2023, മേയ് 12, വെള്ളിയാഴ്‌ച

മരണച്ചാലിൽ ജീവിതം തേടുന്നവർ Scrambling for life on a deadly channel

2017 മുതൽ കേരളതീരത്തുണ്ടായത് പതിനഞ്ചിലധികം കപ്പലപകടങ്ങൾ. മത്സ്യബന്ധന യാനങ്ങളിൽ കൂറ്റൻ കപ്പലുകളിടിച്ചുണ്ടായ അപകടങ്ങളിൽ ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു.  കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന തീരദേശ കപ്പൽപാത കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് അക്ഷരാർത്ഥത്തിൽ മരണക്കെണിയാണ്. 


This feature published on 23 May 2021, Madhyamam 



 37 വർഷം മുൻപ്മഴയുള്ള രാത്രി. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പൂന്തുറയിൽ നിന്ന് 18 വയസ്സുകാരൻ ജോയ് അലുക്കൂസ് മുതിർന്ന രണ്ടു മത്സ്യത്തൊഴിലാളികളും ചേർന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് യാത്ര തിരിച്ചു. ചെറിയ കണ്ണാടിക്കൂട്ടിലെ മണ്ണെണ്ണ ചിമ്മിനി വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. വള്ളത്തിന്റെ രണ്ടറ്റങ്ങളിലും ഇരിക്കുന്നവർക്ക് പരസ്പരം കാണാൻ കഴിയാത്തത്ര ഇരുട്ട്. ഈർപ്പവും കാറ്റും കൂടിക്കുഴഞ്ഞ് പുകമഞ്ഞിൽ അകപ്പെട്ടത് പോലെയുള്ള പ്രതീതിയാണ്. വലയിട്ടിട്ടുണ്ട്. വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനു പടിഞ്ഞാറ് വശത്തു 27 കിലോമീറ്റർ ദൂരെയാണ് വള്ളം കിടക്കുന്നത്. പുലർച്ചയാകുമ്പോൾ വല വലിക്കണം. രാവിലെ എട്ടോടെ കരയ്ക്കണയാം. പാതിരാ കഴിഞ്ഞു, ചെറിയ മയക്കം കണ്ണുകളിലുണ്ട്. പെട്ടെന്നാണ്, ദുസ്വപ്നം കണക്കെ, ഭീകരമായ ശബ്ദത്തോടെ വളളത്തിന്റെ മുൻഭാഗത്ത് കനത്ത ഇടി വന്നുവീണത്. മാത്രകൾക്കുള്ളിൽ വള്ളം പിളർന്നു മൂവരും കടലിൽ വീണു. ഒന്ന് മുങ്ങി പൊങ്ങി വന്നപ്പോഴേക്കും ഇരുട്ടിൽ കരിങ്കോട്ട കണക്കെ ഒരു വലിയ കപ്പൽ അവരെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഒഴുകി നീങ്ങി. കനത്ത തിരമാല ഓളങ്ങളിൽ മൂവരെയും പൊളിഞ്ഞു പോയ വള്ളത്തെയും തലങ്ങും വിലങ്ങും കടൽ എടുത്തെറിഞ്ഞു. തണുപ്പിനും ഇരുട്ടിനും കനം കൂടിക്കൂടി വന്നു

 

    ശനിയാഴ്ച പുലർച്ച വിഴിഞ്ഞം ഹാർബറിൽനിന്ന്പുറപ്പെട്ട വള്ളങ്ങളിലുള്ളവർക്കു കടലിൽ ഒഴുകി നടക്കുന്ന വലയാണ് ആദ്യം കിട്ടിയത്. കടലടിയുടെ ശക്തി കൊണ്ട് അല്പം ദൂരേക്കുള്ള കാഴ്ചകൾ അവ്യക്തം. വല പിടിച്ചു മുന്നോട്ടു നീങ്ങി, കഷ്ടി ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ മുറിഞ്ഞു വീണ വളളത്തിന്റെ പകുതി ഭാഗം വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ട്. അപകടമെന്തോ നടന്നെന്ന അവരുടെ തോന്നലുകൾ സത്യമാണെന്നു മനസിലായി. പെട്ടെന്ന് രക്ഷാപ്രവർത്തനം. അൽപം ദൂരെനിന്നും പല പലക കഷ്ണങ്ങളിൽനിന്നും ഓരോരുത്തരെയായി തിരികെ ജീവിതത്തിലേക്ക് മത്സ്യത്തൊഴിലാളികൾ വീണ്ടെടുത്തു. തകർന്ന വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിക്കാൻ തീരുമാനിച്ചു. അങ്ങനെ അന്ന് വൈകുന്നേരം നാലോടെ ജോയും സംഘവും സുരക്ഷിതരായി തീരമണഞ്ഞു. അന്നത്തെ അനുഭവമോർക്കുമ്പോൾ ഇന്നും പൂന്തുറ നടുത്തറ ബിജോയ് ഭവനത്തിൽ തോമസ് എന്ന ജോയ് അലുക്കൂസിന് (55 ) മനസ് കിടുങ്ങും. അന്ന്, വീട്ടിൽ മകനെ കാത്ത് മാതാപിതാക്കളും സഹോദരനെ കാത്ത് ആറ്ഉടപ്പിറപ്പുകളും കാത്തിരുന്നു. അവരുടെ സങ്കടത്തിനു മറുപടിയായി, മത്സ്യത്തൊഴിലാളികളുടെ ഊർജിതമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജോയ് വീട്ടിലെത്തി

