2012, ഡിസംബർ 2, ഞായറാഴ്‌ച

എനിക്കും ലോട്ടറിയടിച്ചു മോനേ ..യ്

Face book link 
കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ ഓര്‍മയില്ലേ? '' മ മ മ ..അല്ലേല്‍ വേണ്ടാ മത്തങ്ങാ തലയാ , തന്നെ ഞാന്‍ ക്ഷ ത്ര ജ്ഞ എന്ന്  മൂക്ക് കൊണ്ട് വരപ്പിക്കും ''എന്ന് തിലകന്റെ മൂരാച്ചി കഥാപാത്രത്തോട് പറയുന്ന അതെ സീന്‍....ഹാ... എനിക്കും ചിലരോട് പറയാനുണ്ട്...മ മ മ മ മത്തങ്ങാ തലയാ എന്ന് ..പക്ഷെ, ലോട്ടറി യെടുത്താ ലല്ലേ  ലോട്ടറിയടിക്കൂ.. അതാണൊരു വിഷമം.  പക്ഷെ, ഇപ്പൊ ഇതാ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി യടിച്ചി രിക്കുന്നു. കുറഞ്ഞ കക്ഷികളുടെയൊന്നുമല്ല, സാക്ഷാല്‍ ഗൂഗിളിന്റെ ആണെന്നാണ്‌ അയച്ച കക്ഷികള്‍ അറിയിച്ചിരിക്കുന്നത്.  അതും ചില്ലറ തുക വല്ലതുമാണോ? 95 00 00 00  ബ്രിട്ടിഷ് പൗണ്ട് !!! അതായത് 817 കോടി  രൂപ... ( കണക്കു തെറ്റാണെന്ന് തോന്നുന്നവര്‍ , കൂട്ടി നോക്കുക ഞാന്‍ കണക്കില്‍ അല്പം പുറ കിലാണേ യ് ) 

ഇനിയും സംശയമോ? ഗൂഗ്ഗിലിന്റെ ലെറ്റര്‍ പാഡില്‍ Google Corporations.
Belgrave House 76
Buckingham Palace Road
London SW1W 9TQ
United Kingdom.
GOOGLE ANNIVERSARY WINNING NOTIFICATION.
Award Winning No: GPAT/880733/006425/GB/2012
File Reference No:   GUK/01193/0684578/007/2012

എന്ന്  നല്ല ഇംഗ്ലീഷ് ഭാഷയില്‍ എഴുതി അയച്ചിരിക്കുന്നു. തിരികെ ഈ 
Email: davidbrown929@consultant.com
                googleawardcompany@ymail.com  മെയിലില്‍ മറുപടി അയക്കാന്‍ പറഞ്ഞിരിക്കുന്നു. അല്ല, ഒരു സംശയം, ഗൂഗിള്‍ എന്തിനാ യാഹൂവിന്റെ മെയില്‍ ഉപയോഗിക്കുന്നത്/??? ആ ...എന്തെലുമാകട്ടെ...ഈ ഫോണ നമ്പരില്‍ Tel No: +448719156478  ചോദിച്ചേക്കാം, എപ്പോഴാ പൈസ അയക്കുന്നതെന്ന്!!!


ലോട്ടറി-  ഇനി ഇപ്പൊ ശരിക്കും ബിരിയാണി കൊടുക്ക് ണ്ടെ ങ്കിലോ ? ഹി ഹി ഹി !!

3 അഭിപ്രായങ്ങൾ:

  1. എന്തായാലും ഞങ്ങള്‍ക്കുള്ള ചെലവു ഇപ്പോളെ നടക്കട്ടെ. ഇത് വാങ്ങാന്‍ പോയതിനു ശേഷം ആളെ പിന്നെ ഈ രൂപത്തില്‍ കണ്ടില്ലെങ്കിലോ? ഇതു വാങ്ങാന്‍ പോകുന്ന ദിവസം ഒന്ന് മുന്‍കൂട്ടി അറിയിക്കണേ എന്നൊന്നും ഞാന്‍ പറയില്ല. വല്ല കള്ളന്മാരും അറിഞ്ഞാലോ. എങ്കിലും അറിഞ്ഞിരുന്നെങ്കില്‍ അത്രയും ദിവസം ഒച്ചപ്പാട് നോക്കാതിരിക്കാമായിരുന്നു. (എനിക്ക് ഇത് പോലെ കുറെ എണ്ണം കിട്ടിയതാ. അയക്കുന്ന ആളിന്റെ പേരിന്റെ സ്ഥാനത്ത് microsoft എന്ന് വരെ കണ്ടിട്ടുണ്ട്. IP address നോക്കിയിട്ട് എല്ലാം africa യിലുള്ള ഏതോ ഒക്കെ രാജ്യത്തു നിന്നായിരുന്നു. അവര്‍ കാണിച്ച $ തുക calculator ഇല്‍ ഇട്ടു 55 കൊണ്ടു ഗുണിക്കാന്‍ നോക്കിയിട്ട് എന്റെ calculator ഇല്‍ ഉള്ള digits മതിയാകുന്നില്ല. ഇത്രയും വലിയ തുക ഒക്കെ ഇന്ത്യയിലെ ബാങ്ക്കള്‍ സ്വീകരിക്കുമോ എന്ന സംശയവും, വിമാനത്തില്‍ കേറാനുള്ള പേടിയും, കറമ്പന്‍മാരുടെ ഭാഷ അറിയാത്ത കാരണവും, അതു വാങ്ങാന്‍ പോകാനുള്ള മറ്റു ബുദ്ധിമുട്ടും ഒക്കെ ഓര്‍ത്തിട്ടു ഞാന്‍ ആ mail എല്ലാം delete ചെയ്തു കളഞ്ഞു.)

    മറുപടിഇല്ലാതാക്കൂ
  2. ബാക്കിയുണ്ടെങ്കില്‍ അല്പം എനിക്കും ..

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...