2013, മാർച്ച് 12, ചൊവ്വാഴ്ച

ദേ..തുടങ്ങി



വേഗം പൊയ്ക്കോ... നാട്ടില്‍ വെള്ളപ്പുക വരാന്‍ സമയമായി. അത് കണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ ഇറ്റാലിയന്‍  നാവികര്‍ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്തേലും കാര്യമുണ്ടോ ? മുഖം കണ്ടില്ലേ, എന്തൊരു വിഷമം ! എന്തൊരു പാവങ്ങള്‍! !!.!

ഇവിടെ ഞങ്ങള്‍ ഇന്ത്യക്കാര്‍ കൊടി പിടിച്ചും കോലം കത്തിച്ചും കുറച്ചു പ്രതിഷേധിക്കും. അത് കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളും ബായ്‌ ബായ്‌.....,.
അടുത്ത തവണ ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബ സമേതം ഇന്ത്യയിലേക്ക് ഇപ്പോഴേ ക്ഷണിക്കുന്നു. വരണം. വന്നില്ലേല്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ആകും.

നട്ടെല്ലില്ലാത്ത ചില തരം ജീവികളുടെ ഇറച്ചി കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഞങ്ങള്‍ ഒരുക്കി കാത്തിരിക്കും.



4 അഭിപ്രായങ്ങൾ:

  1. കൊച്ചുങ്ങള്‍ ആകെ മെലിഞ്ഞു പോയല്ലോ. പിസയും ബീയറും ശെരിക്കു കിട്ടാഞ്ഞിട്ടാകും. ഇനി വരുമ്പോള്‍ കോവളത് കൊണ്ട് പോയി ശരീരം മുഴുവന്‍ ഒന്ന് തിരുമ്മി തരാം കേട്ടോ. പിന്നെ, ഈ ചേച്ചി പറഞ്ഞത് പോലെ ഞങ്ങളുടെ നാട്ടിലെ നട്ടെല്ലില്ലാത്ത ചില ജീവികളുടെ ഇറച്ചി വറത്ത് തന്നാല്‍ തിന്നാന്‍ പോയിട്ട് ഉപ്പു പോലും നോക്കിയെക്കരുത്. മൊത്തം കൊടിയ വിഷമാണ്. ചത്ത്‌ പോയില്ലെങ്കിലും പേ പിടിക്കുമെന്നുള്ളതു നിശ്ചയമാണ്. നട്ടെല്ലില്ലാത്ത ഞങ്ങളുടെ നാട്ടില്‍ മാത്രം കാണുന്ന ഈ അപൂര്‍വ ജീവികളെ എങ്ങനെ കളയണം എന്നോര്‍ത്ത് ഞങ്ങള്‍ വേവലാതി പെടുന്നു. തല്ലി കൊല്ലാമെന്നു വെച്ചാല്‍ മനേക ഗാന്ധി ആന്റി സമ്മതിക്കുകയില്ല. നിങ്ങള്‍ വേണമെങ്കില്‍ കൊണ്ട് പോയി കൂട്ടിലിട്ടു വളര്തിക്കോളൂ. ഇനിയും വെടി വെച്ച് രസിക്കണം എന്നുള്ളപ്പോള്‍ ഇങ്ങോട്ട് തന്നെ പോരെ. ഇഷ്ടം പോലെ മീന്‍ പിടുത്തക്കാര്‍ ഇവിടെ ഉണ്ട്. ആരെങ്കിലും ചത്ത്‌ പോയാലും ആരും ചോദിക്കാന്‍ വരികയില്ല. വല്ലവനും ചോദിച്ചാല്‍ ഹേലി കോപ്ടര്‍ കോഴ എന്നൊക്കെ പറഞ്ഞു വിരട്ടിയാല്‍ മതി. ഞങ്ങള്‍ കൊടി ഒക്കെ പിടിച്ചു പീഡന കേസും ചര്‍ച്ച ചെയ്തു നടന്നോളാം. വെളുത്ത തൊലി ഉള്ളവരെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ബഹുമാനമാണു. ഇനിയും വരണേ. ti vogliamo bene dell'uomo. dare i nostri saluti a tutti gli italiani. siamo pronti a leccare il culo anche.

    മറുപടിഇല്ലാതാക്കൂ
  2. ധാർമ്മികരോഷം നമുക്കിങ്ങനെ തീർക്കാം. പ്രധാനമന്ത്രി നെടുവീർപ്പിട്ട് പ്രതിഷേധിച്ചിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ഇറ്റലിക്കാരെ കണ്ട് നമ്മളൊക്കെ ചില പാഠങ്ങള്‍ പഠിയ്ക്കണം

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...