2013, ജനുവരി 31, വ്യാഴാഴ്‌ച

Male Prostitution- Laws



Read the news on GLOBAL MALAYALAM 



face book debate link




കേരളത്തിലും പുരുഷ വേശ്യകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പുരുഷവേശ്യയിലേക്കുള്ള വേഷപ്പകര്‍ച്ച സ്വീകരിക്കുന്നവരുടെ വാദങ്ങളില്‍
പണം ഒരു പ്രധാന കണ്ണിയാണ്. ആനന്ദവും മറ്റു നേട്ടങ്ങളും രണ്ടാം സ്ഥാനത്താണ്
ഇക്കൂട്ടര്‍ക്ക്. മിക്കപ്പോഴും പുരുഷവേശ്യയാകുന്നതിനുള്ള പ്രധാന
ആകര്‍ഷണം പണമാണ്. അത്യാഢംഭര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ്
മിക്കവരും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഈ മേഖലയിലെത്തുന്നത്.
ലൈംഗികസുഖത്തിനു വേണ്ടി മാത്രം ജിഗോളോകളാകുന്നവരുമുണ്ട്. പണം
ഇക്കൂട്ടര്‍ക്ക് ബോണസ് നേട്ടമാണ്.2004-ല്‍ മെന്‍സ് സ്റ്റഡീസ് പ്രസ്സ്
പുരുഷന്‍മാരുടെ ആരോഗ്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഇന്‍്റര്‍നാഷണല്‍
ജേണലില്‍ പുരുഷന്‍മാര്‍ വേശ്യകളാകുന്നത് സാമ്പത്തികനേട്ടങ്ങള്‍,
ലൈംഗികാനുഭൂതി, സ്വത്വസാക്ഷാത്ക്കാരം എന്നിവക്കു വേണ്ടിയെന്ന്
വ്യക്തമാക്കുന്നു.

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാതെ പോകുന്നവരാണ്
കൂടുതലും പുരുഷവേശ്യയായി മാറുന്നത്. മറ്റു സംസ്ക്കാരങ്ങളുടെ കലര്‍പ്പ്
ഏറിവരുന്നതിനാല്‍ തങ്ങളും സ്റ്റൈല്‍ ആണെന്ന് കാണിക്കാനും
സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പരീക്ഷണങ്ങള്‍ക്കും യുവാക്കള്‍
ആണ്‍വാണിഭത്തിനിറങ്ങിത്തിരിക്കുന്നുണ്ട്.

അടിച്ചുപൊളി ജീവിതത്തിനായി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും ധാരാളമായി
മെയ്ല്‍ എസ്കോര്‍ട്ടുകളാകുന്നുണ്ടെന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണ്.
ചെറുപ്പത്തില്‍ സ്ഥിരമായി സ്ത്രീകളുടെയോ പുരുഷന്‍മാരുടെയോ
ലൈംഗികചൂഷണത്തിനു വിധേയരായ ആണ്‍കുട്ടികള്‍ ഭാവിയില്‍ പുരുഷവേശ്യയായി
മാറുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ലഹരി നല്‍കി പ്രലോഭിപ്പിച്ചും
ആണ്‍കുട്ടികളെ ആണ്‍വാണിഭത്തിന് ഉപയോഗിക്കുന്നു. 18 വയസ്
പൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഗോളോകളായി
മാറിയിട്ടുണ്ട്.

മാന്യമായി പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനേക്കാളും മാന്യമായി
ആണ്‍കുട്ടികളെ വളര്‍ത്താനാണ് ഇക്കാലത്തു ഏറെ പെടാപ്പാട്. കാരണം
ഇക്കാലത്തു ആണ്‍വാണിഭം വര്‍ധിക്കുന്നു. ആണ്‍കുട്ടികള്‍ക്ക്
ഗര്‍ഭപാത്രത്തിന്റെ ഭീഷണിയില്ല എന്നതുകൊണ്ടു മാത്രം അവരെവിടൊക്കെ
പോകുന്നുവെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ ശ്രദ്ധക്കുറവ്
മുതലെടുക്കുന്നവര്‍ ആണ്‍കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു.

