2013, ജനുവരി 31, വ്യാഴാഴ്‌ച

പുരുഷന്മാര്‍ ചരക്കുകള്‍ ആകുന്ന കാലം

Face book debate link 

ദേ, ഒരു ‘ചരക്ക്’ വരുന്നു എന്ന് കേട്ടാല്‍ ഇതു കൊച്ചു കുഞ്ഞിനും അറിയാം ആ വഴി ഏതോ സ്ത്രീ വരുന്നു എന്ന്.  ‘നീ ചരക്കല്ലേ, ചക്കരെ’ എന്ന് പ്രേമിക്കുന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്ത്രീകളും ഗൂഡസ്മിതം പൊഴിക്കും. കാരണം ‘ചരക്ക്’ എന്നാല്‍ പെണ്ണ് ആണെന്ന പൊതു ധാരണ സമൂഹം കുറെ കാലം കൊണ്ട് വളര്‍ത്തിയെടുത്തിരിക്കുന്നു.ഈ ചരക്ക് ബോധത്തിന്‍റെ അതിപ്രസരം പെട്ടെന്ന് മനസിലാകാന്‍ ഏതെന്കിലും സിനിമയോ പരസ്യ ചിത്രമോ കണ്ടാല്‍ മതി. മൊട്ടു സൂചി വില്‍ക്കുന്ന പരസ്യത്തിലും പെണ്ണിനെ തുണിയുരിഞ്ഞു നിര്‍ത്തിയത് കാണാം. കാണാന്‍ ആളു കൂടുന്നതു കൊണ്ടാണ് പരസ്യങ്ങളില്‍ പെണ്ണിനെ തുണിയൂരിപ്പിക്കുന്നത് എന്ന് സാമാന്യബോധാമുള്ളവന് അറിയാം. പക്ഷെ, കയ്യില്‍ കാശുള്ളവനെ മെരുക്കാനാണ് പരസ്യ കമ്പനികള്‍ ഈ തത്രം പയറ്റുന്നത് എന്ന് പറഞ്ഞാല്‍ ചിലര്‍ വിയോജിക്കും. എളുപ്പത്തില്‍ പറഞ്ഞാല്‍- കയ്യില്‍ കാശുള്ളതും ആ കാശിന്റെ ക്രയവിക്രയം നടത്തുന്നതും അത് ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കായി ചെലവഴിക്കണം എന്ന് തീരുമാനിക്കുന്നതും മിക്കപ്പോഴും പുരുഷനാണ്. അപ്പോള്‍ പുരുഷനെ ആകര്‍ഷിക്കാന്‍ പെണ്ണ് തുണിയുരിയണം എന്നത് കച്ചവടം പഠിച്ചവന്റെ കൂര്‍മ്മ ബുദ്ധിയാണ്.



ANWESHANAM  News Portal 



അത്തരം പരസ്യങ്ങള്‍ക്ക് ഓര്‍മയില്‍ കൂടുതല്‍ തെളിവ് കാണുമെന്ന് പക്കാ ബിസിനസുകാരന് അറിയാം. കഥ നൂറ്റാണ്ടുകളോളം ഇത് തന്നെയാണ് തുടര്‍ന്ന് വരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കഥയില്‍ അല്‍പ്പം മാറ്റങ്ങളും രുചി ഭേദങ്ങളും സംഭവിച്ചിരിക്കുന്നു. അല്പമൊന്നു ശ്രദ്ധിച്ചു നോക്കിയാല്‍ തുണിയൂരുന്ന പുരുഷ കഥാപാത്രങ്ങളെ പരസ്യ ചിത്രങ്ങളില്‍ കാണാം. സിനിമയില്‍ സല്‍മാന്‍ ഖാന്‍ കാലഘട്ടം മുതല്‍ പലരും നായക നടന്മാര്‍ മസില് പെരുപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ ഉരിയുന്ന തുണിയുടെ അളവിനൊപ്പം നില്‍ക്കില്ലെന്ന് ഏവര്‍ക്കും അറിയാം. അടുത്തകാലം വരെയും പണം സമ്പാദിക്കുന്നു എന്ന അധികാരത്തിന്‍്റെ പേരില്‍ കുടുംബത്തിന്‍്റെ മുഴുവന്‍ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുത്തിരുന്നത് പുരുഷനാണ്. അതുകൊണ്ടുതന്നെ അവനെ ആകര്‍ഷിച്ച് ഉത്പന്നം വാങ്ങിപ്പിക്കാന്‍ ഒട്ടുമിക്ക പരസ്യങ്ങളിലും സ്ത്രീനഗ്നതയാണ് പ്രദര്‍ശിപ്പിക്കുന്നത്.    