     അപകടത്തിന് അഞ്ചു വർഷങ്ങൾക്കു ശേഷം ജോയിയുടെ കൂടെ അന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ കടലിൽ കാണാതായി. മത്സ്യത്തൊഴിലാളി ഇതുവരെയും മടങ്ങി വന്നിട്ടില്ല. അന്ന് മത്സ്യത്തൊഴിലാളികൾ ജോയിയെ രക്ഷിച്ചതുപോലെ, പ്രളയത്തിലും ഓഖി ചുഴലിക്കാറ്റിലും അകപ്പെട്ട മനുഷ്യജീവനുകളെ രക്ഷിച്ച് അദ്ദേഹം രക്ഷാദൗത്യത്തിൽ പിൻഗാമിയായിയെന്നത് കാലം കാത്തുവെച്ച നിയോഗം മാത്രം! ഇപ്പോൾ കരയിലും പൊതുപ്രവർത്തനത്തിൽ സജീവമാണ് ജോയ്

 

മരണച്ചാലൊരുക്കാൻ കപ്പൽ പാത 

 

ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി, ഗുജറാത്തു മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന തരത്തിലാണ് 2020 ആഗസ്റ്റ് ഒന്നുമുതൽ തീരദേശ കപ്പൽ പാത നിലവിൽ വന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ തീരദേശ കടലിലാണ് കൂടുതലായും മത്സ്യബന്ധനം നടത്തുന്നതും. കേവലം 12 നോട്ടിക്കൽ മൈൽ (22.224 കിലോമീറ്റർ ) അപ്പുറത്തു കൂടി കടന്നു പോകുന്ന കപ്പൽ പാത യഥാർഥത്തിൽ ഒരു മരണക്കെണിയാണെന്ന്പറയാം. നിലവിൽ 12 നോട്ടിക്കൽ മൈൽ വരെയാണ് സംസ്ഥാന സർക്കാർ മത്സ്യബന്ധന അനുമതി നൽകുന്നത്. എന്നാൽ, അതിനപ്പുറം കടന്നു പോകുന്ന മത്സ്യത്തൊഴിലാളികളുണ്ട്. കാരണം 50 നോട്ടിക്കൽ മൈൽ ദൂരത്തോളം കേരളത്തീരം സമൃദ്ധമാണ്