2012 ആഗസ്റ്റില്‍ കേരളത്തിലെ എറണാകുളം ജില്ലയില്‍ തോപ്പുംപടി ജനമൈത്രി
പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ രെജിസ്ടര്‍ ചെയ്യപ്പെട്ട കേസ്‌
വായനക്കാരില്‍ ഏറെ അസ്വാസ്ഥ്യം ഉണര്‍ത്തുന്ന വാര്‍ത്ത ആയിരുന്നു.
റെയില്‍വേയില്‍ ടിക്കറ്റ്‌ പരിശോധകന്‍ ആയിരുന്ന കമല്‍ രാജും കാമുകി
ആയിരുന്ന തമിഴ്നാട് സ്വദേശിനി പൂങ്കോടിയും ഒറ്റക്കും കൂട്ടായും
ലൈംഗികമായി ഉപയോഗിച്ച കുട്ടികളുടെ എണ്ണം ഇരുപതിന് മുകളില്‍ വരും. ഇവരില്‍
അഞ്ചാറു പെണ്‍കുട്ടികളും ബാക്കിയെല്ലാം ആണ്‍കുട്ടികളും ആയിരുന്നു. കേരള
മഹിള സമഖ്യ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം
പുറത്തു വന്നത്. ആദ്യം മിഠായികളും മധുരപലഹാരങ്ങളും നല്‍കി
പ്രലോഭിപ്പിച്ചു വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. പിന്നെ ലാപ്ടോപില്‍
നീലചിത്രങ്ങള്‍ കാണിച്ച് അതില്‍ കാണുന്ന പോലെ ചെയ്യുന്നതിന്
കുട്ടികളില്‍ പ്രേരണ ചെലുത്തി തുടങ്ങി. കമല്‍ രാജും പൂങ്കോടിയും
ഒരുമിച്ചും ഒറ്റക്കൊറ്റക്കും ഇവരെ ഉപയോഗിച്ച് വന്നു.

തെറ്റാണെന്ന്തോന്നല്‍ ഉണ്ടായി തുടങ്ങിയ മുതിര്‍ന്ന കുട്ടികള്‍ക്ക് പക്ഷെ വിട്ടു
മാറാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. പലരും മാനസികമായി സമ്മര്‍ദ്ദത്തിനു
അടിപ്പെടുകയും ഇത് അവരുടെ പഠന കാര്യങ്ങളില്‍ പ്രതികൂലമായി ബാധിക്കുകയും
ചെയ്തതോടെ അധ്യാപകര്‍ സംഘടനയുടെ സഹായത്തോടെ കൌണ്സലിംഗ്
ഒരുക്കുകയായിരുന്നു. ഇവരില്‍ പലരും ഇപ്പോഴും മാനസിക സമ്മര്‍ദ്ദത്തില്‍
നിന്നും മുക്തരായിട്ടില്ല. പക്ഷെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനം എന്നാ
നിലയിലാണ് പോലിസ്‌ കേസ്‌ രജിസ്ടര്‍ ചെയ്തത്.