പത്രംവായിക്കുന്നത് കൂടുതലും പുരുഷന്‍മാരാണ് എന്നതിനാല്‍ തങ്ങളുടെ ബഹുമാനിതകളായ സ്ത്രീകളുടെ പോലും അശ്ളീല ഫോട്ടോകള്‍ അച്ചടിച്ച് പത്രം വാങ്ങാന്‍ പ്രലോഭിപ്പിക്കുന്ന ധാരാളം പത്രമാനേജ്മെന്‍്റുകള്‍ കേരളത്തില്‍ തന്നെയുണ്ട്.സാനിയ മിര്‍സ അടക്കമുള്ളവര്‍ അങ്ങനെ ഒരു കാലത്ത് ഇരയായി മാറിയിട്ടുണ്ട്. അന്ന് സാനിയ ആണെങ്കില്‍ ഇന്ന് വേറെയാരെങ്കിലും. മാറ്റം അത്ര മാത്രം. കാലം മാറുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളാണ്. അവളും പണം സമ്പാദിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷനഗ്നതയും പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരി ക്കുന്നു . അടുത്തിടെ അത്തരം പരസ്യങ്ങളുടെ ചെറുചലനങ്ങള്‍ കേരളത്തിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍ പമ്പ് നന്നാക്കാന്‍ വരുന്ന യുവാവ്‌ മസില് പെരുപ്പിച്ചു വന്ന് മോട്ടോര്‍ പമ്പ സെറ്റ് നന്നാക്കി നടന്നു പോകുന്നത് ഒരു പ്രമുഖ മോട്ടോര്‍ കമ്പനിയുടെ അടുത്തിടെ ഇറങ്ങിയ പരസ്യമാണ്.
പാന്റ്സ് ഇറങ്ങി കിടക്കുന്നതിനു മുകളിലായി അടിവസ്ത്രത്തിന്റെ കട്ടി കൂടിയ പട്ട കാണിച്ച് ഷര്‍ട്ട് ഊരി നടക്കുന്ന യുവാവും പുതിയ പരസ്യത്തിലെ ചരക്ക്‌ ആണ്. പെര്ഫ്യൂമിന്റെയും സോപ്പിന്റെയും ചീപ്പിന്റെയും പരസ്യങ്ങളില്‍ ഇപ്പോള്‍ പുരുഷന്മാരെ തുണിയില്ലാതെ കാണാം. സെക്കണ്ടിന്‍റെ ആയിരത്തിലൊരംശം കൊണ്ട് , പൊങ്ങിയുയരുന്ന ഷര്‍ട്ടിന്റെ അപ്പുറത്ത് ഒതുങ്ങിയ വയറും ഉറച്ച മസിലും പൊക്കിളും കാട്ടി നില്‍ക്കുന്ന സ്പോട്സ് താരങ്ങളെ ഇപ്പോള്‍ പ്രമുഖ പത്രങ്ങളിലും ല്ലാം കാണാം. ചരക്കിന്റെ നിര്‍വചനം അവിടെ നിന്നും മുന്നോട്ടു പോയിരിക്കുന്നു. മാസ ശമ്പളത്തിന് ചരക്കായി തൊടാനും പിടിക്കാനും നിന്ന് കൊടുക്കുന്ന യുവാക്കള്‍ പെരുകുകയാണ്. മെയില്‍ എസ്കോര്‍ട്ട് എന്നാ ഓമന പേരുണ്ട് കൂട്ടിന്. സാധാരണയായി ലൈംഗികതക്കു വേണ്ടി വിനോദസഞ്ചാരം നടത്തുന്ന വിദേശവനിതകളാണ് കേരളത്തിലേയും ഇന്ത്യയിലേയും മെയ്ല്‍ എസ്കോര്‍ട്ടുകളെ തേടിയെത്തുന്നത്.
പൊതുവെ മധ്യവയസ് കഴിഞ്ഞ സ്ത്രീകളാണ് ഈ ‘സേവന’ത്തിന്‍്റെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ രാജ്യത്തിനകത്തെ നിരവധി ചെറുപ്പക്കാരികളും അല്ലാത്തവരുമായ സ്ത്രീകളും ഇത്തരം താത്ക്കാലിക കാമുകന്‍മാരെ തേടുന്നവരായുണ്ട്. പരസ്യത്തിലൂടെ ആകര്‍ഷിക്കപ്പെടുന്ന കാശിന്റെ ക്രയവിക്രയം നടത്താന്‍ സാഹചര്യമുള്ള ഒരു വലിയ കൂട്ടം സ്ത്രീ ഉപഭോക്തക്കള്‍ക്കായി നിന്ന് കൊടുക്കുകയാണ് ഇപ്പോള്‍ മലയാളി യുവത്വതിലെ ഒരു കൂട്ടം. കാലം മാറിയപ്പോള്‍ കാഴ്ച്ചപ്പാടുകളിലും വലിയ മാറ്റം വന്നു. ആധുനിക കാലഘട്ടത്തില്‍ പുരുഷന്‍ ഉണ്ണാന്‍ കൊടുത്തില്ളെങ്കിലും പെണ്ണിന് ഭക്ഷണം കിട്ടുമെന്ന സ്ഥിതിയായി.

വീടിന്റെ അകത്തളളില്‍ അടച്ചുപൂട്ടപ്പെട്ടവരല്ല ഇന്ന് സ്ത്രീകള്‍. സ്വന്തം സ്വത്വത്തിന്റെയും ലൈംഗിക സമത്വ കാഴ്ച്ചപ്പാടുകളുടേയും അവശ്യകത തിരിച്ചറിഞ്ഞ ആധുനിക സ്ത്രീ പുരുഷാധിഷ്ഠിത സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധികളെ എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൊല്ലങ്ങള്‍ക്ക് ലോകമൊട്ടാകെ ഫെമിനിസം ആഞ്ഞടിക്കുന്നത്. പുരുഷന്‍മാരെ പോലെ അല്‍പ്പവസ്ത്രം ധരിച്ചാലെന്ത്, പാതിരാത്രിക്ക് പുറത്തിറങ്ങി നടന്നാലെന്ത് എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതും അല്‍പ്പം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അപ്പോള്‍ ഗര്‍ഭപാത്രത്തെ ചൂണ്ടിക്കാട്ടി സമൂഹം അവളെ ഒതുക്കി നിര്‍ത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ ആധുനിക വൈദ്യത്തിന്‍്റെ കൂട്ടു പിടിച്ചു ചോദ്യങ്ങളുടേയും ഗര്‍ഭധാരണ സാധ്യതകളുടെയും വഴി അടച്ചുകളഞ്ഞ് സ്ത്രീ ‘ഒരുമ്പെടല്‍’ തുടര്‍ന്നു.
ഇന്നിപ്പോള്‍ പുരുഷമേലാളത്തത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കൂടി ഒരുമ്പെട്ടതോടെ എതിര്‍പ്പുകളുടെ പരിധി പെണ്ണിനും കൈമോശം വന്നു. എതിര്‍ക്കപ്പെടേണ്ട ഒരുകൂട്ടം പുരുഷകാഴ്ച്ചപ്പാടുകളെ കടത്തിവെട്ടിയ മറ്റൊരു കൂട്ടം പെണ്ണുങ്ങളും അത്തരം പുരുഷന്‍മാരെക്കാള്‍ താഴെയല്ലെന്നു കാലം തെളിയിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഐ.ടി പ്രൊഫഷണലുകളുടെയും ഇന്‍ഷുറന്‍സ് -മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടെയും മേഖലയിലാണ് ആദ്യമായി യുവാക്കള്‍ , ആണും പെണ്ണും , കുറ്റബോധമില്ലാതെ വിനോദത്തിനായി ശരീരം പങ്കിട്ടു തുടങ്ങിയത്. ഇപ്പോഴിത് ബിസിനസ് സ്ക്കൂളുകളിലും കോളേജുകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇന്റെര്‍നെറ്റിന്റെ മായികവലയില്‍ മോഹിതരായ പെണ്‍കൂട്ടങ്ങളും പരീക്ഷണങ്ങള്‍ക്കായി മെയ്ല്‍ എസ്കോര്‍ട്ടുകളുടെ സേവനം ആവശ്യപ്പെടുന്നു.ആധുനിക കാലഘട്ടത്തില്‍ സ്വയം വെളിപ്പെടുത്താതെ രതിസംഭാഷണങ്ങളില്‍ അഭിരമിക്കുന്ന സ്ത്രീകള്‍ ധാരാളം. മുഖം കാണിക്കാതെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ -വെബ് കാമറകളും നല്‍കുന്ന ‘സഹായം’ ഉപയോഗിക്കുന്നവരുമേറെ! ഇങ്ങനെ പെണ്ണിന്റെ നഗ്നത കണ്ടാസ്വദിക്കാന്‍ ഇന്റെര്‍നെറ്റ് തുറന്നു വക്കുന്നവര്‍ അബദ്ധത്തില്‍ സ്വന്തം അമ്മയുടെയോ മകളുടെയോ ഭാര്യയുടെയോ സഹോദരിയുടെയോ നഗ്നത കണ്ട് ഞെട്ടുന്നതും വിരളമല്ലാതായി തീര്‍ന്നിരിക്കുന്നു!


നേരത്തെ സ്വന്തം ശരീരത്തിലെ തന്നെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും രണ്ടുപെറ്റാലും അറിവില്ലാതിരുന്ന സ്ത്രീകള്‍ ,ആധുനിക കാലത്തുമസിലുള്ളവനെ നോക്കി ദിവാസ്വപ്നം കാണുന്നു. സെക്സ് ടോയ്കള്‍; അഥവാ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇവിടെ ഈ കൊച്ചുകേരളത്തിലും ധാരാളമായി വിറ്റുപോകുന്നുണ്ട്. കൂടുതല്‍ കാശുള്ള പെണ്ണുങ്ങളാകട്ടെ സെക്സ് ടോയ്കള്‍ക്കു പകരം മസിലുള്ളവനെ താത്ക്കാലിക ഭര്‍ത്താവോ കാമുകനോ ആക്കുന്നു. ഇത്തരം സ്ത്രീകളാണ് മെയ്ല്‍ എസ്കോര്‍ട്ടുകളുടെ ആവശ്യകത വര്‍ധിപ്പിച്ചത്.പുരുഷന് ഭാര്യയല്ലാത്തെ മറ്റു പെണ്ണുങ്ങളെ തേടാമെങ്കില്‍ സ്ത്രീക്ക് പുരുഷനെയും തേടാമെന്ന രീതിയിലാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ പരസ്യം ചെയ്യുന്നത് തന്നെ.


( ന്യൂഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക )


1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...