2023, ജൂൺ 5, തിങ്കളാഴ്‌ച

വിഴിഞ്ഞം തീരത്തിന് തീപിടിക്കുന്നു - ഭാഗം രണ്ട്



മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ?

( Madhyamam ദിനപത്രത്തിൽ 2022 ആഗസ്റ്റ് 30 നു പ്രസിദ്ധീകരിച്ചത്   )

part 1 part 2 part 3 part 4 part 5

വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരു സുപ്രഭാതത്തിൽ കൊടിയുമായി സമരത്തിനിറങ്ങിയവരല്ല തീരവാസികൾ. 2015ൽ  വിഴിഞ്ഞത്ത് വാണിജ്യ തുറമുഖം നിർമാണം തുടങ്ങിയശേഷം ഗുരുതരമായ സാമൂഹിക- പാരിസ്ഥിതിക പ്രശ്നനങ്ങളാണ് അവരെ സമരത്തിനിറങ്ങാൻ നിർബന്ധിതരാക്കിയത്. പദ്ധതി  പ്രദേശത്തിൻറെ തെക്കുവശത്ത് തെക്കുവശത്ത് ഓരോ വർഷവും കൂടുതൽ വീടുകൾ കടലേറ്റത്തിൽ തകരുന്നു.  

 പനത്തുറ മുതൽ വേളി വരെ നിരവധി കുടുംബങ്ങളാണ് അഭയാർഥികളായി സ് കൂൾ വരാന്തകളിലും ഗോഡൗണുകളിലും ജീവിക്കുന്നത്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ വള്ളങ്ങൾ തകരുകയും മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്യുന്നു. പോർട്ട് നിർമാണവും ഡ്രെഡ്ജിങ്ങും മൂലം സമീപ തീരങ്ങളും നഷ്ടമാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ ഉദ്ധരിച്ച് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. 

വിഴിഞ്ഞം തുറമുഖത്തിനുള്ള ബ്രേക്ക് വാട്ടർ നിർമാണം ഇതിനകം 1810 മീറ്റർ പിന്നിട്ടു. മൂന്നു കിലോമീറ്ററിലധികം നീളത്തിൽ, എൽ ഷെയ്പ്പിലുള്ള ബ്രേക്ക് വാട്ടർ,നിർമാണം പുരോഗമിക്കുന്നതിനിടെ നിരവധി തവണ കടലേറ്റത്തിൽ തകർന്നു തരിപ്പണമായിരുന്നു. കടൽ നികത്തിയാണ് ബെർത്തുകൾ പണിയുന്നത്. ഇതിനായി കടൽ തുരന്ന് മണ്ണും കല്ലുമെല്ലാം എടുത്ത് ഒരു വലിയ കടൽ പ്രദേശം നികത്തി. മണ്ണ് അടിഞ്ഞുകൂടി കടൽ കലങ്ങുകയും മത്സ്യക്കൂട്ടങ്ങൾ തീരം വിടുകയും ചെയ്തു. 


ഇവിടെ പാറക്കൂട്ടങ്ങളിൽ അധിവസിച്ചിരുന്ന ചിപ്പിയും കടലാമകളും ലോബ്സ്റ്ററും നശിപ്പിക്കപ്പെട്ടു. ഓരോ മേഖലയിലും പണിയെടുത്തിരുന്ന മത്സ്യത്തൊഴിലാളികൾ തൊഴിലില്ലാതെ വഴിയാധാരമായി. പൈലിങ് നടന്ന സമയത്തു മാത്രം പദ്ധതി പ്രദേശത്തോടു ചേർന്ന് കിടക്കുന്ന കോട്ടപ്പുറം ഗ്രാമത്തിൽ 243 വീടുകളാണ് തകർന്നത്. ഇത്രയും വീടുകൾക്കായി ആകെ 11 ലക്ഷം രൂപ സർക്കാർ വകയിരുത്തിയെന്നാണ് തുറമുഖ മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയത്. 


ഉത്തരേന്ത്യൻ മുഖ്യമന്ത്രിമാരുടെ മാതൃക പിൻപറ്റി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയിൽ നിർമിക്കുന്ന കാലിത്തൊഴുത്തിന് 41 ലക്ഷം രൂപ വകയിരുത്തിയെന്നു കൂടി ഓർക്കണം. കേരളത്തിന്റെ ചരിത്രത്തിൽ പ്രധാനമായ വലിയതുറ കടൽ പാലം ഏതു നിമിഷവും തകർന്നുവീഴാമെന്ന നിലയിലാണ്. ഏഴു വരികളിലായി അഞ്ഞൂറോളം വീടുകൾ തകർന്നു വീണു. ഒരിക്കലും നശിക്കില്ലെന്നു അവകാശപ്പെട്ടിരുന്ന കോവളം ബീച്ച് നാമാവശേഷമായി. ടൂറിസവുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി. 


ഏറെ ചരിത്ര പ്രസിദ്ധമായ ശംഖുംമുഖം ബീച്ച് നിലവിൽ ഒരു റോഡ് മാത്രമായി ചുരുങ്ങി. ഓരോ ചുഴലിക്കാറ്റും കരയിലേക്ക് കൊണ്ട് വരുന്ന പ്രത്യാഘാതം വലുതായി അനുഭവപ്പെടുന്നതിൽ ഈ മനുഷ്യ നിര്മിതികൾക്കു വലിയ പങ്കുണ്ട്. തിരയുടെ ശക്തി കുറക്കാൻ മണൽത്തീരം വേണം. എന്നാൽ, ഇപ്പോൾ മണൽത്തീരമില്ല. മൺസൂണിൽ മൂന്നു മാസം കടൽ തെക്കോട്ടു അതിശക്തമായി ഒഴുകും. ബാക്കി ഒമ്പതു മാസം കടൽ വളരെ സാവധാനം വടക്കോട്ടു ഒഴുകും. അതിശകതമായി കടൽ മണലെടുത്തു കൊണ്ട് പോകും, വളരെ സാവധാനം ഇതേ മണൽ തിരികെ കൊണ്ടുവരും. 


''തിരുവനന്തപുരം തീരപ്രദേശത്ത് നേരത്തെയും മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ട്. മഴക്കാലത്തു കടൽ തെക്കോട്ടു ഒഴുകുകയും മണൽ കൊണ്ട് പോകുകയും ചെയ്യുന്നു. ശേഷിക്കുന്ന ഒമ്പത് മാസങ്ങളിൽ അത് വടക്കോട്ട് ഒഴുകുന്നു. തെക്കോട്ടു കൊണ്ടുപോയ മണൽ വീണ്ടും നിക്ഷേപിക്കുന്നു. ഇതൊരു ചാക്രിക പ്രക്രിയയായിരുന്നു. എന്നാൽ, ഇപ്പോൾ അത് തടസ്സപ്പെട്ടു'' - സമുദ്ര ശാസ്ത്രജ്ഞനായ ഡോ. കെ.വി. തോമസ് പറയുന്നു. വിഴിഞ്ഞത്തു കടലിൽ ആഴത്തിൽ നടത്തുന്ന ഡ്രെഡ്ജിങ്ങാണ് ഇപ്പോൾ ജില്ലയിലെ കടൽ തീരങ്ങൾ നഷ്ടപ്പെടാൻ പ്രധാന കാരണം. 

രാജ്യത്തെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടുതലുള്ള തീരങ്ങളിൽ ഒരിക്കലും തുറമുഖങ്ങൾ നിർമിക്കാൻ അനുവാദമില്ല. ഇത്തരം പ്രദേശങ്ങളിൽ തുറമുഖങ്ങൾ നിർമിച്ചാൽ സമീപ പ്രദേശങ്ങളിലെ തീരങ്ങൾ പതിയെ ഇല്ലാതാകുമെന്നും വിഴിഞ്ഞം വളരെയധികം ലോല പ്രദേശമാണെന്നും ഇവിടെ ഒരുതരത്തിലുമുള്ള നിർമാണ പ്രവർത്തനവും പാടിയല്ലന്നും മുൻപ് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ നിഷ്കര്ഷിച്ചിരുന്നു. ഇങ്ങനെ കരയും കടലും തകർന്നതോടെ ഗതിമുട്ടിയാണ് മത്സ്യ തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത്. 


Are fisherman's lives not even worth the price of the Chief Minister's cow? 

Vizhinjam Coast Catches Fire - Part II

Jisha Elizabeth

Photo - A visitor to Shankhummugam Beach watches the sea from the road
Published in Madhyamam Newspaper on 30th August 2022


Residents of the coastal area did not initiate a struggle against the Vizhinjam project one morning with a flag. As a result of the construction of the commercial port in Vizhinjath, serious social and environmental problems forced them to go on strike in 2015. Every year, more and more houses are destroyed by the sea south of the project area.
  Many families are living as refugees in school verandahs and godowns from fishing villages -Panathura to Veli. The Vizhinjam Fishing Harbour, which was supposed to be extremely safe, is experiencing boat breakdowns and fishermen are dying as a result. Based on scientific studies, fishermen point out that dredging and port construction will result in the loss of nearby shorelines.
Vizhinjam port's breakwater construction has already reached 1810 meters. During construction, the three-kilometer long L-shaped breakwater was damaged several times by the sea. By filling the sea, berths are constructed. This was accomplished by digging out a large area of sea and removing all of the earth and stones from it. Schools of fish left the shore as the soil accumulated, the sea became turbulent, and the sea became turbulent.

Here, mussels, sea turtles, and lobsters were destroyed. In every sector, fishermen became unemployed. In Kottapuram village, which is adjacent to the project area, 243 houses were destroyed during the piling process. According to the Minister of Ports, the government has allocated a total of Rs 11 lakh for the construction of these houses.

Also, it should be noted that Kerala Chief Minister Pinarayi Vijayan has allocated 41 lakh rupees for the construction of a cattle shed at his official residence, following the example of North Indian chief ministers. Valiyathura Sea Bridge, which is important to Kerala's history, may collapse at any time. Five hundred houses in seven rows collapsed. Kovalam Beach, which was reputed to never perish, no longer exists. Tourism has resulted in the loss of thousands of jobs.

Currently, Shankhummugam Beach is nothing more than a road. It is important to note that man-made structures play a significant role in determining how cyclones affect the landscape. To reduce the force of the tide, a sandbank is required. The sandbank has now disappeared. During the monsoon season, the sea flows strongly towards the south for three months. During the remaining nine months, the sea will move very slowly northward. With great force, the sea will carry sand away and bring it back very slowly.

"Thiruvananthapuram has also been subjected to soil erosion in the past. The sea flows southward during the rainy season and carries sand. During the remaining nine months, the sea flows northward. Sand carried south is redeposited. As a result, this cycle has been interrupted," said marine scientist Dr. KV Thomas. Deep dredging in Vizhinjam is primarily responsible for the loss of sea coasts in the district.

Ports cannot be built on highly erodible coasts under the country's Coastal Management Act. In a previous report issued by the central government, an expert committee concluded that if ports are built in these areas, the coasts of nearby areas will gradually disappear. Vizhinjam is an extremely sensitive area, which should not be used for construction of any kind. In response to the destruction of the land and sea, the fishermen went on strike.


വിഴിഞ്ഞം: തീരത്തിന് തീപിടിക്കുന്നു - പരമ്പര 1 While hunting Kerala's 'army' Series 1

 

ഫോട്ടോ - മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം 

വിഴിഞ്ഞം: തീരത്തിന് തീപിടിക്കുന്നു - പരമ്പര 1

August 29, 2022

കേരളത്തിൻ്റെ ‘സൈന്യ’ത്തെ വേട്ടയാടുമ്പോൾ

കാറ്റിനോടും പേമാരിയോടും പോരാടി ജീവൻ മുന്നോട്ടു കൊണ്ടുപോകുന്ന കേരളത്തിലെ മത്സ്യ ത്തൊഴിലാളികൾ ഇന്ന് മറ്റൊരു പോരാട്ടത്തിലാണ് . തീരത്തിന്റെ നിലനിൽപ്പിന് തന്നെ നശോന്മുഖമാകുന്നെന്നാരോപിച്ച് വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയാണ് അവരുടെ പോരാട്ടം. രാജ്യത്തെ മുൻനിര കോർപറേറ്റ് സംഘമായ അദാനി ഗ്രൂപ്പാണ് പ്രതിക്കൂട്ടിലെന്നതിനാൽ ഭരണകൂടവും രാഷ് ട്രീയക്കാരും മാധ്യമങ്ങൾപോലും മത് സ്യത്തൊഴിലാളികൾക്കെതിരാണ് . അതൊന്നും അവരുടെ പോർവീര്യത്തിന് കുറവുവരുത്തുന്നില്ലെന്ന് മാത്രം. മഴപ്പെയ്ത്തിനിടയിലും, പൊള്ളുന്ന തീരത്തുനിന്ന് ഈ പോരാട്ടത്തിന്റെ ഗതിവിഗതികൾ ‘മാധ്യമം’ അന്വേഷിക്കുന്നു. 

അറുപതുകളുടെ ആദ്യപാതിയിലാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. വിക്രം സാരാഭായ് , സഹപ്രവർത്തകരായ ഡോ. എ.പി.ജെ അബ് ദുൽ കലാം അടക്കമുള്ള ശാസ്ത്രജ്ഞർക്കൊപ്പം തുമ്പ എന്ന മത്സ്യബന്ധന ഗ്രാമത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പായ പീറ്റർ ബർണാഡ് പെരേരയെ സന്ദർശിച്ചു. ഭൂമിയുടെ കാന്തിക രേഖയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തുമ്പയിലെ നിർദിഷ് ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച് പറയാനും രാജ്യത്തിന് റെ ആവശ്യത്തിനായി അവിടത്തെ ജനം ഭൂമി വിട്ടു കൊടുക്കേണ്ടതിന് റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമായിരുന്നു ആ സന്ദർശനം. 

ഭൂമിയുടെ കാന്തിക രേഖയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തുമ്പക്ക് റോക്കറ്റ് വിക്ഷേപണത്തില് അതി പ്രാധാന്യം ഉണ്ടായിരുന്നു. അതൊരു മത്സ്യബന്ധന ഗ്രാമമായതിനാൽ പര മ്പരാഗത മത്സ്യ തൊഴിലാളികളുടെ ആവാസ വ്യവസ്ഥ കൂടിയായിരുന്നു. എങ്കിലും ഇന്ത്യയുടെ അഭിമാന പദ്ധതി എന്ന നിലയിൽ ഈ പ്രദേശം വിട്ടുകൊടുക്കാൻ അവർ തയ്യാറായി. 242.811 ഹെക്ടർ ( 600 ഏക്കർ ) ഭൂമിയും സെൻറ് മേരീസ് മഗ്ദലന പള്ളിയും അവർ വിട്ടുകൊടുത്തു. ഈ പള്ളിയുടെ അൾത്താരയിലിരുന്നാണ് ബഹിരാകാശശാസ്ത്രജ്ഞന്മാർ  രാജ്യത്തിൻറെ ആദ്യത്തെ റോക്കറ്റ് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത്. അന്ന് പ്രദേശം വിട്ട് ഇറങ്ങിപ്പോയത് 183 കുടുംബങ്ങളാണ്. ഡോ. വിക്രം സാരാഭായി തന്റെ സഹപ്രവർത്തകരായ ഡോ. എപിജെ അബ്ദുൾകലാം അടക്കമുള്ള ശാസ്ത്രജ്ഞർക്കൊപ്പം തുമ്പയിൽ താമസിച്ചിരുന്ന ലത്തീൻ കത്തോലിക്കാ ബിഷപ്പായ പീറ്റർ ബർണാഡ് പെരേരയെ സന്ദർശിച്ചു. 

അടുത്ത ഞായറാഴ്ച സെൻറ് മേരീസ് മഗ്ദലന പള്ളി നടത്തിയ കുർബാനക്കിടെ ബിഷപ്പ് ശാസ്ത്രജ്ഞരുടെ ആവശ്യവും അതിന്റെ പ്രാധാന്യവും ഇടവകജനങ്ങളോട് വിശദീകരിച്ചു. 600 ഏക്കർ ഭൂമിയും പള്ളിക്കെട്ടിടവും അവർ വിട്ടുകൊടുത്തു. ആ പള്ളിയുടെ അൾത്താരയിലിരുന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞർ രാജ്യത്തിന്റെ ആദ്യ റോക്കറ്റ് ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത് . അന്ന് പ്രദേശം വിട്ടിറങ്ങിയത് 183 കുടുംബങ്ങളാണ് . 

സമാന രീതിയിൽ മത്സ്യത്തൊഴിലാളികൾ ഭൂമി വിട്ടുകൊടുത്തത് കൊണ്ടാണ് അന്താരാഷ്ട്ര വിമാനത്താവളവും ബ്രഹ്മോസ് എയ്റോ സ്പേസ് സെന്ററും ടൈറ്റാനിയവും മറ്റു അഭിമാന പദ്ധതികളും തിരുവനന്തപുരത്ത് സ്ഥാപിക്കാനായത് . 

പതിറ്റാണ്ടുകൾ പഴക്കമുള്ള, മുൻ രാഷ്ട്രപതി അബ് ദുൽ കലാം തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുള്ള ഈ സംഭവം ഇവിടെ വീണ്ടും എടുത്തെഴുതാൻ ഒരു കാരണമുണ്ട് . രാജ്യത്തിനുവേണ്ടി കിടപ്പാടവും തൊ ഴിലിടവും വിട്ടുകൊടുത്ത, 2018 ലെ പ്രളയക്കാലത്ത് സ്വജീവൻ അവഗണിച്ച് സഹജീവികളെ രക്ഷിച്ച് സംസ് ഥാന മുഖ്യമന്ത്രിയിൽ നിന്ന് ‘കേരളത്തിന്റെ സൈന്യം’ എന്ന വിശേഷണം നേടിയ മനുഷ്യരെ, തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഭരണകൂടവും അവരുടെ പടയാളികളും ഇ പ്പോൾ വിളിക്കുന്നത് വികസനാവിരുദ്ധ രെന്നും വിദേശ ചാരപ്പണിക്കാരെന്നുമൊക്കെയാണ് . കേരളത്തിന്റെ അസ്ഥിവാരമിളക്കി കെ- റെയിൽ പദ്ധതിക്ക് കല്ലിടുന്നതിനെ ചെറുത്തവരെ ‘തീവ്രവാദി’ ചാപ്പ കുത്തി ഒറ്റ പ്പെടുത്താൻ നോക്കിയ അതേ കുടിലതന്ത്രം. ഈ മനുഷ്യർ ചെയ്ത തെറ്റെന്തെന്നല്ലേ ? ലോക സമ്പന്നരിൽ നാലാം സ്ഥാനക്കാരനായ, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന നേതാക്കളുടെ ഉറ്റ ചങ്ങാതിയായ ഗൗതം അദാനിയുടെ കമ്പനി നടത്തുന്ന വാണിജ്യ തുറമുഖ നിർമാണം മണ്ണിനും മനുഷ്യർക്കും വരുത്തിവെക്കുന്ന നാശത്തെക്കുറിച്ച് വിളിച്ചുപറഞ്ഞു. തങ്ങളുടെ എല്ലാമായ കടലും തീരവും ഇവ്വിധം നശിപ്പിക്കപ്പെട്ടാൽ അത് കേരളത്തിന്റെ തന്നെ നാശത്തിനാകും വഴിവെക്കുക യെന്ന് മുന്നറിയിപ്പ് നൽകുകയും അതിനെ ചെറുക്കാൻ സമരവുമായി മുന്നിട്ടിറങ്ങുകയും ചെയ് തു. 

നാശം വിതക്കുന്ന അദാനി തുറമുഖ നിർമാണം അടിയന്തരമായി നിറുത്തിവെക്കുക, തുറമുഖ നിർമാണത്തിന്റെ ഫലമായി വീടുകൾ നഷ്ടമായവർക് ആനുപാതിക നഷ്ടപരിഹാരം നൽകുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളായ കടപ്പുറം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുമായി ലോകപരിസ് ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിൽ അനിശ് ചിതകാല സത്യാഗ്രഹവുമായാണ് അവർ സമരമാരംഭിച്ചത് . അത് ഇപ്പോഴും തുടരുന്നു. ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധം നടത്തിയപ്പോഴാണ് സംഭവം നാടറിയുന്നത് . ആഗസ്റ്റ് 16 മുതൽ വിഴിഞ്ഞം മുല്ലൂർ ബീച്ചിലുള്ള പദ്ധതി പ്രദേശത്ത് രാപ്പകൽ സമരം ആരംഭിച്ചതോ ടെ ഈ ചെറുത്തുനിൽപ്പിനെ ഏതുവിധേനയും പൊളിക്കുകയെന്ന അജണ്ടയുമായി മത്സ്യത്തൊഴിലാളികൾക്കെതിരെ വ്യാപക കള്ളക്കഥകളാണ് കൊളുത്തിവിടപ്പെടുന്നത് . സമരക്കാർ ശ്രീലങ്കയിൽനിന്ന് പണംവാങ്ങിയെന്നും ചൈനയിൽനിന്ന് ഈ സമരം അദാനി തന്നെ സ് പോൺസർ ചെയ്യുന്നതാണെന്നും ഗൂഡാലോചന സിദ്ധാന്തങ്ങൾ പലവഴിയിൽ പ്രചരിപ്പിക്കപെപടുന്നു. സമരം മുൻകൂട്ടി തയാറാക്കി യതാണന്നും പുറത്തുനിന്ന് വന്നവരാണ് സമരം ചെയ്യുന്നതെന്നും തുറമുഖ നിർമാണംമൂലം തീരത്തിനു കേടുപറ്റിയിട്ടില്ലെന്നുമാണ് ഒരുകാലത്ത് നൂറുകണക്കിന് സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് . 

അല്ലെങ്കിൽ തന്നെ ആദിവാസികളും ന്യൂനപക്ഷങ്ങളും കർഷകതൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉൾ പ്പെടെയുള്ള ദുർബല സമൂഹങ്ങൾ നിലനിൽപ്പിനായി നടത്തിയ ഏതെങ്കിലുമൊരു പോരാട്ടത്തെയെങ്കിലും ഗൂഢാലോചന സിദ്ധാന്തക്കാർ വെറുതെവിട്ടിട്ടുണ്ടോ? 

ജീവൻ പണയം വെച്ച് പ്രളയരക്ഷാപ്രവർത്തനം നടത്തിയതിന് സർക്കാർ വെച്ചുനീട്ടിയ പ്രതിഫലംപോലും തിരസ്കരിച്ച ആ മനുഷ്യർക്കെതിരെ ‘പണം വാങ്ങി സമരം ചെയ്യുന്നവർ’ എന്ന അടിസ് ഥാനരഹിത ആരോപണം ഉന്നയിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇതാണ് - ‘‘ കടലും തീരവും കഴിഞ്ഞേ ഞങ്ങൾക്ക് എന്തുമുള്ളൂ. അത് നശിപ്പിക്കാൻ ഏതു മന്ത്രി വന്നാലും, എത്ര വലിയ മുതലാളി വന്നാലും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾക്ക് ആരോഗ്യവും അന്തസ്സും നൽകിയ കടലില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളെന്തിന് ജീവിക്കണം?’’

ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകുന്നില്ലെങ്കിൽ ഓണം വാരാഘോഷ വേളയിൽ വള്ളങ്ങളുമായി മുഖ്യമന്ത്രിയുടെ വസതി വളയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവരിപ്പോൾ. 

തുടരും

part 2 - മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ?

While hunting Kerala's 'army'

Vizhinjam: Coast on Fire - Series 1
August 29, 2022

Kerala fishermen who have been struggling against the wind and torrential rains face another challenge today. It is alleged that Vizhinjam port construction will endanger the coastal environment. Government officials, politicians, and even the media are in opposition to fishermen because Adani Group, the largest corporate group in the country, is responsible for the problem. However, this does not detract from their enthusiasm. From India's scorching shores, 'Madhyamam' investigates the dynamics of this struggle.
In the early 1960s, Dr Vikram Sarabhai, the father of Indian space science, visited Peter Bernard Perera, the Latin Catholic bishop of Thumpa, with his colleagues, including Dr APJ Abddul Kalam. Thumpa is located near the earth's magnetic line, making it an ideal location for a rocket launch centre. The purpose of the visit was to discuss a potential launch centre. It was also to convince the people of the importance of giving up land for the country's needs.
Due to its proximity to the Earth's magnetic field, the fishing village of Thumpa played an important role in the rocket launch. As a fishing village, it was also home to traditional fishermen. Nevertheless, they were prepared to give up the project as an expression of pride for India.
During the Mass at St. Mary Magdalene Church on the following Sunday, the bishop explained the importance of scientists to the parishioners. They donated 600 acres of land as well as a church building. At the altar of that church, astronauts assembled the country's first rocket parts. On that day, 183 families left the area.
Furthermore, the land given away by the fishermen enabled the international airport, Brahmos Aero Space Center, Titanium and other prestigious projects to be constructed in Thiruvananthapuram.
This decades-old incident, recounted in the autobiography of former President Abdul Kalam, deserves recollection.
The fishermen community of Thiruvananthapuram, who gave up their homes and jobs for the sake of the country, sacrificed their lives to save their fellow human beings during the 2018 floods and received the title of 'Army of Kerala' from the Chief Minister of the state. Government officials are now calling the activists anti-development and foreign agents.
This is the same shack strategy used to isolate protesters against Kerala's K-rail project by labelling them, terrorists. Are conspiracy theorists dismissing any struggle for survival by vulnerable populations, such as tribal members, minorities, agricultural workers, and fishermen?
Could you please explain what these people did wrong? Fishermen have expressed their opposition to the construction of the port, which is being constructed by the company of Gautam Adani, the world's fourth richest man and a close friend of both central and state officials. It damaged soil and people, according to fishermen. As a result, they warned that if all their seas and coasts were destroyed, Kerala itself would be destroyed.
Despite the risk to their lives, these fishermen refused to accept even the government's reward for performing flood rescue operations. These individuals are the targets of conspiracy theories that accuse them of being 'thugs for money'. According to the fishermen, "The only thing that matters to us is the sea and the coast. We will not allow any minister or big boss to destroy it. How can we live without the sea that gives us health and dignity? Why should we live?"
As a result, they have announced that if the government refuses to accept the demands, boats will surround the Chief Minister's residence during Onam week.


2023, മേയ് 12, വെള്ളിയാഴ്‌ച

മരണച്ചാലിൽ ജീവിതം തേടുന്നവർ Life seekers in death channels

2017 മുതൽ കേരളതീരത്തുണ്ടായത് പതിനഞ്ചിലധികം കപ്പലപകടങ്ങൾ. മത്സ്യബന്ധന യാനങ്ങളിൽ കൂറ്റൻ കപ്പലുകളിടിച്ചുണ്ടായ അപകടങ്ങളിൽ ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു.  കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന തീരദേശ കപ്പൽപാത കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് അക്ഷരാർത്ഥത്തിൽ മരണക്കെണിയാണ്. 


This feature published on 23 May 2021, Madhyamam 



 37 വർഷം മുൻപ്മഴയുള്ള രാത്രി. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പൂന്തുറയിൽ നിന്ന് 18 വയസ്സുകാരൻ ജോയ് അലുക്കൂസ് മുതിർന്ന രണ്ടു മത്സ്യത്തൊഴിലാളികളും ചേർന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് യാത്ര തിരിച്ചു. ചെറിയ കണ്ണാടിക്കൂട്ടിലെ മണ്ണെണ്ണ ചിമ്മിനി വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. വള്ളത്തിന്റെ രണ്ടറ്റങ്ങളിലും ഇരിക്കുന്നവർക്ക് പരസ്പരം കാണാൻ കഴിയാത്തത്ര ഇരുട്ട്. ഈർപ്പവും കാറ്റും കൂടിക്കുഴഞ്ഞ് പുകമഞ്ഞിൽ അകപ്പെട്ടത് പോലെയുള്ള പ്രതീതിയാണ്. വലയിട്ടിട്ടുണ്ട്. വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനു പടിഞ്ഞാറ് വശത്തു 27 കിലോമീറ്റർ ദൂരെയാണ് വള്ളം കിടക്കുന്നത്. പുലർച്ചയാകുമ്പോൾ വല വലിക്കണം. രാവിലെ എട്ടോടെ കരയ്ക്കണയാം. പാതിരാ കഴിഞ്ഞു, ചെറിയ മയക്കം കണ്ണുകളിലുണ്ട്. പെട്ടെന്നാണ്, ദുസ്വപ്നം കണക്കെ, ഭീകരമായ ശബ്ദത്തോടെ വളളത്തിന്റെ മുൻഭാഗത്ത് കനത്ത ഇടി വന്നുവീണത്. മാത്രകൾക്കുള്ളിൽ വള്ളം പിളർന്നു മൂവരും കടലിൽ വീണു. ഒന്ന് മുങ്ങി പൊങ്ങി വന്നപ്പോഴേക്കും ഇരുട്ടിൽ കരിങ്കോട്ട കണക്കെ ഒരു വലിയ കപ്പൽ അവരെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഒഴുകി നീങ്ങി. കനത്ത തിരമാല ഓളങ്ങളിൽ മൂവരെയും പൊളിഞ്ഞു പോയ വള്ളത്തെയും തലങ്ങും വിലങ്ങും കടൽ എടുത്തെറിഞ്ഞു. തണുപ്പിനും ഇരുട്ടിനും കനം കൂടിക്കൂടി വന്നു

 

