Saturday, March 9, 2013

ആണുങ്ങള്‍ക്ക് ആണുങ്ങളെ തല്ലാമോ ?

Face book Link
അമൃത വിഷയത്തില്‍ ആദ്യ വിശദ കഥയും പിന്നീട്  പ്രത്യേക വിശദ  വഴിത്തിരിവും ഉണ്ടാക്കിയ മനോരമ ന്യൂസ്‌ കുറെ പേരെ ആദ്യം അല്പം വിഷമിപ്പിചെങ്കിലും ഇപ്പോള്‍ സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന വിധം   വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നു . അമൃതയുടെ കൂടെയുള്ള പുരുഷന്മാരായ അച്ഛനും അച്ഛന്‍റെ കൂട്ടുകാരനും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്ന് വിവരാവകാശം വഴി ലഭിച്ച കറങ്ങുന്ന കാമെറ ദൃശ്യങ്ങള്‍ കാണിച്ച് മനോരമ ന്യൂസ്‌ വ്യക്തമാക്കുന്നു.

അമൃത വിഷയത്തില്‍ 'പെണ്ണിന്റെ അടി കൊണ്ടല്ലോ' എന്ന് വിഷമിച്ചവര്‍ക്കൊക്കെ ഈ പുതിയ വാര്‍ത്ത ആഘോഷ പൂത്തിരി കത്തിക്കാന്‍ ഇട കൊടുത്തിരിക്കുകയാണ്.
ഇതിന്റെ പേരില്‍ ചിയേഴ്സ് അടി തുടങ്ങിയ ചിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് അര്‍മാദിച്ചു കമന്റടി ആരംഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ !!

ക്രമസമാധാനം കയ്യിലെടുത്തതിനു  അമൃതയെ പ്രതിയാക്കണം എന്നവശ്യപ്പെട്ടവര്‍ മാത്രമാണ് ഇപ്പോള്‍ പെരുവഴി ആയത്. പെണ്ണ് തല്ലാമോ എന്ന് സദാചാരം ചോദിച്ചവരും ഏതാണ്ട് വായ തുന്നിയ അവസ്ഥയിലായി.  പെണ്ണുങ്ങളെ അധിക്ഷേപിച്ചാല്‍ കൂടെയുള്ള അച്ഛന്‍ അടക്കമുള്ള ആണുങ്ങള്‍ക്ക് ആണുങ്ങളെ തല്ലാമോ എന്നുള്ള ചൂടുള്ള വിഷയത്തിലേക്ക് കൂടി മനോരമ ന്യൂസ്‌ വഴിത്തിരിവ്‌ ഉണ്ടാക്കിയിരിക്കുന്നു.എന്തായാലും യുവാക്കള്‍ അടി വാങ്ങി എന്ന് തന്നെ മനോരമ 'അവകാശ'പ്പെടുന്നുണ്ട്, അത് കാമെറ വട്ടം കറങ്ങി വരുന്നത് കൊണ്ടു അടി കൊണ്ടത്‌ എന്തിനാണെന്ന് മനസിലാക്കാന്‍ മനോരമക്ക് പറ്റിയിട്ടില്ല . ( ഏഷ്യാനെറ്റ് പക്ഷെ പറയുന്നത് മനോരമ പറയുന്നത് പോലെയല്ല, അമൃതയെ അധിക്ഷേപിച്ചവര്‍ അടി കൊണ്ടു എന്ന്  ഉറപ്പോടെ ആണ്,)
അതോ കൂടെയുള്ള പെണ്ണുങ്ങളെ പറഞ്ഞാല്‍ ആണുങ്ങള്‍ മിണ്ടാതെ നടക്കണം എന്നാണോ സദാചാര / സ്ത്രീ വിരുദ്ധ വാദികള്‍ പറയുക എന്ന വലിയ ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

തങ്ങളെ തല്ലിയ അമൃതക്കെതിരെ കേസെടുക്കണമെന്ന യുവാക്കളുടെ വാദവും അമൃതക്കെതിരെ കേസ്‌ ചാര്‍ജ്ജ്‌ ചെയ്യണമെന്ന കോടതി ഉത്തരവും തീര്‍ത്തും പപ്പടം പൊടിക്കുന്നത് പോലെ ആവിയായി പോയി. അമൃത തല്ലിയില്ലെനു കാമെറ ദൃശ്യങ്ങള്‍ കാണിക്കുന്നു എന്ന് മനോരമ ന്യൂസ്‌ പറയുമ്പോള്‍ ഇനിയെങ്ങനെ അമൃതക്കെതിരെ മര്‍ദ്ദന കുറ്റത്തിന് കേസേടുക്കമെന്ന ചോദ്യവും ബാക്കിയാകുകയാണ്.

മനോരമ ന്യൂസ്‌ കാണാം

ഏഷ്യാനെറ്റ് ന്യൂസ്‌ കാണാം 

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. തെമ്മാടിത്തരം ആരു കാണിച്ചാലും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും ആരെയും തല്ലാം. പക്ഷെ കൂലിക്കു ആളെ നിറുത്തി തല്ലിച്ചിട്ടു അത് ഞാന്‍ ആണ് ചെയ്തത് എന്ന് ഞെളിഞ്ഞു നിന്ന് പറയുകയും ആഘാഷിച്ചു shine ചെയ്യുകയും ചെയ്യുന്നത് ആണായാലും പെണ്ണായാലും അത്ര ശെരിയാണെന്ന് തോന്നുന്നില്ല.

  ReplyDelete
 3. Jisha..enthinane Amritha kallam paranghathe? atho athil valla nerum undo?

  ReplyDelete
 4. നുണകൾ പടച്ചുവിടുന്നതിൽ നമ്മുടെ മാധ്യമങ്ങൾ ശീലമാക്കിയിരിക്കുകയാണ്. വ്യക്തത കുറഞ്ഞ, ഇടവിട്ട ഇരുണ്ട ക്യാമറദൃശ്യങ്ങളാണ്മനോരമയെക്കൊണ്ട് അങ്ങിനെയൊരു വിഗ്രഹഭഞജക വാർത്ത കൊടുത്തത് ചാനലുകൾ തമ്മിലുള്ള പോര് മാത്രമാണെന്ന് വിശ്വസിക്കുന്നു. പെൺകുട്ടി കള്ളം പറഞ്ഞോ എന്നത്.... മാധ്യമങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളും മന്ത്രിമാരുമൊക്കെ നിത്യവും കള്ളം പറയുമ്പോൾ സാധാരണക്കാരും പറഞ്ഞുപോവും.

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin