2012, ഏപ്രിൽ 3, ചൊവ്വാഴ്ച

കൊച്ചി ദര്‍ബാര്‍ ഹാള്‍ ജര്‍മന്‍കാരന് : നിയമം ലംഘിച്ച് ചിത്രപ്രദര്‍ശനത്തിന് ഒത്താശ നല്‍കിയത് സര്‍ക്കാര്‍

വിര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുപതിലധികം പ്രാദേശിക ചിത്രകാരന്മാരുടെ പ്രദര്‍ശനം റദ്ദാക്കി ജര്‍മന്‍ ചിത്രകാരന് രണ്ടുമാസക്കാലം സൗജന്യമായി കൊച്ചി ദര്‍ബാര്‍ ഹാള്‍ വിട്ടുകൊടുക്കാന്‍ നിയമലംഘനം നടത്തിയത് സര്‍ക്കാര്‍.
ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവിയായ,   എസ്.കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഏപ്രില്‍ 13 മുതല്‍ ജൂണ്‍ ആദ്യവാരം വരെ ദര്‍ബാള്‍ ഹാള്‍ വിട്ടുകൊടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
ഇത് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ബിനാലെ ഫൗണ്ടേഷനെ സഹായിക്കാനാണെന്ന്  ആക്ഷേപം ഉയര്‍ന്നിരുന്നു. ബുക്കിങ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ ചിത്രകാരന്മാരെ സ്വാധീനിച്ച് വിവാദം ഒതുക്കി ത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.
 പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ മാര്‍ച്ച് 16ന് ഒപ്പുവെച്ച 07/ഡി.ആര്‍.എല്‍.എസ്.ഇ.സി.വൈ / സി.എ.ഡി / 2012 എന്ന കത്ത് വഴിയാണ് അക്കാദമിയുടെ നിയമം ലംഘിച്ച് ഹാള്‍ വിട്ടുകൊടുക്കാന്‍ തീരുമാനമായത്. എബര്‍ഹാര്‍ഡിന് ദര്‍ബാര്‍ ഹാളിലെ താഴെയും മുകള്‍ നിലയിലുമുള്ള  മുഴുവന്‍ സ്ഥലവും വിട്ടുകൊടുക്കാനാണ് അക്കാദമിയോട് ആവശ്യപ്പെട്ടത്.  എന്നാല്‍, നേരത്തേ ബുക് ചെയ്തവര്‍ പ്രശ്നം ഉണ്ടാക്കുമെന്നതിനാല്‍ താഴെ നില മാത്രം വിട്ടുകൊടുക്കുകയായിരുന്നു. മാര്‍ച്ച് നാലിന് ചേര്‍ന്ന അക്കാദമി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു.  ചിത്രകാരന്മാരുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മാര്‍ച്ച് 27 ന് ചേര്‍ന്ന അക്കാദമി കമ്മിറ്റി മുകള്‍ നില വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇത് സര്‍ക്കാറിനെ അറിയിച്ചു. തുടര്‍ന്ന്, ബുക് ചെയ്ത എല്ലാ ചിത്രകാരന്മാരെയും വ്യക്തിപരമായി വിളിച്ച് മുകള്‍ നിലയില്‍ പ്രദര്‍ശനം നടത്താമെന്ന് അറിയിച്ചു. എല്ലാവരും ഈ വാഗ്ദാനം സ്വീകരിക്കാന്‍ തയാറായില്ല. താഴെ നിലയിലുള്ള ഹാളിന് പ്രതിദിനം 300 രൂപയും മുകളിലെ നിലയില്‍ 500 രൂപയുമാണ് വാടക. 300 രൂപക്ക് ബുക് ചെയ്തവരെ നിര്‍ബന്ധപൂര്‍വം ഉയര്‍ന്ന തുക വാങ്ങി മുകള്‍ നിലയിലേക്ക് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇത് വിദേശിക്ക് വേണ്ടി സൗജന്യമായി സ്ഥലം നല്‍കാനാണെന്നതിനാല്‍ പ്രതിഷേധം രൂക്ഷമാണ്്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സര്‍ക്കാറിന് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി അയക്കാനും നിയമപരമായി മുന്നോട്ട് നീങ്ങാനുമുള്ള നീക്കത്തിലാണ് ചിത്രകാരന്മാര്‍. അക്കാദമിയുടെ സ്വന്തം പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്.  ഇത് ലംഘിച്ചത് ബിനാലെ ഫൗണ്ടേഷന്‍െറ പുതിയ ട്രസ്റ്റി അംഗമായ  തസ്നിം സക്കറിയ മത്തേക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് നിയമം തെറ്റിച്ച് ഇത്തരമൊരു സൗകര്യം ചെയ്തുകൊടുക്കുന്നതെന്ന് ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് പറഞ്ഞു.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

1 അഭിപ്രായം:

  1. Ividathe 0chithrakaaranmaarude 0booking radhu cheythu vidheshikalkku Durbar hall nalkaanulla sarkar nilapaadu predhishedhaarhamaanu. 'KALA'ykku raajyaathirthikal illenkilum ithu nerikedaanu.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...