Friday, June 22, 2012

മേ ഏക്‌ മഹല്‍ ബനാന ചാഹ്തി ഹു!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
എനിക്കൊരു വീട് വക്കണം. മഴയും  വെയിലും വീടിനകത്ത് തന്നെ പെയ്യുന്ന ഒരു സുന്ദരന്‍ നാലുകെട്ട്  .   എല്ലാവരെയും പോലെ എനിക്കും അതൊരു സ്വപ്നമാണ്. എന്‍റെ പരിചയത്തിലുള്ള എല്ലാ മലയാളി പ്രവാസികള്‍ക്കും അതൊരു മോഹമാണ്. അതിനായി ചോര നീരാക്കി പണിയെടുക്കുന്ന എല്ലാ പ്രവാസികള്‍ക്കും വേണ്ടി കൂടിയാണ് ഈ കുറിപ്പ്.

വീട് പണിയണം, എന്നാല്‍ ഒരൊറ്റ നിബന്ധനയെ ഉള്ളൂ...സിമന്‍റ്  ഉപയോഗിക്കാന്‍ പാടില്ല.  ഇക്കാര്യത്തില്‍ ഗാന്ധിമാര്‍ഗ്ഗം പിന്തുടരാനാണ് ആഗ്രഹം, ബഹിഷ്കരണം. സിമന്റു കമ്പനികളെ ബഹിഷ്കരിച്ച്‌ ആ കമ്പനികളെ ഒരു പാഠം പഠിപ്പിക്കാന്‍ എന്നെങ്കിലും കഴിയുമോ, ആവോ?

സ്വപ്നങ്ങളെ ചാക്കിട്ടു പിടിച്ച്‌ പണം പിഴിയുന്ന ഇവരോട് പിന്നെന്താണ് ചെയ്യേണ്ടത്/ ?? കേട്ടില്ലേ?  നാലഞ്ചു വന്‍ കമ്പനികള്‍ ചേര്‍ന്ന് അനധികൃത മര്‍ഗങ്ങളിലൂടെ വില കൃത്രിമമായി വര്‍ധിപ്പിക്കുന്നു വെന്ന്....
  ഇത്തരം ആരോപണം നേരിടുന്ന സിമന്‍റ് കമ്പനികളെ എങ്ങനെ നമ്പാനാണ്?? എ.സി.സി, അംബുജ സിമെന്റ്, അള്‍ട്രടെക്ക്, ശ്രീ സിമെന്റ് തുടങ്ങി 11 കമ്പനികള്‍ ഗൂഡാലോചന നടത്തി  കഴിഞ്ഞ കുറെ കൊല്ലങ്ങളായി കൃത്രിമ വില വര്‍ധനവ്‌ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്ന്‌ കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയാണ് (സി.സി.ഐ) കണ്ടെത്തി കേസെടുത്തത്. ഉല്‍പ്പാദനം ബോധപൂര്‍വ്വം കുറച്ചുവെന്നും സിമെന്റ് വില കൃത്രിമമായി ഉയര്‍ത്തിയെന്നുമാണ് നാല് കമ്പനികള്‍ക്കുമെതിരായ ആരോപണം.

(താഴെയുള്ള പരസ്യചിത്രങ്ങള്‍ കാണുക .അപ്പോഴറിയാം അവരുടെ വൈരുദ്ധ്യ സമീപനം )

മേ ഏക്‌ മഹല്‍ ബനാന ചാഹ്താ ഹേ/ഞാനൊരു കൊട്ടാരം പണിയാന്‍ ആഗ്രഹിക്കുന്നു-(എ സി സി സിമന്‍റ് ) എന്ന്‌ മോഹിക്കുന്ന പാവപ്പെട്ടവന്‍.... അവന്‍റെ  നെഞ്ചത്ത് കേറി നിന്നു  "ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നു'' എന്ന വ്യാജേന ജീവിതകാലം മുഴുവനും സമ്പാദിച്ചത് ഊറ്റിയെടുക്കുന്ന ഈ കമ്പനികളെ എങ്ങനെ വിശ്വസിക്കും?
യെ ദീവാര്‍ നഹി ട്ടൂട്ടെഗി / ഈ ചുമര്‍ പൊളിഞ്ഞു പോകില്ല ( അംബുജ
സിമന്‍റ് ) എന്ന ആ കമ്പനിയുടെ തോന്നല്‍ പൊളിഞ്ഞു പാളീസായില്ലേ ഇപ്പൊ? വിശ്വാസം, അതല്ലേ എല്ലാം!


എന്ജിനീയെഴ്സ് കാ ചോയ്സും ( അള്‍ട്ര ടെക്) നമ്മളെ ചതിക്കാന്‍ കൂട്ട് നിന്നു.


ഇനിയാരെ വിശ്വസിക്കും??
ശിക്ഷ ഉണ്ടായാല്‍ ഈ കമ്പനികള്‍ 2200 കോടി രൂപ പിഴ നല്‍കേണ്ടിവരുമെന്നാണ് കേട്ടു കേള്‍വി .  .2011ലാണ് സി.സി.ഐ ആരോപണം അന്വേഷിച്ചു തുടങ്ങിയത്. അതുകൊണ്ട് 2008, 2009, 2010 വര്‍ഷങ്ങളിലെ വിറ്റുവരവിന്റെ ശരാശരിയാവും പിഴ കണക്കാന്‍ ഉപയോഗിക്കുക. ശിക്ഷിക്കപ്പെട്ടാല്‍ അള്‍ട്രടെക്കാവും ഏറ്റവും അധികം തുക നല്‍കേണ്ടി വരിക -731 കോടി രൂപ. എ.സി.സി 652 കോടിയും അംബുജ സിമെന്റ്സ് 552 കോടിയും നല്‍കേണ്ടിവരും.

എന്നാല്‍ ഇത്‌ വരെ പണം പോയ പാവം ജനം എന്ത് ചെയ്യും?? വഴക്കടിച്ച  കെട്ട്യോനും കെട്ട്യോളും ഒന്നാകും..  പൊട്ടന്മാരായ ജനം വഴിയാധാരവും ! 

അതൊക്കെ..പോട്ടെ.... ചങ്ങാതീ....കളി മണ്ണു    കൊണ്ടൊരു വീടങ്ങ്‌ വച്ചാലോ, സാറാ (ജൊസഫ്) ടീച്ചറുടെ വീട് പോലൊരു നാലു കെട്ട്? 
വാര്‍ത്ത വായിക്കാം-

Related Posts Plugin for WordPress, Blogger...

Facebook Plugin