2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

68 വാക്കുകള്‍ ഉള്‍പ്പെട്ട എസ്.എം.എസുകള്‍ക്ക് വിലക്ക്ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.എം.എസ് ദുരുപയോഗം തടയാന്‍ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ  തെരഞ്ഞെടുത്ത വാക്കുകള്‍ രേഖപ്പെടുത്തിയ എസ്.എം.എസുകള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പാര്‍ട്ടി നേതാക്കളുടെയും പേരുകള്‍ ഉള്‍പ്പെടെ 68 വാക്കുകളാണ് ബ്ളോക് ചെയ്യപ്പെടുക
ഈ വാക്കുകളുള്ള എസ്.എം.എസുകള്‍ അയച്ചാല്‍ വിതരണം നടക്കില്ല. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി, ബാജ്പ, ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ, എ.ഐ.ഡി.എം.കെ, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, തൃണമൂല്‍, ശിവസേന, ബി.എസ്.പി, സമാജ് വാദി, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ വിവിധ രീതികളില്‍ ടൈപ്പ് ചെയ്ത പേരുകള്‍ ഈ പട്ടികയിലുണ്ട്.വ്യക്തികളുടെ പേര് അടങ്ങിയ പട്ടികയില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മോദി, കെജ്രി, അമ്മ, നമോ, മായാവതി, ലാലു, മുലായം എന്നിവയുടെ വിവിധ തരങ്ങളും ചേര്‍ത്തിരിക്കുന്നു.

ലോക്സഭ, കാര്യകര്‍ത്ത, മിനിസ്റ്റര്‍, നവ നിര്‍മാണ്‍, ഇലക്ഷന്‍, ചുനാവ്, പാര്‍ലമെന്‍റ് സഭ, മെംബര്‍ ഓഫ് പാര്‍ലമെന്‍റ്, സന്‍സദ്, പൊളിറ്റിക്സ്, പൊളിറ്റിക്കല്‍, ലോക്പാല്‍, കോണ്‍സ്റ്റിറ്റ്യൂവന്‍സി, ലെജിസ്ളേച്ചര്‍, കാര്യലയ, സര്‍ക്കാര്‍, കറപ്ഷന്‍, മെഹംഗായ് എന്നിവയാണ് മറ്റ് വാക്കുകള്‍. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാപിത താല്‍പര്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസ് പ്രവാഹം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്്.

 തെരഞ്ഞെടുപ്പ് ചട്ടലംഘനം, പെരുമാറ്റചട്ട ലംഘനം എന്നിവയുണ്ടാകുന്നത് തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ചട്ടവിരുദ്ധമായ എസ്.എം.എസ് ലഭിച്ചാല്‍ കിട്ടിയതും അയച്ചതുമായ നമ്പരുകള്‍ പൊലീസിന് നല്‍കണമെന്ന് കമ്മീഷന്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. പ്രചാരണ ഭാഗമായി അയക്കുന്ന ഇത്തരം എസ്.എം.എസില്‍ ചട്ടലംഘനം ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും. 48 മണിക്കൂര്‍ മുമ്പ് മുതലുള്ള കൂട്ട എസ്്.എം.എസുകള്‍ക്കും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...