2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

അതിജീവനത്തിൻറെ പെരുങ്കടൽ


madhyamam Online
സം​​സ്​​​ഥാ​​ന​​ത്ത്​ ഫി​​ഷ​​റീ​​സ്​ സ്​​​കൂ​​ളു​​ക​​ൾ ധാ​​രാ​​ള​​മു​​ണ്ട്. എ​​ന്നാ​​ൽ, ക​​ട​​ലി​​നെ തൊ​​ട്ട​​റി​​ഞ്ഞു​​ള്ള പ​​ഠ​​നം ​
എ​​വി​​ടെ​​യു​​മി​​ല്ല. പാ​​ഠ​​പു​​സ്​​​ത​​ക​​ങ്ങ​​ൾ ത​​ൽ​ക്കാ​​ല​​ത്തേ​​ക്ക്​ അ​​ട​​ച്ചുെ​വ​​ച്ച്, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ തീ​​ര​​ദേ​​ശ 
മേ​​ഖ​​ല​​യി​​ൽ​നി​​ന്നു​​ള്ള ര​​ണ്ട്​ പ്ല​​സ്​ ടു ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ട​​ലി​​ലി​​റ​​ങ്ങി ക​​ട​​ലി​​നെ​​ക്കു​​റി​​ച്ച്​ പ​​ഠി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. 
ക​​ട​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള പ​​ഠ​​ന​​മാ​​ണെ​​ങ്കി​​ലും ക​​ട​​ൽ​​വെ​​ള്ള​​ത്തി​​ൽ കാ​​ലു ന​​ന​​ക്കാ​​ൻ പോ​​ലും 
അ​​വ​​സ​​രം​കി​​ട്ടാ​​ത്ത കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ ഫി​​ഷ​​റീ​​സ് ഹ​​യ​​ർ​ സെ​​ക്ക​​ൻ​ഡ​​റി വി​​ദ്യാ​​ർ​​ഥി സ​​മൂ​​ഹ​​ത്തി​​നും 
ഇ​​വ​​രു​​ടെ നേ​​ട്ടം മാ​​തൃ​​ക​​യും അ​​ഭി​​മാ​​ന​​വു​​മാ​​ണ്. തീ​​ർ​​ച്ച​​യാ​​യും, ഇ​​തൊ​​രു അ​​തി​​ജീ​​വ​​ന​​ത്തി​െ​ൻ​റ ക​​ഥ​​യാ​​ണ്


നീ​​​ല​​​പ്പൊ​​​ന്മാ​​​നെ പോ​​​ലെ, തോ​​​ണി​​​യി​​​ൽ​നി​​​ന്ന് ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​രൊ​​​റ്റ ചാ​​​ട്ടം. ക​​​ര​​​കാ​​​ണാ നീ​​​ല​​​പ്പ​ര​​​പ്പും മേ​​​ഘ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ഒ​​​ഴു​​​കി ന​​​ട​​​ക്കു​​​ന്ന നീ​​​ലാ​​​കാ​​​ശ​​​വും ഒ​​​രു നൊ​​​ടി​​​യി​​​ട കൊ​​​ണ്ട് ക​​​ണ്ണി​​​ൽ​നി​​​ന്നും മ​​​റ​​​ഞ്ഞു. ത​​​ല​​​ക്ക് മു​​​ക​​​ളി​​​ൽ ജ​​​ലോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലൂ​​​ടെ സൂ​​​ര്യ​​​പ്ര​​​കാ​​​ശം അ​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്നു. ക​​​ട​​​ല​​​മ്മ തി​​​ര​കൊ​​​ണ്ട് തൊ​​​ട്ടി​​​ലാ​​​ട്ടു​​​ന്നു​​​ണ്ട്. ഒ​​​രു ​ൈക​​ ​അ​ക​​​ല​​​ത്തി​​​ൽ മാ​​​ത്രം കാ​​​ഴ്ച​​​ക​​​ൾ കാ​​​ണാം. അ​​​തി​​​ന​​​പ്പു​​​റം ക​​​ട​​​ലാ​​​യ ക​​​ട​​​ലി​െ​​ൻ​​റ ജ​​​ല​​​ച്ച​ു​​​മ​ർ മാ​​​ത്രം. സ​​​ചി​​​ൻ കൂ​​​ട്ടു​​​കാ​​​ര​​​നാ​​​യ കി​​​ര​​​ണി​െ​​ൻ​​റ കൈ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​മ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചു, അ​​​ല്ല, ഇ​​​തൊ​​​ന്നും സ്വ​​​പ്ന​​​മ​​​ല്ല. എ​​​ല്ലാം ക​​​ട​​​ൽ​പോ​​​ലെ സ​​​ത്യം. പി​​​ന്നെ, അ​​​വ​​​ർ പ​​​തു​​​ക്കെ പ​​​ത്തു​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​െ​​ൻ​​റ താ​​​ഴ്ച​​​യു​​​ള്ള ക​​​ട​​​ലാ​​​ഴ​​​ത്തി​​​ലേ​​​ക്കു മു​​​ങ്ങാ​​​ങ്കു​ഴി​​​യി​​​ട്ടു.
സ​​​ചി​​​ൻ ഹാം​​​ലെ​​​റ്റും (18) കി​​​ര​​​ൺ ഡെ​​​ൻ​​​സ​​​ണും (17) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ലി​​​യ​​​തു​​​റ ഗ​​​വ.​​ വി.​​​എ​​​ച്ച്.​​​എ​​​സ്.​​​ഇ​യി​​​ലെ പ്ല​​​സ്ടു ര​​​ണ്ടാം​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​ക​​​ളാ​​​ണ്. ഇ​​​പ്പോ​​​ൾ സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ഹീ​​​റോ​​​ക​​​ളാ​​​ണ് ​​ഇ​രു​​​വ​​​രും. കാ​​​ര​​​ണം, ഈ ​​​ചെ​​​റി​​​യ പ്രാ​​​യ​​​ത്തി​​​ൽ​​​ത​​​ന്നെ സ്‌​​​കൂ​​​ബ ഡൈ​​​വി​​​ങ് കോ​​​ഴ്സി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ലൈ​​​സ​​​ൻ​​​സ് ആ​​​ണ് ​​ഇ​വ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. മാ​​​ത്ര​​​മ​​​ല്ല, വി​​​വി​​​ധ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ അ​​​വ​​​ർ ക​​​ട​​​ലി​​​ൽ മു​​​ങ്ങി​​​ത്ത​​​പ്പി അ​​​ടി​​​ത്ത​ട്ടി​​​ൽ അ​​​ടി​​​ഞ്ഞുകൂ​​​ടി​​​യ മാ​​​ലി​​​ന്യം പെ​​​റു​​​ക്കി ക​​​ര​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ്. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ക​​​ട​​​ലി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കും കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കും വേ​​​ണ്ടി ക​​​ട​​​ലി​​​ന​​​ടി​​​യി​​​ൽ മു​​​ട്ടു​​​കു​​​ത്തി പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലും അ​​​വ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. 

പ​​​നി​​​യ​​​മ്മ​​​യു​​​ടെ മ​​​ക​​​ൻ സ​​​ചി​ൻ
മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ മ​​​ക​​​നാ​​​ണ് സ​​​ചി​​​ൻ. മ​​​ക​​​ൻ പ​​​ഠി​​​ച്ചു വ​​​ലി​​​യ ആ​​​ളാ​​​ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​മ്മ പ​​​നി​​​യ​​​മ്മ​​​യു​​​ടെ ആ​​​ശ. എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും ക​​​ട​​​ലി​​​ൽ പോ​​​യാ​​​ൽ എ​​​ന്നും ക​​​ട​​​ൽ​​​പ്പ​​​ണി​​​ക്കി​​​റ​​​ങ്ങേ​​​ണ്ടി​വ​​​രു​​​മെ​​​ന്ന് ആ ​​​അ​​​മ്മ ആ​​​ശ​​​ങ്ക​​​പ്പെ​​​ട്ടു. വ​​​റു​​​തി​​​യു​​​ടെ ദു​​​രി​​​ത​​​ങ്ങ​​​ളി​​​ൽ​നി​​​ന്നും മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ മ​​​ക​​​നെ ര​​​ക്ഷി​​​ക്കാ​മെ​​​ന്ന് ആ ​​​അ​​​മ്മ കി​​​നാ​​​വ് ക​​​ണ്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ആ ​​​മ​​​ക​​​ൻ അ​​​ൽ​പം വൈ​​​കി​​​യാ​​​ണെ​​​ങ്കി​​​ലും ക​​​ട​​​ല​​​മ്മ​​​യു​​​ടെ മ​​​ടി​​​ത്ത​​​ട്ടി​​​ലേ​​​ക്കു ത​​​ന്നെ തി​​​രി​​​കെ​​​യെ​​​ത്തി. അ​​​ത് കാ​​​ണാ​​​ൻ പ​​​നി​​​യ​​​മ്മ ഇ​​​ല്ല. ഹൃ​​​ദ​​​യ​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖം​മൂ​​​ലം 2010ൽ ​​​അ​​​വ​​​ർ മ​​​രി​​​ച്ചു. അ​​​ന്ന് സ​​​ചി​​​ന് പ്രാ​​​യം 10. അ​​​നു​​​ജ​​​ൻ സ്​​റ്റീ​വോ​​​ക്ക് ഏ​​​ഴു വ​​​യ​​​സ്സ്. എ​​​ങ്കി​​​ലും വി​​​ഴി​​​ഞ്ഞം