2013, ജൂൺ 4, ചൊവ്വാഴ്ച

ബിനാലെ- ആന്തലിന്റെ കണക്കുകള്‍ !

Face book link
കണക്കുകള്‍ വരട്ടെ , അപ്പോള്‍ കാണാം ബിനാലെയുടെ വിജയ ശതമാനം എന്ന് കുറെ പേര്‍ എവിടെയൊക്കെയോ പറയുന്നത് കേട്ടതാണ്. അപ്പോള്‍ ബിനാലെക്കെതിരെ സംസാരിക്കുന്നവര്‍ വായ അടക്കും എന്നും പലരും പറയുന്നത് കേട്ടു. പക്ഷെ, ഒടുവില്‍  കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആരെയൊക്കെയോ ഞെട്ടി . എതിര് പറഞ്ഞവര്‍ പോലും ഞെട്ടി. ഇത്രേ ഒള്ളോ എന്നൊരു ആന്തല്‍  എല്ലാവര്‍ക്കും.  14.89 കോടി രൂപ ചെലവഴിച്ചെന്നും എട്ടു കോടി രൂപ വരവുണ്ടെന്നും സത്യവാങ്ങ്മൂലം സര്‍ക്കാര്‍ നല്‍കി.മൊത്തം ആറുകോടി നഷ്ടം !  ഇനിയിപ്പോള്‍ ആറു കോടിയല്ലേ നഷ്ടമുള്ളൂ എന്നായിരിക്കും പറയുക !

ഹൈകോടതി  ആദ്യം കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാരും ബിനാലെ ഫൌണ്ടേഷനും കണക്ക് കൊടുത്തില്ല. ഏപ്രില്‍ 12 നു ചോദിച്ച കണക്ക് മെയ്‌ 20 നും കൊടുക്കാതായപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഹൈകോടതി ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അങ്ങനെ കണക്കുകള്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എത്തി.

വിശദമായ കണക്കുകള്‍ അടങ്ങിയ വാര്‍ത്ത താഴെ വായിക്കാം.
 കൊച്ചി ബിനാലെക്കായി 14.89 കോടി രൂപ ചെലവായതായി ബിനാലെ നടത്തിപ്പുകാരും സര്‍ക്കാറും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മദ്യമുള്‍പ്പെടെ ലോഡ്ജിങ്-ബോര്‍ഡിങ് ഇനത്തില്‍ 10.8 ലക്ഷം രൂപ ചെലവാക്കിയ ബിനാലെ ഫെസ്റ്റില്‍ നിന്ന് 8.20 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരിപാടി നടത്തിപ്പിന് 12.58 കോടി കണക്കാക്കിയതിന് പുറമെ ഭരണപരമായ ചെലവ്, സാമഗ്രികള്‍ തിരിച്ചത്തെിക്കല്‍, കൂലി -യാത്രാച്ചെലവ് എന്നീയിനങ്ങളില്‍ 2.30 കോടി കൂടി ചെലവായി. നിലവില്‍ 6.69 കോടിയുടെ നഷ്ടമാണ് സംഘാടകര്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി അഞ്ച് കോടി നല്‍കിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ 75,000 രൂപയും സ്വകാര്യ കലാസ്ഥാപനങ്ങളും ഗാലറികളും കലാകാരന്മാരും മറ്റുമായി 2.92 കോടിയും നല്‍കി. ആസ്ട്രേലിയന്‍ ഹൈകമീഷന്‍ നിന്നും 16.73 ലക്ഷവും ബ്രസീലിയന്‍ എംബസി 1.96 ലക്ഷവും നെതര്‍ലന്‍ഡ്സ് എംബസി 14 ലക്ഷവും നല്‍കി.
ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകള്‍ ധനകാര്യവകുപ്പ് പരിശോധന വിഭാഗം പരിശോധിച്ച് ക്യത്യമായ രേഖകളില്ലാത്ത തുക വെട്ടിക്കുറച്ചതായാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ലോഡ്ജിങ് ചെലവില്‍ മദ്യത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കുമായി ചെലവഴിച്ച 4.06 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്. യാത്രക്ക് 58.32 ലക്ഷമാണ് ചെലവായത്. ശമ്പളയിനത്തില്‍ 38.02 ലക്ഷവും ഉദ്ഘാടന ചടങ്ങിന് 32.67 ലക്ഷവും ബ്രോക്കര്‍ കമീഷനായി 3.15 ലക്ഷവും പോസ്റ്റല്‍, കൊറിയര്‍ ചാര്‍ജിനത്തില്‍ രണ്ട് ലക്ഷവും ചെലവായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവായ തുകയില്‍ 18.92 ലക്ഷവും പര്‍ച്ചേസ്, കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ചെലവായ 48.86 ലക്ഷത്തില്‍ 32 ലക്ഷം രൂപയും മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ധനസഹായം അനുവദിച്ച അഞ്ചുകോടി രൂപയില്‍ കണക്കുകള്‍ പരിശോധിച്ച് 4.22 കോടിയുടേതിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ശേഷിക്കുന്ന 78.18 ലക്ഷത്തിന്‍െറ കണക്കുകള്‍ ബില്ലുകളും മറ്റും സഹിതം അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മൂന്നുമാസം അനുവദിച്ചു. ഈ ഘട്ടത്തിലാണ് ആറുകോടിയിലേറെ വരുന്ന നഷ്ടം നികത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് ആദ്യഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഉപാധിയോടെയാണ് മാര്‍ച്ച് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നാലുകോടി കൂടി നല്‍കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് അംഗീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമെ തുക അനുവദിക്കുകയുളളുവെന്നും അല്ലാത്ത രേഖകളിന്‍മേല്‍ പണം അനുവദിച്ചിട്ടില്ളെന്നും അനുവദിക്കുകയില്ളെന്നും സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചോദ്യം ചെയ്ത് ലാന്‍േറണ്‍ ഫൈനാര്‍ട്സ് സൊസൈറ്റി പ്രതിനിധി ടി. അജിത്കുമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.( കടപ്പാട് - മാധ്യമം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...