2012, ജൂൺ 24, ഞായറാഴ്‌ച

പാട്ടത്തിനുണ്ട് , മെത്രാപ്പോലീത്ത പട്ടം.

എന്‍റെ ഈശോയെ  .... ഞാന്‍ എന്നതാ ഈ കേക്കുന്നെ!  പോയിപ്പോയി മെത്രാപോലീത്തയാകാനും  കൈക്കൂലി !  കൊടുത്തയാളും  കൊള്ളാം, വാങ്ങിയ ആളും കൊള്ളാം.... ഒന്നും രണ്ടുമല്ല! മൂന്നു കോടി രൂപ കൊടുത്തെന്നാണ് സാക്ഷാല്‍ യാക്കോബായ സഭാ ഇടുക്കി ഭദ്രാസനാധിപന്‍  കുര്യാക്കോസ് മാര്‍ ക്ളീമിസ്  മെത്രാപ്പോലീത്ത തന്നെ പറയുന്നത്! അപ്പോള്‍ എന്‍റെ സംശയം, ഇത്‌ വാങ്ങലും കൊടുക്കലും നടക്കണമെങ്കില്‍  ആ പദവി കൊണ്ട് എന്തോ വലിയ ലാഭം തന്നെയുണ്ടാകണംല്ലോ    !  അതെന്തായിരിക്കുമെന്നു ആലോചിച്ചിട്ട് ഈ കുഞ്ഞാടിന് ഒരു രൂപവും കിട്ടുന്നില്ല.
ഫേസ്  ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മാധ്യമപ്രവര്‍ത്തകര്‍ വഴി കുഞ്ഞാടുകളോടും  പൊതുജനത്തിനോടും നടത്തിയ കുമ്പസാരത്തിന്‍റെ  ക്ലിപ്പ് കാണുക !


ഭദ്രാസന വികസനത്തിനെന്ന പേരിലാണ് തന്നില്‍നിന്ന് പണം വാങ്ങിയതെന്നാണ് ക്ലീമീസച്ചന്‍ പറഞ്ഞത് .കാതോലിക്ക ബാവയും സഭാ സെക്രട്ടറിയു മടക്കമുള്ളവരാണ് സഭയിലെ മുഴുവന്‍ അഴിമതിക്കും പിന്നിലെന്നും  വെളിപ്പെടുത്തലുകളെത്തുടര്‍ന്നുള്ള ശിക്ഷാനടപടികളെ താന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടേ യ് .....
എന്തായാലും  സ്വഭാവദൂഷ്യ പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍  ആകമാന സുറിയാനി സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മലങ്കര സഭാകാര്യ സെക്രട്ടറി മാത്യൂസ് കാരിച്ചനക്കല്‍ റമ്പാന്‍   ശനിയാഴ്ച മലങ്കരയിലെത്തിയിട്ടുണ്ട് .

സ്ത്രീയെ പുരോഹിത ആക്കില്ലെന്ന ആ നിബന്ധന അങ്ങ് എടുത്തു കളയാന്‍ തയാറാണെങ്കില്‍ കുറച്ചു കൂടുതല്‍ കോടി  കൊടുക്കാന്‍ ഞാന്‍ റെ ഡി  !  ഡ ന്റ്റ ല്‍          കോളെജോ, ആശുപത്രിയോ രണ്ടെണ്ണം കൂടി കൂടുതല്‍ സ്ഥാപിക്കാനും ഞാന്‍ തയ്യാര്‍! കാശ് ലാഭമുണ്ടാകുമെങ്കില്‍  എന്തിനാ അതും വേണ്ടെന്നു വെക്കുന്നെ !


കയ്യില്‍ മൂന്നു കോടി (മെത്രാപ്പോലീത്ത പട്ടത്തിനു)
ആര്‍ യു റെഡി !!
 

















7 അഭിപ്രായങ്ങൾ:

  1. Eeswaraa ini yenthellaam kelkkanam
    swargaraajyathil praveshanathinum
    ikkoottar ini kaikkoolo vangillanaaru kandu
    kollaam blogger kollaam
    nanni namaskaaram
    veendum poratte!!!

    മറുപടിഇല്ലാതാക്കൂ
  2. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
    ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം....
    (സന്മനസ് എന്നുവെച്ചാല്‍ എന്താനാനെന്നാ ധരിച്ചു വച്ചിരിക്കുന്നത് ജിഷേ ?)

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. Yacobaya.... pathriyrkeese.... Syro Malabar.... Lattin.... Etc ella vbhagangalilum undu 30 velli kaasinte yoodasukal.... 3 kodi koduthu methrapolitha aayenkil aa metran ottikoduthathu yesuvineyalle.... vangiya katholica bava ottikoduthathu yesuvineyalle.... njan 2 year varham malabarille oru retreat centreil aayirunnu.... avide kanda kaaryangal njan vilichu paranjaal ????????? katholica sabha njettum... so , panathinu meethe parakaathavaralla Yesuvinte kunjadukalaaya ydika nethrathum

    മറുപടിഇല്ലാതാക്കൂ
  5. ഈ ഇടുക്കിക്കാര്‍ക്കൊക്കെ എന്തുപറ്റി? ആദ്യം മണി ഇപ്പോ മെത്രാന്‍... എല്ലാരും ഇങ്ങനെ സത്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ !! ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടുക്കി ഗോള്‍ഡ്‌ പുകയ്ക്കുന്നത് കൊണ്ടാകും സത്യം പുറത്ത് വരുന്നത്.പുളി വെള്ളം കുടിച്ചാല്‍ കെട്ടി റങ്ങിയെക്കും.ഇത്തരക്കാരുടെ കാലു കഴുകി കുടിക്കാനാണല്ലോ വിശ്വാസികള്‍ തിരക്കു കൂട്ടുന്നത്‌.

      ഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...