കോ​​​ട്ട​​​പ്പു​​​റം തെ​​​ന്നൂ​​​ർ​​​ക്കോ​​​ണം വി​​​ദ്യാ​​​ഭ​​​വ​​​ൻ വീ​​​ട്ടി​​​ൽ ഹാം​​​ലെ​​​റ്റ് ആ​​​ൽ​​​ബി​​​യെ​​​ന്ന മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി മ​​​ക്ക​​​ളെ അ​​​ല്ല​​​ലും അ​​​ല​​​ട്ട​​​ലും ഇ​​​ല്ലാ​​​തെ വ​​​ള​​​ർ​​​ത്തി. മു​​​ണ്ട് മു​​​റു​​​ക്കി​​​യു​​​ടു​​​ത്തും ക​​​ഠി​​​ന​​​മാ​​​യി അ​​​ധ്വാ​​​നി​​​ച്ചും മ​​​ക്ക​​​ൾ​​​ക്ക് മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. ഏ​​​തൊ​​​രു വി​​​ദ്യാ​​​ർ​​​ഥി​യെ​​​യും പോ​​​ലെ അ​​​വ​​​ർ പ​​​ഠ​​​നം തു​​​ട​​​ർ​​​ന്നു. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​ൽ അ​​​രു​​​ൺ അ​​​ലോ​​​ഷ്യ​​​സ് സ​​​ചി​െ​​ൻ​​റ ജീ​​​വി​​​തം മാ​​​റ്റി​​​മ​​​റി​​​ക്കാ​​​ൻ പ്രാ​​​പ്‌​​​ത​​​മാ​​​യ ഒ​​​രു ഓ​​​ഫ​​​ർ മു​​​ന്നി​​​ൽ കൊ​​​ണ്ടു​വ​​​ന്നു വെ​​​ച്ച​​​ത്, സ്‌​​​കൂ​​​ബ ഡൈ​​​വി​​​ങ്. എ​​​ന്നാ​​​ൽ, അ​​​മ്മ​​​യു​​​ടെ ഇ​​​ഷ്​​ട​ങ്ങ​​​ളെ ജീ​​​വി​​​ത​​​ല​​​ക്ഷ്യ​​​മാ​​​യി കാ​​​ണു​​​ന്ന സ​​​ചി​ൻ ആ​​​ദ്യം ആ ​​​ഓ​​​ഫ​​​ർ മു​​​ൻ​​​പി​​​ൻ നോ​​​ക്കാ​​​തെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. പി​​​ന്നീ​​​ട് കി​​​ര​​​ൺ ആ​​​ണ് സ​​​ചി​ന്​ ​​​പ്ര​ചോ​ദ​നം പ​​​ക​​​ർ​​​ന്ന​​​ത്. 

കി​​​ര​​​ണം​പോ​​​ലെ ചി​​​രി​​​ക്കു​​​ന്ന​​​വ​​​ൻ
ഒ​​​ഴി​​​വു കാ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ൽ​​​പ​​​ണി​​​ക്കു പോ​​​യി​​​ട്ടു​​​ണ്ട് കി​​​ര​​​ൺ. പി​​​താ​​​വ് ഡെ​​​ൻ​​​സ​​​ൺ പ​​​നി​​​യ​​​ടി​​​മ​​​ക്കൊ​​​പ്പ​​​മാ​​​ണ് ആ ​​​ക​​​ട​​​ൽ യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. വ​​​ലി​​​യ ദൂ​​​ര​​​ങ്ങ​​​ള​​​ല്ല, എ​​​ങ്കി​​​ലും പൊ​​​ങ്ങി​​​യും താ​​​ണും ക​​​ല​​​ങ്ങി​​​മ​​​റി​​​ഞ്ഞും തി​​​ര​​​യ​​​ടി​​​ക്കു​​​ന്ന ക​​​ട​​​ലി​​​നെ തൊ​​​ട്ട​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു അ​​​രു​​​ൺ മാ​​​ഷ് ക​​​ട​​​ലി​​​ൽ മു​​​ങ്ങാ​​​ങ്കു​ഴി​​​യി​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം മു​​​ന്നി​​​ൽ​വെ​​​ച്ച​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ലൊ​​​ന്നും ആ​​​ലോ​​​ചി​​​ച്ചി​​​ല്ല. വി​​​ഴി​​​ഞ്ഞം കോ​​​ട്ട​​​പ്പു​​​റം പി​​​റ​​​വി​​​ളാ​​​കം ക​​​ര​​​യ​​​ടി​​​വി​​​ള​​​യി​​​ലെ ഡെ​​​ൻ​​​സ​​​ൺ-​​​മേ​​​രി ദ​​​മ്പ​​​തി​​​ക​​​ൾ മ​​​ക​െ​​ൻ​​റ ആ​​​ശ​​​ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ വി​​​സ്മ​​​യ​​​ങ്ങ​​​ൾ
ഫു​​​ട്​​ബാ​​​ൾ മൈ​​​താ​​​നം പോ​​​ലെ നി​​​ര​​​പ്പു​​​ള്ള​​​തും വി​​​ശാ​​​ല​​​വു​​​മാ​​​ണ് ക​​​ട​​​ലി​െ​​ൻ​​റ അ​​​ടി​​​ത്ത​ട്ട്. ന​​​ല്ല മ​​​ണ​​​ൽ. ഇ​​​ൻ​​​സ്ട്ര​ക്ട​​​ർ​മാ​​​രു​​​ടെ നി​​​ർ​​​ദേ​ശം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ​​​ഠ​​​ന​പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് ശേ​​​ഷം ഓ​​​ടി​​​ക്ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി. ആ ​​​വ​​​ഴി ക​​​ട​​​ന്നു​പോ​​​കു​​​ന്ന മീ​​​ൻ​​​കൂ​​​ട്ട​​​ങ്ങ​​​ൾ ഇ​​​വ​​​രു​​​ടെ വ​​​സ്ത്ര​​​ത്തി​​​ൽ പ​​​റ്റി​​​ച്ചേ​​​ർ​​​ന്നു കൂ​​​ടെ​​​ക്ക​ളി​​​ച്ചു. ക​​​ര​​​യി​​​ലാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന ശ​​​ബ്​​ദം ക​​​ട​​​ലി​​​ന​​​ടി​​​യി​​​ൽ അ​​​ഞ്ചു മ​​​ട​​​ങ്ങു ഉ​​​ച്ച​​​ത്തി​​​ലാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക. മു​​​ക​​​ൾ പ​​​ര​​​പ്പി​​​ലൂ​​​ടെ ബോ​​​ട്ടു​​​ക​​​ൾ പോ​​​കു​​​ന്ന ശ​​​ബ്​​ദം കേ​​​ട്ട് പ​​​ല​​​പ്പോ​​​ഴും ഞെ​​​ട്ടി​​​ത്ത​​​രി​​​ച്ചു. വാ​​​യ വ​​​ഴി​​​യാ​​​ണ് ശ്വ​​​സി​​​ക്കു​​​ന്ന​​​ത്‌. തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​തൊ​​​രു ബു​​​ദ്ധി​​​മു​​​ട്ട് ആ​​​യി​​​രു​​​ന്നു. വ​​​ട​​​ക്കു​​​നോ​​​ക്കി യ​​​ന്ത്ര​​​മി​​​ല്ലാ​​​തെ ദി​​​ശ അ​​​റി​​​യു​​​ക എ​​​ളു​​​പ്പ​​​മ​​​ല്ല. ന​​​ല്ല സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​മു​​​ള്ള സ​​​മ​​​യം ആ​​​ണെ​​​ങ്കി​​​ൽ, ഒ​​​പ്പം തെ​​​ളി​​​ഞ്ഞ വെ​​​ള്ളം ആ​​​ണെ​​​ങ്കി​​​ൽ കു​​​റ​​​ച്ചു ദൂ​​​രം വ​​​രെ കാ​​​ഴ്ച​​​ക​​​ൾ കാ​​​ണാം. അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​രു​​​ട്ട് ആ​​​യി​​​രി​​​ക്കും. ഓ​​​ക്സി​​​ജ​​​ൻ തീ​​​ർ​​​ന്നാ​​​ൽ ആം​​​ഗ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ബ​​​ഡി​​​യെ അ​​​റി​​​യി​​​ക്ക​​​ണം. ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യം ഉ​​​ണ്ടാ​​​യ​​ാ​ലോ മു​​​റി​​​വ് പ​​​റ്റി​​​യാ​​​ലോ ഒ​​​ക്കെ ആം​​​ഗ്യ​​​മാ​​​ണ് നി​​​യ​​​മം. ഓ​​​ക്സി​​​ജ​​​ൻ സി​​​ലി​​​ണ്ട​​​റി​​​ൽ​നി​​​ന്നും ശ്വ​​​സി​​​ക്കു​​​മ്പോ​​​ൾ നൈ​​​ട്ര​​​ജ​​​ൻ അ​ക​ത്തു​​​ചെ​​​ല്ലും, ഇ​​​ത് ബോ​​​ധ​​​ക്ഷ​​​യ​​​ത്തി​​​നു ഇ​​​ട​​​യാ​​​ക്കി​​​യേ​​​ക്കും. അ​​​പ്പോ​​​ൾ ബ​​​ഡി ആ​​​ണ് സ​​​ഹാ​​​യം ചെ​​​യ്യേ​​​ണ്ട​​​ത്.​​ മു​​​ങ്ങ​​​ൽ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചു ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ഞ്ചാ​​​ര​​​ത്തി​​​ന് ബ​​​ഡി എ​​​ന്ന് ഓ​​​മ​​​ന​​​പ്പേ​​​രു​​​ള്ള നീ​​​ന്ത​​​ൽ പ​​​ങ്കാ​​​ളി വേ​​​ണം. ഓ​​​പ​ൺ വാ​​​ട്ട​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലും അ​​​ഡ്വാ​​​ൻ​​​സ്ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലും പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​വ​​​രു​​​ടെ സം​​​ഘ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​നി​​​ന്നു​​​ള്ള പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മു​​​ങ്ങ​​​ലു​​​കാ​​​രും സി​​​റ്റി​​​സ​​​ൺ സ​​​യ​​​ൻ​​​റി​​​സ്​​​​റ്റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. 