    ശനിയാഴ്ച പുലർച്ച വിഴിഞ്ഞം ഹാർബറിൽനിന്ന്പുറപ്പെട്ട വള്ളങ്ങളിലുള്ളവർക്കു കടലിൽ ഒഴുകി നടക്കുന്ന വലയാണ് ആദ്യം കിട്ടിയത്. കടലടിയുടെ ശക്തി കൊണ്ട് അല്പം ദൂരേക്കുള്ള കാഴ്ചകൾ അവ്യക്തം. വല പിടിച്ചു മുന്നോട്ടു നീങ്ങി, കഷ്ടി ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ മുറിഞ്ഞു വീണ വളളത്തിന്റെ പകുതി ഭാഗം വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ട്. അപകടമെന്തോ നടന്നെന്ന അവരുടെ തോന്നലുകൾ സത്യമാണെന്നു മനസിലായി. പെട്ടെന്ന് രക്ഷാപ്രവർത്തനം. അൽപം ദൂരെനിന്നും പല പലക കഷ്ണങ്ങളിൽനിന്നും ഓരോരുത്തരെയായി തിരികെ ജീവിതത്തിലേക്ക് മത്സ്യത്തൊഴിലാളികൾ വീണ്ടെടുത്തു. തകർന്ന വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിക്കാൻ തീരുമാനിച്ചു. അങ്ങനെ അന്ന് വൈകുന്നേരം നാലോടെ ജോയും സംഘവും സുരക്ഷിതരായി തീരമണഞ്ഞു. അന്നത്തെ അനുഭവമോർക്കുമ്പോൾ ഇന്നും പൂന്തുറ നടുത്തറ ബിജോയ് ഭവനത്തിൽ തോമസ് എന്ന ജോയ് അലുക്കൂസിന് (55 ) മനസ് കിടുങ്ങും. അന്ന്, വീട്ടിൽ മകനെ കാത്ത് മാതാപിതാക്കളും സഹോദരനെ കാത്ത് ആറ്ഉടപ്പിറപ്പുകളും കാത്തിരുന്നു. അവരുടെ സങ്കടത്തിനു മറുപടിയായി, മത്സ്യത്തൊഴിലാളികളുടെ ഊർജിതമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജോയ് വീട്ടിലെത്തി

     അപകടത്തിന് അഞ്ചു വർഷങ്ങൾക്കു ശേഷം ജോയിയുടെ കൂടെ അന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ കടലിൽ കാണാതായി. മത്സ്യത്തൊഴിലാളി ഇതുവരെയും മടങ്ങി വന്നിട്ടില്ല. അന്ന് മത്സ്യത്തൊഴിലാളികൾ ജോയിയെ രക്ഷിച്ചതുപോലെ, പ്രളയത്തിലും ഓഖി ചുഴലിക്കാറ്റിലും അകപ്പെട്ട മനുഷ്യജീവനുകളെ രക്ഷിച്ച് അദ്ദേഹം രക്ഷാദൗത്യത്തിൽ പിൻഗാമിയായിയെന്നത് കാലം കാത്തുവെച്ച നിയോഗം മാത്രം! ഇപ്പോൾ കരയിലും പൊതുപ്രവർത്തനത്തിൽ സജീവമാണ് ജോയ്

 

മരണച്ചാലൊരുക്കാൻ കപ്പൽ പാത 

 

ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി, ഗുജറാത്തു മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന തരത്തിലാണ് 2020 ആഗസ്റ്റ് ഒന്നുമുതൽ തീരദേശ കപ്പൽ പാത നിലവിൽ വന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ തീരദേശ കടലിലാണ് കൂടുതലായും മത്സ്യബന്ധനം നടത്തുന്നതും. കേവലം 12 നോട്ടിക്കൽ മൈൽ (22.224 കിലോമീറ്റർ ) അപ്പുറത്തു കൂടി കടന്നു പോകുന്ന കപ്പൽ പാത യഥാർഥത്തിൽ ഒരു മരണക്കെണിയാണെന്ന്പറയാം. നിലവിൽ 12 നോട്ടിക്കൽ മൈൽ വരെയാണ് സംസ്ഥാന സർക്കാർ മത്സ്യബന്ധന അനുമതി നൽകുന്നത്. എന്നാൽ, അതിനപ്പുറം കടന്നു പോകുന്ന മത്സ്യത്തൊഴിലാളികളുണ്ട്. കാരണം 50 നോട്ടിക്കൽ മൈൽ ദൂരത്തോളം കേരളത്തീരം സമൃദ്ധമാണ്

    തീരക്കടലിൽനിന്ന്പുറം കടലിലേക്ക് പോകുംതോറുമാണ് കൂടുതൽ മത്സ്യം ലഭിക്കുന്നത്. കപ്പൽ പാത പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വന്നപ്പോൾ തന്നെ സംസ്ഥാനം അക്കാര്യത്തിൽ എതിർപ്പ്ഉയർത്തിയിരുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള മേഖലയാണ് കേരളതീരം. അതിനു പ്രധാനമായ കാരണം കടലിലേക്ക് ഒഴുകിയെത്തുന്ന പുഴകൾ കൊണ്ടുവരുന്ന പോഷകസമൃദ്ധമായ ഇടങ്ങളിൽ കഴിയാൻ മത്സ്യക്കൂട്ടങ്ങൾ കൂട്ടത്തോടെയെന്ന് എന്നതാണ്. രണ്ടാമത്തെ കാര്യം, പ്രദേശത്ത്​ 38000 മത്സ്യബന്ധന യാനങ്ങളുണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. മത്സ്യസമ്പത്തിന്റെ നാശവും ബോട്ടുകളിൽ കപ്പലിടിച്ചുള്ള അപകടവും വർധിക്കുമെന്ന കാരണങ്ങൾ കൊണ്ട് 2018 തന്നെ കേരളം ഇതിനെതിരെ തുടർച്ചയായി പ്രതികരിച്ചു. രാജ്യമൊട്ടാകെയുള്ള മത്സ്യത്തൊഴിലാളി സംഘടനകൾ സമരങ്ങൾ നടത്തി. 50 നോട്ടിക്കൽ മൈൽ ദൂരേക്ക് കപ്പൽ പാത മാറ്റി സ്ഥാപിക്കണമെന്ന ആവശ്യങ്ങളൊക്കെ കേന്ദ്രം തള്ളിക്കളഞ്ഞു. ‘കൊല്ലം പരപ്പ്എന്നറിയപ്പെടുന്ന വിശാലമായ മത്സ്യ ആവാസ വ്യവസ്ഥയിൽ ഉപജീവനത്തിനായി തൊഴിലെടുക്കുന്നവരുടെ എണ്ണം 25000ലധികമാണ്. മേഖലയെ കീറിമുറിച്ചാണ് കപ്പൽ പാത കടന്നുപോകുന്നത്​. ഇനിയുള്ള നാളുകളിൽ കൂടുതൽ കപ്പൽ അപകടങ്ങളും മരണങ്ങളും മത്സ്യത്തൊഴിലാളി കുടുംങ്ങളിൽ കണ്ണീരുപടർത്തുമെന്ന് അവർ ഭയക്കുന്നുണ്ട്. അപായ ഇടനാഴിയിൽ ജീവൻ പൊലിയാതിരിക്കാൻ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന്ജോയ് പറയുന്നു.

    കേരളത്തീരത്തുനിന്ന്​ 12 നോട്ടിക്കൽ മൈൽ (22.224 കിലോമീറ്റർ) വരെ മത്സ്യബന്ധനം നടത്തുന്നതിനാണ് സംസ്ഥാന മത്സ്യബന്ധന വകുപ്പ് ലൈസൻസ് നൽകുന്നത്. എന്നാൽ, പരിധിയും കഴിഞ്ഞുപോയി മത്സ്യബന്ധനം നടത്തുന്നതാണ് അപകടങ്ങളുണ്ടാകാൻ കാരണമെന്ന് 2020 ഫെബ്രുവരിയിൽ നിയമസഭ സമ്മേളനത്തിൽ ചോദ്യോത്തര വേളയിൽ അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. കപ്പൽച്ചാലിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്ന്നിരന്തരം ബോധവത്ക്കരണ കാമ്പയിൻ നടത്തിവരുന്നുണ്ട്. യാനങ്ങളിൽ നിർബന്ധമായും നാവിഗേഷൻ ഉപകരണങ്ങൾ ഘടിപ്പിക്കണമെന്നും സർട്ടിഫൈഡ് സ്രാങ്കിനോ എൻജിൻ ഡ്രൈവർക്കോ മാത്രമേ ബോട്ട് ഓടിക്കാൻ അവസരം കൊടുക്കാവൂയെന്നും അവർ വ്യക്തമാക്കിയിരുന്നു. നിബന്ധനകൾ കെ.എം.ആർ.എഫ് 2018 ചട്ടങ്ങളിലൂടെ ഉത്തരവാക്കിയെന്നും നടപ്പാക്കിയെന്നും അവർ പറഞ്ഞു. യന്ത്രവത്കൃത ബോട്ടുകളിൽ വെസ്സൽ ട്രാക്കിങ് ഡിവൈസ് അല്ലെങ്കിൽ ആട്ടോമാറ്റിക് ഐഡിന്റിഫിക്കേഷൻ സിസ്റ്റം നിർബന്ധമാക്കിയതുവഴി ഇത്തരം അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷ വെച്ചത്

 

കണക്കുകളിൽ കുരുങ്ങുന്ന ജീവനുകൾ

 

    2017 മുതലുള്ള കണക്കുകളെടുത്താൽ കേരളതീരത്തുണ്ടായത് പതിനഞ്ചിലധികം കപ്പലപകടങ്ങളാണ്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം വിഴിഞ്ഞത്തു തന്നെ 2021 ഫെബ്രുവരിയിൽ കപ്പലപകടമുണ്ടായതിൽ ഒരാളെ കടലിൽ നഷ്ടമായി. അത്ഭുത മന്ത്രിയെന്ന ബോട്ടിലെ ഷാഹുല് ഹമീദിനെയാണ് കടലിൽ വീണു കാണാതായത്. കൂട്ടത്തിൽ ഉണ്ടായിരുന്ന ഔസേപ്പും ഉത്തരേന്ത്യക്കാരനായ ആനന്ദ് മണ്ഡലും ബോട്ടിനു കാര്യമായ പരിക്കില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു കരക്കെത്തി. ഇടിച്ച കപ്പൽ നിറുത്താതെ പോയിയെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്

2020 ഡിസംബറിൽ പൂന്തുറ സ്വദേശികൾ തന്നെയായ സഹായ രാജു (52), സഹായം (48), റെയ്മണ്ട് (42), ജയിംസ് (56), സുബിൻ (38), രഞ്ജു (27) എന്നിവരുടെ ബോട്ടിൽ കപ്പലിടിച്ചു. ആറു മത്സ്യത്തൊഴിലാളികൾക്കും പരിക്കേറ്റു. 16 കിലോമീറ്റർ (എട്ടു നോട്ടിക്കൽ മൈൽ) ഉള്ക്കടലിലാണ് അപകടം നടന്നത്. കപ്പലുമായുള്ള കൂട്ടിയിടിയിൽ വള്ളം രണ്ടായി മുറിഞ്ഞുപോയി. പ്പലും നിര്ത്താതെ പോയി.

    2018 ആഗസ്റ്റ് ഏഴിന് കൊച്ചിയിൽ 28 നോട്ടിക്കല് മൈൽ അകലെ പുറംകടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടിൽ കപ്പലിടിച്ചു മൂന്നു പേർ മരിക്കുകയും രണ്ടുപേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു, ഇന്ത്യൻ ചരക്കു കപ്പലായ എം.വി ദേശ് ശക്തിയാണ് അപകടമുണ്ടാക്കിയത്. 2018 മെയ് മാസത്തിൽ കൊല്ലത്തും സമാനമായ അപകടം നടന്നു. ബോട്ട് പൂർണമായും തകർന്നെങ്കിലും മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ച ശേഷം നിറുത്താതെ പോയ കപ്പലിനെ പിന്നീട് കണ്ടെത്തി, ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

    2017 ജനുവരി എട്ടിന് കൊച്ചിയിൽനിന്ന് 66 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിൽ ഇടിച്ച് ഏഴു തൊഴിലാളികൾക്ക് പരിക്ക്, ജൂൺ ഒന്നിന് കാർമൽ മാതാ ബോട്ടിൽ പനാമ രജിസ്ട്രേഷനുള്ള കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. 11 പേർക്ക് ഗുരുതര പരിക്കേറ്റു. അതേവർഷം ആഗസ്റ്റിൽ, കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അകലെ അകലെ ഹോങ്കോങ് ആസ്ഥാനമായ കപ്പലിടിച്ച് വളളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഗുരുതര പരിക്കേറ്റു. ഒക്ടോബറിൽ കുളച്ചൽ തീരത്തുനിന്ന് 19 നോട്ടിക്കൽ മൈൽ അപകടം നടന്നു, വള്ളം തകർന്നു തരിപ്പണമായി. 2018 ജൂണിലാണ് വൈപ്പിനിൽ എൽ.പി. ജി ടാങ്കർ കപ്പൽ ബോട്ടിലിടിച്ചത്. 10 പേർക്ക് ഗുരുതര പരിക്കേറ്റു. ജൂലൈ എട്ടിനു കൊച്ചിയിൽനിന്നുപോയ വള്ളം തായ് ലാൻഡ് കപ്പലായ മയൂരി നാരി എന്ന കപ്പലിടിച്ച് തകർന്നു. 2020 ഫെബ്രുവരിയിൽ ചൈനീസ് കപ്പൽ കൊച്ചിയിലെ യഹോവ ബോട്ടിനെ തകർത്തു, തൊഴിലാളികൾ രക്ഷപ്പെട്ടു.

ഇതിനും പുറമെയാണ് 2011 ജനുവരിയിൽ കൊല്ലത്ത്ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിയിൽനിന്ന്വെടിവെപ്പ് ഉണ്ടായതോടെ രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചത്. അന്താരാഷ്ട്ര കുപ്രസിദ്ധി നേടിയ കേസിൽ, മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാരെന്ന് കരുതിയാണ് വെടിവെച്ചതെന്നു കപ്പിത്താൻ പിന്നീട് പറഞ്ഞത് ഏറെ വിവാദമാകുകയും ചെയ്തു

    വാണിജ്യ ചരക്കു കപ്പലുകൾ പ്രധാനമായും വടക്കുനിന്ന്തെക്കോട്ടാണ് സഞ്ചരിക്കുന്നത്. വള്ളങ്ങളാകട്ടെ, കിഴക്കു നിന്ന്  പടിഞ്ഞാറ് ഭാഗത്തേക്കാണ് പോകുന്നത്. ഇതോടെ കൂട്ടിയിടിക്കാനുള്ള സാധ്യത വളരെയധികം വർധിക്കുന്നു. ഔട്ട് ബോർഡ് മോട്ടോർ വെച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത വള്ളങ്ങൾ കപ്പലുകളെ അപേക്ഷിച്ച് തീരെ ചെറുതാണ്. അതിനാൽ കപ്പലുകളുടെ അടുത്തെത്തുമ്പോൾ മാത്രമാണ് ഇവയെ കാണാൻ കഴിയുക. അതിനാൽ അതിവേഗതയിൽ മുന്നോട്ടു നീങ്ങുന്ന കപ്പലിനെ കൂട്ടിയിടിയിൽനിന്ന്ഒഴിവാക്കാൻ കപ്പിത്താനാകില്ല. ഏതാനും വർഷങ്ങളായി ചരക്കു കപ്പലുകളുടെ എണ്ണത്തിലുണ്ടായ വർധനവ് കൂടി കണക്കിലെടുത്താൽ കപ്പൽ പാത തീരക്കടലിൽ വരുന്നതിന്റെ അപകടസാധ്യത എത്രത്തോളമാണെന്ന് മനസ്സിലാക്കാം.

ഇന്റർനാഷൻൽ മാരിടൈം ഓർഗനൈസേഷന്റെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാൻ കപ്പലുകൾക്ക് ബാധ്യതയുണ്ടെങ്കിലും ഇത്എത്രത്തോളം സാധ്യമാകുമെന്ന്ഉറപ്പില്ല

    അതീവ സാന്ദ്രത കൂടിയകേരളം പോലുള്ള പ്രദേശങ്ങളിൽ കരയിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്നും നൈറ്റ്വിഷൻ ടെലിസ്കോപ്പിലൂടെ നിരീക്ഷണം നടത്തണമെന്നും ഹോൺ മുഴക്കണമെന്നും ആവശ്യമെങ്കിൽ ആകാശത്തേക്ക്വെടിവെച്ച്ശ്രദ്ധ ക്ഷണിക്കണമെന്നുമൊക്കെ ചട്ടങ്ങളുണ്ട്​.

 

ടൗട്ടെ ആഞ്ഞടിച്ച തീരം

 

    ഭാര്യ ബീനയും മക്കളായ ബിജോയ്, ബിനോയ്, ബിനോല, ബിനോജ് എന്നിവരും അടങ്ങുന്നതാണ്ജോയിയുടെ കുടുംബം. പൂന്തുറയിൽ കടലിൽനിന്ന്കേവലം 75 മീറ്റർ അപ്പുറമാണ്ജോയിയുടെ വീട്​. അതിനാൽ തന്നെ വീട്ടിലിരുന്നാൽ കടൽ കാണാം.  1960 കളിൽ വിഴിഞ്ഞത്ത്ഫിഷിങ്ങ്ഹാർബർ വന്നതോടെയാണ്വടക്കു വശത്തുള്ള തീരം നഷ്ടമായി തുടങ്ങിയെന്ന്അദ്ദേഹം പറയുന്നു. പിന്നീട്പൂന്തുറയെ രക്ഷിക്കാൻചെറിയ പുലിമുട്ടുകൾ കടലിൽ സ്ഥാപിച്ചു

    എന്നാൽ, കഴിഞ്ഞയാഴ് കേരളത്തീരത്തിന്സമീപത്തുകൂടി കടന്നുപോയ ടൗട്ടെ ചുഴലിക്കാറ്റിൽ പൂന്തുറയിലെ പുലിമുട്ടുകളും തകർത്താണ്കടൽ കയറി വന്നത്​. ജൂണിൽ തുടങ്ങുന്ന മൺസൂണിൽ പ്രവചിക്കാൻ കഴിയാത്ത അപകടങ്ങളുണ്ടായേക്കും. കടൽത്തീരം സംരക്ഷിക്കുന്നതിനായി കേരള സർക്കാർ തീരുമാനിച്ച ജിയോ ട്യൂബ് തിരുവനന്തപുരത്തിന്റെ ആഴക്കടലിൽ ഫലപ്രദമാകില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം ജിയോ ട്യൂബ് സംവിധാനം പരിശോധിക്കാൻ ചെന്നൈ കടലൂരിൽ പോയ മത്സ്യത്തൊഴിലാളി സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു

    നിലവിൽ ടൗട്ടെ ആഞ്ഞടിച്ച് സംരക്ഷണ ഭിത്തിയിലെ വമ്പൻ പാറക്കല്ലുകൾ കൂടി കടലിലേക്ക് വലിച്ചു കൊണ്ടുപോകുകയാണ്. അപ്പോൾ ജിയോ ട്യൂബ് എപ്പോൾ പോയെന്നു പറഞ്ഞാൽ മതിയെന്നാണ് അദ്ദേഹം ഇപ്പോൾ കരുതുന്നത്. നേരത്തെ വിഷയത്തിൽ മുൻ ഫിഷറീസ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്​, സി.പി. പൂന്തുറ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി കൂടിയാണ്ജോയ്. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ, ജിയോ ട്യൂബിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്നും വിഴിഞ്ഞം തുറമുഖം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനാൽ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് അദ്ദേഹം

    ഒപ്പം കേന്ദ്രസർക്കാർ കൊണ്ടുവന്ന കപ്പൽപാതക്കെതിരെയുള്ള    മത്സ്യത്തൊഴിലാളികൾ നടത്താനൊരുങ്ങുന്ന പ്രതിഷേധങ്ങൾക്ക്തുടർന്നും സംസ്ഥാന സർക്കാറിന്റെ  പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്​.

2017 ഓഖി, 2018 ഗജ, 2021 ടൗട്ടെ അടക്കമുള്ള എല്ലാ ചുഴലിക്കാറ്റുകളും കേരളതീരത്ത്പ്രകമ്പനം സൃഷ്ടിച്ചു. അക്കൂട്ടത്തിൽ ഓഖിയിൽ ജോയ് അലുക്കൂസിനു ബന്ധുക്കളിൽ ഏഴുപേരെയാണ് നഷ്ടമായത്. ഓഖി ആഞ്ഞടിച്ചതിനു ശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ നാലുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേര് ഇന്നും കാണാതായവരുടെ കൂട്ടത്തിലാണ്. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുമ്പോൾ തിരുവനന്തപുരത്തു കപ്പൽ ഗതാഗതത്തിൽ ഉയരുന്ന അപകടകണക്കുകൾ എത്രയെന്നു ഊഹിക്കാൻ ജോയ് അലുക്കൂസിനു കഴിയുന്നില്ല. എന്നാൽ, തുറമുഖംകൊണ്ട്മത്സ്യത്തൊഴിലാളികൾക്കു നഷ്ടം മാത്രമാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറയുന്നു. കപ്പലിടിച്ചുള്ള അപകടങ്ങളേയും ഭയക്കണം. തുറമുഖ നിർമാണം മൂലം മത്സ്യകൂട്ടങ്ങൾ തീരം വിട്ടുപോകുന്നത് തുടരുകയാണ്. കടൽ തുരന്നെടുക്കുന്നതിനാൽ, വടക്കുവശത്തെ മത്സ്യബന്ധന ഗ്രാമങ്ങളിൽ തീരശോഷണം രൂക്ഷം. ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന നാശനഷ്ടത്തിന്റെ ആധിക്യം കൂട്ടുന്നതിൽ കടലിലെ നിർമാണപ്രവർത്തികൾക്ക് പങ്കുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

    തീരക്കടൽ പാതയും കടലിലെ നിർമാണങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ആദ്യം തീരദേശത്തേയും പിന്നീട്​ ​കേരളത്തിന്റെ സമ്പദ്വ്യവസ്ഥയേയും തകർക്കുന്ന തരത്തിലാണ്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്​. ഇതിനെതിരെ പോരാടാൻ മത്സ്യത്തൊഴിലാളിക്കൊപ്പം ഓരോ കേരളീയനും സാധിക്കണം

 

 

Click on the page and zoom in to read. Or click here to read ePaper

 


Life seekers in death channel 

Jisha Elizabeth

This article was originally published on Madhyamam in Malayalam language on 23 May 2021

___________________________________

There have been 15 ship accidents on the coast of Kerala in the South Western Indian state since 2017. Accidents involving huge ships and fishing vessels have killed many fishermen. Kerala's coastal shipping lane, unilaterally introduced by the central government, is literally a death trap for its fishing community.
____________­______________________

 

37 years ago, it was a rainy night. Joy Alukoos, 18, of Poonthura, a coastal village in Thiruvananthapuram, and two senior fishermen set out to fish. In a small glass case, a kerosene chimney lamp burns dimly. Those sitting at either end of the boat could not see each other due to the darkness. A mixture of humidity and wind feels like being caught in a fog. In the sea, a net has been cast. It is located 27 kilometres west of Vizhinjam Fishing Harbour. The net must be drawn at dawn. By eight in the morning, they can reach the shore.

After midnight, there's a little sleepiness in the eyes. Suddenly, with a terrible sound, something struck the bow. A split in the boat caused all three to fall into the water within seconds. After emerging from the water once, a black fortress-sized ship floated by as if untouched by them.

 

The three and the wrecked boat were swept away by the sea in heavy waves. The cold and the darkness deepened.

