2014, മാർച്ച് 30, ഞായറാഴ്‌ച

പബ്ളിസിറ്റിക്ക് വേണ്ടി പരാതി

ഇന്ത്യൻ ഗാന്ധിയൻ പാർട്ടിക്കാർ  എനിക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതി നല്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ പിൻവലിച്ചു. 


പരാതി നൽകിയതും  പരാതി  പിൻവലിച്ചതും അവരുടെ പാർട്ടിയുടെ  പ്രചാരണത്തിന് ഉപയോഗിക്കാമെന്ന കുരുട്ടു ബുദ്ധി അവര്ക്ക് ആരാണാവോ പറഞ്ഞു കൊടുത്തത് ?? 


ഞാൻ യൂട്ട്യൂബിൽ  പോസ്റ്റിയ  രാഷ്ട്രീയ ആക്ഷേപ ഹാസ്യ  വീഡിയോ ബ്ലോഗ്‌  അവരെ അപകീർത്തിപ്പെടുത്തു ന്നതാണ് എന്നാരോപിച്ചാണ് അവർ ഇലക്ഷൻ കമ്മീഷന് അടക്കം കുറെ പേര്ക്ക് പരാതി നൽകിയത് .
അതൊരു വ്യാജ പരാതി ആയിരുന്നു എന്ന് തുടക്കം മുതൽ അവര്ക്ക് തന്നെ അറിയാം. എന്നെ മോഷ്ടാവായും സാമ്പത്തിക നേട്ടത്തിന് വേണ്ടി വാര്ത്ത എഴുതുന്ന ആളുമായി അവർ ചിത്രീകരിച്ചു. മാത്രമല്ല, പ്രസിദ്ധീകരിക്കാൻ ഈ വ്യാജ ആരോപണങ്ങൾ യാതൊരു തെളിവുകളുടെ പിൻബലവും ഇല്ലാതെ വ്യാപകമായി വിതരണം ചെയ്യുകയും  ചെയ്തു. ഇലക്ഷൻ കമ്മീഷൻ ആ പരാതിയിൽ ഹിയരിങ്ങിനു വിളിച്ചിട്ട് വേണം ആ പാർട്ടിയുടെ  കള്ളത്തരം പൊളിച്ചടുക്കാൻ എന്ന് ഞാനും കരുതി. അശ്ലീലമോ ആഭാസമോ  അപകീർത്തിപരമോ ആയ പരാമർശങ്ങൾ ഞാൻ നടത്തിയില്ല. പക്ഷെ, അവർ നല്കിയ പരാതിയിലും പത്ര- ദൃശ്യാ മാധ്യമങ്ങൾ നല്കിയ വാര്ത്താ കുറിപ്പിലും  എന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തു. മാന നഷ്ട കേസ് കൊടുക്കുമെന്ന് ഞാൻ  അറിയിച്ചിരുന്നു.

എന്റെ വ്ളോഗ്  മാതൃഭുമി  ടിവിയിൽ ലോഗിണ്‍ പരിപാടിയിൽ വന്നിരുന്നു. അത് കൈകാര്യം ചെയ്യുന്ന വരുണ്‍ രമേശിന്  എതിരെയും പരാതി ഉണ്ടായിരുന്നു. 

ഇതിനിടയിലാണ്  അവർ സ്വയം കുഴിയിൽ ചാടിയത്. പാർട്ടിപിരിവിനു വേണ്ടി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാൻ നോക്കി. 400 രൂപയും ഭക്ഷണവും വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി. അവസാനം എല്ലാം പൊലിഞ്ഞു. കുട്ടികൾ പ്രകൊപിത്രായി. മുന്നൂറോളം കുട്ടികൾ ഓഫീസ് ഉപരോധിച്ചു. ക്രിമിനൽ കുറ്റമാണ് പാർട്ടി  ചെയ്തത്.  ഇലക്ഷൻ കമീഷൻ അറിഞ്ഞിരുന്നെങ്കിൽ പാർട്ടി  രജിസ്റ്റർ ചെയ്തത് കമീഷൻ റ ദ്ദാക്കുമായിരുന്നു . വഞ്ചിതരായ വിദ്യാർഥികൾ ഇലക്ഷൻ കമീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്. അപ്പോഴാണ്‌ എനിക്കെതിരെ നല്കിയ പരാതി പിൻവലിക്കാൻ പാർട്ടി  അപേക്ഷ നല്കിയത്.  


എന്നിട്ട് വീണ്ടും പത്രക്കര്ക്ക് വേറെ ഒരു പത്രക്കുറിപ്പ്. - മാപ്പ് അപേക്ഷിക്കുന്നു എന്ന്.
എനിക്കെതിരെ ആരോപിച്ച കുറ്റങ്ങളെ  കുറിച്ച് അവർ പരാമർശിക്കുന്നില്ല . വെറുതെ മാപ്പ് എന്ന ട്രോഫി ഏറ്റു വാങ്ങാൻ ഞാൻ ഒരുക്കവുമല്ല. അതിനാല മാന നഷ്ടക്കേസ് എന്ന നിലപാടിൽ നിന്നും ഞാൻ പിൻവാങ്ങുന്നില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...