ആ​​​ശ​​​ങ്ക​​​ക​​​ൾ അ​​​ന​​​വ​​​ധി ആ​​​യി​​​രു​​​ന്നു. സ​​​ചി​ െൻ​​റ പ​​​പ്പ ഒ​​​ഴി​​​കെ​​​യു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളെ​​​ല്ലാം ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തെ എ​​​തി​​​ർ​​​ത്തു. വേ​​​ണ്ടാ മോ​​​നെ​​​യെ​​​ന്നു പ​​​റ​​​ഞ്ഞ്​ മു​​​ത്ത​​​ശ്ശി ക​​​ര​​​ഞ്ഞു.​​ പി​​​ന്നീ​​​ട്​ സ​​​ചി​​​ന്​ വേ​​​ണ്ട ഫീ​​​സി​െ​​ൻ​​റ ഒ​​​രു​പ​​​ങ്ക്​ ത​​​ന്ന​​​ത്​ ഇൗ ​​​മു​​​ത്ത​​​ശ്ശി​​​യാ​​​ണ്.​​ ക​​​ട​​​ലാ​​​ഴം കു​​​റ​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​രു​​​ന്നു ആ​​​ദ്യഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം. അ​​​വ​​​സാ​​​ന​ഘ​​​ട്ട​​​ത്തി​​​ൽ മ​​​ര്യ​​​നാ​​​ട് എ​​​ന്ന പ്ര​​​ദേ​​​ശ​​​ത്തെ ആ​​​ഴം​കൂ​​​ടി​​​യ ക​​​ട​​​ലി​​​ൽ ഇ​​​റ​​​ങ്ങി. ക​​​ര​​​യി​​​ൽ​നി​​​ന്നും ര​​​ണ്ടു കി​.​മീ​​​റ്റ​​​ർ ദൂ​​​രെ ചെ​​​ന്നാ​​​ണ് വെ​​​ള്ള​​​ത്തി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​ത്. ആ​​​ഴ​​​മു​​​ള്ള ഭാ​​​ഗ​​​ത്തു ചാ​​​ടു​​​മ്പോ​​​ൾ സ്രാ​​​വ് ക​​​ടി​​​ക്കു​​​മോ എ​​​ന്ന് ആ​​​ശ​​​ങ്ക ഉ​​​ണ്ടാ​​​യി​​​രു​​​ന്നു -​സ​​​ചി​​​നും കി​​​ര​​​ണും ഓ​​​ർ​​​ത്തു ചി​​​രി​​​ച്ചു. പ​​​വി​​​ഴ​​​പ്പു​​​റ്റു​​​ക​​​ൾ കാ​​​ണാ​​​മെ​​​ന്നും ക​​​രു​​​തി. എ​​​ന്നാ​​​ൽ, തോ​​​ണി​​​യി​​​ൽ​നി​​​ന്നും ചാ​​​ടി ആ​​​ഴ​​​ത്തി​​​ലേ​​​ക്ക് ഊ​​​ളി​​​യി​​​ട്ട സം​​​ഘം ക​​​ണ്ട​​​ത് അ​​​ടി​​​ത്ത​ട്ടി​​​ൽ കൂ​​​മ്പാ​​​ര​​​മാ​​​യി കി​​​ട​​​ക്കു​​​ന്ന പ്ലാ​​​സ്​​റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​ണ്. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന് ശേ​​​ഷ​​​മു​​​ള്ള ഒ​​​രു ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു അ​​​വ​​​സാ​​​ന​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം. ഓ​​​ഖി ക​​​ട​​​ലി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച മാ​​​ലി​​​ന്യ​​​ത്തി​െ​​ൻ​​റ അ​​​ള​​​വ് ഭീ​​​ക​​​ര​​​മാ​​​ണ് എ​​​ന്ന് ഇ​​​വ​​​രു​​​ടെ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​റും മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി​​​സ്​​റ്റും ഇ​​​ന്ത്യ​​​യി​​​ലെ മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ലെ ആ​​​ദ്യ വ​​​നി​​​ത സ്‌​​​കൂ​​​ബ ഡൈ​​​വ​​​റു​മാ​​​യ അ​​​നീ​​​ഷ അ​​​നി ബെ​​​ന​​​ഡി​​​ക്ട് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു. 

ബോ​​​ട്ട് കാ​​​ണാ​​​നി​​​ല്ല
താ​​​ഴ്ച​​​യി​​​ൽ​നി​​​ന്നും മ​​​ട​​​ങ്ങി​വ​​​രു​​​ന്ന​​​തി​​​നി​​​ടെ സേ​​​ഫ്റ്റി സ്​​റ്റോ​​​പ്​ എ​​​ടു​​​ത്തി​​​രു​​​ന്നു. മു​​​ക​​​ൾ​​​പ്പ​​​ര​​​പ്പി​​​ലെ​​​ത്താ​​​ൻ​​ അ​​​ഞ്ചു മീ​​​റ്റ​​​റു​​​​ള്ള​​​പ്പോ​​​ൾ മൂ​​​ന്നു മി​​​നി​​​റ്റ് നീ​​​ന്ത​​​ൽ നി​​​ർ​ത്തി അ​​​ന​​​ങ്ങാ​​​തെ നി​​​ന്നു. ക​​​ട​​​ലി​െ​​ൻ​​റ മ​​​ധ്യ​​​ഭാ​​​ഗ​​​ത്തു​​​ള്ള ഒ​​​ഴു​​​ക്ക് അ​​​തി​​​ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ഉ​​​യ​​​ർ​​​ന്നു പൊ​​​ങ്ങി​​​വ​​​ന്നു മു​​​ഖ​​​ത്തെ മാ​​​സ്ക് മാ​​​റ്റി നോ​​​ക്കി​​​യ​​​പ്പോ​​​ൾ ക​​​ര​​​യി​​​ൽ​നി​​​ന്നും വ​​​ന്ന ബോ​​​ട്ട് കാ​​​ണാ​​​നി​​​ല്ല. ഏ​​​ഴു​​​പേ​​​രി​​​ൽ നാ​​​ലു​​​പേ​​​രും പ​​​രി​​​സ​​​ര​​​ത്തെ​​​ങ്ങും ഇ​​​ല്ല. പി​​​ന്നീ​​​ട്, ഒ​​​രു കി​.​മീ​​​റ്റ​​​റോ​​​ളം നീ​​​ന്തി​​​യാ​​​ണു ബോ​​​ട്ട് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മ​​​റ്റു​​​ള്ള​​​വ​​​രെ പി​​​ന്നെ​​​യും കു​​​റെ ദൂ​​​രെ​നി​ന്നാ​​​​​ണ് ക​​​ണ്ടുകി​​​ട്ടി​​​യ​​​ത്. അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ റെ​​​സ്ക്യൂ ഡൈ​​​വി​​​ങ് പ​​​ഠി​​​ക്ക​​​ണം എ​​​ന്നാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും ആ​​​ഗ്ര​​​ഹം. അ​​​തി​​​നു പ​​​ണ​​​ച്ചെ​ല​​​വു​​​ണ്ട്. ആ ​​​തു​​​ക​​​യി​​​ലെ വ​​​ലി​​​യൊ​​​രു ഭാ​​​ഗം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് ഫ്ര​​​ൻ​ഡ്​​സ്​ ഓ​​​ഫ് മ​​​റൈ​​​ൻ ലൈ​​​ഫ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ്. 
മാ​​​ർ​​​ഗ​നി​​​ർ​​​ദേ​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ഈ ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ 2009 മു​​​ത​​​ലു​​​ള്ള വ​​​ള​​​ൻ​​​റി​​​യ​​​റും നി​​​ല​​​വി​​​ൽ പ്രോ​​​ഗ്രാം ടീം ​​​മെം​ബ​റു​​​മാ​​​യ അ​​​നീ​​​ഷ​​​യ​ു​​​ണ്ട്. 

വ​​​ലി​​​യ​​​തു​​​റ​​​യു​​​ടെ സ്വ​​​ന്തം അ​​​നീ​​​ഷ
രൂ​​​പം​കൊ​​​ണ്ട് ആ​​​രെ​​​യും അ​​​ള​​​ക്ക​​​രു​​​ത് എ​​​ന്നൊ​​​രു പ​​​ഴ​​​മൊ​​​ഴി​​​യു​​​ണ്ട്. അ​​​നീ​​​ഷ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഏ​​​റെ സ​​​ത്യ​​​മാ​​​ണി​​​ത്. കാ​​​ഴ്ച​​​യി​​​ൽ, അ​​​നീ​​​ഷ സ്വ​​​യം പ​​​റ​​​യു​​​ന്ന പോ​​​ലെ ‘വെ​​​റും ന​​​ത്തോ​​​ലി’.​​ എ​​​ന്നാ​​​ൽ, അ​​​നീ​​​ഷ വ​​​ലി​​​യൊ​​​രു തി​​​മി​​ം​ഗ​​​ലം ആ​​​ണെ​​​ന്ന് പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കൊ​​​ക്കെ മ​​​ന​​​സ്സി​ലാ​​​കും. അ​​​ത്ര​​​ക്കും നേ​​​ട്ട​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ഈ ​​​പെ​​​ൺ​​​കു​​​ട്ടി സ്വ​​​ന്തം സ്ഥാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ
​​​ടു​​​ത്തി വെ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ള്ള​​​ക്ക​​​ട​​​വ് വ​​​ലി​​​യ​​​തു​​​റ TC71/369(1) അ​​​നി ഹൗ​​​സി​​​ൽ മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി​യാ​യ അ​​​നി ബെ​​​ന​​​ഡി​​​ക്ടി​െ​​ൻ​​റ​​​യും എ​​​സ്.​​ റീ​​​ന​​​യു​​​ടെ​​​യും ര​​​ണ്ടു പെ​ൺ​മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത​​​വ​​​ളാ​​​ണ് ഈ 26​​​കാ​​​രി.
മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ​​​പ്ര​​​കാ​​​രം ഋ​​​തു​​​മ​​​തി​​​യാ​​​യ സ്ത്രീ​​​ക​​​ൾ വ​​​ള്ള​ത്തി​​​ലോ മ​​​ത്സ്യ​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലോ സ്പ​​​ർ​​​ശി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ഈ ​​​വി​​​ല​​​ക്കു​ള്ള​​​തു​കൊ​​​ണ്ടു ക​​​ട​​​ലു​​​മാ​​​യു​​​ള്ള വ​​​ലി​​​യ​ബ​​​ന്ധം മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ൾ​​​ക്കി​​​ല്ല. ക​​​ട​​​ലി​​​ൽ പോ​​​യി വീ​​​ട്ടി​​​ലെ പു​​​രു​​​ഷ​​​ന്മാ​​​ർ കൊ​​​ണ്ടു​വ​രു​​​ന്ന മീ​​​ൻ ക​​​റി വെ​​​ക്കു​​​ക​​​യോ അ​​​വ ച​​​ന്ത​​​യി​​​ൽ വി​​​ൽ​​​ക്കു​​​ക​​​യോ മാ​​​ത്ര​​​മാ​​​ണ് സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ. പ​​​ഠ​​​നം​പോ​​​ലും അ​​​തി​​​വി​​​ദൂ​​​ര സ്വ​​​പ്ന​മാ​​​ണ്. പ​​​ര​​​മാ​​​വ​​​ധി പ്ല​​​സ്ടു വ​​​രെ പ​​​ഠ​​​നം, ശേ​​​ഷം വി​​​വാ​​​ഹം. ക​​​ൺ​മു​ന്നി​​​ലു​​​ള്ള സ്‌​​​കൂ​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്താ​​​മെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ പ്ല​​​സ്‌​​ ടു ​വ​​​രെ​​​യെ​​​ങ്കി​​​ലും പോ​​​കാ​​​ൻ ക​​​ഴി​​​യൂ.​​ അ​​​ത്ത​​​ര​മൊ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ൽ​നി​​​ന്നാ​​​ണ് വി​​​ല​​​ക്കു​​​ക​​​ളോ​​​ട് പ​​​ട​​​പൊ​​​രു​​​തി ഒ​​​രു മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി പെ​​​ൺ​​​കു​​​ട്ടി പ​​​ഠ​​​ന​​​ത്തി​​​ന് ബ്രി​​​ട്ട​​​ൻ വ​​​രെ​​​യെ​​​ത്തു​​​ന്ന​​​ത്. ഈ ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​നി​​​ന്നും ആ​​​ദ്യ​​​മാ​​​യി സ്‌​​​കൂ​​​ബ ഡൈ​​​വി​​​ങ് ന​​​ട​​​ത്തു​​​ന്ന സ്ത്രീ ​​​എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ന്ന അ​​​നീ​​​ഷ ഇ​​​ന്ന് ആ ​​​സ​​​മൂ​​​ഹ​​​ത്തി​​​ലെ നി​​​ര​​​വ​​​ധി​പേ​​​ർ​​​ക്ക് മാ​​​ർ​​​ഗ​ദ​​​ർ​​​ശി​​​യും പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന ജീ​​​വി​​​ത​​​ത്തി​​​ന്​ ഉ​​​ട​​​മ​​​യു​​​മാ​​​ണ്.

