Saturday, January 28, 2012

അയ്യമ്മേ !!! _ IMA


അയ്യമ്മേ ....ദെന്താ ഇവരൊന്നും മിണ്ടാത്തെ ന്ന് ആലോചിക്ക്യാര്‍ന്നു... ഇപ്പൊ മിണ്ടി ... ആര് ?? പാത്തിക്കിരിമാരുടെ സംഘടനയില്ലേ ?  ഐ.എം.എ !! ശരീരത്തിന്റെ രോഗം മാത്രല്ല, സമൂഹ മനസാക്ഷീടെ രോഗവും മാറണം ലോ! അതല്ലേ ആശുപത്രികള്‍ എസ്മയുടെ കീഴില്‍ കൊണ്ടുവരണം ന്ന് അവര്‍ ഇന്നലെ കോയിക്കോട്ടെ സമ്മേളനത്തില്‍ കൂടിയാലോചിച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്! എല്‍സമ്മ അല്ലാട്ടോ ..'എസ്മ " എസ്..മ' ....
ദാ'യത്  അവശ്യ സര്‍വീസ് നിയന്ത്രണ നിയമം ന്നര്‍ത്ഥം. കുറെ എല്‍സമ്മമാര് കൊടീം പിടിച്ചിറങ്ങീലേ  സമരാണെന്ന് പറഞ്ഞിട്ട്. ആ...അങ്ങനിപ്പോ സമരോംന്നു വേണ്ടാ ട്ടോ എല്‍സമ്മമാരെ..  അത്യാഹിതമായി വരുന്നവരെ നിങ്ങളൊക്കെ കൂടി പെരു വഴി ആക്കിയെന്നാണ് 'അയ്യമ്മേ' പറയണത് . അയ്യമ്മേ പറയുമ്പോ കണക്കിലെടുക്കാതെ പറ്റുമോ? രാഷ്ട്രീയ സംഘടനകള്‍ വേണ്ടാന്നും പറഞ്ഞിട്ടുണ്ട്. അയ്യമ്മേ പോലൊരു സംഘടന ആവാം ന്നോ വേണ്ടെന്നോ പറഞ്ഞില്ല്യാന്നെ ഒള്ളോ.. അവര് സംഘടന ണ്ടാക്ക്യെ പോലെ ഒണ്ടാക്കാമോ എന്തോ !! അത് പാത്തിക്കിരിമാരെ നേരിട്ട് കണ്ടു കണ്‍സള്‍ട്ട്  ചെയ്തേക്ക്‌. വെറുതെ ഉപദേശം  തന്നവര് ആ ഫീ കൂടി  ഒഴിവാക്കി തരും ന്നു തന്ന്യാ ന്റെ തോന്നല് .. നിപ്പോ കണ്‍സള്‍ട്ടേഷന്‍   ഫീ വാങ്ങിയാലും കുഴപ്പമില്ലെന്നെ.. 
അല്ലേലും പാത്തിക്കിരിമാരുടെ ഒപ്പം ശമ്പളം വേണം ന്നൊന്നും പറഞ്ഞൂടാ.. ശമ്പളം ആവശ്യപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധം വേണം ന്നാണ് പാത്തിക്കിരി അയ്യമ്മേ പറയണേ.. നഴ്സിംഗ് ഡ്യൂ ട്ടീടെ  പേരില് ആയിരക്കണക്കിന് രൂപ ആസോത്ര്യോള്  വാ ങ്ങ് 'ണ്ട് ന്നാണ് നഴ്സിംഗ് സംഘടനോള് പറയണേ..ന്നിട്ട് നൂറോ ഇരുന്നോറോ ആണ് തരണേന്നും  എല്‍സമ്മമാര്‍ക്കും എല്സപ്പന്മാര്‍ക്കും പരാതീണ്ട്. സാരല്ല്യ..  വാങ്ങണ കാശ് മുഴുവന്‍ അയ്യമ്മേ തന്നെ വാങ്ങ്യോട്ടെ ന്നങ്ങ്ട് കരുതാ .. ന്നാലും സാര്യല്ല്യ. .. വേണ്ടോളം ഉപദേശം ഫ്രീ ആയി കിട്ടും.ലോ... എട്ടു മണിക്കൂര്‍ ഡ്യൂട്ടി കുറഞ്ഞു പോയി ,പാവം പൊതു ജനത്തെ ബുദ്ധിമുട്ടിക്ക്യാണ്   നിങ്ങളെന്നാണ് അയ്യമ്മേടെ മറ്റൊരു പരാതി.നഴ്സ് മ്മാര്‍ക്ക്  വീട്ടില്‍ സ്വന്തം ക്ലിനിക്ക് നടത്താന്‍ സാധ്യത ഇല്ലാലോ! അപ്പൊ പിന്നെ ആ സമയം കൂടി പൊതു ജന സേവനം നടത്ത്യാല്‍ സേവനം മുദ്രവാക്യമാക്കിയ ആസോത്രി മാനേജ്മെന്റുകളെങ്കിലും വയറ്റുപിഴപ്പ് നടത്തിക്കോട്ടെ ന്നാണ്   ട്ടോ അയ്യമ്മേ കരുതീട്ടൊള്ളോ     !  അല്ലാതെ വേറെ ദുരുദ്ദേശോന്നും ഇല്ല.. രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കും ന്നുള്ളത് കൊണ്ട്‌ ഒരു കൊല്ലം ആസോത്രി പരിചയം വേണ്ടെന്നു സര്‍ക്കാര്‍ പറഞ്ഞത് തിരുത്തണം ന്നും  അയ്യമ്മേ   ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങടെ നന്മ മാത്രമാണ് അയ്യമ്മേടെ ലക്‌ഷ്യം. സംഭവം, പല കാലത്തും പല മരുന്ന് കമ്പനികള്‍ക്കും കോര്‍പറെട്ട് കമ്പനികള്‍ക്കും വേണ്ടി പക്ഷം പിടിച്ച് സംസാരിചൂന്നൊക്കെ പല അസൂയക്കാരും പറഞ്ഞു പരത്തിയിട്ടുണ്ട്. അതൊന്നും കാര്യാക്കണ്ട..  അത് കൊണ്ട്‌ അയ്യമ്മയെ പിന്തുടരുക. മര്യാദയാണേല്‍ മര്യാദ! അത്ര തന്നെ!

വാര്‍ത്ത-കേരള ആസ്‌പത്രികളെ 'എസ്മ'യുടെ കീഴില്‍ കൊണ്ടുവരണം: ഐ.എം.എ.

ഫേസ് ബുക്ക്‌ ചര്‍ച്ച ഇവിടെ

1 comment:

  1. ഇന്നല്ലെങ്കില്‍ നാളെ ഒരു ആശുപത്രി മുതലാളി ആകേണ്ട ഡോക്ടര്‍മാര്‍ ഇങ്ങിനെ പറഞ്ഞില്ലെലെ അത്ഭുതം ഉള്ളു...
    വാക്കുകള്‍ ശക്തമായി .ഒച്ചപാടുകള്‍ ഉണ്ടായികൊണ്ടേ ഇരിക്കട്ടെ

    ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin