി ജിവിതം വരെ നശിപ്പിക്കുകയും ചെയ്യുന്ന യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആലപ്പുഴ കാവാലം സ്വദേശിയാണ് ജലറാണി. ആലപ്പുഴ തകഴി സ്വദേശിയും ജലറാണിയുടെ ഭര്‍ത്താവുമായ വിജോയ്‌ എന്നറിയപ്പെടുന്ന വര്‍ഗീസ്‌ വി ജോര്‍ജും തട്ടിപ്പില്‍ പങ്കാളിയാണെന്ന് വീട്ടമ്മമാര്‍ വ്യക്തമാക്കി. 


ആലപ്പുഴ തത്തംപിള്ളി സ്വദേശി എലിസബത്ത്‌ ജോസ്, കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പി സി ശ്രീലത എന്നിവരാണ് തട്ടിപ്പിന് ഇരയായത്. എറണാകുളം ജോസ് ജംഗ്ഷനില്‍ വ്യാപാരിയായ പി.എം അഹമദും ജലറാണിയുടെ തട്ടിപ്പിന് ഇരയാണ്. 2010 ആഗസ്റ്റ്‌ പതിനാലിനാണ് ജലറാണി ശ്രീലതയെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വന്ന കത്ത് കാണിച്ചു തട്ടിപ്പിനിരയാക്കിയത്.  ജലറാണിക്ക് ആലപ്പുഴ ജില്ല ആശുപത്രിയില്‍  നഴ്സിങ്ങ് അസിസ്റ്റന്‍റ് ജോലി ഉണ്ടെന്നും ഈ ജോലി മുഖ്യ മന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി വഴി ലഭിച്ചതാണെന്നും അത് കൊണ്ട് തന്നെ ജോലി കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചു. മാറാരോഗം ഉള്ളത് കൊണ്ട് കൂടുതല്‍ ജോലിക്ക് പോകാന്‍ കഴിയില്ലെന്നും മൂന്നു ലക്ഷം രൂപ കിട്ടിയാല്‍ ജോലി കൈമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും പറഞ്ഞു. നേരത്തെ, ശ്രീലത അംഗമായ  കുടുംബശ്രീയിലെ അംഗങ്ങള്‍ക്ക് കൂണ്‍ കൃഷി ക്ലാസ്‌ എടുക്കാന്‍ ഡി.എക്സ്.എന്‍ ഇന്റര്‍നാഷണല്‍ സര്‍വിസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളായെത്തിയാണ് ജലറാണിയും വിജോയിയും എല്ലാവരുമായും പരിചയം ഉണ്ടാക്കിയത്. വിശ്വാസം പിടിച്ചെടുക്കുന്ന വിധം സംസാരിച്ച ജലറാണി ജോലി കൈമാറ്റം ചെയ്യാമെന്ന പേരില്‍ ശ്രീലതയുടെ മുഴുവന്‍ അക്കാദമിക രേഖകളും എമ്പ്ലോയ്മെന്റ്റ്‌ കാര്‍ഡും വരുമാന സര്‍ട്ടിഫിക്കറ്റും ഒന്നര ലക്ഷം രൂപയും  ഒരു ലക്ഷം രൂപയുടെ ചെക്കും വാങ്ങി. പകരമായി ജലറാണി നോട്ടറി പ്രമാണം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് തട്ടിപ്പ് മനസിലായപ്പോള്‍ പണവും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു ചോദിച്ചെങ്കിലും കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീലത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

എലിസബത്ത്‌ ജോസിനെ തട്ടിപ്പിനിരയാക്കിയ കേസില്‍ ജലറാണിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് ശ്രീലതയെയും അഹമദിനെയും തട്ടിപ്പിനിരയാക്കിയത്. ഇന്‍ഷുറന്‍സ്‌ ഏജന്റ് ആയ എലിസബത്തിനു ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പോളിസി പിടിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് ചതിയില്‍ പെടുത്തിയത്. ഒരു ലക്ഷം രൂപയും രണ്ടു പവന്‍ സ്വര്‍ണവും തട്ടിയെടുത്തു.

തിരുവല്ല ഇരവിപേരൂര്‍ സ്വദേശി പൊന്നമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിലും ദമ്പതിമാര്‍ പ്രതികളാണ്. ലോട്ടറി അടിചെന്നും ആ പണം കിട്ടിയാലുടന്‍ തിരികെ നല്‍കാമെന്നും പറഞ്ഞാണ് പൊന്നമ്മയെ പറ്റിച്ചത്. വിഷയത്തില്‍ പരാതി നല്‍കിയി പൊന്നമ്മയെ അനാശാസ്യ കഥകള്‍ ഇറക്കിയാണ് ഇവര്‍ തകര്‍ത്തത്. കുടുംബ ബന്ധം വരെ തകര്‍ന്ന പൊന്നമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വസ്ത്ര വ്യാപാരിയായ അഹമദിനെ കബളിപ്പിച്ച് പതിനൊന്നു ലക്ഷമാണ് പറ്റിച്ചത്. അഹമദിന്റെ കടയില്‍ നിന്നും ചെറുകിട വ്യാപാരത്തിന് വസ്ത്രങ്ങള്‍ വാങ്ങാനെത്തിയാണ് പരിചയം ഉണ്ടാക്കിയെടുത്തത്. പല തവണ വസ്ത്രമെടുത്തു വിശ്വാസം വര്‍ധിപ്പിച്ചു. പിന്നീട് അമ്മയുടെ ശസ്ത്രക്രിയയെ കുറിച്ച് പറയുകയും ചികിത്സക്കുള്ള പണം ഉണ്ടാക്കാന്‍ ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ച ദയനീയമായ കഥയിറക്കി. കുഞ്ഞിനെ വാങ്ങുന്ന ദമ്പതികള്‍ ജലറാണിക്ക് എട്ടര കോടി രൂപ നല്‍കാമെന്ന് സമ്മതിക്കുന്ന കരാര്‍ കടലാസുകള്‍ കാണിച്ചാണ് അഹമദിനെ പറ്റിച്ചത്. പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ അഹമാദിന്റെ വീട്ടുകാരെ വിളിച്ചു അനാശാസ്യ കഥകള്‍ പറഞ്ഞു. അഹമാദിന്റെ കുടുംബബന്ധവും ഇപ്പോള്‍ തകര്‍ന്നു. 

2011 ല്‍ പ്രസവിച്ച കുഞ്ഞിനെ വില്‍ക്കുകയും പിടിക്കപ്പെട്ടപ്പോള്‍ ദാരിദ്ര്യം കാരണം വില്‍ക്കേണ്ടി വന്നതാണെന്നും കുഞ്ഞിനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് ജലറാണി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇവര്‍ക്കെതിരെ പല കേസുകള്‍ ഉണ്ടെങ്കിലും കേസന്വേഷിക്കുന്ന പോലീസുകാര്‍ക്കെതിരെ മാനഭംഗ കേസുകള്‍ നല്‍കിയാണ് ജലറാണി മുന്നോട്ടു പോകുന്നത്. പോലീസുകാര്‍ കേസ്‌ അന്വേഷിക്കുന്നതില്‍ വിമുഖത കാണിക്കുയാണെന്നും ഇരകള്‍ക്ക് പരാതിയുണ്ട് . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...