പ്ല​​​സ്‌​​ ടു​വി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​മാ​​​യി​​​രു​​​ന്ന സ്വ​​​പ്നം
പ്ല​​​സ്‌​​ ടു ​ക​​​ഴി​​​ഞ്ഞാ​​​ൽ കെ​​​ട്ടി​​​ച്ചു​വി​​​ടാ​​​നാ​​​ണ് ആ​​​ദ്യം അ​​​നീ​​​ഷ​​​യു​​​ടെ വീ​​​ട്ടു​​​കാ​​​രും താ​​​ൽ​പ​​​ര്യ​​​പ്പെ​​​ട്ട​​​ത്. പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള പ​​​ണ​​​വും ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സം​​​ഗ​​​തി​യാ​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ​​​ണം സ്വ​​​യം സ്വ​​​രൂ​​​പി​​​ക്കാ​​​ൻ വ​​​ഴി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. എ​​​ങ്കി​​​ലും തു​​​മ്പ സെ​​ൻ​​റ്​ സേ​​​വ്യേ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ‘വ​​​ലി​​​യ’​​​ദൂ​​​രം ത​​​ട​​​സ്സ​മു​​​ണ്ടാ​​​ക്കി. സ​​​ത്യ​​​ത്തി​​​ൽ വീ​​​ട്ടു​​​കാ​​​ർ​​​ക്ക് വ​​​ലി​​​യ പേ​​​ടി​യാ​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ജീ​​​വി​​​ത​​​ത്തി​​​ലെ സു​​​താ​​​ര്യ​​​ത​കൊ​​​ണ്ടാ​​​ണ് അ​​​നീ​​​ഷ ഈ ​​​പ്ര​​​ശ്ന​​​ത്തെ മ​​​റി​​​ക​​​ട​​​ന്ന​​​ത്. തു​​​മ്പ​​​യി​​​ൽ​നി​​​ന്ന് ബി.​​​എ​​​സ്​​സി ബോ​​​ട്ട​​​ണി ആ​​​ൻ​​​ഡ് ബ​​​യോ​ടെ​​​ക്‌​​​നോ​​​ള​​​ജി ചെ​​​യ്തു. പി​​​ന്നീ​​​ട് പോ​​​ണ്ടി​​​ച്ചേ​​​രി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എം.​​​എ​​​സ്​​സി മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​ൻ സ്​​റ്റ​​​ഡിസി​​​ന് അ​​​പേ​​​ക്ഷി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​ന്ത​മാ​​​ൻ കാ​​​മ്പ​​​സി​​​ൽ മെ​​​റി​​​റ്റി​​​ൽ​ത​​​ന്നെ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചു. 2015 ജൂ​​​ലൈ​​​യി​​​ൽ പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച അ​​​നീ​​​ഷ 2017 മേ​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി. 
അ​ന്ത​​​മാ​​​നി​​​ൽ​ത​​​ന്നെ ഒ​​​രു​​​മാ​​​സം നീ​​​ളു​ന്ന അ​​​ഡ്വാ​​​ൻ​​​സ് സ്‌​​​കൂ​​​ബ ഡൈ​​​വി​​​ങ് കോ​​​ഴ്​​​​സി​​​ന് ചേ​​​ർ​​​ന്നു. 40 മീ​​​റ്റ​​​ർ ആ​​​ഴംവ​​​രെ ഡൈ​​​വ് ചെ​​​യ്യാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് നേ​​​ടി. 
