Saturday, March 3, 2012

രതിയില്‍ മുങ്ങിയ സ്വവര്‍ഗ ബോധം


"മാലാഖമാര്‍ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ , ട്രാന്‍സ് ജെണ്ടറുകള്‍   മാലാഖമാരോട് അടുത്ത് നില്‍ക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ സ്ത്രീയുടെയും പുരുഷന്റെയും പ്രശ്നങ്ങളെ ഒരുപോലെ മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും . അമ്മയെ പോലെ സ്നേഹിക്കാനും അച്ഛനെ പോലെ ശാസിക്കാനും ഞങ്ങള്‍ക്കാകും"( ഭാരതി- ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെണ്ടര്‍ ക്രിസ്ത്യന്‍ പുരോഹിത. ---"ഒരു ഉഭയ ജീവിതത്തിന്റെ പരിണാമ കഥ"- മാധ്യമം   ആഴ്ചപ്പതിപ്പ്)
________________________________________________________________________________

"ട്രാന്‍സ് ജെണ്ടറുകള്‍ ഒരു വലിയ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഭരണ വര്‍ഗം അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. അത് കൊണ്ട് തന്നെ അവരുടെ ശബ്ദം   നമ്മള്‍ കേള്‍ക്കാതെ പോകുന്നു.അവര്‍ സാധാരണ മനുഷ്യരെ പോലെ അംഗീകരിക്കപ്പെടണമെങ്കില്‍ സമൂഹത്തിന്റെ മാനസിക ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകണം. ഇവിടെയാണ്‌ മത സ്ഥാപനങ്ങളുടെ പ്രസക്തി.   -ബിഷപ്പ് എസ്രാ സര്‍ഗുണം
_________________________________________________________________________________

ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ പി. അഭിജിത്ത് ഹിജഡകളെ കുറിച്ച്   തയ്യാറാക്കിയ  Phototravelogue youtube  ല്‍  കാണാന്‍   (പാര്‍ട്ട്‌ 1 , പാര്‍ട്ട്‌ 2 )

_________________________________________________________________________________
 
ഈ വിഷയത്തില്‍ 2009  ല്‍ മെഡിസിന്‍ @ ബൂലോകം   പ്രസിദ്ധീകരിച്ച  

സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം  സ്വവര്‍ഗാനുരാഗവും വൈദ്യലോകവുംലേഖനം കാണുക 

________________________________________________________________________________

 

സ്വവര്‍ഗരതി,  സ്വവര്‍ഗ അനുരാഗം എന്നൊക്കെയുള്ള  വഷളന്‍  പേരില്‍  മൂന്നാംലിംഗക്കാരുടെ ജീവിത പ്രശ്നങ്ങളെ തീര്‍ത്തും അശ്ലീലമാക്കിയതില്‍ അഭിമാനിക്കുക. മനുഷ്യനല്ലാതെ മറ്റാര്‍ക്കും സ്വന്തം വര്‍ഗത്തിനകത്തെ  ഒരു കൂട്ടരെ തള്ളിപ്പറയാനാകില്ല . മൂന്നാംലിംഗക്കാര്‍  പ്രകൃതി വിരുദ്ധരും അനാശാസ്യക്കരുമെന്നും മുദ്ര കുത്തുന്ന  മത- സാമൂഹിക സദാചാരക്കാര്‍ക്ക് ഭാരതിയുടെ പ്രസ്താവനയും ജീവിതവും  വലിയൊരു ചോദ്യമാണ്. അവര്‍ മറുപടി പറഞ്ഞേ തീരൂ     ---ഒച്ചപ്പാട്

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

4 comments:

 1. transgender oru yadharthyamanu athine angeekarikkuka

  ReplyDelete
 2. എനിക്ക് കുറച്ചു കാലം ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്, ഇക്കൂട്ടര്‍ മിക്കവാറും സെക്സ് തന്നെയാണ് ഒരു തൊഴിലായി നടത്തുന്നത്, ഇക്കൂട്ടര്‍ മറ്റുജോലികള്‍ ചെയ്യാന്‍ മടിക്കുന്നു,,,, സെക്സില്‍ അവര്‍ കാണുന്നത് കൈനനയാതെ മീന്‍ പിടിക്കുന്ന ലാഘവമാണ്, കുറഞ്ഞ സമയത്തില്‍ കൂടുതല്‍ രൂപ, വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലയിലെ ഒരു സംഘടന കുറച്ചു ഇത്തരം ആളുകളെ മറ്റു ജില്ലകളില്‍, വീടുകളില്‍ ജോലിക്ക് നിര്‍ത്തുകയുണ്ടായി, കുറച്ചുകാലം അടങ്ങി കഴിഞ്ഞ ഇവര്‍, പിന്നീട് അവിടെയും ലൈഗിക തൊഴില്‍ ആരംബികുകയുണ്ടായി,
  എങ്ങനെയുള്ള ഇവരെ സമൂഹം ഒട്ടപെടുതിയാല്‍ സമൂഹത്തെ നാം എങ്ങനെ കുറ്റം പറയും,,, ഇവിടെ മറ്റൊരു വശം കൂടിയുണ്ട്, പകല്‍ ഇവരെ ഒറ്റപെടുതുന്നവര്‍ രാത്രിയില്‍ ഇവരോടൊപ്പം അന്തിയുറങ്ങുന്നു,,,,,

  ReplyDelete
  Replies
  1. മറ്റൊരു സാഹചര്യവും ആയി പോരുത്തപ്പെട്ടുവരുവാന്‍
   ഒരുകൂട്ടര്‍ കഠിനമായി ശ്രമിക്കുമ്പോള്‍, അവര്‍ അനുഭവിക്കുന്ന
   മാനസിക പീഡനങ്ങളും, നാം മനസ്സിലാക്കണം.
   ദയവായി അവരോടു അങ്ങ് മുന്‍പ് കാട്ടിയ സഹാനുഭൂതി
   തുടര്‍ന്നും കാട്ടുക.

   Delete
 3. ശ്ലീലാശ്ലീല ബോധം കൊണ്ട് അസ്പര്‍ശ്യര്‍
  എന്ന് മാറ്റി നിര്‍ത്തുക യല്ല, പൊതു സമൂഹം
  ചെയുന്നത്. തന്നെ കുറിച്ച് സ്വയം മെനെഞ്ഞെടുക്കുന്ന
  കഥകളുമായി ഒത്തു പോകാത്ത ഒരു ലൈംഗികത
  ഇവര്‍ വച്ച് പുലര്‍ത്തുന്നത് കൊണ്ടാണ് ഇവരെ അന്യവല്കരിച്ചു
  നാം കാണുന്നത്.
  വെറുപ്പിനെ കാള്‍, ഒരുതരം ഭയവും, കൌതുകവും
  നാം ഇന്ത്യാ കാര്‍ സ്വവര്‍ഗാനുരാഗികളോട് പ്രകടിപ്പിക്കുന്നു.
  പുരാണ ങ്ങള്‍ പോലും ഇവരോട് കാട്ടിയ സഹിഷ്ണുത
  ഇന്ത്യന്‍ സമൂഹം അവരുടെ സംസ്കൃതിയില്‍ സാമ്ശീ കരിച്ചിട്ടുണ്ട്.
  പാശ്ചാത്യ നാടുകളില്‍ പ്രകടമായ "സ്വവര്‍ഗ അനുരാഗ പേടി" യും
  വിവേചനവും നാം ഇവരോട് കാട്ടുന്നു എന്ന ആശങ്ക യോട്, ഞാന്‍ യോജിക്കുന്നില്ല.

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin