2015 നവംബർ 7, ശനിയാഴ്‌ച
ഞാന്‍ വലിയ കോളജുകളില്‍ പഠിച്ചില്ല, എന്‍റെ പുണ്യം
2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച
കത്തോലിക്കാ സഭയോടുള്ള പ്രണയം നിമിത്തം
2015 മേയ് 20, ബുധനാഴ്‌ച
മനുഷ്യത്വമുള്ള ഫിലിപ്പൈനികൾ
റോഹിങ്ക്യകൾ മുസ്ലിമുകൾ ആണെന്നതു കൊണ്ട് ബുദ്ധിസ്റ്റുകൾ കൊന്നു കൊലവിളിക്കുന്നു എന്ന് വായിച്ച് കേട്ട വാർത്തകൾ! അവർ മുസ്ലീങ്ങളായത് കൊണ്ട് ബുദ്ധിസ്റ്റുകളെ ആരും അപലപിക്കുന്നില്ലല്ലോ എന്ന് ഇരവാദ വിലാപങ്ങൾ! നടുക്കടലിൽ കേഴുന്ന അവരുടെ പടങ്ങൾ എടുത്ത് അതിലും വലിയ സാമുദായിക ഇരവാദം. എങ്കിൽ ഇസ്ലാം ഭരണകൂടങ്ങൾ ആയ മലേഷ്യയും തായ് ലന്റും സ്വീകരിക്കുമെന്ന അവരുടെ മോഹങ്ങൾ പൊലിഞ്ഞപ്പോൾ സ്വപ്നവും പ്രതീക്ഷയും അഭയവും നൽകാൻ മനസു കാണിച്ചത് ഫിലിപൈൻ .
എവിടെയാണ് മതം? എന്തുണ്ട് അതിന് പ്രസക്തി?. ജീവിത ക്ലേശങ്ങൾ വരുമ്പോൾ സഹജീവിയെ സഹായിക്കാൻ മനസു കാണിക്കാത്ത മതം എന്തിനാണ് ? മനുഷ്യത്വം പ്രയോഗിക്കാൻ തയ്യാറല്ലാത്ത മതം കൊണ്ട് ഈ ലോകത്തിന് എന്തു മെച്ചമുണ്ട്?
പത്തു രൂപ കൊടുത്താൽ പത്തു ദിവസം കൂടെക്കിടക്കുന്ന പെണ്ണുങ്ങൾ, അച്ഛനാരെന്നറിയാത്ത മക്കളുടെ അമ്മമാർ എന്നിവരുടെ നാട് എന്നും ധാർമികത ഇല്ലാത്തവരുടെ രാജ്യമെന്നു മൊക്കെ ഏറെ ചീത്ത പ്പേരുണ്ട് ഫിലിപ്പൈ നി ന്. എന്നാൽ ധാർമിക പ്രസ്ഥാനങ്ങൾ കയ്യൊഴിഞ്ഞപ്പോൾ ഇവരേ ഉണ്ടായുള്ളൂ.
"അവർ ഇസ്ലാം, ഇവർ കൃസ്ത്യൻ എന്നിട്ടും നടു കടലിൽ നിന്നും കരയിലേക്കൊരു ജീവിതപ്പാലം ഇട്ടു കൊടുക്കാൻ അവരേ ഉണ്ടായുളളൂ, ഛായ് മുസ്ലിം രാജ്യങ്ങൾ അവരെ കാറിത്തുപ്പി കളഞ്ഞല്ലോ!" എന്ന് 'മതം' പറഞ്ഞ് മനുഷ്യത്വം എന്ന വലിയ വാക്കിന്റെ വില കളയരുത്. അല്ലെങ്കിലും മതമല്ല ,മനുഷ്യത്വം തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മഹത്വമുള്ള സംസ്ക്കാരം.
2015 മേയ് 17, ഞായറാഴ്‌ച
ലുക്ക് ഔട്ട് നോട്ടീസും പളളിയിലച്ചനും.
ലൈംഗിക വികാരമടക്കാൻ കഴിയില്ലെങ്കിൽ ബ്രഹ്മചാരികൾക്ക് സഭ നൽകിയ വൈദിക വസ്ത്രം അഴിച്ചു വച്ച് ഇറങ്ങിപ്പോകണം. അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്താൻ ഏതൊരാണിനും ഉണ്ടായേക്കാവുന്ന പ്രകൃതി വാസന പരിഗണിച്ച് ബ്രഹ്മചര്യം ആവശ്യമില്ലെന്ന് കത്തോലിക്ക സഭയങ്ങ് തീരുമാനിക്കണം. ഇതിലേതെങ്കിലും നടന്നാലും ഇല്ലെങ്കിലും ലൈംഗിക പീഢനം ക്രിമിനൽ കുറ്റമാണെന്ന് എല്ലാ വ്യക്തികൾക്കുമൊപ്പം പാതിരിമാർക്കും പഠിപ്പിച്ചു കൊടുക്കണം. അതുമല്ലെങ്കി ൽ പലനാൾ കട്ടാൽ ഒരു നാൾ പിടിയിൽ ആകുമെന്ന് ഓർമയെങ്കിലും വേണം. ഒപ്പം, ചാണകം ചുമന്നവനെ ചാരിയാൽ ചാരുന്നവനും കൂടി നാറുമെന്ന് തെറ്റുകാരനെ ന്യായീകരിക്കുന്ന സഭാ മേലധികാരികളും ഓർക്കണം. ഇല്ലെങ്കിൽ, ഇതിനൊപ്പം കൊടുത്ത പത്രക്കട്ടിംഗിൽ ചിരിച്ചിരിക്കുന്ന അച്ചനെ പോലെ പേരുദോഷമുണ്ടാക്കുന്ന കുഞ്ഞാടിൻ ഇടയൻമാർ ഇനിയും ഉണ്ടാകും.
2015 മാർച്ച് 25, ബുധനാഴ്‌ച
കോടതിയാണ് ഇപ്പോഴാ ദൈവം
രാജ്യത്തിന് ഭരണഘടന അനുവദിച്ചു നല്കിനയ മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ആ ഭരണഘടനയെ പോലും കവച്ചു വച്ച് ജനങ്ങളെ നിശബ്ദരാക്കാന്‍ ഈ കരിനിയമങ്ങളെ സര്‍ക്കാര്‍ കൂട്ടുപിടിച്ചു. ഇന്റര്‍നെറ്റില്‍ അഭിപ്രായം പറയുന്നവരെയും പ്രതികരിക്കുന്നവരെയും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയെന്ന മതേതര , ജനാധിപത്യരാജ്യത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഒന്നായിരുന്നു.
ഒരാളെ അറസ്റ്റ് ചെയ്‌താല്‍/ ചെയ്യിപ്പിച്ചാല്‍ കുറെ പേര്‍ നിശബ്ദരാകും എന്നതായിരുന്നു അവരുടെ കുടില തന്ത്രം. പുതിയ സര്ക്കാാരും അവരുടെ പിണിയാളുകളായി അധികാരത്തെ ചുഴറ്റി വീശിയ ചില സംഘടനകളും ഇന്ത്യയെ ഉഴുതു മറിക്കാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ ഒരു തിരുത്തല്‍ ശക്തിയായി വളര്ന്നുയ വരുന്നത് തടയിടാന്‍ അവര്‍ ഇതൊരു കൊടുവാളായി ഉപയോഗിച്ചു. ഒരു അടിയന്തിരാവസ്ഥക്കാലം ഉടന്‍ വന്നേക്കും എന്ന തോന്നല്‍ ശക്തമായിരുന്നു.
ഒരു മാധ്യമ പ്രവര്‍ത്തക , ബ്ലോഗ്ഗര്‍, നവമാധ്യമത്തെ അഭിപ്രായ പ്രകടനത്തിനായി ഉപയോഗിക്കുന്ന സാധാരണക്കാരി എന്ന മൂന്നു നിലകളില്‍ ഈ വിധിയെ അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്.