ഇ​​​തി​​​നി​​​ടെ 2016ൽ ​​​ചാ​​​ൾ​​​സ് ഡാ​​​ർ​​​വി​െ​​ൻ​​റ പേ​​​രി​​​ൽ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​യാ​​​യി. ലോ​​​ക​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള 25 പേ​​​രി​​​ൽ​നി​​​ന്നും ഒ​​​രാ​​​ൾ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ൽ​നി​​​ന്നു​​​ള്ള ര​​​ണ്ടു​​​പേ​​​രി​​​ൽ ഒ​​​രാ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​രു നേ​​​ട്ട​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഒ​​​രു​മാ​​​സം ബ്രി​​​ട്ട​​​നി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തി. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത അ​​​റി​​​വു​​​ക​​​ൾ ശാ​​​സ്ത്ര​​​വു​​​മാ​​​യി എ​​​ത്ര​​​ത്തോ​​​ളം ഒ​​​ത്തു​​​പോ​​​കു​​​ന്നു എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ​​​ഠ​​​നം.​​ 

ഫ്ര​​​ൻ​ഡ്​​സ്​ ഓ​​​ഫ് മ​​​റൈ​​​ൻ ലൈ​​​ഫ്
മ​​​ത്സ്യ​​​ബ​​​ന്ധ​​​നം മാ​​​ത്ര​​​മ​​​ല്ല, ക​​​ട​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തൊ​​​ഴി​​​ൽ എ​​​ന്ന് മ​​​ത്സ്യ​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തെ അ​​​റി​​​യി​​​ക്കാ​​​ൻ സ്വ​​​യം ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്ത സം​​​ഘ​​​ട​​​ന​​​യാ​​​ണ് വ​​​ലി​​​യ​​​തു​​​റ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫ്ര​​​ൻ​ഡ്​​സ് ഓ​​​ഫ് മ​​​റൈ​​​ൻ ലൈ​​​ഫ് (എ​​​ഫ്.​​​എം.​​​എ​​​ൽ). സ​​​മു​​​ദ്ര സം​​​ര​​​ക്ഷ​​​ണ​​​വും ക​​​ട​​​ലി​െ​​ൻ​​റ സു​​​സ്ഥി​​​ര ഉ​​​പ​​​യോ​​​ഗ​​​വും പ്ര​​​തി​​​ജ്ഞ ആ​​​യി ഏ​​​റ്റെ​​​ടു​​​ത്ത എ​​​ഫ്.​​​എം.​​​എ​​​ൽ ആ​​​ണ് സ​​​ചി​​​നും കി​​​ര​​​ണും അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റു​​​പേ​​​ർ​​​ക്കു സ്‌​​​കൂ​​​ബ ഡൈ​​​വി​​​ങ്ങി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ​​​ത്. സ​​​മു​​​ദ്ര സാ​​​ക്ഷ​​​ര​​​ത, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക​​​ട​​​ല​​​റി​​​വു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ൽ, ഫീ​​​ൽ​​​ഡ് പ​​​രി​​​ച​​​യം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​മേ​​​ഖ​​​ല. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഐ​​​ക്യ​​​രാ​​​ഷ്​​ട്ര സ​​​ഭ​​​യു​​​ടെ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ഉ​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രേ​​​യൊ​​​രു ഏ​​​ജ​​​ൻ​​​സി കൂ​​​ടി​​​യാ​​​ണ് ഇ​​​ത്. കോ​​​വ​​​ളം കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ഷ്യ​​​ൻ ബോ​​​ണ്ട് സ​​​ഫാ​​​രി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി ഒ​​​രു​​​ക്കി​​​യ​​​തെ​​​ന്നു എ​​​ഫ്.​​​എം.​​​എ​​​ൽ ചീ​​​ഫ് കോ​​​ഒാ​ഡി​​​നേ​​​റ്റ​​​ർ റോ​​​ബ​​​ർ​​​ട്ട് പ​​​നി​​​പ്പി​​​ള്ള വ്യ​​​ക്ത​​​മാ​​​ക്കുന്നു. 

ത​​​ന​​​തു അ​​​റി​​​വു​​​ക​​​ളു​​​ള്ള സ​​​മൂ​​​ഹ​​​ത്തെ ആ ​​​അ​​​റി​​​വു​​​ക​​​ളി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ക​​​ട​​​ത്തി​വി​​​ടു​​​ക​​​യും കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ല​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്​​ടി​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ന്​​​ സ​​​ർ​​​ക്കാ​​​ർ ഒ​​​ന്നും ചെ​​​യ്യു​​​ന്നി​​​ല്ല​​ എ​​​ന്ന​​​യി​​​ട​​​ത്താ​​​ണ് സ​​​ചി​നും കി​​​ര​​​ണും അ​​​നീ​​​ഷ​​​യും സ്വ​​​യം അ​​​തി​​​ജീ​​​വ​​​ന​​​ത്തി​െ​​ൻ​​റ മാ​​​തൃ​​​ക​​​ക​​​ൾ സൃ​​​ഷ്​​ടി​ക്കു​​​ന്ന​​​ത്. അ​​​ത്ത​​​രം തു​​​രു​​​ത്തു​​​ക​​​ളെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് പ്ര​​​തീ​​​ക്ഷ​​​യു​​​ടെ വ​​​ലി​​​യൊ​​​രു ക​​​ര​​​യാ​​​ക്കി മാ​​​റ്റ​​​ണ​​​മെ​​​ന്ന് ആ ​​​സ​​​മൂ​​​ഹം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തൊ​​​രു സ​​​മൂ​​​ഹ​​​ത്തി​െ​​ൻ​​റ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് കാ​​​ര​​​ണ​​​മ​​ാ​ക​​​ട്ടെ!അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...