Wednesday, February 29, 2012

ബ്ലഡി സെക്സി മിസ്ട്രസ്സ്ബ്ലഡി  സെക്സി മിസ്ട്രസ്സ്
*********************


നിശബ്ദമായി വായിക്കുക. അല്ലെങ്കില്‍ അടുത്തിരിക്കുന്നവര്‍  നിങ്ങളെ തുറിച്ചു നോക്കും.ഒന്നാന്തരം  തെറിയാണ്.  ചിലപ്പോള്‍ രണ്ടു കിട്ടിയെന്നും   വരും. താങ്കളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമല്ലെന്ന്  ഓര്‍മിപ്പിക്കട്ടെ!
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


കഴിഞ്ഞ രണ്ടു ദിവസമായി സെക്സി* എന്ന വാക്കുണ്ടാക്കിയ പൊല്ലാപ്പ് കത്തുകയാണ്. സദാ 'ചാരം' ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുപാട് ഉള്ളതിനാല്‍ വികരാധിക്യം കെട്ടടങ്ങട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ്‌ രണ്ടു ദിവസം വൈകിപ്പിച്ചത്.   വായനക്കാരന് ആലോചിച്ചു തല പുകഞ്ഞ്   വേണമെങ്കില്‍  ഭ്രാന്തു   പിടിക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എങ്കിലും ഇവിടെ വിഷയം സെക്സി അല്ല.


ഇത്തിരി ഇംഗ്ലീഷ് അറിയാവുന്നവനും അറിയാത്തവനും സാമാന്യമായി ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ്  ഇന്നത്തെ ചിന്താവിഷയം. മലയാളത്തില്‍ തെറി പറയാന്‍ മടിക്കുന്നവര്‍ കൂടി   ബ്ലഡി എന്ന് കടുപ്പിച്ചു പറയുന്നതു  കേട്ടിട്ടുണ്ട്.   ''ബ്ലഡി...... ''എന്ന്  വാചകം അവസാനിപ്പിക്കാതെ അവസാനിപ്പിക്കുന്നതാണ് അതിന്റെ ഒരു ശൈലി. സിനിമയിലൊക്കെ നായകന്‍ ഇഷ്ടം പോലെ ഉപയോഗിക്കുന്ന തെറിയും ബ്ലഡി തന്നെ.
 ശപഥം , ചില വാക്കുകള്‍ക്കുള്ള പ്രത്യേക ഊന്നല്‍ , അശ്ലീലം, ദൈവ നിന്ദ എന്നിവ പ്രകടിപ്പിക്കാനും ഈ വാക്കുപയോഗിച്ചു വരുന്നു.എന്നാല്‍  ദൈവത്തിന്റെ രക്തത്തെ പ്രതി ശപഥം ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണ് തുടക്കത്തില്‍   ഈ വാക്ക് ഉപയോഗിച്ച് വന്നത് എന്ന് എത്ര പേര്‍ക്കറിയാം?  . പിന്നീട്   ദൈവനിന്ദാപരമായ   പ്രാര്‍ത്ഥനകളില്‍ ഇത് ഉപയോഗിച്ചു. പരിശുദ്ധ കന്യാമറിയത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദ പ്രയോഗമാണ്   "by Our Lady" എന്നത്. ഇത് ലോപിച് "By'r Lady" എന്നായി മാറി. ഷേക്ക്‌സ്പിയറിന്റെ നാടകങ്ങളില്‍ ഈ വാക്ക് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ബ്ലഡി മേരി എന്നതു  വോഡ്കയും തക്കാളി ജ്യൂസും  അടങ്ങിയ കോക്ടെയില്‍ ആണ്. രക്തം വാര്‍ന്നൊലിച്ച എന്ന അര്‍ത്ഥവും ഇതിനുണ്ട്. ഇനിയും കുറെയേറെ സന്ദര്‍ഭങ്ങളില്‍ മറ്റു അര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിക്കുന്നു. ഒരു വാക്കിനു തന്നെ പല സന്ദര്‍ഭങ്ങളില്‍ പല അര്‍ഥം വരുന്നത്  ഇംഗ്ലിഷിന്റെ പ്രത്യേകതയാണ്.

മിസ്ട്രസ്സ്     എന്ന വാക്ക് നോക്കുക., സ്കൂളില്‍  -ഹെഡ് മിസ്ട്രസ്സ്  , കോളജിലുള്ള  അധ്യാപികമാരെയും വിവാഹം കഴിയുന്നതിനു മുന്‍പ് എല്ലാ സ്ത്രീകളെയും -  മിസ്സ്‌,  വിവാഹിതരായ സ്ത്രീകളെ- മിസ്സിസ് എന്നൊക്കെ നാം അഭിസംബോധന ചെയ്യുന്നതാണ്. അത്യധികം ബഹുമാനത്തോടെയാണ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്.  മിസ്ട്രസ്സ്  ലോപിച്ചാണ് മേല്പറഞ്ഞ എല്ലാ വാക്കുകളും ഉണ്ടായത്. പ്രിയതമ, യജമാനത്തി, സ്വാമിനി, ഗൃഹനാഥ, അധ്യാപിക, വിദഗ്ധ, അധികാരമുള്ളവള്‍, ശ്രീമതി, കുമാരി എന്നൊക്കെ അര്‍ഥം. എന്നാല്‍ ഇതിനു വേറൊരു അര്‍ഥം കൂടിയുണ്ട്. വെപ്പാട്ടി, കുലട  എന്നിവരെ സൂചിപ്പിക്കാനും ഇതേ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.  അങ്ങനെയെങ്കില്‍ ബഹുമാന്യ സ്ത്രീകളെ  മുഖത്ത് നോക്കി വെപ്പാട്ടിയെന്നും   കുലടയെന്നും വിളിച്ചെന്ന് ആരൊക്കെ പറയും?


താങ്ക്സ്... എന്ന് നൂറിനു നൂറ്റിപ്പത്ത് തവണ താങ്ക്സ് എന്നും താങ്ക്യൂ എന്നും പറയുന്നവരാണ്   നമ്മള്‍. നന്ദി പറയാന്‍ ഇതിലും വികാരം നിറഞ്ഞ മറ്റൊരു വാക്ക് ഇല്ല.എന്നാല്‍, താങ്ക്സ് എന്ന വാക്കുണ്ടായത്    Thousands of Hugs And Number of Kisses എന്നത് ലോപിച്ചാണെന്ന്   കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, പെണ്ണ് ആണിനോടും പെണ്ണ് പെണ്ണിനോടും ആണ് പെണ്ണിനോടും ആണ് ആണിനോടും മുഖത്ത് നോക്കി "ഒരായിരം ആലിംഗനങ്ങളും  ചുംബനങ്ങളും   "   എന്ന് പറഞ്ഞെന്നു പറഞ്ഞാലോ??!!!

ഓക്കേ... കാര്യങ്ങള്‍ അങ്ങനെ പലതും ഉണ്ടാകും..  എന്തായാലും സെക്സി എന്ന് വിളിക്കുന്നവര്‍  സൂക്ഷിക്കുക. മുഖമടച്ചു അടി വീഴും. പിന്നെ, അശ്ലീല ചുവയോടെയാണെങ്കില്‍  "മോളെ' എന്നതിനു 'മകള്‍' എന്ന അര്‍ത്ഥമാണോ ഉള്ളത്?  

അവസാനമായി...മണ്ടയുള്ളവന്‍ / മണ്ടക്കകത്തു ആള്‍ താമസമുള്ളവന്‍  അഥവാ ബുദ്ധിയുള്ളവന്‍ മണ്ടന്‍ അഥവാ മണ്ടി. അങ്ങനെയെങ്കില്‍ , താങ്കള്‍ ഒരു മണ്ടനോ മണ്ടിയോ ആണെങ്കില്‍ മാത്രം, ഈ പോസ്റ്റിനു കമ്മന്റിടാം  . 
*( ''ആരെങ്കിലും സെക്സി എന്ന് വിളിച്ചാല്‍ ചൂളി പോകുകയൊന്നും വേണ്ട, അതിനെ പോസിറ്റീവ് ആയി എടുത്താല്‍ മതി " എന്ന്   ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ മമത ശര്‍മ പെണ്‍കുട്ടികളോട് ജയ്പൂരിലെ പൊതു ചടങ്ങില്‍ പറഞ്ഞിരുന്നു.സെക്സി എന്നാല്‍ ആകര്‍ഷണീയതയുള്ളവള്‍ , സുന്ദരി എന്നൊക്കെയാണ് അര്‍ത്ഥമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ചില വാക്കുകള്‍ക്ക് ഉപയോഗം കൊണ്ട് അതിന്റെ മൂര്‍ച്ച നഷ്ടപ്പെടുമെന്നും അത്തരമൊരു വാക്കാണ്‌ സെക്സി എന്നതെന്നും കൊല്‍ക്കത്തയിലെ സാമൂഹിക ശാസ്ത്രജ്ഞനായ   പ്രശാന്ത റോയ് വ്യക്തമാക്കിയിരുന്നു.)

യുക്തിയോടെയുള്ള , മാന്യമായ കമ്മന്റുകള്‍ മാത്രം അനുവദനീയം

Related Posts Plugin for WordPress, Blogger...

Facebook Plugin