2012, മാർച്ച് 12, തിങ്കളാഴ്‌ച

അഭിസാരിക വിവാദത്തിനു പൊങ്കാല കൊണ്ട് കൌണ്ടര്‍

ആറ്റുകാലമ്മക്ക് സമന്‍സ്! 





FROM
സബ് ഇന്‍സ്പെക്ടര്‍  ,
ഫോര്‍ട്ട്‌ പോലിസ് സ്റ്റേഷന്‍ ,
തിരുവനന്തപുരം.

TO
ആറ്റുകാലമ്മ ,
കിള്ളിയാര്‍ തീരം,
ആറ്റുകാല്‍,
തിരുവനന്തപുരം.

വിഷയം- ഹൈക്കോടതി വിധി ലംഘിച്ച് പാതയോരത്ത് പൊതു യോഗം നടത്താന്‍ അനുയായികളായ ലക്ഷക്കണക്കിന്‌ ഭക്തരെ പ്രേരിപ്പിച്ച കേസില്‍ ഹൈക്കോടതിയില്‍   ഹാജരാകാനുള്ള സമന്‍സ്


2012 മാര്‍ച്ച്‌ 7  നു  ചിപ്പി, കല്‍പ്പന, പ്രിയങ്ക തുടങ്ങിയ സിനിമ നടികള്‍, ഐ .ജി  ശ്രീലേഖ,  മന്ത്രിമാരുടെ ഭാര്യമാര്‍ എന്നിവര്‍ അടക്കമുള്ള അടക്കമുള്ള ലക്ഷക്കണക്കിന്‌  സ്ത്രീകളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ചെന്ന   കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭഗവതി  എന്നറിയപ്പെടുന്ന  ആറ്റുകാലമ്മ , ടി കേസില്‍ ഫോര്‍ട്ട്‌ പോലിസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതിയില്‍  ഹജരാകുന്നതിനുള്ള സമന്‍സ്. തിയതി,  ടി  കേസ്  രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ ഉടനടി സസ്പന്ഡ് ചെയ്യപ്പെട്ട ഡി.സി.പി, രണ്ട് എസ് .ഐ മാര്‍ എന്നിവരെ തിരിച്ചെടുത്തതിനു   ശേഷം   അറിയിക്കുന്നതാണ്.

തിയതി : 12 /3 /12
 തിരുവനന്തപുരം                                                                                                           SD/-         


പിന്‍കുറിപ്പ് - അഭിസാരിക വിവാദത്തിനു  പൊങ്കാല   കൊണ്ട്  കൌണ്ടര്‍

6 അഭിപ്രായങ്ങൾ:

  1. വന്നു വന്നു കാക്കിക്കുള്ളിലും തമാഷക്കാര്‍ കയറിക്കൂടി എന്ന് തോന്നുന്നു.. ഇന്ന് ഇടിച്ചു കൂമ്പ് വാട്ടാന്‍ ആരെയും കിട്ടിക്കാണില്ല.. അപ്പോള്‍ ഇതൊരെണ്ണം ഇരിക്കട്ടെ എന്ന് കരുതി..ഹി..ഹി..( ഈ വേഡ് വെരിഫികേശന്‍ ഒന്ന് മാറ്റൂ)

    മറുപടിഇല്ലാതാക്കൂ
  2. ഈ ബ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്. കൊച്ചുകൊച്ചു പോസ്റ്റുകളിൽക്കൂടെ നന്നായി കസറിയിട്ടുണ്ടല്ലോ വിമർശനങ്ങൾ! keep it up !

    മറുപടിഇല്ലാതാക്കൂ
  3. ജിഷ എലിസബത്ത് പൊള്ളുന്ന വാക്കുകള്‍ കൊണ്ടാണ് ചിന്തകള്‍ക്ക് രൂപം നല്‍കുന്നത്.
    അഭിനന്ദനങ്ങള്‍ ........
    ജെര്‍ണലിസവും,സ്ത്രീകളും ഒരു ഗവേഷണത്തിനു
    ള്ള വിഷയമുണ്ട്. പഠിച്ചിറങ്ങുന്ന പെണ്‍കുട്ടികള്‍ കാണിക്കുന്ന 'തന്റേടം' ആണ് എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...