2012, ഡിസംബർ 19, ബുധനാഴ്‌ച

ഒരു കുപ്പി അഭിമാനം വാങ്ങാനുണ്ട്‌!

“Don’t tell ME how to DRESS,
tell THEM NOT to RAPE!”

(Image Credit: Associated Press)



ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
Streaking by a low Graduate Student
in Kochi  on  2012 Dec 17
സത്യത്തില്‍ നമ്മളാരെയാണ്  പഴിക്കേണ്ടത്?? ഉടന്‍ മറുപടി കിട്ടും- പെണ്ണുങ്ങള്‍ മാനം മര്യാദക്കു വസ്ത്രം ധരിക്കാത്തത് കൊണ്ടാണെന്ന് !!! അതെയോ ? നമ്മുടെ നാട്ടില്‍ നടക്കുന്ന മാനഭംഗങ്ങള്‍  നടക്കുന്നത്  വസ്ത്ര ധാരണത്തിലെ  പിഴവ് കൊണ്ടാണോ??  എന്നാല്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം-  വസ്ത്ര ധാരണം ശരിയല്ലേല്‍ മാനഭംഗം ചെയ്യണമെന്നു എവിടെ എഴുതി വച്ചിരിക്കുന്നു?? ഏതെങ്കിലും മത - ശരീര ശാസ് ത്ര - രാജ്യ നിയമങ്ങളില്‍ ഉണ്ടോ അത്തരം ഒന്ന്??

ദല്‍ഹിയിലെ  ബസിലും ഇതാണോ നടന്നത്? അപ്പോള്‍ മറുപടി ഇതാകും- ''പെണ്ണുങ്ങളായാല്‍ പാതിരാക്കണോ നഗരത്തില്‍ ഇറങ്ങി നടക്കുന്നത് ?? വീട്ടിലെങ്ങാനും ഇരുന്നാല്‍ പോരെ ?? ആരാ അവളുടെ കൂടെ ഉണ്ടായിരുന്നത് ?? അവന്റെ കൂടെ എന്തിനാ അവള് പോയത് ?'' - എന്നൊക്കെ.,,

ഇതൊക്കെ  അവളെ  മാനഭംഗം ചെയ്യാനുള്ള കാരണങ്ങളാണോ???


മേലപ്പറഞ്ഞ ചോദ്യങ്ങള്‍ ഒക്കെ ന്യായമാണെങ്കില്‍ കൊച്ചിയില്‍  കഴിഞ്ഞ ദിവസം തുണിയുരിഞ്ഞു   തിരക്കേറിയ എം ജി റോഡിലൂടെ ഓടിയ നിയമ വിദ്യാര്‍ഥിയായ ആ പുരുഷനെ എത്ര പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യണം??



ഓ ഓ മറന്നു-  പണ്ട് ഇതേ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍- '" പുരുഷന്മാരുടെ ഹൈപോതലാമസില്‌  ഒരു പ്രത്യേക ഹോര്‍ന്മോന്‍ ഉണ്ടെന്നും അതാണ്‌ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതെന്നും " ഒരു മെഡിക്കല്‍ (?) വിദ്യാര്‍ഥി പറഞ്ഞിരുന്നു. (ഒരു ഡോക്ടര്‍ അത് ശരിയല്ലെന്ന് പിന്നീട് പറഞ്ഞു. ) ഏതോ മതവിശാരദന്‍  അങ്ങനെ ഏതോ പുസ്തകത്തില്‍ എഴുതിയെന്നാണു ആ വിദ്യാര്‍ഥി പറഞ്ഞത്.  സത്യത്തില്‍ ആര്‍ക്കാ കുഴപ്പം??


