Monday, March 18, 2013

ഫിനാലെ

 വിക്കിപീഡിയ ചിത്രം    ഫേസ് ബുക്കിലേക്കൊരു ലിങ്ക്
കട്ടുറുമ്പിന്‍റെ കാത്കുത്തിനു നാട്ടിലെന്തൊരു മേളാങ്കം
ഹയ്യെന്‍റ്മ്മോ
അങ്ങനെ ആ മേളാങ്കം തീര്‍ന്നു- മേളവും അങ്കവും ആയ  ബിയനലെ എന്ന ബിനാലെ

പാഠങ്ങള്‍ പലതുണ്ട്
1. കള്ളന് കഞ്ഞി വെക്കാന്‍ പൊതു പണം ഉപയോഗിക്കാം
കഞ്ഞി വച്ച ശേഷമുള്ള ബാക്കി തുച്ചം കാശ് കൊണ്ട് രണ്ടോ മൂന്നോ നല്ലതും ബാക്കിയൊക്കെ കൂതറയുമായ കലാരൂപങ്ങള്‍ കൊണ്ട് വക്കാം.

2. പിന്നെ, സിനിമാ നടന്മാരെയും നടിമാരെയും  കൊണ്ടു വന്ന്– വാവ് , സൂപ്പര്‍ , മനോഹരം, അതിശ്രേഷ്ടം എന്ന് പറയിപ്പിക്കണം
നാട്ടുകാര്‍ക്കും ചിത്ര-ശില്പ കലാകാരന്മാര്‍ക്കും കൊള്ളില്ലെന്നു പറയുന്ന ‘കല’കളെ കാശ് കൊടുത്തു ഇങ്ങനെ പുകഴ്ത്തി പറയുമ്പോള്‍ നാട്ടുകാര്‍ ഓടി വരും . നടന്മാര്‍ വലിയ കലാകാരന്മാര്‍ ആണല്ലോ. സ്വര്‍ണ കട പരസ്യത്തില്‍ അവര്‍ വലിയ സ്വര്‍ണവിജ്ഞാന വികുംബ കേദാരങ്ങള്‍ ആകുന്നതു പോലെ തന്നെ ! അല്ലെങ്കില്‍ തുണിക്കടയുടെ പരസ്യത്തില്‍ മെച്ചമുള്ള തുണി എവിടെ കിട്ടും എന്ന് പറയുന്നത് പോലെ ഒരു ഒരു ഇത് ! ആര് വന്നില്ലെങ്കിലും ഇങ്ങനെ സിനിമ അഭിനേതാക്കളെ നിറയെ കൊണ്ട് വരാന്‍ മറക്കരുത്

 3. ഉളുപ്പില്ലാതെ നുണകള്‍ പറയാനും പറയുന്ന നുണകള്‍ എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളില്‍ എത്തിക്കാനും പ്രസിധീകരിപ്പിക്കാനും നല്ലൊരു ഇവന്‍റ് മാനേജ്മെന്റ് ടീമിന് കാശ് കൊടുക്കാന്‍ മറക്കരുത്.

4. മീഡിയ കണ്‍സല്‍ട്ടന്റ്റ്‌ ടീം  ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ പോസ്റ്റ്‌ ഇടുമ്പോള്‍ -''ഓ അസാധ്യം, മൈന്‍ഡ് ബ്ലോയിംഗ് , ഗ്രേറ്റ്‌'' എന്നൊക്കെ പറയാന്‍ കൂലിക്ക് ആളെ നിറുത്തണം . വിക്കിപീഡിയയിലും ഒരു കട തുറക്കണം
      5. ഇടയ്ക്കിടെ വലിയ ഹോട്ടലുകളില്‍ പ്രസ്‌ മീറ്റ്‌ നടത്താന്‍ മറക്കരുത്

6.
 അത്ഭുതമായി ബിനാലെ കണ്ടെത്തിയ കൊഴിമുട്ടക്കകത്തു ഈര്‍ക്കില്‍ കടത്തി ചിത്രം വരയ്ക്കുന്ന സൂരജ്‌ എന്ന പയ്യന്‍റെ  ച്യാച്ചി ആയത് കൊണ്ടാകും അമ്മിക്കല്ലും ഉരലും കൊണ്ട് വന്നിട്ടതും ഡി.പി.ഇ.പി ക്ലാസ്‌ മുറിയിലെ വിവിധ നെല്ലിന്‍റെ പ്രദര്‍ശനവും പഴയ വള്ളത്തില്‍ കുപ്പി, കുന്തം, കൊടച്ചക്രം എന്നിവ വാരി വലിച്ചു കെട്ടിയിട്ടതും കണ്ടപ്പോള്‍ ഒന്നും തോന്നാഞ്ഞത്, ക്ഷമി.
പറഞ്ഞു വന്നത് , ഇത്തരം അത്ഭുതങ്ങള്‍ ആയ കലാകാരന്മാര്‍ കേരളത്തില്‍ ഇനിയും ഉണ്ട്. അവര്‍ക്ക് ഈ കോടി രൂപ മേളയില്‍ എന്ത് ചാന്‍സ്‌ കൊടുത്തു. നാട്ടുകാരുടെ പണം അല്ലെ ?? കുറെ മുക്കി കഴിഞ്ഞാലും അല്‍പമെങ്കിലും കൊടുക്കാം അല്ലെ.??

പാഠം ഇതാണ് – ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ - ആഘോഷ രാവുകളില്‍ സായിപ്പന്മാരെ സുഖിപ്പിക്കാന്‍  കൊട്ടും പാട്ടും മേളവും ഒരുക്കുക. എന്നിട്ട് അത് നടത്തിയരെ കാണിച്ചിട്ട് – ‘’ദാ ഇത് കലാകരന്മാരല്ലേ/?? ഇവര്‍ക്ക് ചാന്‍സ്‌ കൊടുത്തില്ലേ എന്നൊക്കെ ഘന ഗാംഭീര്യത്തില്‍ മൊഴിയുക. എല്ലാത്തരം കമന്‍റ്കളും കേട്ട് നില്‍ക്കുന്നവന് ഈ മൊഴിയലുകള്‍ വഴി വലിയ തോതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാം.

  7.ടൂറിസ്റ്റ്‌ സീസണില്‍ മാത്രം പരിപാടികള്‍ സംഘടിപ്പിക്കുക. നാട് കാണാന്‍ വരുന്ന എല്ലാ സായിപ്പന്മാരെയും വിളിച്ചു കയറ്റാന്‍ ആളെ നിയോഗിക്കണം. എന്നിട്ട് അവരൊക്കെ ഈ പരിപാടി കാണാന്‍ വേണ്ടി മാത്രം അങ്ങ് ദൂരെ മഞ്ഞു മലയും ഏഴാം കടലും കടന്നു വന്നവരാണെന്നങ്ങു തട്ടി വിടണം. വന്ന എണ്ണം കാണിക്കാന്‍ - പ്രവേശന ഫീ – എന്ന വാക്കില്‍പിടിച്ചു വന്നവരുടെ പേരും അഡ്രസും വാങ്ങി സര്‍ക്കാരിനു കൊടുത്താല്‍ സര്‍ക്കാര്‍ അന്തിച്ച് ബാക്കി പണം ഉടനെ തരും

പണം കട്ടാല്‍ എങ്ങനെ നില്‍ക്കണം  എന്ന വിഷയത്തില്‍ ഇങ്ങനെ കുറെ പാഠങ്ങള്‍ -                           


                                         അവസാനിക്കുന്നില്ല.....Related Posts Plugin for WordPress, Blogger...

Facebook Plugin