ഐ ടി ആക്ടിലെ ഈ കരിംവകുപ്പ്ഉപയോഗിച്ച് എന്നെ നിശബ്ദയാക്കാം എന്ന് കരുതിയ ചില സംഘി സംഘടനകളോടുള്ള പോരാട്ടം കഴിഞ്ഞ വര്ഷം അവസാനം ഞാന്‍ ആരംഭിച്ചിരുന്നു. അധികാരം ഏകാധിപത്യഭരണത്തിനായി ഉപയോഗിച്ച് തുടങ്ങിയ അവര്‍ക്കൊപ്പം പരിചയക്കാരായ ഏതാനും ചില പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നാണു ഖേദകരം.
കോഴിക്കോട് ഡൌണ്‍ ടൌണ്‍ തല്ലിതകര്ത്ത യുവ മോര്‍ച്ച ക്കെതിരെ ഏറ്റവും തുടക്കത്തില്‍ തന്നെ പ്രതികരിച്ച ഒരാളായിരുന്നു ഞാന്‍. എന്‍റെ പോസ്റ്റ് ഹിന്ദു മതത്തിനു എതിരാണെന്നുള്ള പ്രചരണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘി സംഘടനകളും അനുഭാവികളും ശക്തമാക്കി. വധഭീഷണി ഒരുപാടു ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരാതികള്‍ ഒഴുകി. എന്നാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നു കണ്ട് അവര്‍ ഐടി ആക്ടിലെ ഈ വകുപ്പ് ഉപയോഗിച്ച് എനിക്കെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതികള്‍ നല്‍കി.
. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരാതി അവര്‍ നല്‍കിയിരുന്നു.. അത് കാണിച്ചായി അടുത്ത ഭീഷണി. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് തീര്‍ക്കാം എന്നും അങ്ങനെയൊന്ന് വന്നാല്‍ കോടതിയില്‍ ബോധിപ്പിക്കാം എന്നുമായിരുന്നു നിലപാട്. കോടതിയില്‍ വിശ്വാസം ഉളളത് കൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കാന്‍ സാധിച്ചത്.
പല കേസുകളും തള്ളിപ്പോയി. ചുംബന സമരം കൊച്ചിയില്‍ നടന്നപ്പോള്‍ തല്ലാന്‍ തിരുവനന്തപുരത്ത് നിന്നും വന്ന ചിലര്‍ നേരെ ഹൈകോടതിയില്‍ പോയി പരാതി നല്കി . ഐടി ആക്റ്റ് പ്രകാരം കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം എന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ മട്ടാഞ്ചേരി പോലീസിനോട് റിപ്പോര്ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയാല്‍ പരാജയപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് തോന്നുന്നു, പരാതി നല്‍കിയവര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിനു മൊഴി നല്‍കാന്‍ തയ്യാറായില്ല. മറ്റൊരാള്‍ എഴുതിയ ഒരു പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നത് ആണ്‍ അവരെ പ്രധാനമായും ചൊടിപ്പിച്ചത്. ഷെയര്‍ ചെയ്താലും ലൈക് ചെയ്താലും ഈ വകുപ്പ് പ്രകാരം ജയിലിലടക്കാം.

കേരളത്തില്‍ സല്‍മാന്‍ വിഷയം ഉണ്ടായപ്പോഴും മുംബൈയില്‍ ശിവസേന നേതാവ് ബാല്തക്കെരെയുടെ മരണത്തിന് ശേഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിഷയത്തില്‍ പ്രതികരിച്ച ഷഹീന്‍ , രേണു എന്നിവരുടെ കാര്യത്തിലും അല്ലാതെയുള്ള മറ്റനവധി കാര്യങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയ സര്‍ക്കാരുകള്‍ക്ക് ഈ വിധി കനത്ത പ്രഹരം തന്നെയാണ്.
മാധ്യമ പ്രവര്‍ത്തക എന്ന നിലയിലുള്ള ജോലിക്കിടെ പത്രത്താളില്‍ അത്തരം അറസ്റ്റുകളുടെ വാര്‍ത്തകള്‍ നിരത്തിവെക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അനുഭവപ്പെട്ട അതേ അമര്‍ഷം സുപ്രീം കോടതിക്കും അനുഭവപ്പെട്ടിട്ടുണ്ടാകണം, അതായിരിക്കും ഈ വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് തോന്നിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉള്ള എന്‍റെ വിശ്വാസത്തിനു ആഴം വീണ്ടും കൂടി.
2014 നവംബർ 20, വ്യാഴാഴ്‌ച
യഥാര്‍ത്ഥത്തില്‍ ആരുടെ മനസിലാണ് അശ്ളീലം?
2014 നവംബർ 15, ശനിയാഴ്‌ച
മുനീറിന് പിന്തുണ
നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍
ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്.
#KissofLove
മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്.
സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി
അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും
മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ് ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. ''
2014 നവംബർ 13, വ്യാഴാഴ്‌ച
ചുംബന മാടമ്പികള്‍
ആണും പെണ്ണും ചുംബിച്ചാല്‍ അത് കാമം കൊണ്ട് മാത്രമാണ എന്നുള്ള ധാരണ ഉള്ളവരാണ് യഥാര്‍ത്ഥ മാടമ്പികള്‍!
#KissofLove
എന്‍റെ അപ്പച്ചന്‍ എനിക്ക് കുറെ ഉമ്മകള്‍ തന്നിട്ടുണ്ട്, ഞാന്‍ അപ്പച്ചനും ഉമ്മകള്‍ കൊടുത്തിട്ടുണ്ട്.
എന്‍റെ സഹോദരന് ഞാന്‍ ഉമ്മകള്‍ കൊടുത്തിട്ടുണ്ട്, അവര്‍ എനിക്കും തന്നിട്ടുണ്ട്. എല്ലാം പരസ്യമായി തന്നെ !
എന്‍റെ കുടുംബത്തിലെ ആണ്കുഞ്ഞുങ്ങള്‍ക്കും പെന്കുഞ്ഞുങ്ങള്‍ക്കും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട്. അവരില്‍ നിന്നും 'ഒരുമ്മ തന്നേ ' എന്ന് ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. ഇതൊന്നും ഉമ്മകളല്ലാ ???!! ഇതിലൊക്കെ എവിടെയാ നിങ്ങള്ക്ക് കാമം കാണാന്‍ കഴിഞ്ഞത് ?
ഇനി കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും ആയ രണ്ടു ആണും പെണ്ണും ചുംബിക്കുന്ന ചുംബനങ്ങളൊക്കെ കാമം കൊണ്ടും ലൈംഗിക ചിന്ത കൊണ്ടും മാത്രം കൊടുക്കുന്നവ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും വാല്‍സല്യവും അഭിമാന ബോധവും ആദരവും പരസ്പര വിശ്വാസവും കരുതലും ഒക്കെ പ്രകടിപ്പിക്കാനും ഉമ്മകള്‍ കൊടുക്കും.
ഇനി പെണ്ണും പെണ്ണും ഉമ്മ വച്ച കാര്യം പറഞ്ഞാല്‍ അപ്പോള്‍ പറയും ലെസ്ബിയനുകള്‍ ഉമ്മ വച്ച് എന്ന്. എന്‍റെ അമ്മ എന്‍റെ ലെസ്ബിയന്‍ പാര്‍ട്ണര്‍ ആണോ ?
എന്‍റെ സഹോദരി ? എന്‍റെ അനന്തിരവള്‍??