    തീരക്കടലിൽനിന്ന്പുറം കടലിലേക്ക് പോകുംതോറുമാണ് കൂടുതൽ മത്സ്യം ലഭിക്കുന്നത്. കപ്പൽ പാത പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വന്നപ്പോൾ തന്നെ സംസ്ഥാനം അക്കാര്യത്തിൽ എതിർപ്പ്ഉയർത്തിയിരുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള മേഖലയാണ് കേരളതീരം. അതിനു പ്രധാനമായ കാരണം കടലിലേക്ക് ഒഴുകിയെത്തുന്ന പുഴകൾ കൊണ്ടുവരുന്ന പോഷകസമൃദ്ധമായ ഇടങ്ങളിൽ കഴിയാൻ മത്സ്യക്കൂട്ടങ്ങൾ കൂട്ടത്തോടെയെന്ന് എന്നതാണ്. രണ്ടാമത്തെ കാര്യം, പ്രദേശത്ത്​ 38000 മത്സ്യബന്ധന യാനങ്ങളുണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. മത്സ്യസമ്പത്തിന്റെ നാശവും ബോട്ടുകളിൽ കപ്പലിടിച്ചുള്ള അപകടവും വർധിക്കുമെന്ന കാരണങ്ങൾ കൊണ്ട് 2018 തന്നെ കേരളം ഇതിനെതിരെ തുടർച്ചയായി പ്രതികരിച്ചു. രാജ്യമൊട്ടാകെയുള്ള മത്സ്യത്തൊഴിലാളി സംഘടനകൾ സമരങ്ങൾ നടത്തി. 50 നോട്ടിക്കൽ മൈൽ ദൂരേക്ക് കപ്പൽ പാത മാറ്റി സ്ഥാപിക്കണമെന്ന ആവശ്യങ്ങളൊക്കെ കേന്ദ്രം തള്ളിക്കളഞ്ഞു. ‘കൊല്ലം പരപ്പ്എന്നറിയപ്പെടുന്ന വിശാലമായ മത്സ്യ ആവാസ വ്യവസ്ഥയിൽ ഉപജീവനത്തിനായി തൊഴിലെടുക്കുന്നവരുടെ എണ്ണം 25000ലധികമാണ്. മേഖലയെ കീറിമുറിച്ചാണ് കപ്പൽ പാത കടന്നുപോകുന്നത്​. ഇനിയുള്ള നാളുകളിൽ കൂടുതൽ കപ്പൽ അപകടങ്ങളും മരണങ്ങളും മത്സ്യത്തൊഴിലാളി കുടുംങ്ങളിൽ കണ്ണീരുപടർത്തുമെന്ന് അവർ ഭയക്കുന്നുണ്ട്. അപായ ഇടനാഴിയിൽ ജീവൻ പൊലിയാതിരിക്കാൻ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന്ജോയ് പറയുന്നു.

    കേരളത്തീരത്തുനിന്ന്​ 12 നോട്ടിക്കൽ മൈൽ (22.224 കിലോമീറ്റർ) വരെ മത്സ്യബന്ധനം നടത്തുന്നതിനാണ് സംസ്ഥാന മത്സ്യബന്ധന വകുപ്പ് ലൈസൻസ് നൽകുന്നത്. എന്നാൽ, പരിധിയും കഴിഞ്ഞുപോയി മത്സ്യബന്ധനം നടത്തുന്നതാണ് അപകടങ്ങളുണ്ടാകാൻ കാരണമെന്ന് 2020 ഫെബ്രുവരിയിൽ നിയമസഭ സമ്മേളനത്തിൽ ചോദ്യോത്തര വേളയിൽ അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. കപ്പൽച്ചാലിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്ന്നിരന്തരം ബോധവത്ക്കരണ കാമ്പയിൻ നടത്തിവരുന്നുണ്ട്. യാനങ്ങളിൽ നിർബന്ധമായും നാവിഗേഷൻ ഉപകരണങ്ങൾ ഘടിപ്പിക്കണമെന്നും സർട്ടിഫൈഡ് സ്രാങ്കിനോ എൻജിൻ ഡ്രൈവർക്കോ മാത്രമേ ബോട്ട് ഓടിക്കാൻ അവസരം കൊടുക്കാവൂയെന്നും അവർ വ്യക്തമാക്കിയിരുന്നു. നിബന്ധനകൾ കെ.എം.ആർ.എഫ് 2018 ചട്ടങ്ങളിലൂടെ ഉത്തരവാക്കിയെന്നും നടപ്പാക്കിയെന്നും അവർ പറഞ്ഞു. യന്ത്രവത്കൃത ബോട്ടുകളിൽ വെസ്സൽ ട്രാക്കിങ് ഡിവൈസ് അല്ലെങ്കിൽ ആട്ടോമാറ്റിക് ഐഡിന്റിഫിക്കേഷൻ സിസ്റ്റം നിർബന്ധമാക്കിയതുവഴി ഇത്തരം അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷ വെച്ചത്

 

കണക്കുകളിൽ കുരുങ്ങുന്ന ജീവനുകൾ

 