പതിനെട്ടു വയസിനു താഴെയുള ആണും പെണ്ണുമായ കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാന്‍പ്രായമായില്ല എന്നാ നിലയില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണം എന്ന് നിയമ
വിദഗ്ദര്‍ കുറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ പ്രകൃതി
വിരുദ്ധം എന്ന തലക്കെട്ടില്‍ നിന്നും ബലാല്‍ക്കാരം എന്ന വിഭാഗതിലേക്ക്
മാറ്റി കേസ്‌ രജിസ്ടര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, അമേരിക്ക പോലുള്ള
രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനെ ബലാല്‍ക്കാരം ചെയ്യാന്‍
കഴിയുമെന്ന നിലപാട് നിയമ നിര്‍വചനത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള
ശിക്ഷയിലും വര്‍ദ്ധനവ്‌ ഉണ്ട്.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമെ , പലപ്പോഴും മാനസികനില തെറ്റുന്ന
ഗുരുതരമായ അവസ്ഥകളിലേക്കു വരെ ആണ്‍കുഞ്ഞുങ്ങള്‍ എത്തിപ്പെടുമെന്ന
യാഥാര്‍ത്ഥ്യം ആരും ചിന്തിക്കുന്നത് പോലുമില്ല. നേരത്തെ തട്ടിക്കൊണ്ടു
പോകല്‍ ഭിക്ഷാടനത്തിനായിരുന്നുവെങ്കില്‍ ഇപ്പോഴത്
ശരീരക്കച്ചവടമേഖലയിലേക്ക് വഴി തിരിഞ്ഞിരിക്കുന്നു.

ഇന്‍്റര്‍നാഷണല്‍ലേബര്‍ ഓര്‍ഗനൈസേഷന്‍്റെ (ഐ.എല്‍.ഒ) കണക്കുപ്രകാരം ലോകമൊട്ടുക്കുമായി
ബാല ലൈംഗിക തൊഴിലാളികള്‍ മാത്രം 1.8 ദശലക്ഷം ഉണ്ട്. ചെറുപ്പത്തില്‍
വീടുവിട്ടിറങ്ങുന്നവര്‍, അനാഥര്‍, ലൈംഗികതൊഴിലാളികളുടെ മക്കള്‍ ,
ദരിദ്രര്‍ , മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും ലഭിക്കാത്തവര്‍,
കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍, ലിംഗ അസമത്വം അനുഭവിക്കുന്നവര്‍, താഴ്ന്ന
വിദ്യാഭ്യാസമുള്ളവര്‍ എന്നിവരും പുരുഷവേശ്യകളാകാന്‍ സാധ്യതകള്‍
ഏറെയുള്ളവരാണ്. വിരളമായ കേസുകളില്‍, പ്രണയത്തകര്‍ച്ച നേരിടേണ്ടി വന്ന
യുവാക്കളും പ്രതികാരബുദ്ധിയോടെ പുരുഷവേശ്യയായി മാറുന്നുണ്ട്.


താത്ക്കാലിക കാമുകന്‍മാരായി മാറുന്നവര്‍ക്ക്‌ വേതനമായി മുഴുവന്‍ പണം
തന്നെ ലഭിക്കണമെന്നില്ല. പകരമായി വസ്ത്രങ്ങളോ മറ്റുത്പ്പന്നങ്ങളോ
വിദേശത്തെക്ക് വിനോദസഞ്ചാരത്തിനുള്ള സൗകര്യമോ ലഭിക്കും. ചില
സന്ദര്‍ഭങ്ങളില്‍ കാമുകനെ ഇഷ്ടപ്പെട്ടാല്‍ സ്വന്തം നാട്ടിലേക്കു വിസ
കൊടുത്തു കൊണ്ടു പോകുന്ന വനിതകളുമുണ്ട്. ഭാവിയില്‍ അവര്‍ക്കു
മടുക്കുന്നതു വരെ ഈ പുരുഷന്‍മാരുടെ സേവനം വനിതകള്‍
‘പ്രയോജന’പ്പെടുത്തും. മിക്കവാറും 25-നും 30-നും ഇടക്ക് പ്രായമുള്ള
യുവാക്കള്‍ക്ക് അവരുടെ ഇരട്ടി പ്രായമുള്ള സ്ത്രീകളുടെ കൂടെ കഴിയേണ്ടി
വരുമെന്ന ഗതികേടാണ് കാത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍കോഡു പ്രകാരം വേശ്യാവൃത്തി നിയമവിരുദ്ധമാണെന്നു
പറയില്ലെങ്കിലും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
നിയമവിരുദ്ധമല്ലെന്ന് കരുതരുത്. പൊതുയിടങ്ങളില്‍ ഇടപാടുകാരെ
വശീകരിക്കുന്നതും വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും
നിയമവിരുദ്ധമാണ്. ഒരു പൗരന്‍ എന്ന നിലക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശ
ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും. എന്നാല്‍ മറ്റു ജോലിക്കാരെ
പോലെ ലൈംഗികതൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ലഭിക്കില്ല.

