പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം: സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യത
***************************************************************************
കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി
നല്‍കിയാല്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി
റിപ്പോര്‍ട്ടുകള്‍ വളച്ചൊടിക്കപ്പെടുമെന്ന് തന്നെ മെഡിക്കല്‍ രംഗത്തെ
വിദഗ്ധര്‍
. നിലവില്‍ സ്വകാര്യ മേഖലയില്‍ അമൃതയിലും കൊച്ചി കളമശേരി സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടത്തിനുള്ള
അനുമതിയുണ്ട്. സ്വകാര്യ മേഖലയില്‍ ഫോറന്‍സിക് വിഷയത്തിലെ ബിരുദാനന്തര
ബിരുദ കോഴ്സുകള്‍ വരുന്നത് നല്ലതാണെങ്കിലും മറ്റൊരുതരത്തില്‍
പൊതുതാല്‍പര്യത്തെ ഹനിക്കുന്ന നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും ഇവര്‍
പറയുന്നു.
പോസ്റ്റുമോര്‍ട്ടങ്ങള്‍ രണ്ടുതരമുണ്ട്. ബന്ധുക്കളുടെ
അനുമതി പ്രകാരം പ്രത്യേക പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി
പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ് പാത്തോളജിക്കല്‍ ഓട്ടോപ്സി.
പൂര്‍ണമായും മെഡിക്കല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ
പോസ്റ്റുമോര്‍ട്ടം . തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഇത്തരം
പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അസ്വാഭാവിക
മരണങ്ങളില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്
മെഡിക്കോ ലീഗല്‍ ഓട്ടോപ്സി വഴിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ
ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തിലാണ് ഇത്തരം
പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍
മാത്രമാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ളത്.
അസ്വാഭാവിക മരണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുകൊണ്ട്
മെഡിക്കോ ലീഗല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ
പ്രധാന്യമര്‍ഹിക്കുന്നതാണ്.
കൊലപാതകമടക്കമുള്ള കേസുകളില്‍ ഈ റിപ്പോര്‍ട്ടിന് പ്രസക്തി ഏറും. സ്വകാര്യ
മേഖലക്ക് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയാല്‍
പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാന്‍ സാധ്യതകളേറെയാണ്.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ തന്നെ
സര്‍ക്കാര്‍ ഫോറന്‍സിക് സര്‍ജന്‍െറ മേല്‍നോട്ടത്തില്‍ മാത്രമെ
നടത്താനാകൂവെന്ന് നിബന്ധന കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രമുഖ ഡോക്ടര്‍മാര്‍
മാധ്യമത്തോട് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കകത്ത് മരുന്ന് പരീക്ഷണം,
അവയവ വാണിഭം, ചികിത്സയിലെ പിഴവ് എന്നിവ മൂലമുണ്ടാകുന്ന അസ്വാഭാവിക
മരണങ്ങളിലെ മൃതദേഹങ്ങള്‍ അവിടത്തെന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്
അനുവദിക്കരുതെന്നും പൊലീസ് മര്‍ദനം മൂലമുണ്ടാകുന്ന മരണങ്ങളിലും മൃതദേഹം
സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടുകൊടുക്കരുതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചവരാണ് സ്വകാര്യ
മെഡിക്കല്‍ കോളജുകളിലെ ഡിപ്പാര്‍ട്ട്മെന്‍റുകളെ നയിക്കുന്നതെന്നതിനാല്‍,
റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായിരിക്കും എന്ന് അമൃത ആശുപത്രി അധികൃതര്‍
അവകാശപ്പെടുന്നു. എന്നാല്‍,ഈ കാരണം കൊണ്ട് മാത്രം മാനേജ്മെന്‍റിന്‍െറ
സമ്മര്‍ദം ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു.
കാസര്‍കോട്, കണ്ണുര്‍ പോലുള്ള സ്ഥലങ്ങളില്‍ ഫോറന്‍സിക് സര്‍ജന്മാരുടെ
അഭാവമുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജിന്‍െറ സൗകര്യങ്ങള്‍ ഉള്ള ജില്ല
ജനറല്‍ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികള്‍, സഹകരണ മേഖലയിലെ കളമശേരി
ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം സൗകര്യം നിലനില്‍ക്കെ
അമൃതക്ക് അനുമതി നല്‍കുന്നതിന്‍െറ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നു.