    2017 മുതലുള്ള കണക്കുകളെടുത്താൽ കേരളതീരത്തുണ്ടായത് പതിനഞ്ചിലധികം കപ്പലപകടങ്ങളാണ്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം വിഴിഞ്ഞത്തു തന്നെ 2021 ഫെബ്രുവരിയിൽ കപ്പലപകടമുണ്ടായതിൽ ഒരാളെ കടലിൽ നഷ്ടമായി. അത്ഭുത മന്ത്രിയെന്ന ബോട്ടിലെ ഷാഹുല് ഹമീദിനെയാണ് കടലിൽ വീണു കാണാതായത്. കൂട്ടത്തിൽ ഉണ്ടായിരുന്ന ഔസേപ്പും ഉത്തരേന്ത്യക്കാരനായ ആനന്ദ് മണ്ഡലും ബോട്ടിനു കാര്യമായ പരിക്കില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു കരക്കെത്തി. ഇടിച്ച കപ്പൽ നിറുത്താതെ പോയിയെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്

2020 ഡിസംബറിൽ പൂന്തുറ സ്വദേശികൾ തന്നെയായ സഹായ രാജു (52), സഹായം (48), റെയ്മണ്ട് (42), ജയിംസ് (56), സുബിൻ (38), രഞ്ജു (27) എന്നിവരുടെ ബോട്ടിൽ കപ്പലിടിച്ചു. ആറു മത്സ്യത്തൊഴിലാളികൾക്കും പരിക്കേറ്റു. 16 കിലോമീറ്റർ (എട്ടു നോട്ടിക്കൽ മൈൽ) ഉള്ക്കടലിലാണ് അപകടം നടന്നത്. കപ്പലുമായുള്ള കൂട്ടിയിടിയിൽ വള്ളം രണ്ടായി മുറിഞ്ഞുപോയി. പ്പലും നിര്ത്താതെ പോയി.

    2018 ആഗസ്റ്റ് ഏഴിന് കൊച്ചിയിൽ 28 നോട്ടിക്കല് മൈൽ അകലെ പുറംകടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടിൽ കപ്പലിടിച്ചു മൂന്നു പേർ മരിക്കുകയും രണ്ടുപേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു, ഇന്ത്യൻ ചരക്കു കപ്പലായ എം.വി ദേശ് ശക്തിയാണ് അപകടമുണ്ടാക്കിയത്. 2018 മെയ് മാസത്തിൽ കൊല്ലത്തും സമാനമായ അപകടം നടന്നു. ബോട്ട് പൂർണമായും തകർന്നെങ്കിലും മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ച ശേഷം നിറുത്താതെ പോയ കപ്പലിനെ പിന്നീട് കണ്ടെത്തി, ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

    2017 ജനുവരി എട്ടിന് കൊച്ചിയിൽനിന്ന് 66 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിൽ ഇടിച്ച് ഏഴു തൊഴിലാളികൾക്ക് പരിക്ക്, ജൂൺ ഒന്നിന് കാർമൽ മാതാ ബോട്ടിൽ പനാമ രജിസ്ട്രേഷനുള്ള കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. 11 പേർക്ക് ഗുരുതര പരിക്കേറ്റു. അതേവർഷം ആഗസ്റ്റിൽ, കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അകലെ അകലെ ഹോങ്കോങ് ആസ്ഥാനമായ കപ്പലിടിച്ച് വളളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഗുരുതര പരിക്കേറ്റു. ഒക്ടോബറിൽ കുളച്ചൽ തീരത്തുനിന്ന് 19 നോട്ടിക്കൽ മൈൽ അപകടം നടന്നു, വള്ളം തകർന്നു തരിപ്പണമായി. 2018 ജൂണിലാണ് വൈപ്പിനിൽ എൽ.പി. ജി ടാങ്കർ കപ്പൽ ബോട്ടിലിടിച്ചത്. 10 പേർക്ക് ഗുരുതര പരിക്കേറ്റു. ജൂലൈ എട്ടിനു കൊച്ചിയിൽനിന്നുപോയ വള്ളം തായ് ലാൻഡ് കപ്പലായ മയൂരി നാരി എന്ന കപ്പലിടിച്ച് തകർന്നു. 2020 ഫെബ്രുവരിയിൽ ചൈനീസ് കപ്പൽ കൊച്ചിയിലെ യഹോവ ബോട്ടിനെ തകർത്തു, തൊഴിലാളികൾ രക്ഷപ്പെട്ടു.

ഇതിനും പുറമെയാണ് 2011 ജനുവരിയിൽ കൊല്ലത്ത്ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിയിൽനിന്ന്വെടിവെപ്പ് ഉണ്ടായതോടെ രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചത്. അന്താരാഷ്ട്ര കുപ്രസിദ്ധി നേടിയ കേസിൽ, മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാരെന്ന് കരുതിയാണ് വെടിവെച്ചതെന്നു കപ്പിത്താൻ പിന്നീട് പറഞ്ഞത് ഏറെ വിവാദമാകുകയും ചെയ്തു

    വാണിജ്യ ചരക്കു കപ്പലുകൾ പ്രധാനമായും വടക്കുനിന്ന്തെക്കോട്ടാണ് സഞ്ചരിക്കുന്നത്. വള്ളങ്ങളാകട്ടെ, കിഴക്കു നിന്ന്  പടിഞ്ഞാറ് ഭാഗത്തേക്കാണ് പോകുന്നത്. ഇതോടെ കൂട്ടിയിടിക്കാനുള്ള സാധ്യത വളരെയധികം വർധിക്കുന്നു. ഔട്ട് ബോർഡ് മോട്ടോർ വെച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത വള്ളങ്ങൾ കപ്പലുകളെ അപേക്ഷിച്ച് തീരെ ചെറുതാണ്. അതിനാൽ കപ്പലുകളുടെ അടുത്തെത്തുമ്പോൾ മാത്രമാണ് ഇവയെ കാണാൻ കഴിയുക. അതിനാൽ അതിവേഗതയിൽ മുന്നോട്ടു നീങ്ങുന്ന കപ്പലിനെ കൂട്ടിയിടിയിൽനിന്ന്ഒഴിവാക്കാൻ കപ്പിത്താനാകില്ല. ഏതാനും വർഷങ്ങളായി ചരക്കു കപ്പലുകളുടെ എണ്ണത്തിലുണ്ടായ വർധനവ് കൂടി കണക്കിലെടുത്താൽ കപ്പൽ പാത തീരക്കടലിൽ വരുന്നതിന്റെ അപകടസാധ്യത എത്രത്തോളമാണെന്ന് മനസ്സിലാക്കാം.

ഇന്റർനാഷൻൽ മാരിടൈം ഓർഗനൈസേഷന്റെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാൻ കപ്പലുകൾക്ക് ബാധ്യതയുണ്ടെങ്കിലും ഇത്എത്രത്തോളം സാധ്യമാകുമെന്ന്ഉറപ്പില്ല

    അതീവ സാന്ദ്രത കൂടിയകേരളം പോലുള്ള പ്രദേശങ്ങളിൽ കരയിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്നും നൈറ്റ്വിഷൻ ടെലിസ്കോപ്പിലൂടെ നിരീക്ഷണം നടത്തണമെന്നും ഹോൺ മുഴക്കണമെന്നും ആവശ്യമെങ്കിൽ ആകാശത്തേക്ക്വെടിവെച്ച്ശ്രദ്ധ ക്ഷണിക്കണമെന്നുമൊക്കെ ചട്ടങ്ങളുണ്ട്​.

 

ടൗട്ടെ ആഞ്ഞടിച്ച തീരം

 

    ഭാര്യ ബീനയും മക്കളായ ബിജോയ്, ബിനോയ്, ബിനോല, ബിനോജ് എന്നിവരും അടങ്ങുന്നതാണ്ജോയിയുടെ കുടുംബം. പൂന്തുറയിൽ കടലിൽനിന്ന്കേവലം 75 മീറ്റർ അപ്പുറമാണ്ജോയിയുടെ വീട്​. അതിനാൽ തന്നെ വീട്ടിലിരുന്നാൽ കടൽ കാണാം.  1960 കളിൽ വിഴിഞ്ഞത്ത്ഫിഷിങ്ങ്ഹാർബർ വന്നതോടെയാണ്വടക്കു വശത്തുള്ള തീരം നഷ്ടമായി തുടങ്ങിയെന്ന്അദ്ദേഹം പറയുന്നു. പിന്നീട്പൂന്തുറയെ രക്ഷിക്കാൻചെറിയ പുലിമുട്ടുകൾ കടലിൽ സ്ഥാപിച്ചു