ഇന്ത്യയിലെ വേശ്യാവൃത്തി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച നിയമമാണ്
ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് അഥവാ ‘പിറ്റ’. വരുംനാളുകളില്‍
ലൈംഗികതൊഴിലോടനുബന്ധിച്ച പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമായി
പരിഗണിക്കുകയെന്നതും ലക്ഷ്യമാണ്. ഇടപാടുകാരേയും പ്രതി ചേര്‍ക്കുന്നതിന്
ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പിറ്റയുടെ ചട്ടങ്ങളനുസരിച്ച് പൊതുയിടങ്ങളില്‍ ഇടപാടുകാരെ വശീകരിക്കുന്ന
ലൈംഗികതൊഴിലാളികള്‍ക്ക് ആറു മാസം വരെയും പൊതുയിടങ്ങളിലോ നിശ്ചിത
സ്ഥലങ്ങളിലോ ലൈംഗികതൊഴില്‍ നടത്തുന്നതിന് മൂന്നു മാസം വരെയും തടവും
ശിക്ഷയും ലഭിക്കും. ഇടപാടുകാരും മൂന്നു മാസം വരെ തടവിനും ശിക്ഷക്കും
അര്‍ഹരാണ്. 18 വയസിനു താഴെയുള്ളവരുമായാണ്
ലൈംഗികതയിലേര്‍പ്പെടുന്നതെങ്കില്‍ ഏഴു മുതല്‍ 10 വര്‍ഷം വരെയാണ്
ജയില്‍ശിക്ഷ ലഭിക്കുക. കൂട്ടിക്കൊടുപ്പുകാര്‍ പിടിക്കപ്പെട്ടാല്‍ രണ്ടു
വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 

വേശ്യാലയങ്ങള്‍ നടത്തുന്നവര്‍ക്ക് ആദ്യതവണ പിടിക്കപ്പെട്ടാല്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ പിഴയോടുകൂടിയ തടവും ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷം തടവും ലഭിക്കും. ലൈംഗിക
വ്യാപാരത്തിനായി തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു
വര്‍ഷം വരെ ജയില്‍ശിക്ഷ നിശ്ചയം. ‘പൊതുയിടം’ എന്നതു കൊണ്ട് ആരാധനാലയം,
വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ എന്നിവയാണ്
അര്‍ത്ഥമാക്കുന്നത്. ‘നോട്ടിഫൈഡ്’ അഥവാ വേശ്യാവൃത്തി വിമുക്ത
പ്രദേശങ്ങളുമുണ്ട്. പൊതുയിടത്തിന്‍്റെ 182 മീറ്റര്‍ ദൂരത്തിനകത്തു
പിടിക്കപ്പെട്ടാലും ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ഇരയാകുന്ന
സ്ത്രീയെ ഇരയാകുന്നതില്‍ നിന്നും തടയാന്‍ ലക്ഷ്യമിട്ടതാണ്. എന്നിട്ടും
ഇത്തരം നിയമങ്ങള്‍ സ്ത്രീകളെ മാത്രമാണ് ലോക്കപ്പില്‍ അടക്കുന്നതും. പിറ്റ
പോലുള്ള നിയമങ്ങള്‍ കര്‍ശനം ആക്കിയാലും ആണ്‍ വാനിഭത്തില്‍ പെടുന്ന ആണ്‍
ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പോന്നതല്ല. അത് കൊണ്ട് തന്നെ നിയമങ്ങളുടെ
സമഗ്രമായ പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നുണ്ട്.

( ന്യൂദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക)





1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...