2014, ജൂൺ 23, തിങ്കളാഴ്‌ച

ഒടുവില്‍ ബദ്രി യാത്രയായി !അമ്മയുടെ കരളായ ബദ് രിയെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് പത്രത്തില്‍ എഴുതിയത്. കുഞ്ഞിന്റെ അച്ഛന്‍ പ്രദീപ്‌ ഓഫീസിലെത്തി സംസാരിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ വിഷമം അപ്പോള്‍ എന്റെ മുഖത്ത് കാണാതിരിക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. ഒരു മകള്‍ നേരത്തെ മരിച്ചു. മറ്റൊരു കുഞ്ഞുണ്ട്. ബദ്രി മൂന്നാമത്തെ മകനാണ്. പക്ഷെ, മരിച്ചു പോയേക്കും . വാര്‍ത്ത വന്നാല്‍ ശസ്ത്രക്രിയ നടത്താനുള്ള പണം കിട്ടും . വാര്‍ത്ത കൊടുക്കണം എന്ന് പറഞ്ഞാണ് ആ അച്ഛന്‍ വന്നത് . മകന്റെ പടങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് നല്‍കുകയും ചെയ്തു. വാര്‍ത്ത‍ നല്‍കി. മറ്റു തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ വിളിച്ചു ചോദിയ്ക്കാന്‍ കഴിഞ്ഞില്ല .അപ്പോഴാണു കഴിഞ്ഞ ആഴ്ച ഡസ്ക് ഡ്യൂട്ടിക്കിടെ വീണ്ടും ബദ്രിയുടെ പടം എന്റെ കയ്യില്‍ കയറി വരുന്നത്. ആലപ്പുഴയില്‍ നിന്നുള്ള വാര്‍ത്തയും.  ആ കുഞ്ഞു മരിച്ചു പോയിരിക്കുന്നു. ചേര്‍ത്തല നിവാസികള്‍ ഒന്നടങ്കം ഇറങ്ങി ഒരൊറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 45 ലക്ഷം രൂപയാണ്. പക്ഷെ, നിശ്ചയിച്ച ശസ്ത്രക്രിയ ദിനത്തിന് മുന്‍പ് ആ കുഞ്ഞു മരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...