അതിനാല്‍
*പത്തു മണി കഴിഞ്ഞാല്‍ റോഡിലൂടെ നടക്കുന്ന എല്ലാ പെണ്ണുങ്ങളെയും ബലാല്‍സംഘം ചെയ്യാമെന്ന് നിയമ ഭേദഗതി വരുത്തണം
* പെണ്ണുങ്ങള്‍ ആര്‍ക്കൊപ്പവും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം  (അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ കൂടി സമ്മതിക്കരുത് )
* നിരോധനം തെറ്റിക്കുന്ന പെണ്ണുങ്ങളെ മുസ്ലി പവര്‍  കഴിപ്പിച്ച പുരുഷനൊപ്പം ലോക്കപ്പില്‍
 കുറഞ്ഞത്‌ ഒരു രാത്രിയെങ്കിലും താമസിപ്പിക്കണം
* കര്‍ശന നിയമ പാലനത്തിന് കുറച്ച്  സദാചാര [പോലീസുകാര്‍ക്ക് മദ്യം വേണ്ടുവോളം കൊടുക്കണം

രാജ്യം നന്നാകട്ടെ!! പ്രതീക്ഷയോടെ !

24 അഭിപ്രായങ്ങൾ:

  1. എന്റെ വീട് ഞാന്‍ ചിലപ്പോള്‍ അകക്കാം അട്ചിടതിരിക്കാം, ചിലപ്പോള്‍ ശരിക്ക് അടച്ചില്ലെന്നു വരാം അത് എന്റെ ഇഷ്ടം .... എന്ന് വച്ച് എന്റെ വീട്ടില്‍ കള്ളന്‍ കയറാന്‍ ഏതു രാജ്യത്താണ് നിയമം ഉള്ളത്... ഒന്ന് പറഞ്ഞു തരുമോ സഹോദരി..
    മേല്‍ പറഞ്ഞ പോലെ സംഭവിച്ചാല്‍ കുറ്റക്കാരന്‍ ഞാനോ അതോ കള്ളനോ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ അതെ പാവം കള്ളന്‍ ! അല്ലെ സഹോദരാ !!! അതെ കള്ളന്മാരെ വെറുതെ വിടുക!

      ഇല്ലാതാക്കൂ
  2. പെണ്‍ കുട്ട്യോളു മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ട് തന്നെയാ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത്...സംശയമുണ്ടെങ്കില്‍ ചേച്ചി atleast ഒരു വിമന്‍സ് കോളേജില്‍ പോയി നോക്ക്......ഈമ്മാതിരി കാഴ്ചകളൊക്കെ കണ്ട തലതെറിച്ച ആണുങ്ങളുടെ പൂതി തീര്‍ക്കുന്നത് ചിലപ്പോള്‍ ..മാനം മര്യാദക്ക് ജീവിക്കുന്ന പാവം പെണ്‍കുട്ടികളുടെ മേലായിരിക്കും ......!!!വസ്ത്രധാരണം ശരിയല്ലെങ്കില്‍ മാനഭംഗം ചെയ്യണമെന്നു എവ്ടെം പറഞ്ഞിട്ടില്ല....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വസ്ത്രധാരണം ശരിയല്ലെങ്കില്‍ മാനഭംഗം ചെയ്യണമെന്നു എവ്ടെം പറഞ്ഞിട്ടില്ല...

      ഇല്ലാതാക്കൂ
    2. സഹോദരീ....പ്രകൃതിനിയമങ്ങള്‍ എന്നൊന്ന് ഉണ്ട്..!!!..ഇത്തരം ഇക്കിളിപ്പെടുത്തുന്ന കാഴ്ചകള്‍ ..നാട് നീളെ കാണിക്കാന്‍ ഒരു നാണവുമില്ലാത്ത സ്ത്രീകളും ..അവരുടെ തുണിയില്ലാത്ത പരസ്യബോര്‍ഡുകള്‍ ....നാടുനീളെ വെക്കുന്ന വര്‍ഗ്ഗവും ഉള്ളിടത്തോളം കാലം ...പെണ്ണുങ്ങള്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ല ...........

      ഇല്ലാതാക്കൂ
    3. Prakrithi niyamangalil oru sthalaththum aanungal manasaannidhyam illaatha kaama bhranthanmaar aanu ennu ezhuthi vachittilla.. angane aanu afnitha aanungale manasilaakkiyirikkunnathu enkil ithu vare oraanine kandittilla ennu karuthendi irikkunnu !! Pennungale kaanumbol ilakiyaadunna maamsapindam chumannu nadakkunnavar maathramaanu afnitha yude nirvachanaththile aanungal enkil aa vishwaasathinte peril thankalodu sahathaapam maathrame ullu

      ഇല്ലാതാക്കൂ
    4. അപ്പോള്‍ ,സ്ത്രീകള്‍ എല്ലാം തുറന്നു കാണിക്കുന്ന ഡ്രസ്സ്‌ ഇട്ടു നടക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല...എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ??..മാന്യമായി വസ്ത്രം ധരിക്കുക എന്നാല്‍ എല്ലാവരും പര്‍ദ്ദ ഇടണം എന്നല്ല സഹോദര....സ്ത്രീകള്‍ക്ക് അവരുടെതായ മാന്യത ഉണ്ട്...അത് പാലിക്കനമെന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ....കല്യണം കഴിയുയ്മ്പോള്‍ ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരം മോഡേണ്‍ ഡ്രസ്സ്‌ ഇട്ടു തുടങിയ പെണ്‍കുട്ടികളെ എനിക്കറിയാം....അത്തരം പുരുഷന്മാരെ കുറിച്ച എന്ത് പറയുന്നു..??

      ഇല്ലാതാക്കൂ
  3. പുരുഷനിലെ ശ്രദ്ധ ആകര്‍ഷിക്കാനാണ് സ്ത്രീകള്‍ അല്പവസ്ത്രധരികളാകുന്നതെന്നു ആരെങ്കിലും നിരൂപിച്ചാല്‍ അതിനെ പഴി പറയാനൊക്കില്ല. ഉദ്ദേശശുദ്ധിയിലെ ആത്മാര്‍ഥത തന്നെയാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത്. സ്വന്തം മക്കളെ അല്പവസ്ത്രധരികളാക്കി പുറത്തേക്ക് മേയ്ക്കപ്പിട്ടു പറഞ്ഞയക്കുന്ന അമ്മമാരും ഒരു പക്ഷെ, തന്‍റെ മകളെ പുരുഷന്‍മാര്‍ കാമാര്‍ത്തിയോടെ നോക്കാനേ ഈ വസ്ത്രരീതി ഉപയോഗപ്പെടുന്നുള്ളൂ എന്ന വസ്തുത എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല?
    പുരുഷ ശ്രദ്ധ ലക്ഷ്യമിട്ട് അല്പവസ്ത്രധരികളാകുന്ന സ്ത്രീകളെപ്പോലെ സ്ത്രീശ്രദ്ധ നേടാനായി നടക്കുന്ന പുരുഷന്മാരെയും നമുക്ക് ഒത്തിരി കാണാനൊക്കും. ഷര്‍ട്ടയച്ച പുരുഷനെ കാണാന്‍ ആര്‍ത്തിയോടെ വോട്ടു ചെയ്ത സ്ത്രീകള്‍ തലസ്ഥാന നഗരിയില്‍ തന്നെ ഇല്ലേ? ഒരു ഷോയില്‍ പങ്കെടുക്കാന്‍ വന്ന സല്‍മാന്‍ ഖാനോട് ഷര്‍ട്ട്‌ അയിക്കാന്‍ അവതാരക പറഞ്ഞപ്പോള്‍ സല്‍മാന്‍ വിസമ്മതിച്ചു. പക്ഷെ അവതാരക വിട്ടില്ല. ഈ ആവശ്യം സദസ്സില്‍ വോട്ടിനിട്ടു. സദസ്സിലുള്ള സ്ത്രീകള്‍ 100% വും അവതാരകയുടെ ആവശ്യത്തിനു വോട്ടു ചെയ്തത്രെ !! ഗത്യന്തരമില്ലാതെ സല്‍മാന്‍ ഷര്‍ട്ടയച്ചു. സല്‍മാന് ഷര്‍ട്ട്‌ അയിക്കേണ്ട സാഹചര്യം ഉണ്ടാക്കിയ ഒരു സംസ്കാരം കൂടി രാജ്യത്ത് വികാസം പ്രാപിക്കുന്നുണ്ട്‌ എന്നതും ബാലാല്‍സന്ഖ കഥകളോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്‌. സ്ത്രീകളും മോശക്കാരല്ല എന്നതും കൂടി ഓര്‍ക്കൂ ജിഷ ....