    എന്നാൽ, കഴിഞ്ഞയാഴ് കേരളത്തീരത്തിന്സമീപത്തുകൂടി കടന്നുപോയ ടൗട്ടെ ചുഴലിക്കാറ്റിൽ പൂന്തുറയിലെ പുലിമുട്ടുകളും തകർത്താണ്കടൽ കയറി വന്നത്​. ജൂണിൽ തുടങ്ങുന്ന മൺസൂണിൽ പ്രവചിക്കാൻ കഴിയാത്ത അപകടങ്ങളുണ്ടായേക്കും. കടൽത്തീരം സംരക്ഷിക്കുന്നതിനായി കേരള സർക്കാർ തീരുമാനിച്ച ജിയോ ട്യൂബ് തിരുവനന്തപുരത്തിന്റെ ആഴക്കടലിൽ ഫലപ്രദമാകില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം ജിയോ ട്യൂബ് സംവിധാനം പരിശോധിക്കാൻ ചെന്നൈ കടലൂരിൽ പോയ മത്സ്യത്തൊഴിലാളി സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു

    നിലവിൽ ടൗട്ടെ ആഞ്ഞടിച്ച് സംരക്ഷണ ഭിത്തിയിലെ വമ്പൻ പാറക്കല്ലുകൾ കൂടി കടലിലേക്ക് വലിച്ചു കൊണ്ടുപോകുകയാണ്. അപ്പോൾ ജിയോ ട്യൂബ് എപ്പോൾ പോയെന്നു പറഞ്ഞാൽ മതിയെന്നാണ് അദ്ദേഹം ഇപ്പോൾ കരുതുന്നത്. നേരത്തെ വിഷയത്തിൽ മുൻ ഫിഷറീസ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്​, സി.പി. പൂന്തുറ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി കൂടിയാണ്ജോയ്. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ, ജിയോ ട്യൂബിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്നും വിഴിഞ്ഞം തുറമുഖം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനാൽ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് അദ്ദേഹം

    ഒപ്പം കേന്ദ്രസർക്കാർ കൊണ്ടുവന്ന കപ്പൽപാതക്കെതിരെയുള്ള    മത്സ്യത്തൊഴിലാളികൾ നടത്താനൊരുങ്ങുന്ന പ്രതിഷേധങ്ങൾക്ക്തുടർന്നും സംസ്ഥാന സർക്കാറിന്റെ  പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്​.

2017 ഓഖി, 2018 ഗജ, 2021 ടൗട്ടെ അടക്കമുള്ള എല്ലാ ചുഴലിക്കാറ്റുകളും കേരളതീരത്ത്പ്രകമ്പനം സൃഷ്ടിച്ചു. അക്കൂട്ടത്തിൽ ഓഖിയിൽ ജോയ് അലുക്കൂസിനു ബന്ധുക്കളിൽ ഏഴുപേരെയാണ് നഷ്ടമായത്. ഓഖി ആഞ്ഞടിച്ചതിനു ശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ നാലുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേര് ഇന്നും കാണാതായവരുടെ കൂട്ടത്തിലാണ്. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുമ്പോൾ തിരുവനന്തപുരത്തു കപ്പൽ ഗതാഗതത്തിൽ ഉയരുന്ന അപകടകണക്കുകൾ എത്രയെന്നു ഊഹിക്കാൻ ജോയ് അലുക്കൂസിനു കഴിയുന്നില്ല. എന്നാൽ, തുറമുഖംകൊണ്ട്മത്സ്യത്തൊഴിലാളികൾക്കു നഷ്ടം മാത്രമാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറയുന്നു. കപ്പലിടിച്ചുള്ള അപകടങ്ങളേയും ഭയക്കണം. തുറമുഖ നിർമാണം മൂലം മത്സ്യകൂട്ടങ്ങൾ തീരം വിട്ടുപോകുന്നത് തുടരുകയാണ്. കടൽ തുരന്നെടുക്കുന്നതിനാൽ, വടക്കുവശത്തെ മത്സ്യബന്ധന ഗ്രാമങ്ങളിൽ തീരശോഷണം രൂക്ഷം. ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന നാശനഷ്ടത്തിന്റെ ആധിക്യം കൂട്ടുന്നതിൽ കടലിലെ നിർമാണപ്രവർത്തികൾക്ക് പങ്കുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

    തീരക്കടൽ പാതയും കടലിലെ നിർമാണങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ആദ്യം തീരദേശത്തേയും പിന്നീട്​ ​കേരളത്തിന്റെ സമ്പദ്വ്യവസ്ഥയേയും തകർക്കുന്ന തരത്തിലാണ്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്​. ഇതിനെതിരെ പോരാടാൻ മത്സ്യത്തൊഴിലാളിക്കൊപ്പം ഓരോ കേരളീയനും സാധിക്കണം

