2013, ജൂൺ 7, വെള്ളിയാഴ്‌ച

ആകാശത്തും ഭൂമിയിലും പാതാളത്തിലും ഉള്ളവര്‍ക്കായി !

ലിസ്‌ എന്ന പേരില്‍ മണിചെയിന്‍ പണമിടപാട് തട്ടിപ്പ്‌ നടത്തിയതിന്‍റെ  പേരില്‍ കുപ്രസിദ്ധനായ  ചാക്കോ പുതിയ കണ്ടുപിടുത്തങ്ങള്മായി  അവതരിച്ചു.


ആകാശത്തും ഭൂമിയിലും പാതാളത്തിലും ഉള്ള സ്വത്തു നമ്മള്‍ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  അതിനുള്ള പരിഹാര- നിര്‍ദ്ദേശ മാര്‍ഗങ്ങളുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയത്  !!
സ്വത്തുക്കളില്‍- ആകാശത്തുള്ളത് തേങ്ങ
ഭൂമിയില്‍ ഉള്ളത് - തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ അതിവേഗ പാത
പാതാളത്തില്‍ ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി

ഇത് മൂന്നും എങ്ങനെ ഉപയോഗിച്ചാലാണ് ലാഭം കൊയ്യാന്‍ കഴിയുക എന്നും അദ്ദേഹത്തിന് കൃത്യമായ പദ്ദതികള്‍ ഉണ്ട്. അതിങ്ങനെ -

സ്വത്തുക്കളില്‍- ആകാശത്തുള്ളത് തേങ്ങ - അത് കിളിര്‍പ്പിച്ചു പൊങ്ങ് ആക്കി മാറ്റി വലിയ തോതില്‍ കച്ചവടം നടത്തിയാല്‍ കര്‍ഷകര്‍ രക്ഷപ്പെടും എന്ന് ആദ്യവാദം. ഇത് നേരത്തെ ഒരു ദേശീയ കര്‍ഷക അവാര്‍ഡ്‌ ജേതാവ് അവതരിപ്പിച്ച ആശയമാണ്. എന്നാല്‍ ലിസ് ചാക്കോ എങ്ങനെ പൊങ്ങ് ഉണ്ടാക്കാമെന്നും കിളിര്‍പ്പിച്ചു പൊങ്ങ് എങ്ങനെ പുറത്തെടുക്കാമെന്ന് കാണിക്കുന്ന നാളികേര ഭാഗങ്ങളുമായാണ് കൊച്ചിയില്‍ എത്തിയത്. അതും പോരാഞ്ഞ്  കോളിഫ്ലവര്‍ പോലെ കടല മാവ് മുക്കി പൊരിച്ച പൊങ്ങ്  എല്ലാവര്‍ക്കും  വിതരണവും ചെയ്തു

ചിത്രത്തില്‍ കാണുന്നത്  അതിവേഗ പാതയുടെ രൂപരേഖ ( ഇന്‍സെറ്റില്‍ ചാക്കോ) 



ഭൂമിയില്‍ ഉള്ളത് - തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ അതിവേഗ പാത
നൂതനാശയത്തിലൂടെ 526 കിലോമീറ്റര്‍ ദൂരവും തൂണുകളില്‍ 80 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം  മുകളില്‍ അതിവേഗ റയില്‍ ,  തൂണിന്‍റെ പകുതി താഴെ അതിവേഗ ഹൈവേ ,അതിലും താഴെയുള്ള ഭാഗം അടച്ചു കെട്ടി കച്ചവട- താമസ മുറികള്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത് . ഭൂമി വിട്ടു തരുന്നവര്‍ക്ക്  താമസിക്കാന്‍ ഇവയിലെ മുറികള്‍ മൂന്നിരട്ടി വിലക്ക് കൊടുക്കുക. ആദിവാസികള്‍ക്കായി വേറെ ഭൂമി കണ്ടത്താന്‍ ഓടേണ്ട എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു
ഇതിനു രണ്ടു വശത്തും വണ്‍ വേ റോഡ്‌ . അത് രണ്ടു വശത്തും മതില്‍ ഉയര്‍ത്തി കെട്ടണം . അപ്പുറത്തെ ഭൂമിക്കാരന് ഇവിടെ പ്രവേശിക്കണം എങ്കില്‍ പണം ഈടാക്കണം
തൂണുകളില്‍  കാറ്റാടി യന്ത്രം, സോളാര്‍ പാനല്‍ എന്നിവ ഘടിപ്പിക്കുക. കക്കൂസ് മാലിന്യങ്ങള്‍ സംഭരിച്ചു വയ്ക്കുന്ന പ്ലാന്റുകള്‍ ഇതില്‍ തന്നെ സ്ഥാപിച്ചു ഗ്യാസ് ഉണ്ടാക്കി വില്‍പ്പന നടത്താം.


പാതാളത്തില്‍ ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി
അതില്‍ നിന്നും പത്തു ശതമാനം എടുത്തിട്ട് എല്ലാ ജില്ലയിലും ഹിന്ദുക്കള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളജ്‌ പണിയുക എന്നാണ് അടുത്ത നിര്‍ദ്ദേശം . എന്‍.എസ് എസ് - എസ് എന്‍ ഡി പി നേതാകള്‍ ഇത് വെല്ലു വിളിയായി ഏറ്റെടുത്തു കൊണ്ട് രാജ കുടുംബത്തെ സമ്മതി പ്പിക്കണം
ഇതൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്

മറു കുറിപ്പ് -ലിസ്‌ തട്ടിപ്പിന് ഇരയായ അമ്പതിനായിരം പേര്‍ക്ക് കൂടി പണം കിട്ടാനുണ്ട് ഉടനെ കൊടുത്തു തീര്‍ക്കും എന്ന് അദ്ദേഹം സമാശ്വസിപ്പിക്കുന്നു



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...