Thursday, January 31, 2013

ആണ്‍ വാണിഭം- കച്ചവട രീതികള്‍
e-jalakam online portal ആണ്‍ വാണിഭം-  കച്ചവട രീതികള്‍ 
കാശ് കൊടുത്താല്‍ കിട്ടാത്തത് എന്തുണ്ട് ഈ ലോകത്ത് ?  കൊടുക്കുന്ന കാശിന്റെ മൂല്യം തുല്യം ആയിരിക്കണമെന്ന് വാങ്ങുന്നവനു ആഗ്രഹം കാണും. ആ ആഗ്രഹത്തെ സംതൃപ്തം ആക്കുന്ന ഉല്‍പ്പന്നം കിട്ടുക എന്നതാണ് മുഖ്യം . അപ്പോള്‍ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ ഏറ്റവും ആക്ര്‍ഷകമായ്‌ പരസ്യങ്ങളോരുക്കുക പതിവാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന ആണ്‍ വാണിഭ മാര്‍ക്കറ്റും വിഭിന്നമല്ല. സ്ത്രീകളാണ് ഉപഭോക്താക്കള്‍..

ലോകമൊട്ടാകെ പെണ്‍വേശ്യകളെ അപേക്ഷിച്ച് ആണ്‍വേശ്യകള്‍ ഭൂരിഭാഗവും ‘തനിയെ’ ആണ്  ശരീരക്കച്ചവടം നടത്തുന്നത്. സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നതിന് ‘പിമ്പ്’ അഥവാ കൂട്ടിക്കൊടുപ്പുകാരന്‍ ഉണ്ടാകും. പുരുഷവേശ്യകളുടെ മേഖലയില്‍ കൂട്ടിക്കൊടുപ്പുകാരില്ല.

സ്വയം പരസ്യപ്പെടുത്താന്‍ ഇന്‍്റര്‍നെറ്റിലും പത്രങ്ങളിലും മാസികകളിലും ടിവികളിലും പരസ്യം നല്‍കുകയാണ് പതിവ് . ഇന്‍്റര്‍നെറ്റില്‍ തന്നെ മെയ്ല്‍ എസ്കോര്‍ട്ട് വെബ്സൈറ്റുകള്‍, പരസ്യങ്ങള്‍ക്കായുള്ള പോര്‍ട്ടലുകള്‍, യൂട്യൂബ്, ബ്ളോഗുകള്‍; ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ എന്നിവയും ഉപയോഗിച്ചു വരുന്നുണ്ട്. ന്യുയോര്‍ക്കിലെ ‘ദ ഫോര്‍ കോര്‍ണേഴ്സ്’, ലോസ് ആഞ്ചലസിലെ സാന്‍്റാ മോണിക്ക ബൊളിവേഡ് , സാന്‍ഫ്രാന്‍സിസ്കോയിലെ പോക്ക് സ്ട്രീറ്റ് ഗുച്ച് തുടങ്ങിയ തെരുവുകള്‍; മദ്യശാലകള്‍, ക്ളബുകള്‍ എന്നിവിടങ്ങളിലും ഇക്കൂട്ടര്‍ സ്വയം വില്‍പ്പന നടത്തുന്നു. 