 

 

Click on the page and zoom in to read. Or click here to read ePaper

 


 Scrambling for life on a deadly channel

Jisha Elizabeth

This article was originally published on Madhyamam in Malayalam language on 23 May 2021

___________________________________

There have been 15 ship accidents on the coast of Kerala in the South Western Indian state since 2017. Accidents involving huge ships and fishing vessels have killed many fishermen. Kerala's coastal shipping lane, unilaterally introduced by the central government, is literally a death trap for its fishing community.
____________­______________________

 

37 years ago, it was a rainy night. Joy Alukoos, 18, of Poonthura, a coastal village in Thiruvananthapuram, and two senior fishermen set out to fish. In a small glass case, a kerosene chimney lamp burns dimly. Those sitting at either end of the boat could not see each other due to the darkness. A mixture of humidity and wind feels like being caught in a fog. In the sea, a net has been cast. It is located 27 kilometres west of Vizhinjam Fishing Harbour. The net must be drawn at dawn. By eight in the morning, they can reach the shore.

After midnight, there's a little sleepiness in the eyes. Suddenly, with a terrible sound, something struck the bow. A split in the boat caused all three to fall into the water within seconds. After emerging from the water once, a black fortress-sized ship floated by as if untouched by them.

 

The three and the wrecked boat were swept away by the sea in heavy waves. The cold and the darkness deepened.

On Saturday, other boats leaving Vizhinjam Harbor at dawn discovered the net floating in the sea. The undertow obscures distant views. After barely a kilometer, they spotted the boat's half floating in the water. Something was wrong, they realized. Rescue operations began immediately.

Fishermen, one by one, brought back to life those floating on planks. The wrecked boat was towed to shore. Joy and his team reached the shore safely around four in the evening. The experience of that day still gives Joy Alukus (55) goosebumps when he thinks of it. At home, parents waited for their son, while six siblings waited for their brother. Joy is rescued by the fishermen and returns home in response to their grief.

Figure 2 JOY ALUKKOOS

One of those who survived that day with Joy went missing at sea five years later. He hasn't returned yet. As the fishermen saved Joy that day, it's only a matter of time before he succeeds in that rescue mission by saving the lives of people caught up in the Kerala floods and Cyclone Ockhi! 

A death-defying ship lane

Coastal shipping lanes have been established from Gujarat to Kanyakumari in southwest India as of August 1, 2020. Kerala's fishermen primarily fish in coastal waters. Shipping lanes like this are truly death traps, as they pass just 12 nautical miles (22.224 km). Currently, fishing permissions are granted up to 12 nautical miles by the state government. There are, however, fishermen who go beyond that. Because the Kerala coast is abundant up to 50 nautical miles. From coastal seas to outer seas, more fish are obtained. 

 

Despite the central government's efforts, the state raised objections to the ship lane project. The main points were two. In the Indian Ocean, Kerala has the largest fish wealth. This is due to the 41 rivers that flow into the sea providing nutrient-rich habitats for schools of fish. According to government figures, there are 38,000 fishing vessels in the region. Several times in 2018, Kerala responded against this, claiming that it would increase the destruction of fish stocks and the danger of shipwrecks. Strikes were staged by fishermen's organizations across the country. All requests to shift the shipping lane by 50 nautical miles were rejected by the Center.

In the vast fish habitat known as Kollam Parap, more than 25000 people are employed for their livelihood. This region is cut through by this shipping lane. Fishermen's families fear that there will be more ship accidents and deaths in the upcoming days.

Joy says that all fishermen and their organizations should work together to prevent lives from being lost.

The state fisheries department issues licenses for fishing up to 12 nautical miles (22.224 km) from the Kerala coast.
However, fishing is also done beyond the permissible limit. This is the reason for accidents'' - the then Fisheries Minister J. Mercykuttyamma had clarified.

In order to avoid boat fishing, there is a constant awareness campaign. Only a certified srank or engine driver should be allowed to drive the boat, as the minister clarified that navigation equipment must be installed in the vessels. The KMRF 2018 Rules mandated and implemented these conditions. A vessel tracking device or automatic identification system on mechanized boats could reduce such accidents, she hoped.

