2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

പി എസ് സി പരീക്ഷക്ക്‌ വരാവുന്ന എമേര്‍ജിംഗ് കേരള ചോദ്യങ്ങള്‍... !!


(തലയുള്ളവന്‍ മനസിലാക്കട്ടെ)

   ചോദ്യം : എമേര്‍ജിംഗ് കേരളയും നേരത്തെ നടന്ന ജിം നിക്ഷേപക സംഗമവും തമ്മിലുള്ള  ബന്ധം? 


ഉത്തരം : രണ്ടിലും 'ജിം' ഉണ്ട് 


ചോദ്യം : പുതിയ ബാര്‍ ലൈസന്‍സിനു പകരംകേരളത്തിന്‌  അഭിമാനപൂര്‍വ്വം  വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതി ? 
ഉത്തരം :  കാബറേ അടക്കമുള്ള നിശാ നൃത്ത മദ്യ ശാല 


 ചോദ്യം : എമേര്‍ജിംഗ്  കേരളയുടെ  ലോഗോ ?
ഉത്തരം : ഷോക്കേറ്റ്‌ തൂവല്‍ എഴുന്നു നില്‍ക്കുന്ന  പ്രാവ്‌

ചോദ്യം : വി വി ഐ പി കള്‍ വരുമ്പോള്‍ നിരോധിക്കേണ്ട കോര്‍പറേറ്റ് ഉല്‍പ്പന്നം   ?'
ഉത്തരം : കരിക്ക്‌


സമ്മേളന സ്ഥലത്തിന്‍റെ
ആകാശ ചിത്രം 
ചോദ്യം : ഉര്‍വശീ ശാപം ഉപകാരം - ഇതില്‍ പദ്ധതിക്ക് ഉപകാരമായ ഉര്‍വശി (മാര്‍ ) ആര്?
ഉത്തരം : ഹരിത എം. എല്‍ .എ മാര്‍


   ചോദ്യം : കേരളത്തെ ഭൂമാഫിയയില്‍ നിന്ന് രക്ഷിച്ച് ഉടമകളെ സഹായിക്കുന്ന പദ്ധതി ?
   ഉത്തരം : ലാന്‍ഡ്‌ ബാങ്ക് 


   ചോദ്യം :  പദ്ധതി നടത്തിപ്പിലും സമ്മേളനം നടക്കുന്ന സ്ഥലത്തിന്‍റെ   ആകാശചിത്രത്തിലും  തെളിഞ്ഞു കാണുന്നത് എന്ത് ?     ഉത്തരം : ചോദ്യ ചിഹ്നം !



കോണ്‍ഗ്രസ്സുകാര്‍ക്ക് എന്നെ തെറി വിളിക്കാനും  അല്ലാത്തവര്‍ക്ക് എന്നെ സപ്പോര്‍ട്ട് ചെയ്യാനുമായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു !

9 അഭിപ്രായങ്ങൾ:

  1. മധ്യമ ത്തിന്റെ കൂലി എഴുത്ത് കരി ആയെ അല്ല താങ്കളെ കണ്ടത് ....
    മാധ്യമം സോളിഡാരിറ്റി DYFI എന്നിവര്‍ എതിര്‍ക്കാത്ത എന്തെങ്കിലും പരിപാടി ഇതു വരെ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ടോ
    സ്വന്തം നിലവാരം ഇടിച്ചു താഴ തരുത്

    മറുപടിഇല്ലാതാക്കൂ
  2. ഒരു ചോദ്യം എന്റെ വകയായി.
    ചോ: ഇതിലെ logo കണ്ടിട്ട് എന്ത് തോന്നുന്നു?
    ഉ: ഈ logo വേറെ ആരുടെയോ അടിച്ചു മാറ്റിയതാണെന്ന് വാര്‍ത്ത‍ കണ്ടു. ചിറകടിച്ചു പറന്നകലുന്ന കിളിയെ കണ്ടിട്ട് അടിച്ചു മാറ്റല്‍ ബിസിനസ് എന്ന ധാരണ വന്നു പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  3. samadhanathinte chihnamaya pravu parannu pokunnu ......malayalikale karuthi irunnolu.............urakamillataha rathrikal ningalkiniyundavan pokunnu......sambavikunnathellam nallathinakate..........

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...