ചുംബന സമരം എന്ന പേരിലുള്ള സമരം നടന്നത് ഒരാണിനും പെണ്ണിനും കാമം നിറച്ച ചുംബനം പൊതു വഴിയില്‍ വച്ച് നല്‍കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കാനാണ് എന്നുള്ള ചിന്തയാണ് മാടമ്പിത്തരം
പെണ്ണുങ്ങള്‍ പൊതു സ്ഥലത്ത് വച്ച് ചുംബിച്ചു, കെട്ടിപ്പിടിച്ചു എന്ന ചിന്തയാണ് മാടമ്പിത്തരം
മാറ് മറക്കാന്‍ സമ്മതിക്കാത്ത മാടമ്പിമാര്‍ അന്ന് മാറ് മറക്കാനുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയ അതേ മാടമ്പിത്തരം ആണ് , ഇപ്പോള്‍ ചിലര്‍ പ്രഖ്യാപിക്കുന്നത് .അന്ന് മാറ് മറക്കുന്നത് സദാചാര ലംഘനം ആയിരുന്നു എന്നും അതിനെതിരെ പ്രതിഷേധിക്കാന്‍ മുല തന്നെയാണ നങ്ങേലി സമരായുധം ആക്കിയത് എന്നും ഓര്‍ക്കണം. അവരത് മുറിച്ചു എറിഞ്ഞു. ചോര വാര്‍ന്നു മരിക്കുകയും ചെയ്തു. അന്ന് നങ്ങേലി അറിയപ്പെട്ടത് വഴി പിഴച്ചവള്‍ എന്നായിരുന്നു, ഇന്നോ ?
ഇവിടെ ഞാന്‍ എന്‍റെ പിതാവിനൊപ്പം പോയാല്‍, അല്ലെങ്കില്‍ സഹോദരനൊപ്പം പോയാല്‍ അനാശാസ്യം നടത്താന്‍ ഒരാണും പെണ്ണും വന്നിരിക്കുന്നു, നമുക്കവരെ ഒതുക്കണം എന്ന മനോഭാവത്തിന് എതിരെയാണ് ഈ സമരം തുടങ്ങിയതും തുടരുന്നതും എന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയാത്തത് ആണ് മാടമ്പിത്തരം
2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച
എന്താ ജീന്‍സിനോടിത്ര കലിപ്പ്
![]() | ||
|
ജീന്‍സിനോട് ചിലര്‍ക്കിത്ര അസഹിഷ്ണുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരത്തെും പിടിയും കിട്ടുന്നില്ല. പെണ്ണുങ്ങള്‍ ജീന്‍സിട്ടാല്‍, ആകാശം ഇടിഞ്ഞു വീഴുംപോലെ ആണുങ്ങളുടെ മനസിന്‍െറ കണ്‍ട്രോള്‍ പോകുമെന്ന് പല ആണ്‍പ്രഭൃതികളും പറയുന്നു. അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് അതികഠിനമായ ആശയക്കുഴപ്പം അനുഭവപ്പെടുന്നു.
ശ്രീമാന്‍ രജത്കുമാര്‍ ജീന്‍സുമായി ബന്ധപ്പെട്ട് സ്ത്രീകളെ വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് മറന്നിട്ടില്ല.
ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ ദാസേട്ടന്‍ സ്ത്രികള്‍ക്കുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നു. ‘‘സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം, മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം’’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
ഇത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മകനും ഗായകനുമായ വിജയും ഭാര്യ ദര്‍ശനയും ജീന്‍സിട്ട് ഇരട്ടക്കുട്ടികളെ പോലെ ചേര്‍ന്നു നില്‍ക്കുന്ന പടങ്ങള്‍ നേരത്തേ കണ്ടത് മനസില്‍ കയറിവന്നു. വിജയും ദര്‍ശനയും വ്യക്തികളാണെന്നും അവര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും ഒച്ചപ്പാടിന് തോന്നുന്നുണ്ട്. അതു കൊണ്ട് തന്നെ ഉപദേശിക്കും മുന്‍പ് സ്വന്തം വീട്ടിലേക്കൊന്ന് നോക്കിക്കൂടെ എന്ന് പറയാന്‍ തോന്നുന്നില്ല. ദാസേട്ടനോട് അങ്ങനെ പറയാന്‍ ഒച്ചപ്പാട് ആളായിട്ടുമില്ല.
![]() |
| ചിത്രത്തില്‍ മോഡല്‍ ജീന്‍സ് പര്‍ദ്ദ ധരിച്ചിരിക്കുന്നു |
സ്ത്രീയുടെ സൗമ്യത സാരിയിലാണോ കുടികൊള്ളുന്നത് ? അതോ സെറ്റുമുണ്ടിലോ? വേണ്ട , ചുരിദാര്‍ വരെയാകാം എന്നാണോ? എന്താണ് സത്യത്തില്‍ ദാസപ്പച്ചന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ജീന്‍സെന്നു പറയുന്ന വസ്ത്രത്തിന്‍െറ സൗകര്യവും സുരക്ഷിതത്വവും മനസിലായ ഒരാളെന്ന നിലക്ക് ജീന്‍സിനെ തള്ളി പറയാന്‍ ഒരിക്കലും കഴിയുന്നുമില്ല.
ജീന്‍സിന്‍െറ പാന്‍റ്സും ഷര്‍ട്ടും ചുരിദാറും ഒക്കെ നല്‍കുന്ന സുരക്ഷാബോധം അത് ഒരിക്കലെങ്കിലും ധരിച്ച പെണ്ണുങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്തിനേറെ. ഡെനിം ജീന്‍സുകൊണ്ട് പര്‍ദ്ദ വരെ വ്യാപകമായി കഴിഞ്ഞു. ജീന്‍സിന്‍െറ ഗുണമറിയാവുന്ന ആണുങ്ങള്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീന്‍സ് വാങ്ങിക്കൊടുക്കുന്നുമുണ്ട്.
ഇത്ര കൂടി പറയട്ടെ, ജീന്‍സിട്ട പെണ്ണുങ്ങള്‍ ശരിയല്ല എന്ന ചിന്താഗതിയാണ് ശരിയല്ലാത്തത്. അത്തരം ചിന്താഗതിയുള്ളവര്‍ ജീന്‍സിട്ട പെണ്ണുങ്ങളെ കണ്ട് വികാരവിവശരായി വലഞ്ഞാല്‍. പല മതഗ്രന്ഥങ്ങളിലും പറയുന്നത് ഓര്‍ത്താല്‍ മതി- ‘ മറ്റൊരു സ്ത്രീയെ കണ്ട് വികാരം തോന്നിയാല്‍ ഉടനെ തലതാഴ്ത്തുക. എന്നിട്ട് വീട്ടിലേക്ക് ഭാര്യയുടെ അടുത്തേക്ക് മടങ്ങുക’
2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച
പട്ടിക്കൂട്ടില്‍ കുട്ടി
ഇന്നത്തെ കാലത്ത് എല്ലാം കച്ചവടമാണെന്ന മുഖവരയോടെയാണ് ഒച്ചപ്പാട് ഈ വിഷയത്തില്‍ സംസാരം തുടങ്ങുന്നത്. തിരുവനന്തപുരത്ത് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ മൂപ്പത്തെും മുമ്പേ പഴുപ്പിക്കണമെന്ന മനോഭാവമുള്ള സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്ഭുതമല്ല എന്ന് പറയേണ്ടി വരും. അതല്ല, ഇതൊരു വ്യാജ സംഭവം ആണെങ്കില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ ‘ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാം’ എന്നാണ് പുതുതലമുറയെ പഠിപ്പിക്കുന്നത് എന്ന് ഖേദപൂര്‍വ്വം പറയണം. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അവസാന വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുന്നത് നോക്കിയിരിപ്പാണ് ഒച്ചപ്പാട്.
തിരുവനന്തപുരം കുടപ്പനക്കുന്നിനടുത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ അടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചന്നെ കുറ്റത്തിന് വിദ്യാര്‍ഥിയായ അഞ്ചു വയസ്സുകാരനായ അഭിഷേകിനെ പട്ടിക്കൂട്ടില്‍ അടച്ചെന്നാണ് ആരോപണം. പാതിരപ്പള്ളിയിലെ ജോമോന്‍- സിമി ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ചേച്ചിയോട് ശിക്ഷയെ കുറിച്ച് പുറത്തു പറയരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കുമൊപ്പം കോവളത്തെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടാണ് വിവരം പുറത്തറിഞ്ഞതെന്നും തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തെന്നാണ് വിവരം.