Lives trapped in figures

Since 2017, more than fifteen ship accidents have occurred on the Kerala coast. In February 2021, a person was lost at sea in a ship accident in Vizhinjam, Thiruvananthapuram. The boat called Miracle Minister capsized and Shahul Hameed went missing. In the group, Ousep and Anand Mandal, a North Indian, escaped.
According to the survivors, the ship left without stopping. In December 2020, Poonthura natives Sahaya Raju (52), Sahayam (48), Raymond (42), James (56), Subin (38) and Ranju (27) had their boat capsized. In addition, six fishermen were injured. It occurred 16 kilometers (eight nautical miles) from shore. After colliding with the ship, the boat broke in two. Likewise, this ship did not stop.

Three people died and two others were seriously injured after the MV Desh Shakti capsized a fishing boat 28 nautical miles off Kochi on August 7, 2018. In May 2018, a similar accident occurred in Kollam. Despite the boat being completely destroyed, the fishermen miraculously survived. After the collision, the crew was taken into custody and the ship was found.
Seven workers were injured in a collision with a fishing boat 66 nautical miles from Kochi on January 8, 2017, and three fishermen died on June 1, 2017, when a Panama-registered vessel collided with the Carmel Mata. The injuries were serious for 11 people.

A Hong Kong vessel collided with a fishing boat 39 nautical miles off the coast of Kollam in August of that same year, injuring all the fishermen on board. An accident occurred 19 nautical miles off Kulachal's coast in October, and the boat capsized. A tanker loaded with liquid petroleum gas collided with a boat in the Vypin area in June 2018. There were 10 serious injuries among the fishermen.
The boat that left Kochi collided with the Thai ship Mayuri Nari on July 8. In February 2020, a Chinese ship damaged the fishing boat Jehova in Kochi, and the workers escaped.
The Italian ship Enrica Lexie also fired on two fishermen in Kollam in January 2011. The captain claimed later that he had shot the fishermen because they were pirates, which gained international attention.
     The majority of commercial cargo ships travel north to south. In contrast, boats travel east to west. As a result, collisions are more likely to occur. These ships are much smaller than traditional boats powered by outboard motors.


A ship moving at high speed cannot be steered to avoid this collision. With the increase in cargo ships over the past few years, one can understand the risk of the shipping lane entering coastal waters.

Ships are required to comply with the International Maritime Organization's Code of Conduct, but the extent to which this is possible is unclear. In densely populated areas like Kerala, there are rules about keeping a certain distance from land, observing through night vision telescopes, sounding the horn and, if necessary, firing into the sky.


Toute stormed shore

Joy is married to Beena and has four sons: Bijoy, Binoy, Binola, and Binoj. In Poonthura, Joy's house is just 75 meters from the sea. If you stay at home, you can see the sea. Since the fishing harbor was built in Vizhinjath in the 1960s, the coast on the north side has been disappearing. In order to save Poontura, small groynes were erected in the sea.
In Poonthura, however, the groynes were damaged by Cyclone Toute, which passed near the Kerala coast last week. During the monsoon season, which begins this June, accidents may occur at an unpredictable time. According to him, the geotube decided by the Kerala government will not work in the deep sea of Thiruvananthapuram. He was also part of a group of fishermen who tested Geotubes last year in Cuddalore, Chennai. Currently, Cyclone Toute is raging and dragging boulders from the retaining wall into the sea. According to him, Geotube will be destroyed. In the past, he had discussed the issue with the former Fisheries Minister. Joy is the assistant secretary of the Poonthura local committee of the Communist Party of India. Currently, Kerala is governed by a communist government. Despite the Vizhinjam port causing more damage, he intends to ask the government about the feasibility of Geotube and cancel the contract. For the protests that the fishermen will hold against the shipping lane brought by the national government, it has been decided to continue seeking the support of the state government.

 

On the Kerala coast, tremors were created by all the cyclones, including Okhi in 2017, Gaja in 2018 and Toute in 2021. Joy Alukus lost seven relatives in Okhi. Four bodies were found during the rescue operation after Okhi hit. There are still three people missing. With the completion of Vizhinjam port, Joy Alukus is unable to predict how many accidents will occur in Thiruvananthapuram's shipping traffic. According to him, the port will only result in losses for fishermen. There is also the danger of shipwrecks. Due to port construction, fish schools continue to leave the coast. Due to sea erosion, coastal erosion is severe in northern fishing villages. The damage caused by climate change could be increased by these offshore construction activities, he warns.
     Due to the coastal road, the constructions in the sea, and the climate changes, the coast, and Kerala's economy will be destroyed. Along with the fishermen, every Keralites should be able to fight against this.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...