2013, മാർച്ച് 9, ശനിയാഴ്‌ച

സോഷ്യല്‍ മീഡിയയിലെ പെണ്ണ്ജിഷ എലിസബത്ത്‌ ഇന്ത്യവിഷന്‍ - ലോക വനിതാ ദിനത്തില്‍ വെബ്‌ സ്പെഷലില്‍ വന്നത് 
 


കയ്യിടം മാത്രം മതിയായ ഒരു മൊബൈല്‍. അതിലൂടെ ലോകം വിരല്‍ത്തുമ്പിലെത്താന്‍ പാകത്തില്‍ പരുവപ്പെട്ടു കിടക്കുന്നു. അവയുടെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചാല്‍ മാറ്റാന്‍ കഴിയാത്ത ഒന്നുമില്ല. ആണോ പെണ്ണോ കുട്ടിയോ വൃദ്ധരോ ആരുമാകട്ടെ, ഇന്റര്‍ നെറ്റില്‍ സംവാദങ്ങള്‍ക്കും ആശയ വിനിമയത്തിനും വേദികള്‍ പലതാണ്. സംവാദങ്ങള്‍ അറിവുണ്ടാക്കും. ശരിയായ അറിവിന്റെ പ്രയോഗം സമൂഹത്തിന്റെ നന്മക്ക് ഉപകാരപ്രദമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉപയോഗവും പ്രയോഗവും ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

മലയാളിയുടെ ഉപയോഗ ക്രമം വളരെ ദുഷിച്ചതാണ്. അശ്ലീലവും പഞ്ചാരയും ആവോളം ചൊരിയുന്ന ഒരിടം മാത്രമായി പലപ്പോഴും സൗഹൃദ കൂട്ടായ്മകള്‍ ദുഷിക്കുന്നു. നല്ല രീതിയില്‍ ഉപയോഗിക്കുന്ന ചെറിയൊരു കൂട്ടം മാത്രമാണ് ഇതിനു അപവാദമായി പറയാനുള്ളത്. കമ്പ്യൂട്ടറിന് മുന്നില്‍ മുഖമില്ലാതെ തെറി പറഞ്ഞും അശ്ലീലം പറഞ്ഞും ഞരമ്പ് കളിക്കാനുള്ള ഇടങ്ങളാണെന്ന പൊതു ധാരണയില്‍ പെണ്ണും പെണ്ണിന്റെ മുഖം ചേര്‍ത്ത ആണും രണ്ടു തരത്തില്‍ സ്വീകരിക്കപ്പെടുന്നു. പെണ്ണ് പറയുന്നത് പഞ്ചാര മാത്രമാകണം എന്ന അലിഖിത നിയമം അടിച്ചേല്‍പ്പിക്കാന്‍ സൗഹൃദ കൂട്ടായ്മകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക താല്‍പ്പര്യം കൂടുതലാണ്.

പെണ്ണിന് പറയാന്‍ സംവരണമുള്ള കമന്റുകള്‍ ഇന്നയിന്നത്, ആണിനു പറയാന്‍ ഇന്നയിന്നത് എന്ന തരം തിരിവുകള്‍ പ്രബലമാണ്. അങ്ങനൊരു വേര്‍തിരിവ് വേണ്ടെങ്കിലും വേലി കെട്ടാന്‍ പലര്‍ക്കും അത്യുത്സാഹം കാണാറുണ്ട്. ആ വേലി കടന്നു ചെല്ലുന്നവള്‍ക്ക് കൊടുക്കാനും പറയാനും പറ്റുന്നതിന്റെ അങ്ങേത്തലക്കല്‍ ചീത്ത വിളി ഉറപ്പാണ്. ഒന്നുറപ്പാണ്, പരദൂഷണം പെണ്ണുങ്ങളുടെ കുത്തകയല്ലെന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തെളിയിച്ചു കഴിഞ്ഞു. പരദൂഷണക്കാരിയെന്ന ലേബല്‍ മാറ്റാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കൂട്ടായ്മകള്‍ സ്ത്രീകള്‍ക്ക് സഹായകം ആയിട്ടുണ്ട്. പെണ്ണെന്ന ഒറ്റ പേരില്‍ കരുത്തുള്ള സ്ത്രീകളെ വരെ യാത്രകളില്‍ നിന്നും വൈകുന്നേരങ്ങളിലെ സംവാദ വേദികളില്‍ നിന്നും നിന്നും ഗൗരവമുള്ള ഭാഷണങ്ങളില്‍ നിന്നും മീറ്റിങ്ങുകളില്‍ നിന്നും എല്ലാം മാറ്റിനിറുത്താന്‍ ഇനി കഴിയില്ല.


ഫേസ് ബുക്ക്‌ ലിങ്ക്

1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

#Traditional #Lobster_Trap #Kerala #Fisher #Skill #Invention #ലോബ്സ്റ്റർ പിടിക്കുന്നത്​ എങ്ങനെ​?

കടലാഴങ്ങളിൽ കിനാവ് കാണുന്നവർ എന്ന ഈ വീഡിയോ സീരിസിലെ  രണ്ടാമത്തെ  എപ്പിസോഡാണിത്.  ഇത്തവണ കടലിനടിയിൽ നിന്നുള്ള ഒരു അപൂർവ കാഴ്ച കാണിക്കാം.  ഒപ്...