2013, മാർച്ച് 9, ശനിയാഴ്‌ച

എങ്കില്‍ പാത്രങ്ങള്‍ കൂടി കഴുകിയെക്കൂ !!

FACE BOOK LINK

 ഓരോ തവണയും 'വാഹ്' എന്ന് പറയിപ്പിക്കുന്ന  തരം പരസ്യങ്ങള്‍ ഇറക്കാന്‍ ഐഡിയ നെറ്റ്വര്‍ക്കിന് അപാരമായ കഴിവുണ്ട്. An Idea can change your life  എന്ന സ്റ്റണ്ണിങ്ങ്  പരസ്യ വാചകവുമായാണ് ഐഡിയ  ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചുവടുറപ്പിച്ചത്. ഹലോ ഹണി ബണ്ണി എന്ന സൂപര്‍ ഹിറ്റ് പരസ്യത്തിന് തൊട്ടു പുറകെയാണ് ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ പരസ്യവുമായി ഐഡിയ വീണ്ടും  രംഗത്ത് എത്തുന്നത്‌..

 ഇത്തവണ  ' ഏക്‌ ദൂസ്‌രേ കോ സമജ്നെ കെ ലിയെ ടെലിഫോണ്‍ എക്സ്ചേഞ്ജ് , വാട്ട്‌ എന്‍ ഐഡിയ ' എന്ന വാചകങ്ങളാണ് പരസ്യ വാചകം. പരസ്യത്തിനു വലിയ അഭിനന്ദനമാണ് ലഭിച്ചത്. ലോവെ ലിന്‍റസ് ആണ് പരസ്യത്തിന്‍റെ ആശയാവിഷ്കാരം  . 

ഒരു സാധാരണ കുടുംബത്തിലെ തിരക്ക് പിടിച്ച പ്രഭാതവും ഭാര്യ -ഭര്‍ത്താക്കന്മാരുടെ കലഹവും കാണിച്ചു കൊണ്ടാണ് പരസ്യം തുടങ്ങുന്നത്. ജോലിക്കാരായ രണ്ടു പേരും പരസ്പരം ' എന്റെ ജീവിതം ഒരു ദിവസമെങ്കിലും ജീവിച്ചു നോക്ക്, അപ്പോഴറിയാം' എന്ന്  പറയുന്നു. കലഹം മൂത്ത് ഭക്ഷണം കൂടി കഴിക്കാതെ  ഭര്‍ത്താവ് അതിവേഗം പോകുന്നു. ഇതിനിടയില്‍ ബുദ്ധിമാനായ മകന്‍ പരസ്പരം ഇരുവരുടെയും ഫോണുകള്‍ മാറ്റി നല്‍കുന്നു. പിന്നീട് പല ഫോണുകള്‍ രണ്ടു പേര്‍ക്കും വരുന്നു. ഭാര്യയുടെ ഓരോ ദിവസത്തെയും തിരക്ക് ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ തിരക്ക് ഭാര്യക്കും ബോധ്യപ്പെടുന്നു. ഒടുവില്‍ അദ്ദേഹം ഇത്രയും ചെയ്യുന്നുന്നുണ്ടല്ലേ എന്ന് ഭാര്യയും അവള്‍ എങ്ങനെ ഇത്രയും മാനേജ് ചെയ്യുന്നു എന്ന് ഭര്‍ത്താവും മനസിലാക്കുന്നു. വൈകുന്നേരം വീട്ടിലെത്തുന്ന ഇരുവരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നു. ചായ കൊണ്ട് വരാന്‍ ഒരുങ്ങുന്ന ഭാര്യയോട് 'ഞാന്‍ കൊണ്ട് വരാം ' എന്ന് ഭര്‍ത്താവ് പറയുന്നു. എങ്കില്‍ 'പാത്രങ്ങള്‍ കൂടി കഴുകിയെക്ക്' എന്ന് തമാശ പറയുമ്പോള്‍ ' വാട്ട്‌ എന്‍ ഐഡിയ ' എന്ന് മകന്‍ പറയുന്നു . പിന്നീട് മകനോട്‌ അച്ഛന്‍ ' നീ ദിവസം മുഴുവന്‍ എന്ത് ചെയ്തു ' എന്ന് ചോദിക്കുമ്പോള്‍ ഫോണ്‍ അച്ഛന് നേരെ കൈമാറ്റത്തിനായി നീട്ടി ' മനസിലാക്കിക്കോ' എന്ന് പറയുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്‌ .

പരസ്പരം മനസിലാക്കുക, സ്നേഹിക്കുക, സ്നേഹം പ്രകടിപ്പിക്കുക, പരസ്പരം സഹായിക്കുക , അങ്ങനെ ജീവിതം സുന്ദരമാക്കുക എന്ന വലിയ സന്ദേശം പകര്‍ന്നു നല്‍കുന്ന പരസ്യ ചിത്രം ഒരുക്കിയ ഐഡിയ അഭിനന്ദനമര്‍ഹിക്കുന്നു.
പരസ്യം കാണാം 


1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...