2013, ഫെബ്രുവരി 9, ശനിയാഴ്‌ച

മൈസ്രേട്ട്മൈസ്രേട്ടെ , മൈ ഡാഷ് എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ അതും കേട്ട് മിഴുങ്ങസ്യ ഇരിക്കേണ്ടി വരും സാറിന് !
ബാല വേശ്യ, പിഴച്ചവള്‍-  കേട്ട് കുളിര് കോരാന്‍ പറ്റിയ പദങ്ങളാണ്. ന്യായമുള്ള വര്‍ത്തമാനം വല്ലോമാണോ പറഞ്ഞത്?ചാനലുകാര്‍ക്ക് രഹസ്യ കാമെറ കൈവശം കാണുമെന്നെങ്കിലും ഓര്‍ക്കണ്ടേ ?
ഒരു പെണ്ണിനെ കുറെ പേര്‍ ചേര്‍ന്ന് കടിച്ചു കീറുന്നു- ആലോചിക്കണം - പെണ്ണിന് പ്രായം പതിമൂന്ന്
കടിച്ചു കീറിയവര്‍ക്ക്  പ്രായം മുപ്പതിനും അമ്പതിനും ഇടയില്‍
നഗ്ന ചിത്രം ചുമരുകളിലും മതിലുകളിലും ഒട്ടിക്കുമെന്നു പറഞ്ഞു പേടിപ്പിച്ചു വിളിച്ചിറക്കി കൊണ്ട് പോയി വിറ്റ  ബസിലെ ക്ലീനര്‍ ആയ ആ തെണ്ടിക്കും കാണും അമ്മയും പെങ്ങളും ! അവന്‍ കുറ്റക്കാരന്‍ അല്ല.രക്ഷിക്കണേ സാറേ എന്ന് പറഞ്ഞപ്പോള്‍ ''ഇത് തന്നെയാ എല്ലാരും തുടക്കത്തില്‍ പറയാറ്'' എന്ന് പറഞ്ഞ്  പഴുത്ത ഗുഹ്യ ഭാഗങ്ങളില്‍ ആണത്തം കുത്തിക്കേറ്റിയ ആ പരമനാറി  ബാജി- പുണ്യവാളന്‍ , അല്ലെ ?രക്ഷപ്പെടാന്‍ ശ്രമിച്ചില്ല , അതിനാല്‍ പെണ്‍കുട്ടി അവിടെ നിക്കട്ടെ, പ്രതികളൊക്കെ വെറുതെ പോകട്ടെ എന്ന് പറഞ്ഞ ഹൈകൊടതിയിലെ ജസ്ടിസുമാരും മിടുക്കന്മാര്‍ അല്ലെ?
പിഴച്ചവള്‍ക്കെതിരെ എല്ലാ തെളിവും ഉണ്ടെന്നു മൈസ്രേട്ട് !ഇതില്‍ വഴി പിഴപ്പിച്ചവര്‍ക്കെതിരെ തെളിവൊന്നുമില്ലെ?
എന്നിട്ട് ഒടുക്കം- ഡല്‍ഹിയില്‍ കൂട്ട ബാലാല്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍  പ്രസംഗിക്കാന്‍ പോയിരിക്കുന്നു
 
ന്യായമില്ലാത്ത വര്‍ത്തമാനം പറയുന്നയാള്‍ക്ക് ന്യായാധിപന്‍ ആകാന്‍ എന്തുണ്ട് ന്യായം?

ബാല വേശ്യയെ ഉണ്ടാക്കിയവരെ എന്താണ് വിളിക്കേണ്ടത്  -കൂട്ടികൊടുപ്പുകാര്‍ , ചെറ്റ പൊക്കികള്‍ ! 


അതിലും കൂടിയൊരു തെറിയുണ്ട് - പറയുന്നില്ല 

9 അഭിപ്രായങ്ങൾ:

 1. കണ്ണുകെട്ടിയിരിക്കുന്ന നീതിദേവതയുടെ മടിക്കുത്തഴിക്കുന്ന പുണ്യാളന്‍മാര്‍!!,!!

  ജഡ്ജി പദത്തിലിരുന്ന ബസന്ത് പങ്കുവെക്കുന്നത് നീതിപീഠത്തിന്റെ വിവരക്കേടും ആണ്‍പോരിമയും വ്യഭിചാരചാതുര്യവുമാണ്. ബസന്ത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ജീര്‍ണിച്ചുപോയ ധാരയുടെ ഒരു വക്താവുമാത്രമാണ്. സ്ത്രീത്വത്തെ അപമാനിച്ചും ദളിതുകളുടെ നേരെ കാര്‍ക്കിച്ച് തുപ്പിയും പാവപ്പെട്ടവന്റെ മുഖത്ത് കരിവാരിയെറിഞ്ഞും രസിക്കുന്ന ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ പരിപ്രേക്ഷ്യമാണ് ഇദ്ദേഹം. യാതൊരുവിധത്തിലുള്ള മാനവീകതയുമില്ലാതെ പണത്തിനും പെണ്ണിനും വേണ്ടി നിയമത്തെ, നീതിയെ, കാരുണ്യത്തെ, മാനുഷീകതയെ ഇത്തരക്കാര്‍ വലിച്ചറിയുന്നു.

  അവസരം കിട്ടിയാല്‍ കണ്ണുകെട്ടിയിരിക്കുന്ന നീതിദേവതയുടെ മടിക്കുത്തഴിക്കാന്‍ പോലും ബസന്തുമാര്‍ മടിക്കില്ല!!

  മറുപടിഇല്ലാതാക്കൂ
 2. ഇവനൊക്കെയാണ് ന്യായം വിധിയ്ക്കുന്നത്
  പരനാറി
  അവന്റെ വീട്ടിലുള്ളവരൊക്കെ ബാലവേശ്യകളും മുതിര്‍ന്ന വേശ്യകളുമായിരിയ്ക്കും
  അതിന്റെ അനുഭവം വച്ചല്ലേ എല്ലാം അളക്കാന്‍ പറ്റൂ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അദ്ദേഹത്തിന്റെ വീട്ടിലുള്ളവര്‍ എന്ത് പിഴച്ചു ?? ഇപ്പോള്‍താങ്കളും അദ്ദേഹവും തമ്മില്‍ എന്ത് വ്യത്യാസം ??


   എല്ലാം പെണ്ണുങ്ങളുടെ തലയില്‍

   ഇല്ലാതാക്കൂ
 3. അതിലും കൂടിയ തെറിയല്ലേ ബസന്ത് എന്നത് !

  മറുപടിഇല്ലാതാക്കൂ
 4. നീ പോടാ പു...അല്ലേ വേണ്ടാ ബസന്തേ!

  മറുപടിഇല്ലാതാക്കൂ
 5. Only hypocrites will blame Justice Basant. Those lawyers who know about the case will vouch that whatever he said was right. But truth will be unpleasant and will have few takers. Basant was never a person who said or did something to satisfy the gallery. Even in the recent episode, we could hear him repeatedly saying to go through the judgment before criticizing. Those who are blaming him are people who have heard about the facts of the case from the media.
  Now with the mushrooming of channels, where every media person is vying for sensational news to beat the competitor, ethics is given a go- bye. We can understand from the telecast itself that the conversation was purely a personal one, which was not at all intended to be telecasted. That lady who played this dirty game against an upright Judge will one day learn about the gravity of the mistake she had committed by committing a diabolic breach of trust. These new- generation media persons will learn it the hard way when another media person will play similar tricks on them or their daughter to get a scoop.
  These dirty yellow journalism has its mentors in Indiavision channel mainly; but this incident has proved that before the exit of Nikesh from Indiavision, he has created enough followers in other channels also to continue his style of yellow journalism.
  Another pertinent point is that the media is not celebrating these kinds of issues when the accused belonged to the Left Front. A perusal of the new- generation media will show that a good majority of them are professed Leftists.
  A country which is wasting its resources on non- issues like these are doomed to die.

  മറുപടിഇല്ലാതാക്കൂ
 6. ഒരു ന്യായാധിപന്‍ എങ്ങിനെ ഈ വിധം പറയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. കണ്മുന്നില്‍ വരുന്ന കടലാസുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന കാര്യങ്ങള്‍ മാത്രം മനസ്സില്‍ പതിപ്പിക്കുന്ന യന്ത്രങ്ങളാണോ ന്യായാധിപന്മാര്‍. മനുഷ്യത്വം മനസ്സാക്ഷി ചിന്താശക്തി വിവേകം ബോധം ഇവയൊന്നും ഇല്ലാത്തവരാണോ ന്യായാധിപന്മാര്‍. തനിക്ക് 16 വയസ്സുള്ള ഒരു മകളുണ്ടായിരിക്കുകയും അവള്‍ പത്തു മാല്‍പ്പതു ദിവസത്തൊളം കാമവെറിയമ്മാരുടേ കഴപ്പ് തീര്‍ക്കലിനിടയാവുകയും പഴുത്തൊലിക്കുന്ന അവയവങ്ങളുമായി ഇഴഞ്ഞെത്തുകയും ചെയ്താല്‍ അത് സ്വന്തം കഴപ്പ് തീര്‍ക്കാന്‍ ഇറങ്ങിപ്പോയതുകൊണ്ടല്ലേ അനുഭവിക്കട്ടെ എന്ന്‍ പറയുവാന്‍ തയ്യാറാകുന്ന ഒരു ന്യായാധിപന്‍ ഉണ്ടാകുമോ. എന്തുകൊണ്ട് ഇരയുടെ ഭാഗത്തു നിന്ന്‍ ചിന്തിക്കുന്നില്ല. മനസ്സാക്ഷി എന്നൊന്നില്ലാത്തവര്‍ക്ക് മാത്രമേ ഇരകളുടെ ദൈന്യത കാണാതിരിക്കാനാവൂ. മോടിയില്‍ വസ്ത്രധാരണം നടത്തിയിരിക്കുന്ന സമൂഹത്തില്‍ നിലയും വിലയുമുള്ളവരുടെ മാന്യത കാത്തു സൂക്ഷിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാനെന്ന നവസിദ്ധാന്തം മുറുകെപ്പിടിക്കുന്ന ന്യായാധിപന്മാര്‍ ആ സ്ഥാനത്തിരിക്കുവാന്‍ യോഗ്യരല്ല തന്നെ. സ്വന്തം പറച്ചില്‍ അത് ഉച്ചത്തിലായാലും രഹസ്യമായിട്ടായാലും മനസ്സിന്റെ അകത്തളത്തിലെ വൈകൃതകോലാഹലമാണെന്ന്‍ തിരിച്ചറിവുണ്ടാവുകയും ഇനിയെങ്കിലും "മനുഷ്യന്‍" എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്നു മനസ്സിലാകുന്നവനുമാകട്ടെ ന്യായാധിപന്‍...(വാക്കുകള്‍ വല്ലതും മോശമായിപ്പോയിയെങ്കില്‍ ക്ഷമിച്ചേക്കുക)

  മറുപടിഇല്ലാതാക്കൂ
 7. ഡല്‍ഹി കൂട്ട ബലാല്‍സംഘത്തിലെ പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തത്തിന്‍റെ ആനുകൂല്യം കിട്ടുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത സൂര്യനെല്ലി ഇരയെ ന്യായാധിപന്‍ ബാലവേശ്യാ എന്ന് മുദ്രകുത്തുന്നത്, നീതിപീഠവും വിലയ്ക്കെടുക്കപ്പെട്ടിരിക്കുന്നു
  MV ജയരാജന്‍ "ശുംഭന്‍""" എന്ന് വിളിച്ചത് കുറഞ്ഞു പോയോ എന്ന് ഒരു സംശയം. ഇവന്മാരെ വിളിക്കാന്‍ പൂഞ്ഞാര്‍ പുണ്യാളന്റെ ഗ്രാമീണ ഭാഷയാണ് നല്ലത്.......
  നീതിന്യായ വ്യവസ്ഥയെ വ്യഭിചരിച്ച ബസന്തെ... പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ജനമധ്യത്തില്‍ ഇത്രയും നാറ്റിച്ചത് ഇപ്പോള്‍ നിങ്ങളാണ്. അവളെ പീഡിപ്പിച്ചവര്‍ പോലും ചെയ്യാത്ത കൊടും ക്രൂരതയാണത്.

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...