    മറുപടിഇല്ലാതാക്കൂ
  4. മറുപടികൾ
    1. ചേച്ചി ഞാന്‍ ഒരു സംശയം ചോദിക്കട്ടെ...സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുന്നതാണ് അവര്‍ക്ക് ഏറ്റവും സുരക്ഷിതം എന്ന് എന്തുകൊണ്ട് ചേച്ചി സമ്മതിക്കുന്നില്ല....മാന്യം എന്നതുകൊണ്ട് ..എല്ലാവരും പര്‍ദ്ദ ഇടണം എന്നല്ല....6 മീറ്റര്‍ സാരി കൊണ്ട് വയറും മാറും ..അകത്തെ കാഴ്ചകളും കാണാതെ സാരി ഉടുക്കാല്ലോ ???...3 മീറ്റര്‌ തുണി കൊണ്ട് മാന്യമായി ചുരിദാര്‍ ടോപ്‌ തയ്ക്കാം ...കഴുത്ത് പരമാവധി ഇറക്കി...സ്ലീവ് പരമാവധി കുറച്ച് ....ഇത്തരത്തില്‍ ഒക്കെയല്ലേ ഇന്ന് ??അല്ലെങ്കില്‍ പറ....ഇന്ന് സാരിക്ക് ബ്ലൌസ് പീസ് എത്രയ എടുക്കുന്നത് എന്ന് കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും.....!!

      ഇല്ലാതാക്കൂ
  5. സ്ത്രീ പീഡനം തടയാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത ­് സ്ത്രീയുടെ വസ്ത്ര ധാരണയാണ് എന്നുള്ള കുറച്ചുമുന്‍പിട്ട പോസ്റ്റില്‍ ഒരു കൂട്ടുകാരന്‍ മനോഹരമായി എന്ത് കൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപെടുന്നത് എന്നതിനു ഒരു ഉദാഹരണം പറയുകയുണ്ടായിഅതെടുത്ത് പോസ്റ്റുന്നു കാരണം ഈ ഉദാഹരണത്തില്‍ എല്ലാം ഉണ്ട് ..!
    *********
    മോഷണത്തിന്‍റെ കാര്യം എടുക്കാം, വളരെ ഹൈ സെക്യൂരിറ്റി ഉള്ള ബാങ്ക് കളിലും ഷോപ്പ് കളിലും കള്ളന്‍ മാര്‍ കയറുന്നുണ്ട്. അതിനു അത്ര സെക്യൂരിറ്റി ഉണ്ടായിട്ടു പോലും, അത് കള്ളന്‍ മാര്‍ കയറാന്‍ വിചാരിച്ചു അതിനായി ഇറങ്ങി തിരിക്കുകയാണ്. അത് കൊണ്ട് നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. നമുക്ക് ചെയ്യാന്‍ പറ്റുക അതിന്‍റെ സെക്യൂരിറ്റി വര്ധിപിക്കുക എന്നല്ലേ. അല്ലാതെ സെക്യൂരിറ്റി ഇല്ലാത്ത ചെറിയ കടയിലും കള്ളന്‍ കയറുന്നുണ്ടല്ലോ ­.അതിനു നമ്മക്കും സെക്യൂരിറ്റി വേണ്ട എന്ന് പറയുവാന്‍ പറ്റുമോ? അതിനായി ഇറങ്ങി തിരിച്ചവരെനമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്ന് കരുതി റോഡിലൂടെ പോകുന്നവര്‍ക്ക് ­ കക്കാന്‍ വേണ്ടി ഷോപും ബാങ്കും തുറന്നു ഇട്ടു കൊടുക്കണോ? അപ്പൊ നമ്മള്‍ ശ്രദ്ധിച്ചാല്‍ ഒരു മോഷണം എങ്കിലും തടയാം. അത് പോലെ ആണ് ഈ കാര്യവും. നമ്മള്‍ ആദ്യം നമ്മുടെ സെക്യൂരിറ്റി വര്‍ധിപ്പിക്കുക ­. കള്ളന് കക്കാന്‍ ഉള്ള പ്രേരണ ഉണ്ടാക്കരുത്. എന്നിട്ടും കക്കുന്നവരും ഉണ്ടാകും, അതിനു അവര്‍ക്ക് ശിക്ഷ കിട്ടട്ടെ.
    കമെന്റ്റ്‌ : റാശില്‍

