Sunday, October 28, 2012

ഭാരത ഹിന്ദു മഹാ സമുദ്രം


ഫേസ് ബുക്ക്‌ ചര്‍ച്ചയിലേക്കൊരു ലിങ്ക്
പൊതുവേ  ലാളിത്യ ഹൃദയമുള്ളവരാണ്  തൃശൂര്‍ക്കാര്‍. .  അത് കൊണ്ട് തന്നെ  എന്തിനും ഏതിനും അവര്‍ അതിഥികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.  തൊണ്ടയില്‍ നിന്നുയരാന്‍ പാടില്ലാത്ത പലതും തൊഗാഡിയ  തൃപ്രയാറിലെ ശ്രീരാമ ക്ഷേത്ര സമീപത്ത് കെട്ടിയുണ്ടാക്കിയ വേദിയില്‍ പറഞ്ഞപ്പോഴും, ചിലപ്പോള്‍ അവര്‍ കയ്യടിച്ചു കാണണം. അത് കണ്ടു ആവേശം മൂത്തിട്ടാകണം ഗുജറാത്തിലെ കച്ച് മുതല്‍ കേരളം വഴി ബംഗാള്‍ വരെയുള്ള സമുദ്ര ഭാഗങ്ങള്‍ ഹിന്ദുവിന്‍റെ മാത്രമാണെന്നും ഗോമാംസം തിന്നുന്ന മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്നും യുദ്ധം ചെയ്തിട്ടായാലും മുസ്ലിമിന്‍റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കണം എന്നും അദ്ദേഹം വാതോരാതെ പ്രസംഗിച്ചത്. 


''അല്ല, മാഷേ, എന്തിനാ യുദ്ധം ചെയ്യുന്നേ, അവരുടെ കയ്യില്‍ നിന്നും സമുദ്രത്തിന്‍റെ പട്ടയം ചുളുവിലക്ക് തട്ടാന്‍ ഏതേലും റിയല്‍ എസ്റ്റെറ്റ് മാഫിയയെ        ഏല്‍പ്പിച്ചാല്‍ പോരെ '' എന്ന് ശുദ്ധ ഗതിക്കരനായ ഏതോ ത്രിശൂരുകാരന്‍ എവിടെയോ പ്രതികരണമായി പറഞ്ഞു കേട്ടു. അത് പോരെ? പണ്ട് പരശുരാമന്‍    മഴുവെറിഞ്ഞു കടലില്‍ നിന്ന് ഉണ്ടാക്കിയ നാടെന്ന് ഐതിഹ്യമുണ്ട് കേരളത്തെ കുറിച്ച്. എങ്കില്‍ കടലില്‍ നിന്നും ഉണ്ടായ ഈ കരയുടെ പട്ടയം കൂടി മൊത്തത്തിലങ്ങു വാങ്ങണം. എന്നിട്ട് മറ്റു മതസ്ഥരെ ഒക്കെ പാട്ടത്തിനോ വാടകക്കോ കച്ചവടം ചെയ്യണം. ഇതിനായി ഹിന്ദു കടല്‍------.-----_--കര വാടക ചീട്ടു പദ്ധതി നടപ്പാക്കാന്‍  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. 


പിന്നെ , തൊഗാഡിയ പറഞ്ഞ വേറൊരു സത്യത്തിന്‍റെ മുന്നില്‍ തലകുനിക്കാതെ വയ്യ. നമ്പൂതിരിയുടെയും നായരുടെയും പട്ടികജാതിക്കാരന്‍റെയും ഈഴവന്‍റെയും പൂര്‍വികര്‍ ഒന്നാണെന്ന   ആ മഹാസത്യം !അത് കൊണ്ട്  ജാതി പറയരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.  കേരളത്തിലെ ജാതി -സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചെന്നു വരില്ല. എന്നാലും  നിയമം മൂലം ഹിന്ദുക്കള്‍ക്ക് മാത്രം വോട്ട്, വിശ്വാസിക്ക് മാത്രം ഭരണം തുടങ്ങിയ കാര്യങ്ങള്‍ മതെതരമുള്ള സര്‍ക്കാര്‍ തന്നെ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു എന്നത് തൊഗാഡിയക്കുള്ള പിന്തുണയായി കരുതാം. 


ഒച്ചപ്പാടിന്‍റെ  നിര്‍ദ്ദേശങ്ങള്‍- -:_:-* അറബി കടലിന്‍റെ പേര് മാറ്റണം 
*ഭാരത ഹിന്ദു മഹാ സമുദ്രം   അഥവാ തൊഗാഡിയ നാക്കെറിഞ്ഞു ഉണ്ടാക്കിയ സമുദ്രം എന്നും ഇത് അറിയപ്പെടും. 
*എല്ലാ കൃഷി ഭൂമിയിലും കരഭൂമിയിലും ഹിന്ദുക്കള്‍ മാത്രം കൃഷിയും കച്ചവടവും നടത്തുകയും ഉല്‍പ്പന്നങ്ങള്‍  'ഹിന്ദു കേരള  സാമ്രാജ്യ ഉല്‍പ്പന്നങ്ങള്‍ ' എന്ന ബ്രാന്‍ഡ്‌ നെയിമില്‍ മാര്‍ക്കെറ്റിംഗ് നടത്തുകയും വേണം. 
* മറ്റു മത- സാമുദായിക അംഗങ്ങള്‍ ആയ മനുഷ്യര്‍ താമസിക്കുന്ന രാജ്യങ്ങളിലെ കടലുകളില്‍ നിന്നുള്ള മത്സ്യവും മറ്റു കടല്‍ ജീവികളും ഭാരത മഹാ സമുദ്രത്തിലേക്ക് പ്രാവേശിക്കാതിരിക്കാന്‍  കടലില്‍ വല കൊണ്ട് അതിര്‍ത്തി തിരിക്കണം.
* അന്യ രാജ്യത്തു  നിന്നുള്ള കപ്പലുകളെ ഇവിടേക്കും ഇവിടെ നിന്നുള്ളവയെ അവിടേക്കും കടത്താന്‍ അനുമതി ഒരു കാരണവശാലും കൊടുക്കരുത്,
* ഹിന്ദുക്കളെ പറ്റി മിണ്ടുന്നവരെ കടലിലെ തിമിംഗലത്തിന് ഇരയായി ഇട്ടു കൊടുക്കണം.മേമ്പൊടിക്ക് ":-   മുസ്ലിംങ്ങളില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും കേരളം  സ്വാതന്ത്ര്യം നേടിയതിന്‍റെ  വാര്‍ഷിക ദിനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നൂറു പേര്‍ക്ക്  വിശുദ്ധപാദനായ മോഡി ഭഗവാന്‍ വസിക്കുന്ന ഗുജറാത്ത് പുണ്യ തീര്‍ഥാടന കേന്ദ്രത്തിലെത്തിച്ച്  മറ്റു മതസ്ഥരെ കൊല്ലുന്നതിനു പ്രാവീണ്യം നല്‍കണം.Related Posts Plugin for WordPress, Blogger...

Facebook Plugin