2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

ജീന്‍സും രജത്‌ കുമാറും കുറെ സത്യങ്ങളും !

ചില വാചകങ്ങള്‍ പ്രസംഗത്തിന്റെ ആവേശത്തില്‍ പറഞ്ഞതാണെന്ന് അവസാനം ഡോക്ടര്‍ രജത്‌ കുമാര്‍ മനുഷ്യാവകാശ കമീഷന്‍  ജസ്റ്റിസ് ജെ.ബി കോശിക്ക് മുമ്പാകെ  സമ്മതിച്ചു . 
പ്രഭാഷണത്തിന് എതിരെ സംസാരിച്ച കുട്ടിയോട് രജത്‌ കുമാര്‍ സംസാരിച്ച ഭാഷ പരുഷം ആണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
സ്ത്രീകള്‍ അന്തസ്സായി വസ്ത്രം ധരിക്കണമെന്ന് പറയുന്നതും ഡോ./രജത്‌ കുമാര്‍ പ്രസംഗിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നു കമീഷന്റെ നിരീക്ഷണം .
ഔചിത്യത്തോടെ സംസാരിക്കണമെന്നും നിര്‍ദ്ദേശം. 
നാലായിരത്തോളം വര്ഷം പഴക്കമുള്ള വസ്ത്ര ധാരണ രീതിക്കും ആവര്‍ത്തന പുസ്തകത്തിലെ വാക്കുകള്‍ക്കും 21 ആം നൂറ്റാണ്ടിൽ എന്ത് സ്ഥാനമുണ്ടെന്ന് ആലോചിക്കണമെന്നും കമ്മീഷൻ. ഇന്നത്തെ  ജീൻസ്  ആണ് സൌകര്യമെങ്കിൽ  അത് ധരിക്കരുത്  പറയാൻ സമൂഹത്തിനു  അധികാരമില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.പിന്‍ കഷണം - അമിട്ടുകള്‍ എല്ലാം പൊട്ടി തീര്‍ന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...