    മറുപടിഇല്ലാതാക്കൂ
  6. ശിക്ഷ കര്‍ശനമാക്കണം. ഷൂട്ട് അറ്റ് സൈറ്റ് വേണം. ഇനി ഇതുപോലെ ചെയ്യുന്നതിനു മുന്നേ എല്ലാ അലവലാധികളും ഒന്നു പേടിക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്ലേ വേണ്ട ..ഷൂട്ട് അറ്റ് സൈറ്റ് ഒഴിവാക്കാം,ചില കുലടകള്‍ നിയമം ദുരുപയോഗപ്പെടുത്തും

      ഇല്ലാതാക്കൂ
  7. അജ്ഞാതന്‍2012, ഡിസംബർ 19 1:28 PM

    sushmatha illathavante muthal kallan kondu pokum ... sariyalle...

    മറുപടിഇല്ലാതാക്കൂ
  8. keralathil mathrame nightil ladies yathara cheyan madikkarullu, aa penkutty avide poyi enthinu poyi arude koode poyi ethokke avare mathram badhikkunna karyangalanu evide prasanam avar peedippikkapettu ennathanu, kure manyayatha ellathavar chernnu cheytha kuttam nattilulla sakala aanungalum cheyyum ennu artham ella, enthinu veruthe njangalude mandel kuthirakayaran varunnu.... avrude thettinu avar anubhavikkum. jisha chechee chechiyude veetilulla purusha prajakal nallavar anallo, athupole veryum manushyar undu ennu manasilakkuka.

    മറുപടിഇല്ലാതാക്കൂ
  9. ഇതിനു ഒരേ ഒരു പോം വഴി പെണ്ണുങ്ങളെ മൊത്തമായി കേരളത്തില്‍ നിരോധിക്കണം എന്നതാണ്. പക്ഷെ ഇത് പ്രായോഗികമല്ലാത്തത് കൊണ്ട് hormone കൂടുതല്‍ ഉള്ള ആണുങ്ങളെ മാത്രം പിടികൂടി അവന്റെ മറ്റേ സംഗതി മുറിച്ചു കളയുക. അഞ്ചാറ് എണ്ണത്തിന്‍റെതു മുറിച്ചു കളയുമ്പോള്‍ ബാക്കി ഉള്ളവരുടെ ഞരമ്പ്‌ രോഗം താനെ തീര്‍ന്നു കൊള്ളും. hormone അളവില്‍ കൂടുതല്‍ ഉണ്ടാവുകയെ ഇല്ല. അല്ലാതെ ഇവന്മാരോട് വേദം പ്രസംഗിചിട്ടു കാര്യം ഇല്ല.

    മറുപടിഇല്ലാതാക്കൂ
  10. Dressing is one of the causes.I am sure.Have you ever heard about any criminal try to rape or even try to molest a parda clad woman even in public?I would like to request to the woman community to dress very well.
    Prevention is better than cure...

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2012, ഡിസംബർ 20 3:36 AM

    http://chokkupoti.blogspot.com/2012/12/blog-post_19.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓണത്തിനിടക്ക് പൂട്ട്‌ കച്ചവടം എന്ന് കേട്ടിട്ടുണ്ട്. ഒച്ചപ്പാടിനിടക്ക് ചോക്കുപൊടി ആദ്യം കാണുകയാ.