പ്രതിദിനം ശരാശരി അഞ്ച് മൃതദേഹങ്ങള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍
പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാകുന്നുണ്ട്. 20 വരെ മൃതദേഹങ്ങളെ
ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ള വിശാലമായ മോര്‍ച്ചറി സൗകര്യവും
ഇവിടെയുണ്ട്.
അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടം : ഉത്തരവിനെതിരെ മാനേജ്മെന്റ് സംഘടനകള്‍ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിനുള്ള മൃതദേഹങ്ങള്‍
സ്വീകരിക്കാനുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധി വര്‍ധിപ്പിച്ചതിനെതിരെ
സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും കേരള ക്രിസ്ത്യന്‍
പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷനും രംഗത്തെത്തി. ഫോറന്‍സിക്
വിഷയത്തില്‍ പി.ജി കോഴ്സുകള്‍ അനുവദിക്കപ്പെട്ട അമൃത മെഡിക്കല്‍ കോളജ് ഈ
കോഴ്സിലേക്കുള്ള എല്ലാ സീറ്റുകളും മാനേജ്മെന്റ് ക്വോട്ട വഴിയാണ്
നികത്തുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വകാര്യ മെഡിക്കല്‍
മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ 'മാധ്യമ'ത്തോട്
പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ ആവശ്യം വളരെയേറെയുണ്ട്. അതുകൊണ്ടുതന്നെ
അമൃതയില്‍ നടത്തുന്ന പി.ജി കോഴ്സിനും ഏറെ ആവശ്യക്കാരുണ്ട്. ഇത്
നിലനിര്‍ത്താനാണ് ആശുപത്രിയില്‍ തന്നെ മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം
സൗകര്യങ്ങളും വേണമെന്ന് അമൃത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് ഒരുകാലത്തും
പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതി കൊടുക്കരുതെന്നാണ് തന്റെ അഭിപ്രായം.
കോയമ്പത്തൂരിലെ ഒരു കോളജിന്റെ പേരുപറഞ്ഞ് കല്‍പ്പിത സര്‍വകലാശാല പദവി
നേടിയെടുത്ത അമൃത ഒരൊറ്റ വിദ്യാര്‍ഥിക്കുപോലും സര്‍ക്കാര്‍ ക്വോട്ടയില്‍
സീറ്റ് നല്‍കുന്നില്ല. മറ്റ് കോളജുകളില്‍ മൂന്നര ലക്ഷത്തിന് മാനേജ്മെന്റ്
സീറ്റ് നല്‍കുമ്പോള്‍ അമൃതയില്‍ ഇത് അഞ്ചര ലക്ഷം വരെയാണെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.
മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന സ്വകാര്യ
മെഡിക്കല്‍ കോളജുകളോട് വിവേചനപരമായാണ് സര്‍ക്കാര്‍ നിലപാട്
എടുക്കുന്നതെന്ന് കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ്
ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി. എം.ബി.ബി.എസ്
കരിക്കുലത്തിലുള്‍പ്പെടുന്ന ഫോറന്‍സിക് വിഷയം പഠിപ്പിക്കണമെങ്കില്‍
അതിനുള്ള സൗകര്യംകൂടി വിദ്യാര്‍ഥികള്‍ക്ക് ഒരുക്കേണ്ടതുണ്ട്. അതിന്
പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള അനുമതി കൂടി സര്‍ക്കാര്‍ തരണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അന്യ
സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടുപോയാണ്
വിദ്യാര്‍ഥികള്‍ക്ക് ഫോറന്‍സിക് വിഷയങ്ങളിലെ പ്രായോഗിക പരിശീലനം
നല്‍കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെക്കൊണ്ട് പരിശോധിപ്പിച്ച്
തൃപ്തികരമാണെങ്കില്‍ മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം
പറഞ്ഞു.