On Saturday, other boats leaving Vizhinjam Harbor at dawn discovered the net floating in the sea. The undertow obscures distant views. After barely a kilometer, they spotted the boat's half floating in the water. Something was wrong, they realized. Rescue operations began immediately.

Fishermen, one by one, brought back to life those floating on planks. The wrecked boat was towed to shore. Joy and his team reached the shore safely around four in the evening. The experience of that day still gives Joy Alukus (55) goosebumps when he thinks of it. At home, parents waited for their son, while six siblings waited for their brother. Joy is rescued by the fishermen and returns home in response to their grief.

Figure 2 JOY ALUKKOOS

One of those who survived that day with Joy went missing at sea five years later. He hasn't returned yet. As the fishermen saved Joy that day, it's only a matter of time before he succeeds in that rescue mission by saving the lives of people caught up in the Kerala floods and Cyclone Ockhi! 

A death-defying ship lane

Coastal shipping lanes have been established from Gujarat to Kanyakumari in southwest India as of August 1, 2020. Kerala's fishermen primarily fish in coastal waters. Shipping lanes like this are truly death traps, as they pass just 12 nautical miles (22.224 km). Currently, fishing permissions are granted up to 12 nautical miles by the state government. There are, however, fishermen who go beyond that. Because the Kerala coast is abundant up to 50 nautical miles. From coastal seas to outer seas, more fish are obtained. 

 

Despite the central government's efforts, the state raised objections to the ship lane project. The main points were two. In the Indian Ocean, Kerala has the largest fish wealth. This is due to the 41 rivers that flow into the sea providing nutrient-rich habitats for schools of fish. According to government figures, there are 38,000 fishing vessels in the region. Several times in 2018, Kerala responded against this, claiming that it would increase the destruction of fish stocks and the danger of shipwrecks. Strikes were staged by fishermen's organizations across the country. All requests to shift the shipping lane by 50 nautical miles were rejected by the Center.

In the vast fish habitat known as Kollam Parap, more than 25000 people are employed for their livelihood. This region is cut through by this shipping lane. Fishermen's families fear that there will be more ship accidents and deaths in the upcoming days.

Joy says that all fishermen and their organizations should work together to prevent lives from being lost.

The state fisheries department issues licenses for fishing up to 12 nautical miles (22.224 km) from the Kerala coast.
However, fishing is also done beyond the permissible limit. This is the reason for accidents'' - the then Fisheries Minister J. Mercykuttyamma had clarified.

In order to avoid boat fishing, there is a constant awareness campaign. Only a certified srank or engine driver should be allowed to drive the boat, as the minister clarified that navigation equipment must be installed in the vessels. The KMRF 2018 Rules mandated and implemented these conditions. A vessel tracking device or automatic identification system on mechanized boats could reduce such accidents, she hoped.

Lives trapped in figures

Since 2017, more than fifteen ship accidents have occurred on the Kerala coast. In February 2021, a person was lost at sea in a ship accident in Vizhinjam, Thiruvananthapuram. The boat called Miracle Minister capsized and Shahul Hameed went missing. In the group, Ousep and Anand Mandal, a North Indian, escaped.
According to the survivors, the ship left without stopping. In December 2020, Poonthura natives Sahaya Raju (52), Sahayam (48), Raymond (42), James (56), Subin (38) and Ranju (27) had their boat capsized. In addition, six fishermen were injured. It occurred 16 kilometers (eight nautical miles) from shore. After colliding with the ship, the boat broke in two. Likewise, this ship did not stop.

Three people died and two others were seriously injured after the MV Desh Shakti capsized a fishing boat 28 nautical miles off Kochi on August 7, 2018. In May 2018, a similar accident occurred in Kollam. Despite the boat being completely destroyed, the fishermen miraculously survived. After the collision, the crew was taken into custody and the ship was found.
Seven workers were injured in a collision with a fishing boat 66 nautical miles from Kochi on January 8, 2017, and three fishermen died on June 1, 2017, when a Panama-registered vessel collided with the Carmel Mata. The injuries were serious for 11 people.

A Hong Kong vessel collided with a fishing boat 39 nautical miles off the coast of Kollam in August of that same year, injuring all the fishermen on board. An accident occurred 19 nautical miles off Kulachal's coast in October, and the boat capsized. A tanker loaded with liquid petroleum gas collided with a boat in the Vypin area in June 2018. There were 10 serious injuries among the fishermen.
The boat that left Kochi collided with the Thai ship Mayuri Nari on July 8. In February 2020, a Chinese ship damaged the fishing boat Jehova in Kochi, and the workers escaped.
The Italian ship Enrica Lexie also fired on two fishermen in Kollam in January 2011. The captain claimed later that he had shot the fishermen because they were pirates, which gained international attention.
     The majority of commercial cargo ships travel north to south. In contrast, boats travel east to west. As a result, collisions are more likely to occur. These ships are much smaller than traditional boats powered by outboard motors.

A ship moving at high speed cannot be steered to avoid this collision. With the increase in cargo ships over the past few years, one can understand the risk of the shipping lane entering coastal waters.

Ships are required to comply with the International Maritime Organization's Code of Conduct, but the extent to which this is possible is unclear. In densely populated areas like Kerala, there are rules about keeping a certain distance from land, observing through night vision telescopes, sounding the horn and, if necessary, firing into the sky.


Toute stormed shore

Joy is married to Beena and has four sons: Bijoy, Binoy, Binola, and Binoj. In Poonthura, Joy's house is just 75 meters from the sea. If you stay at home, you can see the sea. Since the fishing harbor was built in Vizhinjath in the 1960s, the coast on the north side has been disappearing. In order to save Poontura, small groynes were erected in the sea.
In Poonthura, however, the groynes were damaged by Cyclone Toute, which passed near the Kerala coast last week. During the monsoon season, which begins this June, accidents may occur at an unpredictable time. According to him, the geotube decided by the Kerala government will not work in the deep sea of Thiruvananthapuram. He was also part of a group of fishermen who tested Geotubes last year in Cuddalore, Chennai. Currently, Cyclone Toute is raging and dragging boulders from the retaining wall into the sea. According to him, Geotube will be destroyed. In the past, he had discussed the issue with the former Fisheries Minister. Joy is the assistant secretary of the Poonthura local committee of the Communist Party of India. Currently, Kerala is governed by a communist government. Despite the Vizhinjam port causing more damage, he intends to ask the government about the feasibility of Geotube and cancel the contract. For the protests that the fishermen will hold against the shipping lane brought by the national government, it has been decided to continue seeking the support of the state government.

 

On the Kerala coast, tremors were created by all the cyclones, including Okhi in 2017, Gaja in 2018 and Toute in 2021. Joy Alukus lost seven relatives in Okhi. Four bodies were found during the rescue operation after Okhi hit. There are still three people missing. With the completion of Vizhinjam port, Joy Alukus is unable to predict how many accidents will occur in Thiruvananthapuram's shipping traffic. According to him, the port will only result in losses for fishermen. There is also the danger of shipwrecks. Due to port construction, fish schools continue to leave the coast. Due to sea erosion, coastal erosion is severe in northern fishing villages. The damage caused by climate change could be increased by these offshore construction activities, he warns.
     Due to the coastal road, the constructions in the sea, and the climate changes, the coast, and Kerala's economy will be destroyed. Along with the fishermen, every Keralites should be able to fight against this.

വിഴിഞ്ഞം തീരത്തിന് തീപിടിക്കുന്നു - ഭാഗം രണ്ട്

മുഖ്യമന്ത്രിയുടെ പശുവിൻ്റെ വിലപോലുമില്ലേ മത്സ്യത്തൊഴിലാളിയുടെ ജീവന് ? ( Madhyamam ദിനപത്രത്തിൽ 2022 ആഗസ്റ്റ് 30 നു  പ്രസിദ്ധീകരിച്ചത്    ) ...