      ഇല്ലാതാക്കൂ
  12. വസ്ത്രധാരണം നന്നാക്കുന്നതോടെ മുഴുവൻ ബലാത്സംഗങ്ങളും ഇല്ലാതാകും എന്ന് വാദിക്കുന്നത്‌ നിയമം കർശനമാക്കുന്നതോടെ അത്‌ സംഭവിക്കും എന്ന് വിചാരിക്കുന്നത്‌ പോലെ അർത്ഥശൂന്യമാണു, സമ്മതിച്ചു. പക്ഷേ സ്ത്രീകളും പുരുഷന്മാരും ലൈംഗികതയുടെ കാര്യത്തിൽ ഒരു പോലെയാണു എന്ന് ധരിക്കരുത്‌. ലൈംഗിക പ്രചോദനത്തിന്റെ കാര്യത്തിൽ കാഴ്ച പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ വലിയ സ്വാധീനമാണു ചെലുത്തുന്നത്‌. എന്ന് വെച്ച്‌ വസ്ത്രധാരണം ഒരു പ്രത്യേകതരത്തിലാണെങ്കിൽ അത്‌ ബലാത്സംഗത്തിനുള്ള ലൈസെൻസാണെന്നല്ല വിവക്ഷ. എല്ലാവരും ബലാത്സംഗം ചെയ്യുന്നവരല്ല. പക്ഷെ, അത്‌ ചെയ്യുന്ന അധമന്മാർക്ക്‌ ഉന്തിന്റെ കൂടെ ഒരു തള്ളും കൂടി വേണ്ടല്ലോ. മോഷ്ടാക്കളെ ഭയന്ന് നാം പെട്ടിയും വീടും പൂട്ടി സൂക്ഷിക്കുന്നുണ്ടല്ലോ. മറിച്ച്‌ ഞാൻ വീടൊക്കെ തുറന്ന് തന്നെ ഇടും, പക്ഷേ ആരും മോഷ്ടിക്കാൻ പാടില്ല എന്ന് പ്രസ്താവന ഇറക്കി സമാധാനിക്കുമോ? (നല്ല ചീത്ത കേൾക്കാൻ തയ്യാറായിക്കൊണ്ട്‌....)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിങ്ങള്‍ എന്തിലാ ഡോക്ടര്‍ ?? മെഡിക്കല്‍ സയന്‍സ്?? ചെറിയ സംശയം ഉള്ളത് കൊണ്ടാണ് ട്ടോ!!

      ശരി അടച്ചിട്ട വാതില്‍ കുത്തിപ്പൊളിച്ച് കള്ളന്‍ കേറിയാല്‍ ?? അടച്ചിട്ട വാതില്‍ തുറന്നു കള്ളന്‍ കേറില്ലേ?? എല്ലാ കള്ളന്മാരും തുറന്ന വാതിലി ലൂടെയാണോ കേറുന്നത് ??

      ഇല്ലാതാക്കൂ
  13. " ഏത് തരം വസ്ത്രം ധരിച്ചും ആകട്ടെ, പെണ്‍കുട്ടികള്‍ക്ക് സ്വേച്ഛ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ് പരമപ്രധാനം. ആ സ്വതന്ത്ര്യത്തിന്റെ സംരക്ഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
    സുരക്ഷ എന്ന പദം ഏറെ വളച്ചൊടിക്കപ്പെട്ട പദമാണ്. പെണ്‍കുട്ടിയുടെ സുരക്ഷയെ കുറിച്ച് പരമ്പരാഗതമായ ഒരു സങ്കല്‍പ്പമുണ്ട്, മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും പകര്‍ന്നു കിട്ടുന്ന ആ ബോധം ‘Girls should behave yourselves’ എന്നാണ്., വീടുകളില്‍ ഒതുങ്ങി കൂടുക എന്നതാണ്, നിങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തരുത് എന്നൊക്കെയാണ്.
    നിങ്ങള്‍ നിങ്ങളൂടെ സ്വാതന്ത്ര്യം പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് അടിയറ വെച്ചാല്‍ നിങ്ങള്‍ സുരക്ഷിതയായി എന്ന് ചുരുക്കം. ഈ സുരക്ഷ ഞങ്ങള്‍ക്ക് ആവശ്യമില്ല."

    കവിത കൃഷ്ണന്‍

    മറുപടിഇല്ലാതാക്കൂ
  14. Pandu kaalathuicdthe mahilakalku maaru marakaaan avakasham-undaayirunnillla...ennu keattitund.......annum ithu poale balasanga case..ukal undaarno?....aaaavo?

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...