Saturday, August 4, 2012

ചെകുത്താനെ ഒഴിപ്പിക്കല്‍!
 അഭിനവ ദൈവങ്ങള്‍ ദൈവങ്ങള്‍ക്കൊക്കെ ഇപ്പൊ നല്ല ഡിമാണ്ട് ആണ്‌. . അത്‌ കൊണ്ടാണല്ലോ ബുദ്ധന്‍റെ ചിത്രം ചെരുപ്പിലും കാളി വീഡിയോ ഗെയിമിലും കഥാപാത്രങ്ങളായി വരുന്നത്. രണ്ടു സംഭവങ്ങളിലും പ്രതിഷേധം കത്തിക്കാളിയെങ്കിലും വാഷിങ്ങ്ടന്‍ ആസ്ഥാനമായ ഐക്കണ്‍ ഷൂസ് കമ്പനി ചെരുപ്പോ അമേരിക്കന്‍ കമ്പനിയായ ഹൈറസ്  വീഡിയോ ഗെയിമോ ഇത്‌ വരെയും പിന്‍വലിച്ചില്ല. അതിനും മുന്‍പ്‌ അമേരിക്കന്‍ മദ്യ കമ്പനിയായ ബേണ്‍സൈഡ് ബ്രൂവിംഗ് 'കാളി മാ' എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയിരുന്നു. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ പേര് പിന്‍വലിച്ചിരുന്നു. എന്തായാലും കാശുണ്ടാക്കാന്‍ ദൈവങ്ങളുടെ പേര് കൊള്ളാം. എങ്കില്‍ കാശിനു വേണ്ടിയാണെന്ന് പലരും ആരോപിക്കുന്ന ഒരാളുടെ 'ചെകുത്താന്‍ ഒഴിപ്പിക്കല്‍ ' കര്‍മ്മത്തിന്റെ വീഡിയോ താഴെ കാണൂ... ആയിരത്തി നാനൂറിലധികം ചെകുത്താന്മാര്‍ ഒഴിഞ്ഞെന്ന ഗുണഭോക്താവിന്റെ  സാക്ഷ്യവും ഉണ്ട്. നല്ല പരസ്യം ഉണ്ടങ്കിലല്ലേ  എന്തും എളുപ്പം വിറ്റഴിയൂ. സത്യത്തില്‍ ആരാണ് ഇവിടെ ചെകുത്താന്മാര്‍?? 

13 comments:

 1. ഏറെ വിളച്ചിലെടുത്താല്‍ ജിഷയെ ഒരു ചെകുത്താനാക്കിക്കളയും കേട്ടോ. സൂക്ഷിച്ചോ. ചെകുത്താനും ദൈവവുമൊക്കെ അവരുടെ വരുതീലാണേ.....!!!

  ReplyDelete
 2. ഓം സമസ്ത ലോക സുഖിനോ ഭവന്തു ||

  ReplyDelete
 3. എന്നാലും ആയിരത്തിനാനൂറില്‍ നിന്ന് എന്തങ്കിലും കുറയ്ക്കാമായിരുന്നു.......

  ReplyDelete
 4. ന്റെ ചേച്ചിയേ ..... എല്ലാം അംഗീകരിക്കുന്നു ... ദാ ഇത് മാത്രം ഒന്ന് ഒഴിവാക്ക് അതിന് പറ്റിയ ഉപമ മറ്റൊന്ന് കണ്ടെത്ത് “സത്യത്തില്‍ ആരാണ് ഇവിടെ ചെകുത്താന്മാര്‍?? ” നിങ്ങളുദ്ദേശിച്ചത് ചതിയനായ നീച്ചനായ , etc etc ... ആണെങ്കില്‍ അത് നിങ്ങള്‍ക്കു തെറ്റി ..തെറ്റി ..തെറ്റി

  “ചെകുത്താനുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ലആരും കൊന്നുട്ടില്ല , ബോംബുവെച്ചിട്ടില്ല , ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമില്ല തകര്‍ത്തിട്ടുമില്ല . കൊന്നതും ചത്തതും തകര്‍ത്തതും എല്ലം ദൈവത്തിനുവേണ്ടി എന്നിട്ടും ചെകുത്താന്‍ വെറുക്കപ്പെട്ടവന്‍ .”

  ReplyDelete
  Replies
  1. പാവം ചെകുത്താന്മാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു ചെകുത്താനെങ്കിലും സത്യം പറഞ്ഞല്ലോ

   Delete
  2. 1400 നു ഡിസ്ക്ഔന്റ്റ്‌ ഉണ്ടോ!!!അയാള്‍ കള്ളം പറഞ്ഞതാണ്‌,ഒന്നുരണ്ടാന്നേം കുറവായിരിക്കും

   Delete
 5. This comment has been removed by the author.

  ReplyDelete
 6. പ്യാവം അച്ചന്‍!! സ്വ്യാമിമ്യാരും...മുസ്ല്ല്ലിയ്യ്യാന്മാരും ബാവ ബീവിമാര്‍ക്കും ജീവിക്കേണ്ടേ....ജിഷ കൊച്ചേ...

  ReplyDelete
 7. ആ മുല്ലക്കര സാറിനെ ഒന്ന് കുതിരവട്ടം മെന്‍റല്‍ ഹോസ്പിറ്റലില്‍ അയക്കണം.......... ആ അമ്മച്ചിയെപോലുള്ളവര്‍ ഒരുപാടുണ്ടവിടെ അമ്മച്ചിയുടെ അസുഖംമാറി എന്ന് അയാള്‍ പറയുന്നത് സത്യമാണെങ്കില്‍ തെളിയിക്കട്ടെ .... അധികമൊന്നും വേണ്ട ഒരാളുടെ അസുഖം മാറ്റിയാല്‍ മതി. അല്ലാതെ ഇതുപോലെ കോമാളി വീഡിയോ കാണിച്ചിട്ടു കാര്യമില്ല

  ReplyDelete
 8. നമ്മുടെ രാജ്യത്തെ ആശുപത്രികളില്‍ എത്രയോ രോഗികള്‍ കഷ്ടപ്പെട്ട് മരണത്തോട് മല്ലടിച്ച് ജീവിക്കുന്നു. മുല്ലക്കര സാറു ദയവു ചെയ്തു ആ ആശുപത്രികളിലെ രോഗികളുടെ എല്ലാം രോഗം കൈ വെച്ച് ഭേദപ്പെടുത്തണം, please. ഈ ആശുപത്രികള്‍ നടത്തുന്ന പണം ലാഭിക്കാമല്ലോ! താങ്കളെ കൊണ്ട് അങ്ങനെ എങ്കിലും രാജ്യത്തിന്‌ ഗുണം ഉണ്ടാകട്ടെ. മുല്ലക്കര സാറു എന്തിനു കണ്ണട ഉപയോഗിക്കുന്നു? താങ്കളുടെ സ്വന്തം വെള്ളെഴുത്ത് മാറ്റാന്‍ അത്ഭുത സിദ്ധികള്‍ ഒന്നും കയ്യിലില്ലേ?

  ReplyDelete
  Replies
  1. josukutty

   Muttathe Mullakku Manamillannalle....

   Nhan Mullakkarayude Neighbour Anu(Kamballur)...

   Avide Pullikku Oru Rakshayumilla....

   Delete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

പുള്ളിക്കോര/ Pomadasys Maculatus

പുള്ളിക്കോര അഥവാ Pomadasys Maculated തിരുവനന്തപുരത്തിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കടലിൽ നിന്നും പിടിച്ചെടുത്ത മൽസ്യം. From Thiruv...