പരീക്ഷയില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന് തോന്നിയാല്‍ എഴുതിയത് മായ്ച്ച് ശരിയായ ഉത്തരമെഴുതാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുള്ള സ്വകാര്യ സ്കൂളുകള്‍ മലയാളനാട്ടിലും പുറത്തും ഏറെയുണ്ട്. വളരെക്കുറഞ്ഞ കാലം മാത്രമാണെങ്കിലും സ്കൂള്‍ അധ്യാപിക ആയിരുന്ന ഒച്ചപ്പാടിനിക്കാര്യം കേട്ടുകേള്‍വിയല്ല. മാര്‍ക്ക് കുറഞ്ഞാല്‍ സ്ഥാപനത്തിന്‍െറ ‘സല്‍പ്പേര്’ പൊയ്പ്പോകുമെന്ന അബദ്ധധാരണയുള്ള സ്കൂള്‍ അധികൃതരും മാതാപിതാക്കളും മക്കളെ ഏതുവിധേനയും ഉന്നതമാര്‍ക്കുകാരാക്കാന്‍ എന്തും ചെയ്യുന്നവരാണ്. പണം മാത്രം ലക്ഷ്യമിടുന്ന ഒന്നിനും ധാര്‍മികത വേണമെന്ന് നമ്മുക്ക് ആഗ്രഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിപ്പോള്‍ തുടങ്ങിയതാണെന്ന തെറ്റിദ്ധാരണയും വേണ്ട. മലയാളത്തില്‍ സംസാരിച്ചതിന് തലമൊട്ടയടിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളിനെ കുറിച്ച് നമ്മള്‍ പണ്ടേക്ക് പണ്ടേ കേട്ടിട്ടുണ്ട്. അന്നും നമ്മള്‍ മലയാളികള്‍ ഏറെ ധാര്‍മ്മിക രോഷം കൊണ്ടിട്ടുമുണ്ട്. എന്നിട്ടും ഒട്ടും മാറിയിട്ടില്ല, ഒന്നും.
നമ്മള്‍ ഓര്‍ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങള്‍ യന്ത്രങ്ങളല്ല. ഓരോ കുഞ്ഞും മറ്റ് കുഞ്ഞുങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരുടെ പ്രത്യേക കഴിവുകളും അഭിരുചികളും എന്തെന്ന് കണ്ടത്തെുകയാണ് മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രധാനവും ആത്യന്തികവുമായ കടമ ആയിരിക്കേണ്ടത്. അല്ലാതെ അച്ച്കൂട്ടില്‍ ഒരേ മുഖവും മുന്‍ നിശ്ചയിക്കപ്പെട്ട കഴിവുകളും ഒരേ സ്വരവും ഉള്ള കുഞ്ഞുങ്ങളെയാണ് നമുക്ക് വേണ്ടതെങ്കില്‍ ഡി.എന്‍.എ തിരുത്തിയ ശേഷം ക്ളോണ്‍ ചെയ്ത് സൃഷ്ടിച്ചാല്‍ മതിയാകുമല്ളോ! അപ്പോള്‍ പക്ഷേ, റോബോട്ട് കുഞ്ഞുങ്ങള്‍ക്ക് സ്കൂളിന്‍െറ ആവശ്യവും വേണ്ടിവരില്ല.
പട്ടിയെ കൂട്ടില്‍ നിന്നും പുറത്തിറക്കിയതിനുശേഷമായിരുന്നു ശിക്ഷയെന്ന് തിരുവനന്തപുരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു . പട്ടിയുടെ കൂടെ നിറുത്തിയില്ലല്ളോ , അതിനെങ്കിലുമുള്ള കരുണ അവശേഷിച്ചല്ളോ എന്ന സമാധാനവുമായി ഒച്ചപ്പാട് ഉറങ്ങാന്‍ പോകുന്നു.
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...