വാര്‍ത്ത തെറ്റിദ്ധാരണാജനകം - അമൃത മാനേജ്മെന്റ് ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച 'എട്ട് പൊലീസ് സ്റ്റേഷന്‍
പരിധിയിലെ പോസ്റ്റുമോര്‍ട്ടത്തിന് അമൃതക്ക് അനുമതി'' എന്ന വാര്‍ത്തയിലെ
ചില വിവരങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അമൃത ആശുപത്രി അധികൃതര്‍
വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ക്രിമിനല്‍
നടപടിച്ചട്ടത്തിലെ 174 ാം വകുപ്പിലാണ് പോസ്റ്റുമോര്‍ട്ടം
പരിശോധനയെപ്പറ്റി പ്രതിപാദിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അധികാരപ്പെട്ടവര്‍ എന്ന്
ക്രിമിനല്‍ നടപടിച്ചട്ടം പറയുന്നില്ല. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എല്ലാ
ഡോക്ടര്‍മാര്‍ക്കും പോസ്റ്റുമോര്‍ട്ടം പരിശോധന നടത്താം.
കര്‍ണാടകയിലെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍
ഫോറന്‍സിക് മെഡിസിന്‍ ബിരുദാനന്തര ബിരുദ കോഴ്സ് നടക്കുന്നുണ്ട്. മൂന്നു
പതിറ്റാണ്ടായി ഇവിടെ സ്വാശ്രയ മേഖലയില്‍ പോസ്റ്റുമോര്‍ട്ടവും നടക്കുന്നു.
തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ഇത്തരം സൗകര്യങ്ങളുണ്ട്.
ഇവിടങ്ങളിലെല്ലാം കൊലപാതകം വരെയുള്ള കേസുകളിലെ പോസ്റ്റുമോര്‍ട്ടം
പരിശോധന സര്‍ക്കാറുദ്യോഗസ്ഥരല്ലാത്ത ഫോറന്‍സിക് വിദഗ്ധരാണ് കൈകാര്യം
ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളിലൊന്നും കോടതിയില്‍ വാദം നടക്കുന്ന
കേസുകളില്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉണ്ടായിട്ടില്ലെന്നും ആശുപത്രി
അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ അമൃതയില്‍ മാത്രമല്ല
സ്വകാര്യമേഖലയിലെ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. പരിയാരം മെഡിക്കല്‍
കോളജ്, കളമശേരി സഹകരണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും സര്‍ക്കാര്‍
ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും സര്‍ക്കാറില്‍ നിന്ന് വിരമിച്ച
വിദഗ്ധരാണ് സേവനമനുഷ്ഠിക്കുന്നത്. അത്തരക്കാരുള്ളപ്പോള്‍ സ്വാശ്രയ
സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍
സാധ്യതകളില്ലെന്നും അമൃത ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെയും കുറ്റാന്വേഷകരുടെയും സൗകര്യാര്‍ഥം മുന്‍കാലങ്ങളില്‍
ടാറ്റയുടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ടാറ്റ നിയമിച്ച
ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ നിലനില്‍ക്കുന്ന ആലപ്പുഴ,
കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി
ഭാരം വളരെയേറെയാണ്. വിദഗ്ധരുടെ എണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചാലേ ഈ കുറവ്
നികത്താനാവൂ. ഇത് നടന്നാല്‍ തന്നെയും കേരളത്തിലെ കൊല്ലം, പത്തനംതിട്ട,
ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പൊതു
മേഖലയിലുള്ള ഫോറന്‍സിക് വിദഗ്ധരുടെ അഭാവം തുടരും. അതിനാല്‍, സ്വാശ്രയ
മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക് വിദഗ്ധരുടെയും മോര്‍ച്ചറികളുടെയും
സേവനം സര്‍ക്കാറിന് ഉപയോഗിക്കാവുന്നതാണെന്നും അമൃത മെഡിക്കല്‍ കോളജ്
ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. അജയ് ബാലചന്ദ്രന്‍
അഭിപ്രായപ്പെട്ടു. തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭിക്കാവുന്ന
സൗകര്യങ്ങള്‍ നടപ്പാക്കാന്‍ എതിരുനില്‍ക്കുന്നത് ആരൊക്കെയെന്ന്
അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.