2013, ജൂൺ 27, വ്യാഴാഴ്‌ച

കളിമണ്ണ് പോസ്റ്റര്‍, ഒപ്പം തെത്തെയുടെ അമിഞ്ഞപ്പാല്‍ കൊതിface book debate 


കളിമണ്ണ് സിനിമയുടെ പോസ്റ്റര്‍ രംഗത്തെത്തി.  ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ നായക കഥാപാത്രം കണ്ണ് കിട്ടാതിരിക്കാന്‍ പൊട്ട് തൊടുന്ന  പടം ചേര്‍ത്താണ് പോസ്റ്റര്‍.  .
നിലവില്‍ പ്രസവം കാണിച്ചെന്നും അമ്മമാരുടെയും പെണ്ണുങ്ങളുടെയും മനം കളഞ്ഞെന്നും ആരോപിച്ചു ഏറെ പേര്‍ സിനിമയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. പുതിയ പോസ്റ്ററും വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Juan José Bigas Luna
കളിമണ്ണ് സിനിമ പുറത്തിറങ്ങാനിരിക്കെ , കഴിഞ്ഞ ദിവസം സ്പാനിഷ്‌  സംവിധായകന്‍ Juan José Bigas Lunaയുടെ    'ദ ടിറ്റ്സ്‌ ആന്‍ഡ്‌ ദ മൂണ്‍' എന്ന പടം കാണാനിടയായി.
അമ്മിഞ്ഞ  കുടിക്കുന്ന അനിയനോടുള്ള കുശുമ്പും പാലു കുടിക്കാനുള്ള അതിയായ ആഗ്രഹവും കൊണ്ട് നടക്കുന്ന തെത്തെ എന്ന ബാലനാണ്  നായകന്‍.
തെല്ലും മറയില്ലാതെ , അമ്മിഞ്ഞ കൊടുക്കുന്ന സ്ത്രീകളും  കുടിക്കുന്ന ബാലനും സിനിമയുടെ തുടക്കവും ഒടുക്കവും തീര്‍ക്കുന്നു. സിനിമയിലെ ഒരു ഭാഗം ഈ ബ്ലോഗ്‌ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു. അത്തരം സിനിമകള്‍ സംവിധാനം ചെയ്ത ലുണയെ പോലുള്ളവര്‍ക്ക് കളിമണ്ണിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടാകുന്ന വിവാദ കൊടുങ്കാറ്റുകള്‍ കണ്ടാല്‍ ഒരു പക്ഷെ ചിരി വന്നേക്കും .

 
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...