2012, ഏപ്രിൽ 17, ചൊവ്വാഴ്ച

കോപ്രായം (കോബ്ര)

 ''കോപ്രായം എന്നാണോ ആ സിനിമയുടെ പേര്?  ഓ,സോറി ടിന്റു മോന്‍സ്, കോബ്ര എന്ന് കേട്ടത് പാട്ടുസീന്‍ കണ്ടപ്പോള്‍ തെറ്റിധരിച്ചതാണേയ്..........  എന്നാ'ണോ  ഇതിനൊക്കെ പറയേണ്ടത്!! ഒന്നല്ലെങ്കില്‍, പത്തമ്പത് വയസ്സ് കഴിഞ്ഞ, അമ്പതിനോട്  വയസ്സടുക്കുന്ന  ഇവരൊക്കെ എല്‍.കെ.ജി പിള്ളേരെ പോലെ കാണിച്ചാല്‍ പിന്നെന്നാ പറയാനാ , ഓ, കൂവേ! ''എന്ന് എന്റെ എതിരാളി ഫാന്‍സ്‌ അസോസ്സിയേഷന്‍കാരന്‍  പറയുന്നതു കേട്ടപ്പോള്‍ നെഞ്ചിലൊരു കുത്ത്! സത്യമാ...! എന്നാലും ഞാനതങ്ങു സഹിച്ചു. ഹും....


ലാലും ലാലു അലക്സും എന്റെ പ്രിയ നടന്‍ മമ്മൂക്കയും പാടിയത് അവര്‍ക്ക് തന്നെ അഭിനയിക്കണമെന്ന് തോന്നിയത്  വളരെ അഭിനന്ദനീയം. എനിക്കോ എന്റെ മമ്മുക്കയെ കുറ്റം പറഞ്ഞ നിനക്കോ  അതിനുള്ള യോഗം ഈ ജന്മത്തില്‍ കിട്ടില്ലാ എന്നതിന്റെ അസൂയ കൊണ്ട് തന്നെയാ ഇതൊക്കേം പറയുന്നത്, അല്ലെ?.  ഞാന്‍ തന്നെ പാടി ഞാന്‍ തന്നെ അഭിനയിക്കുമ്പോള്‍ കുറച്ചു ആവേശമൊക്കെ ഉണ്ടാകും. വേണേല്‍ കണ്ടാല്‍ മതിയെന്നേ! നിങ്ങള്‍ക്കെന്താ ചേതം! 


കൂവാന്‍ തിയ്യറ്ററില്‍ കേറുന്ന ഫാന്‍സ്‌ അസോസിയേഷന്‍കാരുടെ പ്രത്യേക ശ്രദ്ധക്ക്! കൂവിക്കഴിഞ്ഞാല്‍, പൊന്നു മക്കളെ, അടുത്ത സിനിമയില്‍ ഇതിലും 'മനോഹരമായി' ഡാന്‍സ് ചെയ്യിപ്പിക്കുമേ....

11 അഭിപ്രായങ്ങൾ:

 1. മോഹന്‍ലാലും മമ്മുക്കയും പ്രായത്തിനു അനുയോജ്യമായ വേഷങ്ങള്‍ തിരഞ്ഞെടുക്കണം ...ഇല്ലങ്കില്‍ തോളിലേറ്റിയ ഈ ഫാന്‍സ്‌ തന്നെ അവരെ നിലതിടും

  മറുപടിഇല്ലാതാക്കൂ
 2. Does these people completely lost their commonsense ? or their stardom ruined their commonsense completely ? whats happening withe their sense ?

  മറുപടിഇല്ലാതാക്കൂ
 3. ഈ പ്രായത്തിലും അവര്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് കാണൂ ...നമ്മളൊക്കെ ഈ പ്രായമാകുമ്പോള്‍ ....ഒരു മൂലയില്‍ ഇരിക്കും...

  മറുപടിഇല്ലാതാക്കൂ
 4. ഈ പ്രായത്തിലും അവര്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് കാണൂ ...നമ്മളൊക്കെ ഈ പ്രായമാകുമ്പോള്‍ ....ഒരു മൂലയില്‍ ഇരിക്കും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സീമാദേവിക്ക് ..., ഇത് അവരുടെ മാത്രം പെര്‍ഫോമന്‍സ് എന്ന് പറയാന്‍ പറ്റില്ല.ഒത്തിരി പേരുടെ പരിശ്രമങ്ങളുണ്ട് അതിനു പിന്നില്‍ .ഒരു അഞ്ചു മിനുട്ട് പാട്ട് അഭിനയിച്ചു തീര്‍ക്കാന്‍ രണ്ടു മണിക്കൂര്‍ വേണം അപ്പോപ്പിന്നെ അതെങ്ങനെ അവരുടെ മാത്രം പെര്‍ഫോമന്‍സ് ആവും .സത്യം പറഞ്ഞാല്‍ അവരീ പ്രായത്തില്‍ നന്നായൊന്നു ആടിത്തിമര്താല്‍ പിന്നെ അവരെ വല്ല ലേക്ക് ഷോറിലോ കിംസിലോ നോക്കിയാല്‍ മതി.പിന്നെ പൈസയുള്ളത് കൊണ്ട് യുവരാജ് സിംഗ് ചെയ്തപോലെ വല്ല അമേരിക്കയോ മറ്റോ ആവുമെന്ന് മാത്രം

   ഇല്ലാതാക്കൂ
 5. അജ്ഞാതന്‍2012, ഏപ്രിൽ 17 3:12 AM

  മമ്മൂക്ക ഒരുപാട് മെച്ചപെട്ടിട്ടുണ്ട് ഡാന്‍സ് കാണുമ്പോള്‍ മനസ്സിലാകും ..!!

  മറുപടിഇല്ലാതാക്കൂ
 6. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഗ്ലാമര്‍ ദൈവം അവര്‍ക്ക്‌ കനിഞ് നല്‍കിയതാകുന്നു.അവര്‍ക്ക്‌ പകരം വെക്കാന്‍ മറ്റാരും ഉണ്ടായിട്ടില്ല. മറ്റു വിമര്‍ശനങ്ങളൊക്കെ അസൂയയില്‍ നിന്ന്‍ ഉണ്ടാകുന്നതാകുന്നു

  മറുപടിഇല്ലാതാക്കൂ
 7. മള്ട്ടിi പ്ലക്സ് സിനിമകളുടെ തേരോട്ടത്തില് ഇത്തരം സിനിമകള്‍ ചതഞ്ഞരഞ്ഞു പോകുമെന്നോന്നും പ്രതീക്ഷിക്കാന്‍ വയ്യ. പ്രേക്ഷകര്‍ ആദ്യം തീരുമാനിക്കണം ഏതു തരം സിനിമകള്‍ തങ്ങള്‍ കാണുമെന്ന്. Great films will be made when we become a great audience എന്ന് പറയാറുണ്ടല്ലോ.

  മറുപടിഇല്ലാതാക്കൂ
 8. ഈ കോപ്രായങ്ങള്‍ കാണാന്‍ പോണോ??? കൈയ്യിലിരിക്കുന്ന കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നത് പോലെ..

  മറുപടിഇല്ലാതാക്കൂ
 9. Ee post itta ente ponnu pengal ariyunnathinu ee comment vayichu kazhinjal ee pengalu enthu marupadi tharum ennu ariyilla pakshe ente mammukkaye parayunnathu enik kettu nilkaan sahikilla.....


  Oru blog undakil ethu oru aalukaleyum parasyam aayi paramarshikaam ennu undakil athu thettaya oru kariyam aanu....

  Kure parayanam ennu und pkshe ee aniyanu urakam varunnathinaal nale baki bagam pattumenkil idaam....

  Ee post kandu oru cheriya comment enkilun ittillankil ee aniyan mammukka'de fan aanu ennu paranjittu kariyam illa pengale....

  Ennu swAntham aara ennu ariyatha pengalku post itta oru indian pwran aaya aniyan

  wazeem
  www.facebook.com/wazeembma
  Wazeembma@gmail.com
  918089752101

  മറുപടിഇല്ലാതാക്കൂ
 10. mammooty crossed 60 years i think ........ why they r afraid of coming in their original look so i stopped watching them..... sorry..........

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...