2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

മിസ്സ്‌ ഇന്ത്യ ആകാന്‍ എളുപ്പ വഴി !

ഗുജറാത്തിലെ ഒരു ആദിവാസി സ്ത്രീ - ഫേസ് ബുക്കിലും വായിക്കാം 

മോഡിയുടെ പ്രസ്താവന വായിക്കാം -ഈ ലിങ്കില്‍ 

Cartoon from- The Hindu
മിസ്സ് ഇന്ത്യ ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെയും  അവരുടെ  ബന്ധുക്കളുടെയും പ്രത്യേക ശ്രദ്ധക്ക്! ഐ.എ.എസ് പരീക്ഷ പരിശീലനത്തിന് ഡല്‍ഹിയിലും  നഴ്സിംഗ് പഠനത്തിന് കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ ഉള്ളത് പോലെ  ശരീര സൌന്ദര്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഉള്ള അനുകൂല സാഹചര്യങ്ങളുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന അഭിമുഖത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെ ഇക്കാര്യം തെളിവ് നിരത്തി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറെ ഉള്ളത് മധ്യവര്‍ഗ സമൂഹമാണ്. തടി കൂടുമെന്ന് കരുതി അമ്മ നല്‍കുന്ന പാല് പോലും കുടിക്കാത്ത സുന്ദരികളാണ് സംസ്ഥാനത്ത് നിറയെ എന്നും അദ്ദേഹം പറയുന്നു. . ആരോഗ്യം ഇല്ലെങ്കിലും സൌന്ദര്യത്തിനു പ്രാധാന്യം നല്‍കുന്ന ഒരു ജനത ഉള്ള തന്‍റെ നാടിനെ കുറിച്ച്‌ അദ്ദേഹത്തിന്‍റെ  വാചകങ്ങള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ രോമാഞ്ചം തോന്നി. കുറച്ചു കാലം ജോലിയില്‍ നിന്നു ലീവ് എടുത്തു ഗുജറാത്തിലെ ആദിവാസി സമൂഹത്തില്‍ പോയി താമസിച്ചു അവരുടെ പ്രത്യേക ഡയറ്റ്  പിന്തുടര്‍ന്നാല്‍ എന്താണെന്ന് കൂടി ആലോചന വന്നു. ചുളുവില്‍ ഒരു സുന്ദരി ആകാന്‍ പറ്റുമെങ്കില്‍ സന്തോഷമായി. സ്ത്രീ ശാക്തീകരണം എന്നാല്‍ ഇതാണെന്ന് അവിടെ ച്ചെന്നു കണ്ടു ഒരു റിപ്പോര്‍ട്ട് മലയാള പത്രങ്ങളില്‍ കൊടുക്കാനുള്ള ഒരു അസുലഭ അവസരവും ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷം പെരുക്കുന്നുണ്ട് . മോഡി മഹാന്‍റെ നാട്ടിലെ ദേശീയ  കുടുംബാരോഗ്യ സര്‍വ്വേ പരിശോധിച്ചാല്‍  ഇക്കാര്യം തെളിവ് സഹിതം ലഭിക്കും.'മോഡി മഹാന്‍റെ നാട്ടിലെ 52 ശതമാനം  കുട്ടികളും പ്രായത്തിനു അനുപാതമായി വളര്‍ച്ച ഇല്ലാത്തവരാണ് . അതായത് പതിനെട്ടു വയസായാലും പത്തു വയസായി തോന്നും. മുപ്പത്തഞ്ചു വയസായാലും 18  വയസായി തോന്നും.  സന്തൂറും പിയെഴ്സുമോന്നും ഇല്ലെങ്കിലും പ്രകൃതി ദത്ത ഡയറ്റിങ്ങിലൂടെ  കാര്യം നേടാമെന്ന് ചുരുക്കം. അനീമിക് *  എന്ന സൌന്ദര്യ പരിചരണ മാര്‍ഗ്ഗത്തിലൂടെയാണ് ഇത്‌ സാധ്യമാക്കുന്നത് . പക്കാ വെജിറ്റെറിയന്‍ എന്ന ഹെര്‍ബല്‍ ഡയറ്റിംഗ് പാക്കേജില്‍ വെളിഞ്ചേമ്പ് , കാട്ടുകിഴങ്ങുകള്‍, കപ്പ, എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഒരു പാക്കേജ് ബുക്ക്‌ ചെയ്‌താല്‍ മറ്റൊന്ന് ഫ്രീ * ( കണ്ടീഷന്‍സ് അപ്ലൈഡ്  ) 