ഇന്ത്യയില്‍  പെണ്‍വാണിഭത്തിനായി വേശ്യാലയങ്ങള്‍, സ്നാനകേന്ദ്രങ്ങള്‍,  സംഗീത-നൃത്താലയങ്ങള്‍,  വേശ്യാതെരുവുകള്‍ എന്നിവ ഉള്ളതുപോലെ ആണ്‍വാണിഭത്തിനായി  ഇത്തരം സ്ഥിരം കേന്ദ്രങ്ങളില്ല. എന്നാല്‍ ലോകത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ ആണ്‍വേശ്യകള്‍ക്കായി വേശ്യാലയങ്ങള്‍ വരെയുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യയിലെ തായ്ലന്‍ഡ്, ഫിലിപ്പീന്‍സിലെ മനില ,  അമേരിക്കയിലെ വലിയ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആണ്‍വേശ്യാലയങ്ങള്‍ ധാരാളമായുണ്ട്. റഷ്യയില്‍ മസാജ് പാര്‍ലറുകളുടെ മറവിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 
സ്വന്തം നിലക്കോ ഏജന്‍സിയുടെ കീഴിലോ മെയ്ല്‍ എസ്കോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നവര്‍ ആണ് ഇന്ത്യയിലും കേരളത്തിലും കൂടുതല്‍. . 
ഇവര്‍ ആദ്യം ചെയ്യുന്നത് ഒരു കള്ളപ്പേര് സ്വീകരിക്കലാണ്. ഇടപാടുകാരോട് യഥാര്‍ത്ഥ പേര് വെളിപ്പെടു·രുതെന്നാണ്  ഏജന്‍സികള്‍ നല്‍കുന്ന ആദ്യ നിര്‍ദേശം. അടുത്തത് ഏതെങ്കിലും മൊബൈല്‍ കമ്പനിയുടെ പ്രീപെയ്ഡ് നമ്പര്‍ സ്വന്തമാക്കാനാണ്.   പ്രീപെയ്ഡ് നമ്പര്‍ പിന്തുടര്‍ന്ന് ഉടമയെ ഒരിക്കലും കണ്ടെത്താനാകില്ലത്രെ!

മഞ്ഞപ്പത്രങ്ങളിലും ഇന്‍്റര്‍നെറ്റിലും പരസ്യം ചെയ്യലാണ് അടുത്തപടി. കസ്റ്റമറെ ഒറ്റവായനയില്‍ വലയില്‍ വീഴ്തുന്ന  പരസ്യങ്ങളാണ് ഇവര്‍ നല്‍കുക. കസ്റ്റമറുടെ അടുത്തെക്ക്  മികച്ച രീതിയില്‍ വസ്ത്രധാരണം നടത്തിയാണ് കാണാന്‍ പോകുക. പിന്നെ കച്ചവടമുറപ്പിക്കലാണ്. വൈവിധ്യമാര്‍ന്ന ലൈംഗിക കേളികളുടെ വിവരണങ്ങള്‍ നിരത്തിയാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ ഇടപാടുകാരികളെ ആകര്‍ഷിക്കുന്നത്. 

കച്ചവടമുറപ്പിച്ചു കഴിഞ്ഞാല്‍  ഇടപാടുകാരിയുടെ സൗകര്യമനുസരിച്ചുള്ള സ്ഥലവും സമയവും തീരുമാനിക്കും. പക്ഷേ  മെയ്ല്‍ എസ്കോര്‍ട്ടുകളെ ആ സ്ഥലത്തെക്ക് കൊണ്ടുപോകേണ്ടതും തിരിച്ചെത്തിക്കേണ്ടതും അതിനുള്ള വാഹന സൗകര്യമൊരുക്കേണ്ടതും ഇടപാടുകാരിയാണ്. അല്ളെങ്കില്‍ സ്ത്രീയെ മെയ്ല്‍ എസ്കോര്‍ട്ടുകള്‍ സ്വന്തം വാഹനത്തില്‍ ‘പിക്ക്’ ചെയ്യും. അതേ വാഹനത്തില്‍ കിടപ്പറ ഒരുക്കിയോ   , ഹോട്ടല്‍, ഫ്ളാറ്റ്, വീട് എന്നിവിടങ്ങളില്‍ കൊണ്ടുപോയോ ‘സേവനം’ നല്‍കും. ആവശ്യമനുസരിച്ചുള്ള പ്രായത്തിലും ശരീരഘടനയിലും  ഉള്ളവരെ തെരഞ്ഞെടുക്കാന്‍ ഒട്ടുമിക്ക ഏജന്‍സികളും സൗകര്യമൊരുക്കുന്നുണ്ട്.
വശ്യമായ പെരുമാറ്റമാണ് ഒരു പുരുഷവേശ്യയ്ക്കു വേണ്ട പ്രധാന ഗുണമായി പറയപ്പെടുന്നത്, പിന്നെ യുവാക്കളായിരിക്കുക. 28 നു താഴെ പ്രായമുള്ളവര്‍ക്കാണ് ആവശ്യക്കാരേറെ! 20നും താഴെ പ്രായമുള്ളവരെ കൊത്തിക്കൊണ്ടു പോകാന്‍ നിരവധി പേരുണ്ട്.

 സ്ത്രീകളെ പ്രീതിപ്പെടുത്തുന്ന രീതിയില്‍ പെരുമാറാനറിയാത്തവര്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല.  രൂപഭംഗിയാണ് മറ്റൊന്ന്. സിനിമാ നടന്‍മാരെ പോലെ ‘ സിക്സ് പാക്ക് മസില്‍’ ഉള്ളവര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇതിനായി ജിമ്മിലും ബ്യൂട്ടിപാര്‍ലറുകളിലും പോകണമെന്ന് ആണ്‍വേശ്യകള്‍ക്ക്  ഏജന്‍സികള്‍ നിര്‍ദേശം നല്‍കുന്നു. നിലവില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഈ മേഖലയിലുള്ളത്. ഈ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി വിവരിച്ചാണ് കസ്റ്റമറെ ‘വളക്കു’ന്നത്. വിവിധ ഭാഷകളില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും ഡിമാന്‍ഡ് ഏറെയാണ്. കാരണം വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന  വനിതകളുമായി അവരുടെ ഭാഷയില്‍ സല്ലപിക്കാന്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമത്രെ! രോഗങ്ങളുള്ളവരെ ഇടപാടുകാരികള്‍ അടുപ്പിക്കില്ല.


സ്വന്തമായി മുറിയും വാഹനവും ഇവര്‍ക്കുണ്ടാകണം. ഏറ്റവും പുതിയ മോഡലിലുള്ള വാഹനമാണ് ഭൂരിഭാഗവും കൊണ്ടുനടക്കുന്നത്. 
രാജ്യത്തിനത്തു നിന്നോ വിദേശത്തു നിന്നോ ലൈംഗികകേളി പരിശീലനം കഴിഞ്ഞെത്തുന്ന യുവാക്കളാണ് കൂടുതലും. വിവിധ കേളികളുടെ വിവരണങ്ങളും അവക്ക് ഈടാക്കുന്ന തുകയും ഇവര്‍ പിന്നീട് പരസ്യപ്പെടുത്തും. എത്ര പ്രായമുള്ള ഇടപാടുകാരിയെ  സ്വീകരിക്കാനും വൈവിധ്യമാര്‍ന്ന ‘സ്പെഷലൈസ്ഡ്’ സേവനങ്ങള്‍ നല്‍കാനും തയ്യാറുള്ളവര്‍ക്ക് തിളങ്ങാം എന്നൊക്കെയാണ് പരസ്യവാചകങ്ങള്‍! .മദാം, മാഡം, മാമാ-സാന്‍ എന്നിങ്ങനെയാണ് കൂട്ടിക്കൊടുപ്പുകാരിയെ വിളിക്കുന്നത്. ഇതിനൊരു മലയാള പരിഭാഷ്യം ഇനിയുമായിട്ടില്ല.  . തെരുവുകളില്‍ നിന്നും  പുരുഷവേശ്യകളെ കൊണ്ടു പോകുന്നവരെ വിദേശങ്ങളില്‍ ‘ജോണ്‍’, ‘ട്രിക്ക്’ എന്നാണ്  വിളിക്കുന്നത്. അവര്‍ മിക്കവാറും പുരുഷകൂട്ടിക്കൊടുപ്പുകാര്‍ ആയിരിക്കും. 


ജിഷ എലിസബത്ത്‌ ( ന്യൂ ദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക ) 
Related Posts Plugin for WordPress, Blogger...

Facebook Plugin