* അനീമിക് = രക്തമില്ലാതെ വിളര്‍ച്ച ഉണ്ടാകുന്ന സ്ഥിതി11 അഭിപ്രായങ്ങൾ:

 1. ജിഷ നീ സുന്ദരി ആകാന്‍ ഗുജറാത്തില്‍ പോകേണ്ട .നീ ഇപ്പോള്‍ തന്നെ നല്ല സുന്ദരി ആണ് .....

  മറുപടിഇല്ലാതാക്കൂ
 2. sarkarinnu enthellam labham.budget michamakkam...kerala govt onnu shraddhikkate Modiye..

  മറുപടിഇല്ലാതാക്കൂ
 3. nammmude bharanakarthaakkalude baagyam ingineyoru mandan samoohathil janichathinu ??

  മറുപടിഇല്ലാതാക്കൂ
 4. he is a bloodless creature...we could expect more from him like this.....think about if he would became the prime minister of india....

  മറുപടിഇല്ലാതാക്കൂ
 5. മോഡി ഷഹനാസ് ഹുസൈന് ഒരു വെല്ലുവിളി ആകാന്‍ ഇടയുണ്ട്. ഇനി മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുക വിദൂര സാധ്യത പ്രാവര്‍ത്തികമായാല്‍ തന്നെ അദ്ദേഹത്തിന് ഇമ്മട്ടിലുള്ള പുസ്തകങ്ങള്‍ രചിക്കാവുന്നതാണ്.

  മറുപടിഇല്ലാതാക്കൂ
 6. അങ്ങിനെ ഇന്ത്യ മഹാരാജ്യത്തെ സുന്ദരികളുടെ കേന്ദ്രം ,
  ഗുജറാത്ത്‌ ആണെന്ന മഹാ സത്യം പുറം ലോകം അറിഞ്ഞു
  പരമമായ രഹസ്യം വെളുപെടുത്തിയ മുഖ്യമന്ത്രിയോട്
  പാശ്ചാത്യ ലോകം കടപെട്ടിരികുന്നു
  പഠനം തേടി പുറം ലോകം ഗുജറാത്തില്‍ എത്തുമ്പോള്‍
  കാലുകള്‍ നിലത്തു അമര്‍ത്തി വെക്കരുതെന്നു പറയണം
  സംസാരിക്കുന്ന കുത്തികീറിയ ഗര്‍ഭപാത്രങ്ങള്‍ ഉണ്ടാവുമവിടെ
  ജിവിച്ചു കൊതി തീരാത്ത കുറേ ആത്മാക്കളും അലയുന്നുണ്ടാവും
  സോമാലിയയിലെ സ്ത്രീകളുടെ രീതിയില്‍ സൌനര്യ സംരക്ഷണം നടത്തുന്ന സ്ത്രീകളുടെ ഭാഗത്തേക്ക് പോവതിരിക്കണമെന്നു പ്രത്യേകം പറയണം ,

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. അനീമിക്‌ സുന്ദരിമാര്‍ അരങ്ങു വാഴുന്ന ഗുജറാത്ത്‌ .കഷ്ടം തന്നെ.ചിന്തിക്കാന്‍ ഏറെ യുള്ള പോസ്റ്റ്‌ .ഭ്രൂണഹത്യകള്‍ക്കും നരഹത്യകള്‍ക്കുമെല്ലാം ഇതിനേക്കാള്‍ മനോഹരമായ വിശദീകരണങ്ങള്‍ ഇനി കണ്ടുപിടിക്കുമായിരിക്കും.

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...